COVID VACCINE – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 11:03:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COVID VACCINE – malayalees.ch https://malayalees.ch 32 32 റഷ്യയുടെ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി https://malayalees.ch/the-top-scientist-behind-russias-sputnik-v-covid-vaccine-strangled-to-death/ Mon, 06 Mar 2023 11:03:47 +0000 https://malayalees.ch/?p=77479 റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് V വികസപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആേ്രന്ദ ബോടിക്കോവ് എന്ന 47 വയസുകാരനായ ശാസ്ത്രജ്ഞനെയാണ് സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്‍റ്റ് കഴുത്തില്‍ കുരുക്കിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. (The top scientist behind Russia’s Sputnik V Covid vaccine strangled to death)

മാര്‍ച്ച് രണ്ടിനാണ് ബോടിക്കോവ് കൊല്ലപ്പെടുന്നത്. ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സില്‍ മുതിര്‍ന്ന ഗവേഷകനായിരുന്നു ബോടിക്കോവ്. ഇദ്ദേഹം ഉള്‍പ്പെടെയുള്ള 18 ഗവേഷകരാണ് പ്രശസ്തമായ സ്പുട്‌നിക് V കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്.

കൊലപാതകക്കേസില്‍ 29 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റഷ്യയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൊലപാകത്തിന് പ്രേരിപ്പിച്ച കാരണമെന്താണ് എന്ന് വ്യക്തമായിട്ടില്ല. യുദ്ധം തുടങ്ങിയതിന് ശേഷം റഷ്യയിലെ നിരവധി പ്രമുഖരെ അസ്വാഭാവികമായി മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

]]>
“തന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിന് ശേഷം മരണപ്പെടുന്ന പോലെ തോന്നി”; കൊവിഡ് വാക്‌സിനുകളെ വിമർശിച്ച് ഇലോൺ മസ്‌ക് https://malayalees.ch/elon-musk-criticises-covid-vaccines-and-says-he-felt-like-dying-after-his-second-booster-shot/ Mon, 23 Jan 2023 10:17:13 +0000 https://malayalees.ch/?p=74910 ഇലോൺ മസ്‌കിന്റെ ട്വീറ്റുകളും പ്രസ്താവനകളും പലപ്പോഴും വാർത്തയാകാറുണ്ട്. ശതകോടീശ്വരൻ ചില വിഷയങ്ങളിൽ തന്റെ വീക്ഷണങ്ങൾ പങ്കിടാനും ട്വിറ്ററിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആളുകളെ അപ്‌ഡേറ്റ് ചെയ്യാനും സംവാദങ്ങളിൽ ഏർപ്പെടാനുമായി ട്വിറ്റർ സജീവമായി ഉപയോഗിക്കുന്ന ആളാണ് മസ്‌ക്. ഈ അടുത്തിടെ, രണ്ടാമത്തെ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന്റെ അനുഭവം മസ്‌ക് പങ്കുവെച്ചിരുന്നു. അത് സ്വീകരിച്ചതിന് ശേഷം തനിക്ക് മരണപെടുന്നപോലെ തോന്നി എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.

കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഒരു ട്വീറ്റിലാണ് തന്റെ രണ്ടാമത്തെ കോവിഡ് ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന് ശേഷം തനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായെന്ന് മസ്‌ക് കുറിച്ചത്. “എന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിൽ നിന്ന് എനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായി. കുറേ ദിവസങ്ങളോളം മരണപെടുന്ന പോലെ തോന്നി. ദീർഘകാലത്തോളം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം എഴുതി.

വാക്‌സിനുകൾ വരുന്നതിന് മുമ്പ് തനിക്ക് കൊവിഡ് ബാധിച്ചിരുന്നു. പക്ഷെ ‘ചെറിയ ജലദോഷം’ മാത്രമായിരുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി. കൈ വേദനിച്ചതൊഴിച്ചാൽ പാർശ്വഫലങ്ങളൊന്നുമില്ലാതെ ആദ്യത്തെ വാക്സിൻ എടുത്തുവെങ്കിലും രണ്ടാമത്തേത് തകർത്തുകളഞ്ഞുവെന്നും മസ്‌ക് വ്യക്തമാക്കി.

]]>
കൊവിഡ് കരുതൽ വാക്സിൻ; നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ https://malayalees.ch/covid-vaccine-central-government/ Thu, 22 Dec 2022 04:27:55 +0000 https://malayalees.ch/?p=73205 കൊവിഡ് കരുതൽ വാക്സിനുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. 28 ശതമാനം പേർ മാത്രമേ കരുതൽ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് നടപടികൾ. സംസ്ഥാനങ്ങളോട് കരുതൽ വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. അവശ്യമായ വാക്സിനുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. മുൻനിര പോരാളികൾക്ക് എല്ലാവർക്കും കരുതൽ വാക്സിൻ അടിയന്തിരമായി നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്.

ചൈനയിൽ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ വിമാന സർവീസുകൾക്ക് നിയന്ത്രണമില്ല.

മറ്റ് രാജ്യങ്ങളിൽ കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും കൊവിഡ് ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കേണ്ടതാണ്. കൊവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. ചികിത്സ തേടണം. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖമന്ത്രി പറ‍ഞ്ഞു.

എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വളരെ കുറവാണ്. ഡിസംബർ മാസത്തിൽ ആകെ 1431 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ തന്നെ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം യോഗത്തിലാണ് നിർദേശം നൽകിയത്.

ആശങ്ക വേണ്ട എങ്കിലും കൊവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവരേയും അനുബന്ധ രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേക കരുതൽ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതൽ ഡോസ് ഉൾപ്പെടെ വാക്‌സിൻ എടുക്കാത്തവർ എല്ലാവരും വാക്‌സിൻ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കൊവിഡ് പരിശോധന നടത്താൻ നിർദേശം നൽകി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും.

]]>
കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: സുപ്രീം കോടതിയോട് കേന്ദ്രം https://malayalees.ch/govt-not-liable-for-deaths-related-to-covid-vaccine-centre-tells-sc/ Tue, 29 Nov 2022 06:59:38 +0000 https://malayalees.ch/?p=72049 കൊവിഡ് വാക്‌സിനേഷൻ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്‌സിൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്ന് കേന്ദ്രം. അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ വർഷം കൊവിഡ് വാക്‌സിനേഷൻ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

“വാക്‌സിൻ മൂലം സംഭവിക്കുന്ന അപൂർവമായ മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തെ ബാധ്യസ്ഥരാക്കുന്നത് നിയമപരമായി സുസ്ഥിരമാകില്ല..”- ഹർജിയിൽ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചു. “ഒരു വ്യക്തിക്ക് AEFI യിൽ നിന്ന് ശാരീരിക പരിക്കോ മരണമോ ഉണ്ടായാൽ, വാക്‌സിൻ ഗുണഭോക്താക്കൾക്ക് അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നേടാൻ സിവിൽ കോടതികളെ സമീപിക്കുന്നത് ഉൾപ്പെടെ നിയമത്തിൽ ഉചിതമായ പരിഹാരങ്ങൾ ലഭ്യമാണ്”- മന്ത്രാലയം കൂട്ടിച്ചേർത്തു.

]]>
പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിന് ബൂസ്റ്റർ ഡോസ് വിതരണം ഇന്ന് മുതൽ https://malayalees.ch/free-vaccine-booster-dose-distribution/ Fri, 15 Jul 2022 04:26:23 +0000 https://malayalees.ch/?p=64859 പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിന് ബൂസ്റ്റർ ഡോസ് വിതരണം ഇന്ന് മുതൽ.

വാക്സിനേഷൻ അമൃത് മഹോത്സവ് എന്ന പേരിൽ 75 ദിവസം നീണ്ടു നിൽക്കുന്ന വാക്സീൻ വിതരണമാണ് ഇന്നാരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചാണ് വാക്സിനേഷൻ യജ്ഞം .18 ഉം അതിന് മുകളിലും പ്രായമുള്ളവരിൽ 8% ഉം, 60 വയസും അതിൽ മുകളിലുമുള്ളവരിൽ 27% പേരുമാണ് ബൂസ്റ്റർ സ്വീകരിച്ചിട്ടുള്ളത്.

]]>
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍ https://malayalees.ch/18-percent-people-from-kerala-didnt-take-second-dose-vaccine/ Thu, 02 Jun 2022 08:13:08 +0000 https://malayalees.ch/?p=62785 കൊവിഡ് രണ്ടാം ഡോസ് വാക്‌സിനോട് ആളുകള്‍ക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തത്. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലക്കാരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തതില്‍ അധികവുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ആശങ്കയുയര്‍ത്തിക്കൊണ്ട് വലിയ വര്‍ധനയുണ്ടാകുന്നുണ്ട്. ജാഗ്രത വര്‍ധിപ്പിക്കേണ്ട ഈ സാഹചര്യത്തിലാണ് വാക്‌സിനോട് വലിയ വിഭാഗം ജനങ്ങള്‍ വിമുഖത കാണിക്കുന്നത്. മൂന്നാം തരംഗത്തിന് ശേഷം കൊവിഡ് കേസുകള്‍ കുറഞ്ഞെന്ന വിലയിരുത്തലിലാകാം പലരും രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ മടി കാണിച്ചതെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചിരുന്നത്. അതിനുശേഷം ഒമിക്രോണ്‍ വ്യാപനം ഉണ്ടായിട്ടുകൂടി രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ പലയാളുകളും മടിച്ചു എന്നത് ആരോഗ്യവകുപ്പിന്റെ കൂടി വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്.

]]>
ആശങ്കകള്‍ക്ക് വിരാമം: കൊവിഡ് വാക്‌സിനേഷന് ശേഷം ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ https://malayalees.ch/covid-vaccine-doesnt-increase-the-risk-of-heart-attack/ Mon, 30 May 2022 04:11:53 +0000 https://malayalees.ch/?p=62597 കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന് ശേഷം രാജ്യത്തെ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍. വാക്‌സിനേഷന്‍ ഹൃദയാഘാതമുണ്ടാക്കുമെന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിനുള്‍പ്പെടെ എല്ലാ വാക്‌സിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നിരിക്കിലും വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ട് ഹൃദയാഘാതം വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.

സമീപകാലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് കൊവിഡ് വാക്‌സിനേഷനുമായി ബന്ധമുണ്ടെന്ന് തെളിവുകളില്ല. ഹൃദയാഘാതങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടില്ലെന്നും കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ആദില്‍ ബറകത്ത് അല്‍ റിയാമി വ്യക്തമാക്കി.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്വീകരിച്ച 2.5 ദശലക്ഷത്തിലധികം ആളുകളില്‍ 54 മയോ കാര്‍ഡിറ്റിസ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഒരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ഡോ. ആദില്‍ ബറകത്ത് അല്‍ റിയാമി പറഞ്ഞു. സമാനമായ രീതിയില്‍ തന്നെയാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരിലും മയോ കാര്‍ഡിറ്റിസ് കേസുകളുള്ളത്. അതിനാല്‍ ആശങ്ക വേണ്ടെന്നും വിദഗ്ധരില്‍ നിന്നും ശരിയായ വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.

]]>
കൊവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ല; 9 മാസം തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ https://malayalees.ch/didnt-reduce-booster-dose-gap-says-center/ Sat, 30 Apr 2022 08:12:06 +0000 https://malayalees.ch/?p=61034 കൊവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ അറിയിച്ചു.

രണ്ടാം ഡോസ് വാക്‌സിനും കരുതൽ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നാഷ്ണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യുണൈസേഷൻ ഇന്നലെ യോഗം ചേർന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ വാക്‌സിന്റെ ഇടവേള കുറയ്ക്കാൻ തീരുമാനമായില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

18 വയസ് പൂർത്തിയായ, രണ്ടാം ഡോസ് വാക്‌സിന്റെ സ്വീകരിച്ച് 9 മാസം പിന്നിട്ട ആർക്കും ബൂസ്റ്റർ ഡോസ് ലഭിക്കുന്നതാണ്.

]]>
സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു https://malayalees.ch/more-than-half-of-the-vaccine-provided-by-the-center-to-the-state-is-wasted/ Fri, 29 Apr 2022 04:17:49 +0000 https://malayalees.ch/?p=60923 സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു. 60വയസിന് താഴെയുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ) സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ പാഴായി പോകാന്‍ കാരണം. അതിനിടെ, എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി തേടി സംസ്ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.

ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്തതെന്ന കേന്ദ്രത്തിന്റെ പ്രശംസ നേടിയ സംസ്ഥാനത്താണ് 60 ശതമാനത്തോളം വാക്‌സിന്‍ പാഴായി പോകുന്നത്. 60വയസിന് താഴെയുള്ളവര്‍ കൂട്ടമായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കരുതല്‍ ഡോസിനായി എത്താറുണ്ടെങ്കിലും ഇക്കൂട്ടര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി കരുതല്‍ ഡോസ് സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ വിതരണത്തിന് തടസമാകുന്നത്. 10 പേരില്ലാത്തതിനാല്‍ ഒരു വയല്‍ പൊട്ടിച്ചാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് എടുത്ത ശേഷം വാക്‌സിന്‍ കളയേണ്ട സ്ഥിതിയാണ്. ഇതിനിടെയാണ് വാക്‌സിന്‍ വേസ്റ്റേജ് കുറയ്ക്കുന്നതിനും ആവശ്യക്കാര്‍ ലഭ്യമാക്കുന്നതിനുമായി എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി തേടി സംസ്ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചത്.

നിലവില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും മുന്നണിപോരാളികള്‍ക്കും കരുതല്‍ ഡോസും 12വയസിന് മുകളിലുള്ളവര്‍ക്ക് ആദ്യ രണ്ട് ഡോസുമാണ് ലഭ്യമാക്കുന്നത്. ഈ വിഭാഗത്തിലുള്ള ഒന്നോ രണ്ടോ പേര്‍ വാക്‌സിനെടുക്കാന്‍ എത്തിക്കഴിഞ്ഞാല്‍ 10 പേരാകുന്നത് വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍ വാക്‌സിനെടുക്കാന്‍ എത്തുന്നവര്‍ പോകാന്‍ തിടുക്കം കാണിക്കുന്നതോടെ പാഴായാലും വാക്‌സിന്‍ നല്‍കും.

ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലെ വാക്‌സിന്‍ സ്റ്റോക്ക് ഇപ്രകാരമാണ്, കൊര്‍ബീവാക്‌സ് 10ലക്ഷം, കൊവീഷീല്‍ഡ് 14 ലക്ഷം, കൊവാക്‌സിന്‍ 3 ലക്ഷം. വാക്‌സിന്‍ പാഴായി പോകുന്നത് ഒഴിവാക്കാന്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

]]>
കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി https://malayalees.ch/covid-vaccine-children/ Tue, 26 Apr 2022 11:00:05 +0000 https://malayalees.ch/?p=60732 12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ് , കാഡില്ല ഹെൽത്ത് കെയറിന്റെ സൈക്കോവ്ഡി എന്നിവക്കാണ് അനുമതി നൽകിയത്.

കൂടുതൽ വാക്‌സിനുകൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികൾക്കുള്ള കുത്തിവെപ്പിന് ആരോഗ്യമന്ത്രാലയം ഉടൻ അനുമതി നൽകിയേക്കും. നിലവിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് വാക്‌സിൻ നൽകാനുള്ള അനുമതി ഉള്ളത്.

ആറ് വയസിനും 12 വയസിനും മധ്യേ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിനും , അഞ്ച് മുതൽ 12 വയസിനിടയിലുള്ള കുട്ടികളിൽ കോർബിവാക്‌സും 12 വയസിന് മുകളിലുള്ള കുട്ടികളിൽ സൈകോവ് ഡിയുമാണ് ഉപയോഗിക്കുക.

]]>