covid1 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Jun 2021 08:52:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid1 – malayalees.ch https://malayalees.ch 32 32 രാജ്യത്ത്​ 67,208 പേർക്ക്​ കോവിഡ്​; 2330 മരണം https://malayalees.ch/covid-india-reports-67208-new-cases/ Thu, 17 Jun 2021 08:52:40 +0000 https://malayalees.ch/?p=45697 രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 2330 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29,70,0313 ആയി ഉയർന്നു. 3,81,903 പേർക്ക് കൂടി കോവിഡിൽ ജീവൻ നഷ്ടമായി.

തുടർച്ചയായ ഒമ്പതാം ദിവസമാണ്​ കോവിഡ്​ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്​. ബുധനാഴ്​ച 62,224 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,570 പേർക്ക്​ രോഗമുക്​തിയുണ്ടായി. ഇതുവരെ 28,491,670 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്. 8,26,740 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

ഇതുവരെ 38,52,38,220 സാമ്പിളുകളാണ്​ പരിശോധിച്ചത്​. കഴിഞ്ഞ ദിവസം മാത്രം 19,31,249 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്ന പശ്​ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചിരുന്നു.

]]>
കോവിഡ് അലാറം; വൈറസിനെ മണത്തറിയാന്‍ ഉപകരണവുമായി ഗവേഷകര്‍ https://malayalees.ch/gadgets-could-soon-be-able-to-sniff-out-people-infected-with-covid-19-in-crowded-spaces/ Mon, 14 Jun 2021 04:50:07 +0000 https://malayalees.ch/?p=45486 ശരീര ഗന്ധത്തില്‍ നിന്നും കൊറോണ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിയുന്ന ഉപകരണം പരീക്ഷിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ‘കോവിഡ് അലാറം’ എന്ന ഉപകരണത്തിനു പിന്നില്‍ ഡര്‍ഹാം സര്‍വകലാശാല, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ (എല്‍.എസ്.എച്ച്.ടി.എം) എന്നിവിടങ്ങളിലെ ഗവേഷകരാണ്.

കോവിഡ് അണുബാധയ്ക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സെന്‍സറുകള്‍ക്ക് കണ്ടെത്താനാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. സീലിങ്ങില്‍ ഘടിപ്പിക്കുന്ന ഉപകരണം മുറിയില്‍ കോവിഡ് ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ 15 മിനിറ്റില്‍ കണ്ടെത്തും.

സ്രവ പരിശോധന ഇല്ലാതെ കോവിഡ് രോഗിയെ തിരിച്ചറിയാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 98 മുതല്‍ 100 ശതമാനം വരെ കൃത്യമായ ഫലമാണ് ‘കോവിഡ് അലാറം’ പരീക്ഷണത്തില്‍ നല്‍കിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത്തരം ഇല്കട്രോണിക് ഉപകരണങ്ങള്‍ ഉടന്‍ ഉപയോഗത്തില്‍ വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

]]>