Covid third wave – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Sep 2021 04:06:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid third wave – malayalees.ch https://malayalees.ch 32 32 രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭഘട്ടത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോർട്ട് https://malayalees.ch/covid-third-wave-india/ Tue, 14 Sep 2021 04:05:53 +0000 https://malayalees.ch/?p=49532 രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെർ ഡയറക്ടർ ജഗത് റാം പറഞ്ഞു. സിറോ സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സർവേയിൽ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് കേരളത്തിൽ വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു . താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രികളിൽ പ്രത്യേക ശിശുരോഗ ഐ.സി.യുകളും കട്ടിലുകളും സജ്ജമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നാം തരംഗത്തിന്റെ സാധ്യതകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു .

ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും നടപടി എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 870 മെട്രിക് ടൺ ഓക്സിജൻ നിലവിൽ കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം 13 മെട്രിക് ടൺ ഓക്സിജൻ സ്ഥാപിക്കാൻ സഹായകരമാവുന്ന പ്ലാന്റുകൾ സ്വകാര്യ ആശുപത്രികളിൽ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

]]>
അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം : എസ്ബിഐ റിസർച്ച് റിപ്പോർട്ട് https://malayalees.ch/covid-third-wave-to-hit-by-next-month/ Tue, 06 Jul 2021 08:01:53 +0000 https://malayalees.ch/?p=46432 അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം പാരമ്യത്തിലെത്തും.

കൊവിഡ്- 19: ദ റേസ് ടു ഫിനിഷിങ് ലൈൻ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഓഗസ്റ്റ് രണ്ടാം വാരംമുതൽ രോഗികൾ ഉയർന്നു തുടങ്ങും. സെപ്റ്റംബർ പകുതിയോടെ പാരമ്യത്തിലെത്തിയ ശേഷം കുറഞ്ഞു തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 34,703 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 553 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകൾ 3,06,19,932 ആയി. 4,03,281 ആണ് ആകെ മരണം. രോഗമുക്തി നിരക്ക് 97.17% ആണ്. തുടർച്ചയായി 54-ാം ദിവസവും പ്രതിദിന കൊവിഡ് കേസുകളേക്കാൾ രോഗമുക്തരായവരുടെ എണ്ണമാണ് വർധിച്ചത്. 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

]]>
മൂന്നാം കോവിഡ് തരംഗം കുട്ടികളെ പ്രത്യേകമായി ബാധിക്കുമെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന https://malayalees.ch/third-covid-wave-wont-affect-children-in-particular/ Fri, 18 Jun 2021 08:46:18 +0000 https://malayalees.ch/?p=45749 രാജ്യത്തുണ്ടായേക്കാവുന്ന കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഡൽഹി എയിംസുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് സിറോ സർവേക്കായി സാമ്പിളുകൾ ശേഖരിച്ചത്.

പതിനായിരം സാമ്പിളുകളിൽ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് സിറോ സർവേക്കായി സാമ്പിളുകൾ ശേഖരിച്ചത്. പതിനായിരം സാമ്പിളുകളിൽ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം. കോവിഡ് രൂക്ഷമായി ബാധിച്ച കിഴക്കൻ ഡൽഹിയിലെ നഗരമേഖലകളില്‍ നിന്നാണ് പരിശോധനക്ക് സാമ്പിളുകള്‍ ശേഖരിച്ചത്.

ആദ്യ തരംഗത്തിലും ഇവിടങ്ങളിലെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെയാണ് കോവിഡ് ബാധിച്ചത്. 74% പേ൪ക്ക് കോവിഡ് ബാധിച്ചിരുന്നു. രണ്ടാം തരംഗത്തോടെ ഇത് രൂക്ഷമായെങ്കിലും കുട്ടികളെ പ്രത്യേകമായി ബാധിച്ചെന്ന് കണ്ടെത്താനായില്ല. ഇതിനകം തന്നെ ഇടങ്ങളിൽ നിരവധി പേർക്ക് രോഗം വന്ന് പോയവരായതിനാൽ മൂന്നാം തരംഗം സവിശേഷമായി ഏതെങ്കിലും പ്രായ വിഭാഗത്തെ ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 62,480 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1587 മരണവും. കഴിഞ്ഞ ഒരു മാസത്തിലധികമായി പ്രതിദിന കേസുകൾ കുറയുന്നത് തുടരുകയാണ്. ആകെ കോവിഡ് കേസുകൾ ഇതോടെ എട്ട് ലക്ഷത്തിൽ താഴെയുമായി.

]]>
കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ കോവിഡ് മൂന്നാം തരംഗം ഒരിക്കലും ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് https://malayalees.ch/covid-third-wave-may-never-come-if-we-take-strong-measures-implement-them-well-govt-139753/ Sat, 08 May 2021 05:43:21 +0000 https://malayalees.ch/?p=43861 കോവിഡ് രണ്ടാം തരംഗത്തില്‍ ആടിയുലയുമ്പോഴും മൂന്നാം തരംഗത്തിന്‍റെ ഭീതിയിലാണ് ഇന്ത്യ. മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയും അവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്താല്‍ മൂന്നാം തരംഗം ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വിജയരാഘവന്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ, മൂന്നാമത്തെ തരംഗം യഥാർത്ഥത്തിൽ എവിടെയും സംഭവിക്കാനിടയില്ല.

പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും എല്ലായിടത്തും മാർഗ്ഗനിർദ്ദേശങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. മൂന്നാം തരംഗം ഉറപ്പായും ഇന്ത്യയെ ബാധിക്കുമെന്ന് രണ്ട് ദിവസം മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം തരംഗം രാജ്യത്തെ ബാധിച്ചേക്കില്ലെന്ന അഭിപ്രായമുന്നയിച്ചിരിക്കുന്നത്. വൈറസിന്‍റെ വകഭേദങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗം എപ്പോള്‍ വരുമെന്ന് പ്രവചിക്കാനാവില്ല. അത് അനിവാര്യമാണ്. അതിനെ അഭിമുഖീകരിക്കാന്‍ നമ്മള്‍ എപ്പോഴും തയ്യാറായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 12 സംസ്ഥാനങ്ങളുണ്ടെന്നും ഏഴ് സംസ്ഥാനങ്ങളിൽ 50,000 മുതൽ 1 ലക്ഷം വരെയാണ് കേസുകൾ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 സംസ്ഥാനങ്ങളിൽ നിലവിൽ പോസിറ്റീവ് നിരക്ക് 15 ശതമാനത്തിന് മുകളിലാണെന്നും ഒമ്പതിൽ 5-15 ശതമാനം വരെയാണെന്നും മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് കാണിക്കുമ്പോള്‍ കര്‍ണാടക,കേരളം, ബംഗാള്‍, തമിഴ്നാട്, ഒഡിഷ എന്നിവിടങ്ങളില്‍ കേസുകള്‍ ഉയരുന്ന പ്രവണതയാണ് കാണിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

]]>