covid unlock – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Sep 2020 04:26:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid unlock – malayalees.ch https://malayalees.ch 32 32 സിനിമ തിയേറ്ററുകള്‍ക്കും ടൂറിസം മേഖലക്കും ഇളവ് ? അണ്‍ലോക്ക് അഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ https://malayalees.ch/national-unlock-covid-5-news/ Tue, 29 Sep 2020 04:26:02 +0000 https://malayalees.ch/?p=32459 ഒക്ടോബർ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക- ടൂറിസം മേഖലകള്‍ക്കും ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അണ്‍ലോക്ക് അഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സിനിമ തിയേറ്ററുകള്‍ക്കും ടൂറിസം മേഖലക്കും ഉള്‍പ്പെടെ ഇളവ് നല്‍കിയേക്കും. രാജ്യത്ത്കോവിഡ് ബാധിതര്‍ 61 ലക്ഷത്തിലേക്ക് അടുത്തു. വാക്സിൻ പരീക്ഷണ വിവരങ്ങൾ ജനങ്ങള്‍ക്കറിയാനുള്ള ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ക്ലിനിക്കല്‍ വിവരങ്ങള്‍ അറിയിക്കുന്നതിനായി ദേശീയ ക്ലിനിക്കല്‍ രജിസ്ട്രിയും തയ്യാറാക്കിയിട്ടുണ്ട്.

ഒക്ടോബർ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക- ടൂറിസം മേഖലകള്‍ക്കും ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീന്തല്‍ കുളം, എന്റർടെയിന്‍മെന്റ് പാർക്കുകള്‍ എന്നിവക്ക് ഇളവ് നല്‍കണമോ എന്നതില്‍ ചര്‍ച്ച തുടരുകയാണ്. സ്കൂളുകളും കോളജുകളും നിലവില്‍ പ്രവർത്തിക്കുന്ന രീതിയില്‍ തന്നെ തുടർന്നേക്കും.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതർ 60, 74, 702 ആയി. 1,039 പേർ മരിച്ചതോടെ ആകെ മരണം 95,542 ആയി ഉയർന്നു. 74,893 പേർക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തർ 50,16,520 ആയി. രോഗമുക്തരുടെ എണ്ണം 40 ലക്ഷത്തിൽ നിന്ന് 50 ലക്ഷത്തിലേക്ക് 11 ദിവസം കൊണ്ടാണെത്തിയത്. രോഗമുക്തരില്‍ വീണ്ടും രോഗ ബാധയുണ്ടാകുന്നത് ഐസിഎംആര്‍ വിശദമായി പഠിക്കുന്നുണ്ട്.

വാക്സിന്‍ പരീക്ഷണ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാന്‍ ഓണ്‍ലൈന്‍ പോർട്ടല്‍ ആരംഭിച്ചു. അടുത്ത വർഷം ആദ്യ പാദത്തിൽ വാക്സിന് ലഭ്യമാക്കാനായേക്കുമെന്ന് പോർട്ടല്‍ ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി ഹർഷ് വര്‍ധന്‍ ആവർത്തിച്ചു.

]]>
ക്വാറന്‍റൈന്‍ ഏഴ് ദിവസമാക്കി കുറച്ചു: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ https://malayalees.ch/covid-unlock/ Wed, 23 Sep 2020 04:31:13 +0000 https://malayalees.ch/?p=32192 അണ്‍ലോക്ക് നാലിന്‍റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി മുതല്‍ ഹാജരാകണം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ ക്വാറന്‍റൈന്‍ ഏഴ് ദിവസമാക്കി കുറച്ചു. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും അനുമതി നല്‍കി

21ാം തീയതി മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെയാണ് കോവിഡ് പ്രോട്ടോക്കോളിൽ അയവ് വരുത്താന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസമാണ് നിലവില്‍ ക്വാറന്‍റൈൻ. എന്നാൽ ഇനി മുതല്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ക്വാറന്‍റൈനില്‍ തുടരേണ്ടതില്ല.

അതേസമയം ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കുന്നതാണ് നല്ലതെന്നും ഉത്തരവിലുണ്ട്. പക്ഷെ നിര്‍ബന്ധമില്ല. സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. സർക്കാർ ഓഫീസുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും മുഴുവൻ ജീവനക്കാരും ഇനി മുതല്‍ ജോലിക്ക് ഹാജരാകണം. പക്ഷേ കോവിഡ് പ്രോട്ടോക്കള്‍ കൃത്യമായി പാലിക്കണം. സംസ്ഥാനത്തെ ഹോട്ടലുകളിളും റെസ്റ്റോറൻറുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്

അതേസമയം സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 412 ഉറവിടമറിയാത്ത കേസുകളുമുണ്ട്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് ഇന്ന് രോഗമുക്തരായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇതില്‍‌ തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം ഏറ്റവും ശക്തമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

]]>