covid – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Dec 2023 08:57:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കൊവിഡ്; 1749 പേർ ചികിത്സയിൽ https://malayalees.ch/covid-case-rise-in-kerala/ Tue, 19 Dec 2023 08:57:08 +0000 https://malayalees.ch/?p=93133 സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു.രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. യോഗം ചേരുക നാളെയാണ്. യോഗം വിലയിരുത്തുക രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവയായിരിക്കും.

രാജ്യത്തെ ആകെ ആക്ടീവ് കേസുകളിൽ 89.38 ശതമാനവും നിലവിൽ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആൾക്കൂട്ടത്തിലൂടെ രോ​ഗം പടരാതെ നോക്കണം. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ വർദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണം. രോ​ഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നി‌ർദേശങ്ങളാണ് കേന്ദ്രം നൽകിയത്.

പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും, കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി സ്വകാര്യ ആശുപത്രികളെയടക്കം ഭാ​ഗമാക്കി മുൻകരുതൽ നടപടികൾ ശക്തമാക്കാനും കേന്ദ്ര ആരോ​ഗ്യ സെക്രട്ടരി ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ പറയുന്നു.

]]>
കൊവിഡ് ലക്ഷണങ്ങളുള്ള ആപ്പിൾ ജീവനക്കാർക്ക് 5 ദിവസത്തെ അവധി; അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ https://malayalees.ch/apple-employees-with-covid-symptoms-will-get-only-5-days-leave-as-company-ends-unlimited-sick-leave-policy/ Thu, 26 Jan 2023 14:26:44 +0000 https://malayalees.ch/?p=75076 കൊവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക രാജ്യങ്ങളിലെയും കമ്പനികൾ തങ്ങളുടെ കൊവിഡ് നയങ്ങളിൽ ഇളവ് വരുത്തുകയാണ്. കമ്പനിയിൽ ചില കൊവിഡ് നയങ്ങൾ പിൻവലിച്ചിരിക്കുകയാണ് ആപ്പിൾ. ഓഫീസ് പരിസരത്ത് പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് ഉണ്ടായിരുന്ന കൊവിഡ് ടെസ്റ്റ് ഒഴിവാക്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായ സമയത്ത് ആപ്പിൾ ജീവനക്കാർക്കുള്ള പരിശോധന വേഗത്തിലാക്കുകയും എല്ലാ വാക്സിൻ ഡോസുകളും എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ജീവനക്കാർക്ക് അൺലിമിറ്റഡ് സിക്ക് ലീവും അനുവദിച്ചിരുന്നു.

എന്നാൽ കൊവിഡ് നയങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ആപ്പിൾ. “ഓഫീസിൽ വരുന്നതിന് മുമ്പ് ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കുന്നത് നിർത്തും. കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്ന തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക സിക്ക് ലീവ് പോളിസിയും പിൻവലിക്കുകയാണ് എന്നാണ്” ആപ്പിൾ ട്വീറ്റ് ചെയ്തത്.

“കൊവിഡ് പോസിറ്റീവ് ആയാൽ ജീവനക്കാർക്ക് പരമാവധി 5 ദിവസത്തെ അസുഖ അവധി ലഭിക്കും. ജനുവരി 30 മുതൽ ആപ്പിൾ ജീവനക്കാർക്ക് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാതെ ഓഫീസിൽ കയറാം. എങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ, കമ്പനി അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി നിർത്തലാക്കിയതിനാൽ അവർക്ക് 5 ദിവസത്തെ ലീവ് എടുക്കാം. മുമ്പ്, കൊവിഡ് ലക്ഷണങ്ങളുള്ള ജീവനക്കാർക്ക് അവധിയെടുത്ത് അനിശ്ചിതകാലത്തേക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാമായിരുന്നു. എന്നാൽ, ജനുവരി 30 മുതൽ അത് നിലനിൽക്കില്ല.

]]>
സംസ്ഥാനത്ത് ഇന്ന് 22,524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 മരണം https://malayalees.ch/kerala-covid-update/ Tue, 08 Feb 2022 04:25:57 +0000 https://malayalees.ch/?p=56636 കേരളത്തില്‍ 22,524 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 78,682 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,65,565 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9384 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 847 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,01,424 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 113 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 733 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,115 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,033 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 170 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,586 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4739, കൊല്ലം 4365, പത്തനംതിട്ട 1950, ആലപ്പുഴ 2802, കോട്ടയം 4400, ഇടുക്കി 2486, എറണാകുളം 8943, തൃശൂര്‍ 7038, പാലക്കാട് 3387, മലപ്പുറം 2185, കോഴിക്കോട് 3970, വയനാട് 1296, കണ്ണൂര്‍ 1572, കാസര്‍ഗോഡ് 453 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,01,424 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 59,32,609 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

]]>
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു https://malayalees.ch/the-number-of-covid-confirmed-people-in-saudi-arabia-has-exceeded-seven-lakh/ Sat, 05 Feb 2022 04:28:44 +0000 https://malayalees.ch/?p=56530 സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഇത് വരെ 7,02,624 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 6,57,995 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുകൂടാതെ 35,679 പേരാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്ത് 8,950 പേർ ഇത് വരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിൽ മൂന്ന് തവണയാണ് കോവിഡിന്റെ അതിവ്യാപനം ഉണ്ടായത്. മൂന്നാം വ്യാപനത്തിൽ ഇക്കഴിഞ്ഞ ജനുവരി 18ന് 5928 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇതിന് തൊട്ട് താഴെയായി ഒന്നാം വ്യാപന ഘട്ടത്തിൽ 2020 ജൂൺ 16ന് 4919 പേർക്കും രോഗം കണ്ടെത്തിയിരുന്നു. 2021 ജൂണിലെ രണ്ടാം വ്യാപനം അത്ര തീവ്രമല്ലാതിരുന്നതിനാൽ ആയിരത്തി അഞ്ഞൂറിന് മുകളിൽ വരെ മാത്രമേ പ്രതിദിന കേസുകൾ ഉയർന്നിരുന്നുള്ളൂ. ഇന്ന് 3555 പുതിയ കേസുകളും, 4023 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. നിലിവിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

]]>
കൊവിഡ് വ്യാപനം; സി കാറ്റഗറി ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ https://malayalees.ch/covid-lockdown-kerala-c-category-districts-restrictions/ Fri, 28 Jan 2022 04:08:18 +0000 https://malayalees.ch/?p=56136 സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാപല്യത്തില്‍ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഈ ജില്ലകളില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്. തീയറ്ററുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.(covid lockdown kerala)

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 94 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കണക്കുകള്‍ അമ്പതിനായിരത്തിന് മുകളില്‍ തന്നെയാണ്. വരുന്ന മൂന്നാഴ്ച കൂടി അതി തീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നിയന്ത്രണങ്ങള്‍ക്കിടെ ഞായറാഴ്ചകളില്‍ സിനിമാ തീയറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി അറിയിച്ചേക്കും.നിലവിലെ സാഹചര്യം തീയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജിപരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. തിയറ്റര്‍ അടച്ചിടണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അതഛഗീകരിച്ചിരുന്നില്ല. ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

അതിനിടെ കൊവിഡ് വ്യാപന രൂക്ഷമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് – ഒമിക്രോണ്‍ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. കൊവിഡ് വാക്‌സിനേഷന്‍ പുരോഗതി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. നിലവില്‍ പ്രതിദിന കൊവിഡ് കേസുകളും ആക്ടീവ് കേസുകളും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍.

അതേസമയം കേരളത്തില്‍ ഇന്നലെ 51,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 42,653 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചു. 44.60 % ആണ് ടിപിആര്‍. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.

]]>
രാജ്യത്ത് 2,85,914 കൊവിഡ് കേസുകള്‍ കൂടി; 665 മരണം https://malayalees.ch/india-covid-cases-dailly-updates/ Wed, 26 Jan 2022 13:16:40 +0000 https://malayalees.ch/?p=56075 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പേര്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു. ഏഴ് മാസം കൊണ്ടാണ് മൂന്നു കോടിയില്‍ നിന്ന് നാലുകോടിയായി കൊവിഡ് കേസ് ഉയര്‍ന്നത്. മൂന്നാം തരംഗത്തില്‍ മാത്രം ഇതുവരെ 50 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസ് മൂന്ന് ലക്ഷത്തിന് താഴെയായത് ആശ്വാസകരമായി. 665 പേര്‍ മരിച്ചു. 3 ലക്ഷത്തിനടുത്ത് ആളുകള്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 16.16 ശതമാണ് ടി പി ആര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു തുടങ്ങി. ഹരിയാനയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും. ഡല്‍ഹിയിലെ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ പുതിയതായി നിയമിക്കും. രോഗബാധിതര്‍ കൂടുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യം. തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇന്നലെ അഞ്ഞൂറിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

]]>
ബെംഗളൂരുവിൽ കൊവിഡ് വ്യാപനം അതിരൂക്ഷം https://malayalees.ch/bengaluru-reports-over-26000-covid/ Mon, 24 Jan 2022 04:27:09 +0000 https://malayalees.ch/?p=55911 ബെംഗളൂരുവിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. 26,299 പേരാണ് ബെംഗളൂരുവിൽ ഇന്ന് കൊവിഡ് ബാധിതരായത്. കർണാടകയിൽ ആകെ 50,210 പേർക്കും കൊവിഡ് പോസിറ്റീവായി. ഇതോടെ കർണാടകയിലെ ആകെ ആക്ടിവ് കേസുകൾ 3.57 ലക്ഷം ആയി. രണ്ട് ദിവസങ്ങൾക്കു മുൻപ് സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്‌ഡൗൺ നീക്കിയിരുന്നു. ഇതിനു ശേഷമാണ് കൊവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയത്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ടി പി ആർ 17.78 ശതമാനമാണ്. 2.59 ലക്ഷം പേർ രോഗമുക്തി നേടി.

കേരളത്തിൽ ഇന്ന് 45,449 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44.88 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 39 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,816 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,961 പേർ രോഗമുക്തി നേടി.

]]>
സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം; ടിപിആർ ഉയർന്ന നിരക്കിൽ, നാളെ അവശ്യ സർവീസ് മാത്രം https://malayalees.ch/covid-situation-kerala/ Sat, 22 Jan 2022 11:08:53 +0000 https://malayalees.ch/?p=55884 സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,തൃശൂർ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ കണ്ടെത്താൻ ആരോഗ്യവകുപ്പ് ക്ലസ്റ്റർ മാനേജ്‌മെന്റ സംവിധാനം ഏർപ്പെടുത്തി. നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണം.

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ് .

അതേസമയം അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികൾക്കും കർഷകർക്കും ഇളവ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

]]>
കൊവിഡ് കേസുകളില്‍ ആശങ്ക വേണ്ട; രാഷ്ട്രീയകക്ഷി ഭേദമന്യേ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം; ആരോഗ്യമന്ത്രി https://malayalees.ch/covid-kerala-new-guidlines-health-department/ Fri, 21 Jan 2022 09:09:43 +0000 https://malayalees.ch/?p=55818 സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.( covid kerala new guidlines )

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ടിപിആര്‍ മാനദണ്ഡമാക്കുന്നത് അശാസ്ത്രീയമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവിലുള്ള 1,99,041 കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ .7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമുള്ളത്. ഐസിയു ആവശ്യമുള്ളത് 0.6 രോഗികള്‍ക്ക് മാത്രമാണ്. നിലവില്‍ മെഡിക്കല്‍ കോളജുകളിലെ വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ് ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം.

തെരഞ്ഞെടുക്കുന്ന ടീം അംഗങ്ങള്‍ക്ക് ഓഫിസുകളില്‍ പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം. ഇതിനായി ആരോഗ്യവകുപ്പില്‍ നിന്ന് പിന്തുണ നല്‍കും. ഒരു ചെക് ലിസ്റ്റുപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുകയാണ് ഇവരുടെ പ്രധാന ഉത്തരവാദിത്തം. പത്തിലധികം ആളുകള്‍ക്ക് ഒരു സ്ഥലത്ത് കൊവിഡ് ബാധിച്ചാല്‍ ആ സ്ഥാപനമോ സ്ഥലമോ ലാര്‍ജ് ക്ലസ്റ്ററായി കണക്കാക്കും. അത്തരത്തില്‍ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളുണ്ടെങ്കില്‍ വകുപ്പുകളുടെ നിര്‍ദേശമനുസരിച്ച് നിശ്ചിത ദിവസങ്ങളിലേക്ക് സ്ഥാപനം അടച്ചിടണം. എല്ലാ സ്ഥാപനങ്ങളിലും വെന്റിലേറ്റഡ് സ്‌പേസസ് ഉണ്ടെന്ന് ഉറപ്പാക്കണം.

ഓഫിസുകളില്‍ കൃത്യമായ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൂര്‍ണമായ അടച്ചിടല്‍ അവസാന ഓപ്ഷനായി വേണം കണക്കാക്കാന്‍. രോഗലക്ഷണങ്ങളുള്ള ജീവനക്കാര്‍ വേഗം പരിശോധന നടത്തണം. ലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ടെസ്റ്റ് നടത്തിയ ശേഷമേ ആശുപത്രിയിലെത്താവൂ. സംസ്ഥാനത്ത് ടാര്‍ഗഗെറ്റഡ് പോപുലേഷന്റെ നൂറ് ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.

]]>
കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; 42% കടന്ന് ടിപിആര്‍ https://malayalees.ch/kozhikode-covid-situation-tpr-crossed-42/ Thu, 20 Jan 2022 13:20:28 +0000 https://malayalees.ch/?p=55781 കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയില്‍ 4016 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 42.70 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 19710 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.(kozhikode covid)

ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച തന്നെ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. പൊതുയോഗങ്ങള്‍ പാടില്ലെന്നും ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശമുണ്ട്. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ബീച്ചില്‍ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കില്‍ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകന യോഗം പുരോഗമിക്കുകയാണ്. കോളജുകള്‍ അടച്ചിട്ടേക്കും. പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ വന്നേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്ന് കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും പരിഗണനയിലുണ്ട്.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ നിയന്ത്രണം കടുപ്പിക്കുമ്പോഴും സമ്പൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്. വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകളുടെ ഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു.

]]>