Covid vaccine dry run – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Jan 2021 04:04:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid vaccine dry run – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് 46 കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍; രാവിലെ 9 മുതല്‍ 11 വരെ https://malayalees.ch/statewide-covid-vaccine-dry-run-on-friday/ Fri, 08 Jan 2021 04:03:48 +0000 https://malayalees.ch/?p=38227 കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് 46 കേന്ദ്രങ്ങളിലാണ് ഇന്ന് ഡ്രൈ റൺ നടക്കുക. വാക്സിന്‍ വിതരണത്തിനായി സജ്ജമാക്കിയ ഡിജിറ്റല്‍ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കും. കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 46 ഇടങ്ങളിലായാണ് ഇന്ന് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈ റണ്‍. 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാകും മോക് ഡ്രില്‍ പങ്കെടുക്കുക.

ആദ്യ ഡ്രൈ റണിലേത് പോലെ കുത്തിവെപ്പ് വരെയുള്ള നടപടിക്രമങ്ങള്‍ ഉണ്ടാകും. കൊവിന്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുകയാണ് മോക് ഡ്രിലിന്‍റെ ലക്ഷ്യം. കൊവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. എന്‍സിഡിസി മേധാവി ഡോ. എസ്.കെ സിങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ആരോഗ്യവകുപ്പ് എടുത്ത നടപടികളും അതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നതും സംഘം പരിശോധിക്കും. ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലുമാണ് സംഘം സന്ദര്‍ശനം നടത്തുക. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന സംഘം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

]]>
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ ഇന്ന് നാല് ജില്ലകളില്‍ https://malayalees.ch/covid-vaccine-dry-run-in-four-districts-today-in-the-state/ Sat, 02 Jan 2021 04:48:56 +0000 https://malayalees.ch/?p=37906 കോവിഡ് വാക് സിന്‍ വിതരണം ചെയ്യുന്നതിന്‍റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ഇന്ന് സംസ്ഥാനത്ത് ഡ്രൈ റണ്‍ നടക്കും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈറണ്‍.

തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട്ടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട്ടെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.

25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കോവിന്‍ ആപ്ലിക്കേഷനില്‍ നല്‍കണം. ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് വിതരണ കേന്ദ്രത്തിലെത്തണം. തുടര്‍ന്ന് ആദ്യം കാത്തിരിപ്പ് മുറി, പിന്നെ വാക്സിന്‍ വിതരണ മുറി, ശേഷം നിരീക്ഷണ മുറി എന്നിങ്ങനെയായിരിക്കും ക്രമീകരണം. പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേകം വഴികള്‍ ഉണ്ടായിരിക്കും. വാക്സിന്‍ വിതരണത്തിനുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെയടക്കം കാര്യക്ഷമത ഡ്രൈറണിലൂടെ ഉറപ്പാക്കപ്പെടും. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

]]>