COVID VACCINES – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 May 2021 11:53:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COVID VACCINES – malayalees.ch https://malayalees.ch 32 32 വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം നാല് ലക്ഷം ഡോസ് കൂടി ഇന്നെത്തും https://malayalees.ch/availability-of-covid-vaccines-in-kerala-will-increase/ Tue, 04 May 2021 11:53:06 +0000 https://malayalees.ch/?p=43658 സംസ്‌ഥാനത്ത് വാക്സിന്‍ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി 4 ലക്ഷം ഡോസ് കൂടി ഇന്ന് രാത്രിയെത്തിക്കും. എഴുപത്തയ്യായിരം ഡോസ് വാക്സിന്‍ രാവിലെയെത്തി. 18 കഴിഞ്ഞവരുടെ വാക്സിനേഷൻ സംബന്ധിച്ച് വിവരങ്ങളിൽ വ്യക്തതയില്ല.

ഇന്ന് രാത്രിയോടെ കോവിഷീൽഡ് വാക്സിന്‍ 4 ലക്ഷം ഡോസ് തിരുവനന്തപുരത്തെത്തിക്കും. നാളെ എറണാകുളം, കോഴിക്കോട് റീജിയണുകളിലേയ്ക്ക് വാക്സിന്‍ വിതരണം ചെയ്യും. നാളെ കൂടുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

രണ്ടു ലക്ഷമായി സ്റ്റോക്ക് ചുരുങ്ങിയതോടെ പല ജില്ലകളിലും പരിമിതമായ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. വാക്സിന്‍ ക്ഷാമം കാരണം വളരെക്കുറച്ച് സമയം മാത്രമാണ് റജിസ്ട്രേഷനായി കൊവിൻ പോർട്ടൽ തുറന്നു കൊടുക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ളോട്ടുകൾ തീരുന്നതോടെ പലർക്കും രജിസ്റ്റർ ചെയ്യാനാകുന്നില്ല. സ്പോട്ട് റജിസ്ട്രേഷനിലൂടെ രണ്ടാം ഡോസ് വാക്സിനേഷൻ കാര്യമായ പരാതികളില്ലാതെ മുമ്പോട്ടു പോകുന്നുണ്ട്.കേന്ദ്ര നിർദേശം കിട്ടിയാലെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എപ്പോൾ തുടങ്ങാനാകുമെന്ന് പറയാൻ സാധിക്കൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ മറുപടി.

]]>