cpim party congress – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Apr 2022 08:06:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cpim party congress – malayalees.ch https://malayalees.ch 32 32 ചാമ്പിക്കോ; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘ഭീഷ്മ’ സ്‌റ്റൈലില്‍ മുഖ്യമന്ത്രി https://malayalees.ch/bheeshma-parvam-style-pinarayi-vijayan/ Fri, 08 Apr 2022 08:06:05 +0000 https://malayalees.ch/?p=59768 ഭീഷ്മയിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. മന്ത്രിമാരായ വി ശിവന്‍കുട്ടിയും സിപിഐഎം നേതാവ് പി ജയരാജനുമടക്കം ചാമ്പിക്കോ വിഡിയോ പങ്കുവച്ചിരുന്നു. ഒടുവില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ ആണ് ഇപ്പോള്‍ തരംഗം.

കണ്ണൂരില്‍ നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും വിഡിയോയിലുള്ളത്. പ്രതിനിധികളെല്ലാം ആദ്യമേ ഇരിപ്പുറപ്പിച്ചൂ. പിന്നാലെ സ്ലോ മോഷനില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി രംഗപ്രവേശം ചെയ്തു. മന്ത്രി സജി ചെറിയാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കം ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.

]]>
നിലപാടില്‍ മാറ്റമില്ല; സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക് https://malayalees.ch/kv-thomas-will-participate-cpim-seminar/ Fri, 08 Apr 2022 07:58:20 +0000 https://malayalees.ch/?p=59763 സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക് പോകും. സിപിഐഎം വേദിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല താനെന്ന് കെ വി തോമസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

കെ വി തോമസ് കാണിച്ച തീരുമാനം ആണത്തമാണെന്ന് എംഎം മണി പ്രതികരിച്ചു. നല്ല രാഷ്ട്രീയ വീക്ഷണമുള്ള നേതാവാണ് കെ വി തോമസ്. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസ് വരുന്നത്. അദ്ദേഹത്തിന്റെ തീരുമാനം വിലക്കുന്നത് തന്നെ ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്. എംഎം മണി കൂട്ടിച്ചേര്‍ത്തു.

അതേസമയം കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് എന്ത് നിലപാടെടുക്കുമെന്നതില്‍ ഇന്ന് തീരുമാനം അറിയാം.കെ വി തോമസ് സ്വന്തംനിലയില്‍ പാര്‍ട്ടി വിട്ടു പുറത്തേക്ക് പോകുന്നെങ്കില്‍ പോകട്ടെ എന്നതാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

കെ വി തോമസിനെതിരെ എന്ത് നടപടി എടുക്കണമെന്ന കാര്യത്തില്‍ കെ.പി.സി.സി നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. സസ്‌പെന്‍ഷനടക്കമുള്ള നടപടികള്‍ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെക്കുമ്പോള്‍, കെ വി തോമസിനെ പൂര്‍ണമായും അവഗണിക്കണമെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം.
നടപടി സ്വീകരിച്ച് കെ വി തോമസിനെ വലിയ ആളാക്കേണ്ടതില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. സെമിനാറില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് വേദികളിലേക്ക് പിന്നീട് ക്ഷണിക്കാതെ മാറ്റി നിര്‍ത്തിയാല്‍ മതിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കെ വി തോമസ് നടപടി ആഗ്രഹിക്കുന്നതിനാല്‍ നേതൃത്വം അതിന് വഴങ്ങരുതെന്നും ഇക്കൂട്ടര്‍ക്ക് അഭിപ്രായമുണ്ട്.

സ്വന്തംനിലയ്ക്ക് പാര്‍ട്ടി വിട്ടു പുറത്തേക്ക് പോകുന്നെങ്കില്‍ തോമസ് പോകട്ടെ എന്നും ഈ നേതാക്കള്‍ പറയുന്നു. അച്ചടക്കലംഘനം നടത്തിയിട്ട് നടപടി ഒഴിവാക്കുന്നതിലെ അനൗചിത്യം മറു വിഭാഗവും ഉന്നയിക്കുന്നുണ്ട്. കെ വി തോമസിന്റെ കാര്യത്തില്‍ കെപിസിസി നടപടി സ്വീകരിക്കട്ടെ എന്ന് ഹൈക്കമാന്‍ഡും നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍, സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് കാതോര്‍ക്കുകയാണ് രാഷ്ട്രീയ കേരളവും കെ വി തോമസും.

]]>
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകും https://malayalees.ch/draft-political-resolution-discussions-23rd-cpim-party-congress/ Fri, 08 Apr 2022 04:46:29 +0000 https://malayalees.ch/?p=59741 സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്നുച്ചയോടെ പൂര്‍ത്തിയാകും. ഉച്ചയ്ക്ക് ശേഷം പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ടാണ് സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ ആരംഭിക്കുക.

വിശാഖപട്ടണം, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് സമാനമായി കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് സിപിഐഎം കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം കണ്ണൂരിലും തുടരുകയാണ്. കേരളത്തില്‍ നിന്ന് ആദ്യദിനം ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച പി രാജീവ്, ടിഎന്‍ സീമ എന്നീ രണ്ട് നേതാക്കളും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്താണ് സംസാരിച്ചത്. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ബിജെപിക്കെതിരെ ഒരു ദേശീയ ബദല്‍ സാധ്യമല്ല. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെയും കേരള ഘടകം നിശിതമായി വിമര്‍ശിച്ചു.

ബിജെപിക്കെതിരായ വിശാല പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് കേരളാ ഘടകം വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം സാധ്യമല്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.

എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയവും കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് കൃത്യമായ നിര്‍വചനം വേണമെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കി. ദുല്‍ബലമാണെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് അവഗണിക്കരുതെന്നതും ബംഗാള്‍ ഘടകം ഓര്‍മിപ്പിച്ചു.

]]>
ബിജെപിയെ ഒറ്റപ്പെടുത്തുക ലക്ഷ്യം; വിശാല മതേതര സഖ്യം രൂപീകരിക്കണമെന്ന് സീതാറാം യെച്ചൂരി https://malayalees.ch/sitaram-yechury-says-to-forma-secular-alliance-against-bjp/ Thu, 07 Apr 2022 11:56:53 +0000 https://malayalees.ch/?p=59720 ബിജെപിയെ ഒറ്റപ്പെടുത്തുകയും തോല്‍പ്പിക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം സ്വയം ശക്തിപ്പെടണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയം നിര്‍ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്നും മതേതര ജനാധിപത്യം കെട്ടിപ്പടുക്കണമെന്നും യെച്ചൂരി പറഞ്ഞു.

ഇതിന്റെ അടിസ്ഥാത്തില്‍ വിശാല മതേതര സഖ്യം രൂപീകരിക്കണം. വര്‍ഗീയ ദ്രുവീകരണം ശക്തമാക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യവും ജനങ്ങളും ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണം. ഹിന്ദുത്വത്തെ നേരിടാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം. ഇതാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിനാണ് ബിജെപി ശ്രമിക്കുന്നത്. ഹിജാബും ഹലാലുമാണ് അവരുടെ ആയുധം. ബിജെപിയെ നേരിടാന്‍ സിപിഐഎം സ്വയം ശക്തിപ്പെടുകയും ഇടത് ഐക്യം കൊണ്ടുവരുകയുമാണ് ലക്ഷ്യം. യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു.

]]>
‘സില്‍വര്‍ലൈനും ബുള്ളറ്റ് ട്രെയിനും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള വിഷയങ്ങള്‍’; പ്രതികരിച്ച് ഹനന്‍ മൊല്ല https://malayalees.ch/hannan-mollah-on-silverline-cpim-party-congress/ Thu, 07 Apr 2022 11:49:49 +0000 https://malayalees.ch/?p=59715 സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന തലത്തിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഹനന്‍ മൊല്ല. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടേയെന്ന് ഹനന്‍ മൊല്ല പറഞ്ഞു. ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട നിലപാടിലും അദ്ദേഹം വ്യക്തത വരുത്തി. സില്‍വര്‍ലൈനും ബുള്ളറ്റ് ട്രെയിനും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള വിഷങ്ങളാണെന്ന് ഹനന്‍ മൊല്ല വിശദീകരിച്ചു. സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഐഎം നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാക്കളുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗാളിലെ പാര്‍ട്ടിക്ക് തിരിച്ചടിയായ നന്ദിഗ്രാം, സിങ്കൂര്‍ സംഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നാണ് ബംഗാളിലെ ഒരു കൂട്ടം നേതാക്കളുടെ നിര്‍ദേശം. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ കാണാതിരിക്കരുത്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പ്രതിഷേധങ്ങള്‍ ഒഴിവാക്കി വേണം പദ്ധതി നടപ്പിലാക്കാന്‍. സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ബംഗാള്‍ ഘടകം ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു.

നന്ദിഗ്രാം, സിങ്കൂര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചെന്ന് ബംഗാളിലെ ഒരു കൂട്ടം നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. നന്ദിഗ്രാമില്‍ നിന്നും സിങ്കൂരില്‍ നിന്നും വ്യത്യസ്തമായി സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആശങ്കകളും നിലനില്‍ക്കുന്നുണ്ടെന്ന് ബംഗാള്‍ ഘടകം അറിയിച്ചു. ഈ ആശങ്കകളേയും അഭിമുഖീകരിക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചര്‍ച്ചയാണ് ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ബിജെപിക്കെതിരായ ദേശീയ ബദലിന്റെ കാര്യത്തില്‍ പൊതു ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കും.

]]>
കണ്ണൂരിലേക്ക്; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് https://malayalees.ch/kv-thomas-will-attend-cpim-seminar/ Thu, 07 Apr 2022 07:43:26 +0000 https://malayalees.ch/?p=59703 കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെ വി തോമസ് നിലപാടറിയിച്ചത്. സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്‌റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളത്. നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി.

മാര്‍ച്ച് മാസത്തില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും കെ വി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. സെമിനാറില്‍ പങ്കെടുക്കാനുള്ള താല്‍പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് താന്‍ അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ്.

‘സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി പാര്‍ട്ടി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയ്‌ക്കെതിരായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരോടും അന്നും ഇന്നും സീറ്റ് ചോദിച്ച് കടുംപിടുത്തമുണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയായില്ല. പാര്‍ട്ടി വിറ്റ് പണമുണ്ടാക്കിയിട്ടില്ല. എങ്കിലും തിരുത തോമസ് എന്ന് ഒപ്പമുള്ളവര്‍ പരിഹസിച്ചു. പാര്‍ട്ടിയെ ഉപയോഗിച്ച് പത്ത് പൈസയുണ്ടാക്കിയിട്ടില്ല. എന്നെ പുറത്താക്കാന്‍ കെ സുധാകരന് യാതൊരു അധികാരവുമില്ല. ഞാന്‍ എഐസിസി അംഗമാണ്. വര്‍ഗീയതയ്‌ക്കെതിരായി ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. സ്റ്റാലിന്‍ പങ്കെടുക്കുന്ന സെമിനാറിലാണ് ഞാന്‍ പങ്കെടുക്കുന്നത്. ആശയപരമായി സെമിനാറിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിനാല്‍ സെമിനാറില്‍ പങ്കെടുത്തേ പറ്റൂ’. കെ വി തോമസ് പറഞ്ഞു.

നിലപാടറിയിക്കാന്‍ പത്രസമ്മേളനം വിളിച്ച പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണെന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. എംഎ ബേബി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ കെ വി തോമസിന്റെ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. കെ വി തോമസ് നെഹ്‌റുവിയന്‍ പാരമ്പര്യമുള്ള നേതാവാണെന്ന് എം എ ബേബി പറഞ്ഞിരുന്നു.

]]>
സെമിനാറിന് കെ വി തോമസെത്തുമോ?; സസ്‌പെന്‍സ് തുടരുന്നതിനിടെ പ്രതീക്ഷ പ്രകടിപ്പിച്ച് എം വി ജയരാജന്‍ https://malayalees.ch/mv-jayarajan-on-whether-kv-thomas-attend-cpim-seminar/ Thu, 07 Apr 2022 04:48:43 +0000 https://malayalees.ch/?p=59693 സിപിഐഎം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമോ എന്ന സസ്‌പെന്‍സ് തുടരുന്നതിനിടെ പ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഐഎമ്മിന്റെ ക്ഷണം ഇതുവരെ നിരസിച്ചിട്ടില്ല എന്നതിനാല്‍ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കാന്‍ കെ വി തോമസ് രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. നെഹ്‌റുവിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ വി തോമസിനെ തടയരുതെന്നും എം വി ജയരാജന്‍ ഓര്‍മിപ്പിച്ചു.

സിപിഐഎം ക്ഷണമുള്ള കോണ്‍ഗ്രസുകാരെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എം വി ജയരാജന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ഊരുവിലക്ക് ഭീഷണി ഉയര്‍ത്തി കെ വി തോമസിനെ പിന്തിരിപ്പിക്കാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ തിരുമണ്ടന്‍ തീരുമാനം ചരിത്രം രേഖപ്പെടുത്തും. കെ വി തോമസ് മാത്രമല്ല സിപിഐഎം ക്ഷണിച്ച അഞ്ച് നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

തീരുമാനം അറിയിക്കാന്‍ കെ വി തോമസ് വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിനാണോ ഒരുങ്ങുന്നത് എന്ന കാര്യം ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാനുള്ള സാധ്യത സിപിഐഎം പൂര്‍ണമായി തള്ളുന്നില്ല. കെ വി തോമസ് മാത്രമല്ല മറ്റ് പല നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്നാണ് ഇന്നലെ സിപിഐഎം നേതാവ് ഇപി ജയരാജന്‍ പറഞ്ഞത്.

]]>
ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: സീതാറാം യെച്ചൂരി https://malayalees.ch/story-highlights-sitaram-yechury-inagurated-cpim-party-congress/ Wed, 06 Apr 2022 07:49:05 +0000 https://malayalees.ch/?p=59654 ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് അനിവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ വെല്ലുവിളി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭ ശേഷി വിനിയോഗത്തില്‍ കേരളത്തിന്റെ സംഭാവനകളെ യെച്ചൂരി പ്രശംസിച്ചു.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി. റഷ്യയും അമേരിക്കയും തമ്മിലുള്ള ശത്രുതയ്ക്ക് ഇരയായത് യുക്രൈനാണ്. അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും യെച്ചൂരി വിമര്‍ശിച്ചു.

ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യ യുഎസിന് വിധേയപ്പെട്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ വിധേയത്വം കൊണ്ടാണ് യുക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്ക് നിലപാടെടുക്കാന്‍ കഴിയാത്തതെന്നും യെച്ചൂരി വിമര്‍ശിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളം വലിയ തിരിച്ചടിയാണ് നല്‍കിയത്. മതേതരത്വ നിലപാടുകളില്‍ ഇടതുപാര്‍ട്ടികള്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും യെച്ചൂരി പറഞ്ഞു.

]]>
സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി https://malayalees.ch/the-chief-minister-explained-the-silver-line-project-at-the-party-congress-venue/ Wed, 06 Apr 2022 07:45:21 +0000 https://malayalees.ch/?p=59651 സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പദ്ധതിയെ തകര്‍ക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിതമായ ആക്രമണമാണ് സംസ്ഥാനത്ത് നടത്തുന്നത്. എന്നാല്‍ അതിനെ പ്രതിരോധിച്ച് പദ്ധതി നടപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സില്‍വര്‍ ലൈന്‍ പദ്ധതി. പ്രകടനപത്രികയില്‍ ജനം അര്‍പ്പിച്ച വിശ്വാസമാണ് തുടര്‍ഭരണം സമ്മാനിച്ചത്. ആ വിശ്വസം കാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മതേതര ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു തുടര്‍ഭരണം. ബിജെപിയുടെ ഉള്‍പ്പെടെ വോട്ട് വിഹിതം കുറക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സിപിഐഎം പ്രവര്‍ത്തകരേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്രവിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുകയാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നത് സസ്‌പെന്‍സ്; നാളെ രാവിലെ കെ വി തോമസിന്റെ പത്രസമ്മേളനം https://malayalees.ch/kv-thomass-press-conference-tomorrow/ Wed, 06 Apr 2022 04:43:30 +0000 https://malayalees.ch/?p=59642 സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് പറയുന്നത്. തീരുമാനം അറിയിക്കാന്‍ കെ വി തോമസ് വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിനാണോ ഒരുങ്ങുന്നത് എന്ന കാര്യം ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാനുള്ള സാധ്യത സിപിഐഎം പൂര്‍ണമായി തള്ളുന്നില്ല. കെ വി തോമസ് മാത്രമല്ല മറ്റ് പല നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്. സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം വി ജയരാജനും പറഞ്ഞു. ബിജെപിയെയല്ല തങ്ങള്‍ ക്ഷണിച്ചത്. അവര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്ഥാനമില്ല. എന്നാല്‍ നേതാക്കള്‍ക്ക് സെമിനാറില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കാതിരുന്ന കോണ്‍ഗ്രസ് ഭാവിയില്‍ ഇതേച്ചൊല്ലി ഖേദിക്കേണ്ടി വരും. കോണ്‍ഗ്രസ് നേതൃത്വത്തിന്റേത് തിരുമണ്ടന്‍ തീരുമാനമായിപ്പോയെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കെ വി തോമസ് എത്തുമെന്ന പ്രതീക്ഷയില്‍ ഒടുവില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും സിപിഐഎം കെ.വി.തോമസിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് എഐസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ശശി തരൂര്‍ എംപിയും കെ.വി.തോമസും പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശി തരൂരിനെ ഒഴിവാക്കി കെ.വി.തോമസിനെ ഉള്‍പ്പെടുത്തി നോട്ടീസ് ഇറക്കിയിരിക്കുന്നത്.

എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.വി.തോമസ് പറഞ്ഞു. 2024 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യം കേന്ദ്രത്തില്‍ ഉണ്ടാകേണ്ടതുണ്ട്. അതിന് സിപിഐഎം പിന്തുണയും അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ വിളിച്ചിരിക്കുന്നത്. പാര്‍ട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ല. വിഷയത്തെപറ്റി അറിവുള്ളയാള്‍ എന്ന നിലയില്‍ കൂടിയാണ് വിളിച്ചത് എന്നും കെ.വി.തോമസ് പറഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കെ.വി.തോമസിനോട് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് കെ.വി.തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഐഎം നേതൃത്വം വിശദീകരിച്ചതിന് പിറകെയാണ് ഹൈക്കമാന്‍ഡ് ഇന്നലെ തീരുമാനം വ്യക്തമാക്കിയത്. രണ്ടാം തവണയും അനുവാദം തേടി കത്ത് അയച്ച കെ.വി.തോമസിന്റെ നടപടിയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.

]]>