Covid Update – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Jun 2021 12:56:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid Update – malayalees.ch https://malayalees.ch 32 32 ഇന്ന് 12,469 പേര്‍ക്ക് കോവിഡ്, 88 മരണം https://malayalees.ch/kerala-covid-cases-today/ Thu, 17 Jun 2021 12:55:53 +0000 https://malayalees.ch/?p=45700 കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,16,21,033 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1595, കൊല്ലം 1405, എറണാകുളം 1257, മലപ്പുറം 1261, തൃശൂര്‍ 1135, കോഴിക്കോട് 951, പാലക്കാട് 614, ആലപ്പുഴ 947, പത്തനംതിട്ട 576, കണ്ണൂര്‍ 474, കോട്ടയം 437, ഇടുക്കി 396, കാസര്‍ഗോഡ് 410, വയനാട് 242 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 10, കൊല്ലം, തൃശൂര്‍ 6 വീതം, എറണാകുളം, കാസര്‍ഗോഡ് 4 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1486, കൊല്ലം 837, പത്തനംതിട്ട 417, ആലപ്പുഴ 1079, കോട്ടയം 831, ഇടുക്കി 277, എറണാകുളം 1899, തൃശൂര്‍ 1189, പാലക്കാട് 1428, മലപ്പുറം 1568, കോഴിക്കോട് 947, വയനാട് 383, കണ്ണൂര്‍ 700, കാസര്‍ഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,55,596 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2492 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 30ന് മുകളിലുള്ള 18 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

]]>
ഓക്സിജന്‍ ലഭിക്കാതെ യു.പിയില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു https://malayalees.ch/seven-covid-patients-in-meerut-dead-hospitals-say-no-oxygen/ Wed, 28 Apr 2021 13:27:19 +0000 https://malayalees.ch/?p=43485 ഉത്തർപ്രദേശിലെ മീററ്റിൽ രണ്ടിടങ്ങളിലായി മരിച്ച ഏഴ് കോവിഡ് രോ​ഗികള‍ുടെ മരണ കാരണം ഓക്സിജന്‍ ലഭിക്കാത്തത് മൂലമെന്ന് ഡോക്ടർമാർ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഏഴ് രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചത്.

എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. മീററ്റ് ആനന്ദ് ആശുപത്രിയിലെ മൂന്ന് പേരും, കെ.എം.സി ആശുപത്രിയിലെ നാല് പേരുമാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ആശുപത്രിയിലേക്ക് ദിനംപ്രതി വേണ്ടത് 400 ഓക്സിജൻ സിലിണ്ടറുകളാണ്. എന്നാൽ ലഭിക്കുന്നത് 90 എണ്ണമാണെന്ന് ആനന്ദ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ സുഭാഷ് യാദവിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ തങ്ങൾക്ക് ഓക്സിജൻ ലഭ്യമായിരുന്നില്ലെന്ന് കെ.എം.സി ആശുപത്രി അധികൃതരും അറിയിച്ചു. ഓക്സിജൻ സംഘടിപ്പിക്കുകയോ, രോ​ഗകിളെ ഡിസ്ചാർജ് ചെയ്യാൻ ആവശ്യപ്പെടുകയോ ആണ് ആശുപത്രികൾ ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 3.62 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3200 പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ രണ്ട് ലക്ഷം കവിഞ്ഞു.

]]>
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൂടി കോവിഡ് https://malayalees.ch/covid-195659-tests-positive-in-kerala-today/ Thu, 28 Jan 2021 04:26:08 +0000 https://malayalees.ch/?p=39231 സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെ രോഗ ബാധ കണക്ക്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5006 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,234 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,29,452 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3663 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പൊല്‍പുള്ളി (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 13), തിരുവാങ്കുളം (23), പാലക്കാട് ജില്ലയിലെ പട്ടിതറ (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 406 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

]]>
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് പതിനഞ്ച് കൊവിഡ് മരണം https://malayalees.ch/15-more-covid-death-kerala/ Mon, 14 Sep 2020 13:10:49 +0000 https://malayalees.ch/?p=31788 സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് പതിനഞ്ച് കൊവിഡ് മരണം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 454 ആയി.

ഓഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശി ബാബുരാജൻ (56), ഓഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂർ സ്വദേശിനി തങ്കമണി (65), ഓഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ഓഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകൻ (60), ഓഗസ്റ്റ് 25ന് മരണമടഞ്ഞ കാസർഗോഡ് നീലേശ്വരം സ്വദേശി നാരായണൻ ആചാരി (68), ഓഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജൻ (59), ഓഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) സെപ്തംബർ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോർജ് (62), പാലക്കാട് സ്വദേശി ഗംഗാധരൻ (65), സെപ്തംബർ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), സെപ്തംബർ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരൻ (65), സെപ്തംബർ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പൻ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58), സെപ്തംബർ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരൻ (65)എന്നിവരാണ് മരണമടഞ്ഞത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം, സംസ്ഥാനത്ത് 2540 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2346 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 64 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 212 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, 2110 പേർ രോഗമുക്തരായി. നിലവിൽ 30,486 പേരാണ് ചികിത്സയിലുള്ളത്.

]]>
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 92,071 രോഗികളും 1,136 മരണവും https://malayalees.ch/national-covid-update-news-6/ Mon, 14 Sep 2020 07:30:31 +0000 https://malayalees.ch/?p=31769 രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,136 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48,46,428 ആയി. ഇതില്‍ 9,86,598 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 37,80,108 പേര്‍ രോഗമുക്തരായി. 79,722 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

]]>
സംസ്ഥാനത്തൊട്ടാകെ 187 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുങ്ങിയെന്ന് മുഖ്യമന്ത്രി https://malayalees.ch/first-line-treatment-centres-in-kerala-news/ Wed, 22 Jul 2020 04:36:31 +0000 https://malayalees.ch/?p=28889 തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (സിഎഫ്എല്‍ടിസി) സജ്ജീകരിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (സിഎഫ്എല്‍ടിസി) സജ്ജീകരിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലായ് 19 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തൊട്ടാകെ 187 സിഎഫ്എല്‍ടിസികള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ഇവയില്‍ 20,404 കിടക്കകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ടെസ്റ്റ് പോസിറ്റീവാകുകയും എല്ലാ പ്രകടമായ രോഗലക്ഷണം ഇല്ലാത്തവരുമായ രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കും. 305 ഡോക്ടര്‍മാരെയും 505 നഴ്‌സുമാരെയും 62 ഫാര്‍മസിസ്റ്റുകളെയും 27 ലാബ് ടെക്‌നീഷ്യന്മാരെയും ജൂലായ് 19നുള്ളില്‍ സിഎഫ്എല്‍ടിസികളുടെ പ്രവര്‍ത്തന ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. 742 സിഎഫ്എല്‍ടിസികള്‍കൂടി ജൂലായ് 23നകം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അവയിലെ ആകെ കിടക്കകളുടെ എണ്ണം 69215 ആയി ഉയരും.

ഇത്തരം കേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ വൈകീട്ടുവരെ ഔട്ട് പേഷ്യന്റ് വിഭാഗം (ഒ.പി) നടത്താനുള്ള സൗകര്യമുണ്ടാകും. ടെലി മെഡിസിന് വേണ്ടിയുള്ള ലാന്‍ഡ് ലൈനും ഇന്റര്‍നെറ്റ് കണക്ഷനും ഉറപ്പാക്കും. ഓരോ കേന്ദ്രത്തിലും ആംബുലന്‍സുകള്‍ ഉറപ്പാക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ബാത്ത്‌റൂം സൗകര്യമുള്ള പ്രത്യേക മുറി ലഭ്യമാക്കും. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ മുടങ്ങാതെ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കും. ഫ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് മുറി, നഴ്‌സിങ് സ്‌റ്റേഷന്‍, ഫാര്‍മസി, സ്‌റ്റോര്‍, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയെല്ലാം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളിലുണ്ടാവും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനവും സെമി പെര്‍മനന്റ് ടോയ്‌ലറ്റുകളില്‍ ഇവയില്‍ ഏര്‍പ്പെടുത്തും.

കോവിഡ് ടെസ്റ്റ് പോസിറ്റീവാകുകയും എല്ലാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും നിലവിലെ സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് കൊണ്ടുപോകേണ്ടിവരും. രോഗലക്ഷണങ്ങള്‍ ഇല്ലാതെതന്നെ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. സമൂഹവ്യാപന സാധ്യതയും മുന്നില്‍ കാണേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ രോഗലക്ഷണം ഇല്ലെങ്കില്‍പ്പോലും ടെസ്റ്റ് പോസിറ്റീവായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതം. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. കോവിഡ് ടെസ്റ്റ് നെഗറ്റീവാകുന്ന മുറയ്ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കഴിയുന്നവരെ തിരികെ വീട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം; ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യം https://malayalees.ch/thiruvananthapuram-covid-update/ Wed, 15 Jul 2020 10:27:45 +0000 https://malayalees.ch/?p=28547 തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം. ജില്ലയിൽ എല്ലായിടത്തും രോഗബാധിതരുണ്ട്. ഇതോടൊപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല. താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷൻ കേന്ദ്രങ്ങളിലെ വളണ്ടിയേഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ പറയുന്നു.

അഞ്ചുതെങ്ങ് മുതൽ വിഴിഞ്ഞം വരെയുള്ള തീരദേശ മേഖലകളിലും കൊവിഡ് പടർന്നു പിടിച്ചിട്ടുണ്ട്. നേരത്തെ നഗരങ്ങളിലായിരുന്ന കൊവിഡ് ഇപ്പോൾ ഗ്രാമങ്ങളിലേക്കും അതിർത്തി പ്രദേശങ്ങളിലേക്കും പകരുന്നുണ്ട്. ദിനം പ്രതി 1200ഓളം പരിശോധനകളാണ് ഈ ഭാഗങ്ങളിൽ ഇപ്പോൾ നടത്തുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാവുമെന്നും ജില്ലാ ഭരണകൂടം പറയുന്നു.

]]>
ബഹ്റൈനിലെത്തുന്ന യാത്രക്കാർ കോവിഡ് ടെസ്റ്റിന്‍റെ ചെലവ് വഹിക്കണം https://malayalees.ch/covid-test-expense/ Mon, 13 Jul 2020 05:32:30 +0000 https://malayalees.ch/?p=28410 ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും

ജൂലൈ 21 മുതൽ ബഹ്​റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ്​ -19 പരിശോധനയുടെ ചെലവ്​ സ്വയം വഹിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 ദിനാറാണ്​ ടെസ്​റ്റിന്​ ചെലവ്​ വരിക.

അതേസമയം, സ്വദേശികൾക്കും പ്രവാസികൾക്കും കോവിഡ്​ ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും. യാത്രക്കാർ ‘ബി അവെയർ ബഹ്​റൈൻ’ മൊബൈൽ ആപ്പിലുടെ ഇലക്​ട്രോണിക്​ പേയ്​മെൻറ്​ ആയോ ക്യാഷ്​ ആയോ പണം അടക്കണം. കാബിൻ ക്രൂ, ഡി​പ്ലോമാറ്റിക്​ യാത്രക്കാർ, മറ്റ്​ ഔദ്യോഗിക യാത്രക്കാർ തുടങ്ങിയവർക്ക്​ ഫീസ്​ വേണ്ടതില്ല.

ട്രാൻസിറ്റ്​ യാത്രക്കാർക്ക്​ കോവിഡ്​ ടെസ്​റ്റ്​ ആവശ്യമില്ല. പരിശോധനയിൽ നെഗറ്റീവ്​ ആകുന്ന യാത്രക്കാർ 10 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. ക്വാറൻൈൻ കാലാവധി അവസാനിക്കു​മ്പോൾ വീണ്ടും ടെസ്​റ്റ്​ നടത്തണം. ഇതിനും 30 ദിനാർ അടക്കണം.

]]>