covid19 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Mar 2022 05:29:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid19 – malayalees.ch https://malayalees.ch 32 32 ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം; 13ലേറെ നഗരങ്ങളിൽ ലോക്ഡൗൺ https://malayalees.ch/nearly-30-million-under-lockdown-in-china/ Wed, 16 Mar 2022 05:29:08 +0000 https://malayalees.ch/?p=58646 ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു പിന്നാലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച, 5280 പുതിയ കൊവിഡ‍് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ആറാം ദിവസമാണ് ചൈനയിൽ ആയിരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെൻ, ചാങ്ചുൻ, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ഷാങ്ഹായ് എന്നിവിടങ്ങളിലും കേസുകൾ കൂടുതലാണ്.

ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്ക് വിധേയമാകണം. ഈ പരിശോധനയ്ക്ക് വേണ്ടി മാത്രമേ വീട്ടിൽനിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്. വ്യാപനം തടയുന്നതിന് രാജ്യതലസ്ഥാനമായ ബെയ്ജിങ്ങിൽ ഉൾപ്പെടെ കർശന നടപടിയാണ് സ്വീകരിക്കുന്നത്.

]]>
ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ സർക്കാർ പട്ടികയിൽ; ഉൾപ്പെടുത്തിയത് 464 മരണങ്ങൾ കൂടി https://malayalees.ch/covid19-death-rate-included/ Sat, 23 Oct 2021 05:26:30 +0000 https://malayalees.ch/?p=51429 സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ച 464 പേരെ കൂടി സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തി. മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 14 വരെയുള്ള 292 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ നിർദേശമനുസരിച്ച്‌ അപ്പീൽ നൽകിയ 172 മരണങ്ങളുമാണ് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ 99 പേർ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 27,765 ആയി.

അതേസമയം കേരളത്തിൽ ഇന്ന് 9361 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂർ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂർ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസർകോട് 171 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്.

]]>
ഇന്ന് 32,801 പേര്‍ക്ക് കോവിഡ്; 179 മരണം https://malayalees.ch/covid-kerala-today-covid-kerala-covid19/ Fri, 27 Aug 2021 12:57:08 +0000 https://malayalees.ch/?p=48694 സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3926, തൃശൂര്‍ 3935, എറണാകുളം 3539, കോഴിക്കോട് 3327, കൊല്ലം 2822, പാലക്കാട് 1848, തിരുവനന്തപുരം 2150, ആലപ്പുഴ 2151, കണ്ണൂര്‍ 1905, കോട്ടയം 1797, പത്തനംതിട്ട 1255, ഇടുക്കി 1105, വയനാട് 944, കാസര്‍ഗോഡ് 577 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പത്തനംതിട്ട 18, പാലക്കാട്, കാസര്‍ഗോഡ് 13 വീതം, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം, തൃശൂര്‍ 6 വീതം, കൊല്ലം, ആലപ്പുഴ 5 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂര്‍ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂര്‍ 1191, കാസര്‍ഗോഡ് 448 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,95,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,30,198 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,69,946 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,545 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

]]>
കൊവിഡ് പ്രതിസന്ധി; കേരളം കടന്നുപോകുന്നത് ആശങ്കാജനകമായ സാഹചര്യത്തിലൂടെയെന്ന് വി.മുരളിധരൻ https://malayalees.ch/kerala-is-in-critical-conditon-covid19-v-muraleedharan/ Thu, 26 Aug 2021 08:22:03 +0000 https://malayalees.ch/?p=48640 കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഹോം ക്വാറന്റീൻ സമ്പൂർണ പരാജയമെന്ന് വിമർശനം. ഇന്നലെ റിപ്പോർട്ട് ചെയ്‌ത 30000 ലധികം കേസുകൾ കേരളത്തിൽ നിന്നുള്ളതാണ്. കേരളത്തിലെ ടി പി ആർ 19 ശതമാനത്തിന് മുകളിലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കരുതല്‍ പഠിപ്പിക്കാന്‍ എന്നും വാര്‍ത്താസമ്മേളനം വിളിപ്പിക്കുന്ന മുഖ്യമന്ത്രിയെ കാണാനില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ കിടക്കകള്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പിള ലഹളയല്ല, കൊവിഡ് ആണ് പ്രധാനമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 607 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 32,55,8530 ആയി. ആകെ മരണസംഖ്യ 4,36,365 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ പ്രതിദിന കേസുകളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.

]]>
കൊവിഡ്‌ മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന https://malayalees.ch/early-stages-of-covi-d-third-wave-amid-delta-surge-who/ Thu, 15 Jul 2021 07:53:21 +0000 https://malayalees.ch/?p=46818 കൊവിഡ്‌ മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിൻറെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ്‌ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്.

‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌ത്‌ കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

111 രാജ്യങ്ങളിലാണ് ഇതിനോടകം ഡെൽറ്റ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു’ യു.എൻ. റിപ്പോർട്ടുകളെ ഉദ്ധരിച്ച് കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി വ്യകത്മാക്കി.

കൊറോണ വൈറസ് വികസിച്ച് കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതൽ വ്യാപനശേഷിയുള്ള വകഭേദങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കൊവിഡ് കേസുകളും മരണങ്ങളും കുറച്ചുകാലമായി കുറഞ്ഞുവരികയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള പ്രവണത നേരെ വിപരീതമാണ്. കേസുകള്‍ വീണ്ടും ഉയരുന്നു.

ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ തുടര്‍ച്ചയായി നാല് ആഴ്ചകളായി കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. 10 ആഴ്ചയോളമായി ക്രമാനുഗതമായ ഇടിവിന് ശേഷമാണ് മരണവും ഉയരുന്നത്. ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

കൊവിഡ്‌ വാക്‌സിനേഷൻ സ്വീകരിക്കണമെന്നത് പ്രധാനമാണ്. എന്നാൽ അത് കൊണ്ട് മാത്രം കൊവിഡിനെ തടയാനാകില്ല. സമഗ്രമായ റിസ്‌ക് മാനേജ്മെന്റ് സമീപനമാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

]]>
സംസ്ഥാനത്ത് 11,546 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു https://malayalees.ch/covid-daily-updates-25-06-2021/ Fri, 25 Jun 2021 13:04:14 +0000 https://malayalees.ch/?p=46063 സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 12699 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,25,06,647 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1331, തിരുവനന്തപുരം 1192, കൊല്ലം 1187, തൃശൂര്‍ 1124, എറണാകുളം 1088, പാലക്കാട് 654, കോഴിക്കോട് 995, കാസര്‍ഗോഡ് 705, ആലപ്പുഴ 644, കണ്ണൂര്‍ 549, കോട്ടയം 464, പത്തനംതിട്ട 422, ഇടുക്കി 227, വയനാട് 189 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം ബാധിച്ചു. കാസര്‍ഗോഡ് 16, കണ്ണൂര്‍ 12, കൊല്ലം 11, തിരുവനന്തപുരം 10, പാലക്കാട് 8, എറണാകുളം 7, തൃശൂര്‍ 5, പത്തനംതിട്ട 4, വയനാട് 3, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,056 പേരാണ് ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1392, കൊല്ലം 1819, പത്തനംതിട്ട 386, ആലപ്പുഴ 778, കോട്ടയം 463, ഇടുക്കി 273, എറണാകുളം 1504, തൃശൂര്‍ 1133, പാലക്കാട് 1060, മലപ്പുറം 862, കോഴിക്കോട് 475, വയനാട് 94, കണ്ണൂര്‍ 436, കാസര്‍ഗോഡ് 381 എന്നിങ്ങനെയാണ് രോഗമുക്തരായത്. 1,00,230 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,52,492 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,633 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,650 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 25,983 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2388 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍ 8ന് താഴെയുള്ള 313, ടി.പി.ആര്‍ 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍ 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍ 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധന വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

]]>
‘കുഞ്ഞനന്തന്റെ സംസ്‌കാരത്തിന് എത്തിയത് മുവ്വായിരം പേർ, കേസെടുത്തോ?’; ജാഗ്രതക്കുറവുണ്ടായെന്ന് വിഡി സതീശൻ https://malayalees.ch/opposition-leader-v-d-satheesan-on-covid-case-against-congress-workers/ Thu, 17 Jun 2021 08:51:00 +0000 https://malayalees.ch/?p=45693 തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ പ്രവർത്തകർ ഒത്തുകൂടിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചടങ്ങിൽ തടിച്ചുകൂടിയ നൂറോളം പേർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം.

പ്രവർത്തകർ സുധാകരൻ അധികാരം ഏറ്റെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു. ആളുകളെ നിയന്ത്രിക്കാൻ വാതിലിന് സമീപം ആളുകളെ നിർത്തിയിരുന്നു. പരമാവധി ആൾക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചതാണ്. ജാഗ്രതക്കുറവണ്ടായി എന്നാണ് വ്യക്തിപരമായ അഭിപ്രായം-സതീശൻ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ, എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോൾ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോ? പി കെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങിൽ മൂവായിരത്തോളം ആളുകൾ പങ്കെടുത്തു. എന്നിട്ട് കേസെടുത്തോ? – അദ്ദേഹം ചോദിച്ചു.

]]>
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ഡൗൺ ഇളവുകള്‍: കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി https://malayalees.ch/kerala-unlock-news/ Thu, 17 Jun 2021 04:31:20 +0000 https://malayalees.ch/?p=45659 സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ചതിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ നാലായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രങ്ങള്‍. പൊതുഗതാഗതം പുനരാരംഭിച്ചു. സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ 9 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഒന്നര മാസത്തെ അടച്ചിടലിന് ശേഷമാണ് കേരളം തുറന്നത്. പ്രാദേശിക തലത്തിലുള്ള നിയന്ത്രങ്ങള്‍ ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തും.

20നും 30നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ഇളവും നല്‍കും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതല്‍ ഇളവുകളുണ്ടാകും. പൊതുഗതാഗതം രാവിലെ അഞ്ച് മണി മുതല്‍ പുനരാരംഭിച്ചു. വൈകിട്ട് 7 മണിവരെയാണ് സര്‍വീസ്. ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. ടാക്സികള്‍ക്കും ഓട്ടോകള്‍ക്കും അവശ്യയാത്രകള്‍ അനുവദിച്ചു. സംസ്ഥാനത്ത് മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കും.

ടിപിആര്‍ നിരക്ക് 20 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബെവ്കോ, കണ്‍സ്യമര്‍ഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും വഴി രാവിലെ 9 മണി മുതല്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതിയില്ല. ബെവ്കോ നിരക്കില്‍ ബാറുകളില്‍ നിന്നും മദ്യം ലഭ്യമാക്കും.സാമൂഹ്യഅകലം ഉറപ്പാക്കാന്‍ മദ്യശാലകളില്‍ പൊലീസ് പെട്രോളിങ് ഉണ്ടാകും. വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പാടുള്ളു. ആള്‍ക്കൂട്ടമോ പൊതു പരിപാടികളോ പാടില്ല.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ഹോം ഡെലിവറി ടേക്ക് എവേ തുടരും. തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. മാളുകള്‍ തുറക്കാന്‍ അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ശതമാനം ജീവനക്കാരെ വെച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ സമ്പൂർണ ലോക്ഡൗൺ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

]]>
രാജ്യത്ത് ആശങ്കയായി ഗ്രീന്‍ ഫംഗസും; കോവിഡ് മുക്തനായ ഇന്‍ഡോര്‍ സ്വദേശിക്ക് രോഗബാധ https://malayalees.ch/indore-covid-recovered-patient-diagnosed-with-green-fungus-infection/ Wed, 16 Jun 2021 04:58:25 +0000 https://malayalees.ch/?p=45612 കോവിഡ്​ രോഗമുക്തി നേടിയതിനു​ പിന്നാലെ ഇന്‍ഡോര്‍ സ്വദേശിയില്‍ ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി.

കോവിഡ് മുക്തനായതിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബി​ന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോക്​ടറായ രവി ദോസി വ്യക്തമാക്കുന്നു.

രണ്ടു​ മാസങ്ങൾക്ക്​ മുമ്പാണ്​ രോഗിയെ കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാൾ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. കോവിഡ്​ മുക്തനായെങ്കിലും കടുത്ത പനി തുടരുകയും മൂക്കിലൂടെ രക്​തം വരികയും ചെയ്തിരുന്നു.

കൂടാതെ, ഭാരം കുറഞ്ഞത്​ മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്​ടർമാർ അറിയിച്ചു. ഇയാളില്‍ രക്തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ്​ രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍ രവി ദോസി കൂട്ടിച്ചേര്‍ത്തു. ഗ്രീൻ ഫംഗസി​ന്‍റെ സ്വഭാവത്തെ കുറിച്ച്​ കൂടുതൽ പഠനം നടത്തണമെന്നാണ് ഡോക്ടര്‍ ആവശ്യപ്പെടുന്നത്.

]]>
ലോക്ക്ഡൗൺ ലഘൂകരിച്ചു; സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കോവിഡ് https://malayalees.ch/june-15-tuesday-covid-cm-press-meet/ Tue, 15 Jun 2021 13:14:09 +0000 https://malayalees.ch/?p=45573 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 166 പേർ മരണത്തിന് കീഴടങ്ങി. 112361 പേരാണ് ആകെ ചികിത്സയിലുള്ളത്. കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ വിധേയമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസർഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,13,93,618 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,459 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 633 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1653, കൊല്ലം 1586, തിരുവനന്തപുരം 1463, തൃശൂർ 1077, മലപ്പുറം 1028, പാലക്കാട് 661, ആലപ്പുഴ 884, കോഴിക്കോട് 807, കണ്ണൂർ 489, ഇടുക്കി 473, പത്തനംതിട്ട 461, കോട്ടയം 412, കാസർഗോഡ് 291, വയനാട് 174 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 14, കണ്ണൂർ 10, എറണാകുളം, കാസർഗോഡ് 8, തിരുവനന്തപുരം, കൊല്ലം 7 വീതം, തൃശൂർ 6, പാലക്കാട് 3, മലപ്പുറം, കോഴിക്കോട് 2 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,536 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 598, പത്തനംതിട്ട 541, ആലപ്പുഴ 1054, കോട്ടയം 605, ഇടുക്കി 518, എറണാകുളം 2027, തൃശൂർ 837, പാലക്കാട് 1449, മലപ്പുറം 2351, കോഴിക്കോട് 1117, വയനാട് 209, കണ്ണൂർ 580, കാസർഗോഡ് 199 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,12,361 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,23,904 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,06,437 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,77,212 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 29,225 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2161 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 889 ഹോട്ട് സ്പോട്ടുകളാണുള്ളത്.

]]>