Covid violation – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Dec 2020 04:51:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid violation – malayalees.ch https://malayalees.ch 32 32 കോവിഡിനിടെ 6000 പേരെ പങ്കെടുപ്പിച്ച് വിവാഹനിശ്ചയം; ബിജെപി നേതാവ് അറസ്റ്റില്‍ https://malayalees.ch/hundreds-violate-covid-norms-at-gujarat-bjp-leaders-event/ Thu, 03 Dec 2020 04:51:14 +0000 https://malayalees.ch/?p=36207 കോവിഡ് മാനദണ്ഡം ലംഘിച്ച ഗുജറാത്ത് മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റില്‍. കോവിഡ് വ്യാപനത്തിനിടെ ആറായിരത്തോളം പേരെ പങ്കെടുപ്പിച്ച് കൊച്ചുമകളുടെ വിവാഹ നിശ്ചയം നടത്തിയതിനാണ് അറസ്റ്റ്.

നവംബര്‍ 30ന് താപി ജില്ലയിലെ ദോസ്വാഡ ഗ്രാമത്തിലായിരുന്നു ചടങ്ങ്. എല്ലാ കോവിഡ് മാനദണ്ഡവും ലംഘിച്ച് മാസ്ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിനാളുകള്‍ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഐ.പി.സി 308 പ്രകാരമാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്.

ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവാതെ വന്നത് തന്‍റെ പിഴവാണെന്ന് കാന്ത് ഗാമിത്ത് പറഞ്ഞു. മാപ്പ് ചോദിക്കുന്നു. താന്‍ ആരെയും ചടങ്ങിലേക്ക് വ്യക്തിപരമായി ക്ഷണിച്ചിരുന്നില്ലെന്നും നേതാവ് പറഞ്ഞു. 2000 പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു. ഇത് ആരോ വീഡിയോ എടുത്ത് വൈറലാക്കിയതാണെന്നും നേതാവ് പറഞ്ഞു.

ഗുജറാത്തില്‍ 2.11 ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടുണ്ട്. മരണം 4000 പിന്നിട്ടു. അഹമ്മദാബാദ്, വഡോദര,സൂറത്ത്, രാജ്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യു തുടരുകയാണ്. അതിനിടെയാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഗുജറാത്ത് ഹൈക്കോടതിയും നിരീക്ഷിക്കുകയുണ്ടായി. നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ റാലികളെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ജനങ്ങള്‍ക്ക് ശരിയായ സന്ദേശം നല്‍കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി വ്യക്തമാക്കി.

]]>
മാസ്കില്ലെങ്കില്‍ 500, നിലത്ത് തുപ്പിയാല്‍ 500: കോവിഡ് ചട്ടലംഘനത്തിനുള്ള പിഴ കുത്തനെ വർധിപ്പിച്ചു https://malayalees.ch/covid-increased-fines-for-violations/ Sat, 14 Nov 2020 05:45:07 +0000 https://malayalees.ch/?p=35074 കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ ഇനി മുതൽ 500 രൂപ പിഴ അടയ്ക്കണം.

500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് 5000 രൂപ വരെയാണ് പിഴ തുക ഉയര്‍ത്തിയിട്ടുള്ളത്. ക്വാറന്റൈന്‍, ലോക്ഡൗണ്‍ ലംഘനങ്ങൾ, നിയന്ത്രണം ലംഘിച്ചുള്ള കൂട്ടംകൂടല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ 500 രൂപ പിഴ അടയ്ക്കണം. നേരത്തെ ഇത് 200 രൂപയായിരുന്നു. നിലത്ത് തുപ്പിയാലും 500 രൂപ പിഴ അടയ്ക്കണം. വിവാഹ ചടങ്ങൾക്ക് നിയന്ത്രണം തെറ്റിച്ച് പങ്കെടുത്താൽ പിഴത്തുക 5000 ആകും.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ട് ദിവസമായി പത്തിന് താഴെയാണ്. ഇത് ഇനിയും കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യം. കൂടുതൽ നിയന്ത്രണങ്ങളിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറയ്ക്കാൻ സാധിയ്ക്കു എന്നതിനാലാണ് സർക്കാർ പിഴ തുക വർധിപ്പിച്ചത്.

]]>