COVISHIELD – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Mar 2022 04:09:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COVISHIELD – malayalees.ch https://malayalees.ch 32 32 കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ചു https://malayalees.ch/covishield-vaccine-interval-reduced/ Mon, 21 Mar 2022 04:09:07 +0000 https://malayalees.ch/?p=58830 കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ചു. മുൻ 12-16 ആഴ്ച വരെയായിരുന്ന വാക്‌സിൻ ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷൻ ( NTAGI).

പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ നടപടി കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കും. ഇനിയും 6-7 കോടി ജനങ്ങൾക്കാണ് വാക്‌സിൻ നൽകാൻ ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലും, നാലാം തരംഗം ജൂലൈയിലെത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും വാക്‌സിനേഷൻ വേഗത്തിലാക്കാൻ തന്നെയാണ് ആരോഗ്യവകുപ്പും ലക്ഷമിടുന്നത്.

അതേസമയം, കൊവാക്‌സിന്റെ ഇടവേളയിൽ എന്നാൽ മാറ്റങ്ങളൊന്നുമില്ല. നേരത്തെയുള്ള 28 ദിവസം തന്നെയാണ് രണ്ട് ഡോസ് വാക്‌സിനുകൾക്കിടയിലും വേണ്ട ഇടവേള.

]]>
കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും പൂര്‍ണ വാണിജ്യ അനുമതി നല്‍കാന്‍ ശുപാര്‍ശ https://malayalees.ch/covaxin-covishield-permission-for-commercial-sell/ Thu, 20 Jan 2022 04:09:49 +0000 https://malayalees.ch/?p=55748 കൊവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും പൂര്‍ണ വാണിജ്യ അനുമതി നല്‍കാന്‍ ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും നേരത്തെ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അനുമതിക്കായി ശുപാര്‍ശ നല്‍കിയത്.(covaxin covishield)

നിലവില്‍ അടിയന്തര ഉപയോഗത്തിന് മാത്രമാണ് കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും അനുമതിയുള്ളത്. നിബന്ധനകള്‍ക്ക് വിധേയമായാകും വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കുക. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ട്രയല്‍ മൂന്നില്‍ രണ്ടും വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇതുവരെ ലോകത്താകെ 100 കോടി ഡോസ് കൊവിഷീല്‍ഡ് വിതരണം ചെയ്തുവെന്നും വിലയിരുത്തിയിരുന്നു. ജനുവരി മൂന്നിനാണ് കൊവിഷീല്‍ഡിനും കൊവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഇത് രണ്ടാം തവണയാണ് ഭാരത് ബയോടെക്കിന്റെ അപേക്ഷ പരിശോധിക്കുന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇരുവാക്‌സിന്‍ കമ്പനികളോടും കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. നിയന്ത്രങ്ങളുടെ ഭാഗമായി

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് കണക്കുകള്‍ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍ . കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 441 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പതിനെട്ട് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം. ഇത് വരെ 8,961 പേര്‍ക്കാണ് കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

]]>
താപനില ക്രമീകരിച്ചതിലെ വീഴ്ച; കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ 800 ഡോസ് കോവിഷീൽഡ് ഉപയോഗശൂന്യമായി https://malayalees.ch/covishield-vaccine-frozen/ Wed, 01 Sep 2021 08:25:57 +0000 https://malayalees.ch/?p=48910 കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചുവച്ച 800 ഡോസ് കോവിഷീൽഡ് വാക്സിൻ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായി പോയി. താപനില ക്രമീകരിച്ചതിലെ വീഴ്ചയാണ് വാക്സിൻ പാഴാകാൻ കാരണം. ജീവനക്കാരുടെ വീഴ്ചയെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീൽഡ് വാക്സിൻ സൂക്ഷിക്കേണ്ടത്. എന്നാൽ മൈനസ് ഡിഗ്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചതാണ് തണുത്തുറഞ്ഞ് പോകാൻ കാരണം. ഇതുമൂലം പെരുവയൽ, മാവൂർ , പെരുമണ്ണ പഞ്ചായത്തുകളിലെ വാക്സിൻ വിതരണം താളം തെറ്റി. എട്ടുലക്ഷം രൂപയോളം വില വരുന്ന വാക്സിനാണ് പാഴായത്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, മുസ്ലിം ലീഗ് പ്രവർത്തകർ രംഗത്തെത്തി. ചെറൂപ്പയിലെ സംഭവം സംസ്ഥാനത്തെ സീറോ വേസ്റ്റേജെന്ന പ്രചാരണത്തിന് കളങ്കമായെന്ന് ബിജെപി കുറ്റപ്പെടുത്തി.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സൗജന്യ വാക്സിൻ പാഴാക്കിയതിനെതിരെ മുസ്ലിം ലീഗ്, ബിജെപി പ്രവർത്തകർ ആശുപത്രി ഉപരോധിച്ചു.

ഇത്തരത്തിൽ ആസാമിലാണ് ഇതിന് മുൻപ് വാക്സിൻ പാഴായത്. ആയിരം ഡോസാണ് അവിടെ തണുത്തുറഞ്ഞ് പോയത്.

]]>
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി https://malayalees.ch/india-covishield-uae/ Tue, 10 Aug 2021 04:18:22 +0000 https://malayalees.ch/?p=47900 ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് അനുമതി. നേരത്തെ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാന വിലക്ക് നിലനിന്നിരുന്നു. അത് ഈ മാസം അഞ്ചാം തിയതി മുതൽ ഒഴിവാക്കിയിരുന്നു. പക്ഷേ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

പുതിയ തീരുമാനം പ്രകാരം ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്കും യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി ലഭിച്ചത് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായി. ദിബായ് റെസിഡന്റ് വീസ ഉള്ളവർക്കാണ് പുതിയ തീരുമാനം ബാധകമാകുക.

]]>
കൊവിഷീല്‍ഡിന് ഒരു മാസത്തിനുള്ളില്‍ ഇഎംഎ അംഗീകാരം ലഭിക്കുമെന്ന് അദര്‍ പൂനെവാല https://malayalees.ch/covishiled-vaccine-will-get-approved-from-eum-says-adar-poonawalla/ Thu, 01 Jul 2021 04:13:25 +0000 https://malayalees.ch/?p=46243 കൊവിഷീല്‍ഡ് വാക്‌സിന് ഒരു മാസത്തിനുള്ളില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല. കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള യാത്രകളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്. കൊവിഷീല്‍ഡിന്റെ അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്ക് ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊവിഷീല്‍ഡ് യൂറോപ്യന്‍ യൂണിയന്റെ പാസ്സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇത് സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദര്‍ പൂനാവാല വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തെഴുതിയിരുന്നു. ഫൈസര്‍, മൊഡേണ, ഓക്‌സ്ഫഡ് -ആസ്ട്രസെനകയുടെ വാക്സെര്‍വ്രിയ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാല് വാക്സിനുകള്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ പാസ്പോര്‍ട്ട് നല്‍കുന്നതും പകര്‍ച്ചവ്യാധി സമയത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതും.

]]>
ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് ആദ്യഡോസിന്റെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/first-dose-of-covishield-have-61-percentage-effective-against-delta-virus/ Thu, 17 Jun 2021 08:47:50 +0000 https://malayalees.ch/?p=45687 കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് വിദഗ്ധ സമിതി മേധാവി ഡോ.കെ എന്‍ അറോറ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുന്ന സാഹചര്യത്തിലാണ് കൊവിഷീല്‍ഡ് ആദ്യ ഡോസിന്റെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായിരുന്നു. ലോകാരോഗ്യ സംഘടനയും ഇടവേള കൂട്ടുന്നതിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. 6 മുതല്‍ 16 ആഴ്ച വരെ നീട്ടുന്നത് നല്ലതാണെന്ന് ഡബ്ല്യു എച്ച് ഒ അറിയിച്ചിരുന്നു. മെയ് 13ന് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 വരെ ഇടവേള ആക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത്തരത്തില്‍ വാക്‌സിന്‍ ഇടവേളകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് 61 ശതമാനം വരെ ഫലം ചെയ്യുമെന്ന റിപ്പോര്‍ട്ട് വരുന്നത്.

]]>
കൊവാക്‌സിനേക്കാൾ കൂടുതൽ ആന്റി ബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡെന്ന് പഠനം https://malayalees.ch/covishield-produced-more-antibodies-than-covaxin/ Mon, 07 Jun 2021 08:47:57 +0000 https://malayalees.ch/?p=45193 ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനിൽ കൊവാക്‌സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്‌സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ. വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരും മുമ്പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. കോവിഷീല്ഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ക്ലിനിക്കൽ പ്രാക്ടീസിൽ പഠനം ഉപയോഗിക്കില്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിൻ. ഭാരത് ബയോടെകാണ് നിർമാതാക്കൾ. ആസ്ട്രസെനിക്കയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് കോവിഷീൽഡ്. ഇന്ത്യയിൽ ഈ രണ്ടു വാക്‌സിനുകൾക്ക് പുറമേ, റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും വിതരണം ചെയ്യുന്നുണ്ട്.

]]>
കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ https://malayalees.ch/saudi-arabia-approves-covishield-wax/ Mon, 07 Jun 2021 05:05:53 +0000 https://malayalees.ch/?p=45173 കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ. ഇന്ത്യയിൽ വിതരണം ചെയ്ത് വരുന്ന കോവിഷീൽഡും സൗദിയിൽ അംഗീകരിച്ച ഓക്‌സ്‌ഫോർഡ് ആസ്ട്രസെനക്ക വാക്‌സിനും ഒന്നാണെന്ന് സൗദി അംഗീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് സൗദിയിലേക്ക് വരുന്നവർ മുഖീം പോർട്ടലിലാണ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടത്. ഇനിമുതൽ ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് വരുന്നവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്ന് മാത്രമാണെങ്കിലും, സൗദിയിൽ അംഗീകരിക്കപ്പെടും. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്. അതേസമയം ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇക്കാര്യത്തിൽ ചർച്ചകൾ നടന്ന് വരികയാണ്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമേ സൗദിയിലെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കൂ. ഇവർ യാത്ര ആരംഭിക്കുന്നതിന് മുമ്പ്, നാട്ടിൽ വെച്ച് സ്വീകരിച്ച വാക്‌സിൻ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ മുഖീം പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. കൂടാതെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് യാത്രക്കാർ കൈവശം കരുതുകയും വേണം. അതേസമയം സൗദിക്ക് പുറത്ത് വെച്ച് വാക്‌സിൻ സ്വീകരിക്കുന്നവരുടെ വാക്‌സിനേഷൻ വിവരങ്ങൾ തവക്കൽനാ ആപ്പിൽ എങ്ങിനെയാണ് അപ്‌ഡേറ്റ് ചെയ്യുക എന്നത് സംബന്ധിച്ച് ഇത് വരെ സൗദി അധികൃതരിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

]]>
യുപിയില്‍ കൊവിഷീല്‍ഡ് എടുത്ത 20 പേര്‍ക്ക് രണ്ടാം ഡോസായി നല്‍കിയത് കോവാക്സിന്‍ https://malayalees.ch/1st-dose-covishield-2nd-covaxin-allege-20-villagers-at-up-govt-hospital-cmo-admits-negligence/ Thu, 27 May 2021 04:45:07 +0000 https://malayalees.ch/?p=44682 ഉത്തര്‍പ്രദേശില്‍ ആദ്യഡോസായി കൊവിഷീല്‍ഡ് വാക്സിന്‍ നല്‍കിയവര്‍ക്ക് രണ്ടാം ഡോസായി നല്‍കിയത് കോവാക്സിന്‍. സിദ്ധാര്‍ത്ഥ്‌നഗര്‍ ജില്ലയിലെ ബധ്‌നി പ്രൈമറി ഹെല്‍ത്ത്‌കെയര്‍ സെന്‍ററിലാണ് സംഭവം. ഗ്രാമത്തിലെ ഇരുപതോളം പേര്‍ക്കാണ് കോവാക്സിന്‍ കുത്തിവച്ചത്. ആദ്യമെടുത്ത വാക്സിന്‍ ഏതെന്ന് അന്വേഷിക്കാതെ ജീവനക്കാര്‍ കൊവാക്സിന്‍ കുത്തിവെപ്പ് നല്‍കുകയായിരുന്നു മേയ് 14നായിരുന്നു സംഭവം. വിവരമറിഞ്ഞ ജില്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വ്യത്യസ്ത വാക്സിനുകള്‍ നല്‍കണമെന്ന് യാതൊരു മാര്‍ഗനിര്‍ദ്ദേശവും നല്‍കിയിട്ടില്ല. ഇത് തികച്ചും അശ്രദ്ധയുടെ പേരില്‍ സംഭവിച്ചതാണെന്നും സിദ്ധാര്‍ഥനഗര്‍ സി.എം.ഒ സന്ദീപ് ചൌധരി കൂട്ടിച്ചേര്‍ത്തു.

”ഏപ്രില്‍ 1നാണ് ആദ്യഡോസായി കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചത്. രണ്ടാം ഡോസ് എടുത്തത് മേയ് 14നായിരുന്നു.എനിക്ക് ആദ്യമെടുത്തത് ഏത് വാക്സിനായിരുന്നുവെന്ന് ആരും അന്വേഷിച്ചതുമില്ല. അവര്‍ കോവാക്സിന്‍ കുത്തിവെപ്പെടുക്കുകയായിരുന്നു. ഞാൻ ഇപ്പോൾ ആരോഗ്യവാനാണ്, പക്ഷേ എന്‍റെ ശരീരത്തിനുള്ളിൽ എന്തോ കുഴപ്പമുണ്ടോ എന്ന ഭയം ഉണ്ട്” ഗ്രാമവാസിയായ രാമസൂറത്ത് പറഞ്ഞു. എന്നാല്‍ വ്യത്യസ്ത വാക്സിനെടുത്ത 20 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

]]>
മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ കൂടിയെത്തി; സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുത്തത് 86 ലക്ഷം പേര്‍ https://malayalees.ch/kerala-receives-35-lakh-doses-of-covid-vaccine-covishield/ Tue, 25 May 2021 05:37:00 +0000 https://malayalees.ch/?p=44582 സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. കേന്ദ്രം നൽകിയ മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. ഇതുവരെ 86 ലക്ഷം പേരാണ് സംസ്ഥാനത്ത് വാക്സിനെടുത്തത്. രോഗവ്യാപനം തടയാന്‍ വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനായിരുന്നു സംസ്ഥാനത്തിന്‍റെ ശ്രമം. എന്നാല്‍ വാക്സിന് ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന്‍ താളം തെറ്റിയിരുന്നു. ഇന്നലെ രാത്രി മൂന്നര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ പ്രശ്നത്തിന് താത്കാലിക പരിഹാരമായി. തിരുവനന്തപുരത്ത് എത്തിയ കൊവിഷീല്ഡ് വാക്സിന്‍ മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യും.

തിരുവനന്തപുരത്ത് 20,000 ഡോസ് വാക്സിനാണ് സ്റ്റോക്കുളളത്. ഇതുവരെ 86,47,923 പേര്‍ സംസ്ഥാനത്ത് വാക്സിനെടുത്തു. 18 മുതല്‍ 44 വരെയുള്ളവര്‍ക്കായി സംസ്ഥാനം വാങ്ങിയ ഏഴരലക്ഷം ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. ഇതുവരെ 30555 പേരാണ് ഈ വിഭാഗത്തില്‍ വാക്സിനെടുത്തത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സംസ്ഥാനത്ത് രോഗവ്യാപനത്തിന് കുറവുണ്ട്. ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് താഴെയെത്തുന്നത്. പത്ത് ദിവസം മുമ്പ് ചികിത്സയിലുള്ളവരുടെ എണ്ണം നാലര ലക്ഷത്തിനടുത്തെത്തിയത് ഇന്നലെ രണ്ടേമുക്കാല്‍ ലക്ഷമായി. എങ്കിലും മലപ്പുറത്ത് സ്ഥിതി രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്തെ 43 പഞ്ചായത്തുകളില്‍ ഇപ്പോഴും ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും ആശങ്കയുണ്ടാക്കുന്നു.

]]>