cpim-hartal-thalassery – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Feb 2022 04:11:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cpim-hartal-thalassery – malayalees.ch https://malayalees.ch 32 32 തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് ഹർത്താൽ https://malayalees.ch/cpim-hartal-thalassery/ Mon, 21 Feb 2022 04:11:29 +0000 https://malayalees.ch/?p=57285 സിപിഐഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലുമാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ( cpim hartal thalassery )

ഇന്ന് പുലർച്ചെയാണ് തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

ഹരിദാസിന്റേത് ആസൂത്രിത കൊലപാതകമെന്ന് തലശേരി മുൻസിപ്പൽ ചെയർമാൻ സി.കെ രമേശൻ ട്വന്റിഫോറിനോട് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ പറമ്പിൽ പതിയിരുന്ന ആക്രമികൾ ഹരിദാസനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതെന്ന് രമേശൻ ട്വന്റിഫോറിനോട് പറഞ്ഞു.

]]>