COVID TEST – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Mar 2022 13:08:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COVID TEST – malayalees.ch https://malayalees.ch 32 32 കേരളത്തില്‍ 1,421 പേര്‍ക്ക് കൊവിഡ്; 4 മരണം https://malayalees.ch/kerala-coivd-cases-today-2/ Wed, 09 Mar 2022 13:08:38 +0000 https://malayalees.ch/?p=58284 കേരളത്തില്‍ 1421 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,879 കൊവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,462 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2130 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 246, കൊല്ലം 157, പത്തനംതിട്ട 101, ആലപ്പുഴ 126, കോട്ടയം 196, ഇടുക്കി 187, എറണാകുളം 390, തൃശൂര്‍ 183, പാലക്കാട് 30, മലപ്പുറം 104, കോഴിക്കോട് 170, വയനാട് 115, കണ്ണൂര്‍ 88, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 11,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,37,366 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

]]>
സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കൂടുന്നു; പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ കുറയുന്നു https://malayalees.ch/covid-test-decreasing-in-kerala-cases-increase/ Tue, 11 Jan 2022 04:13:19 +0000 https://malayalees.ch/?p=55314 സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പരിശോധന എഴുപതിനായിരം കടന്നത് രണ്ട് തവണ മാത്രം.

സംസ്ഥാനത്ത് ദിനംപ്രതി ഒന്നരലക്ഷത്തിലധികം സാമ്പിള്‍ പരിശോധനകള്‍ നടന്ന സ്ഥലത്താണ് നിലവില്‍ പരിശോധനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്. ഡിസംബര്‍ 26 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ അഞ്ചുതവണയാണ് പരിശോധന 50,000ത്തില്‍ താഴേക്ക് പോയിരിക്കുന്നത്. ഡിസംബര്‍ 26ന് നടന്നത് 38,929 ടെസ്റ്റുകള്‍ മാത്രം.

ഡിസംബര്‍ 27, 31, ജനുവരി 2, 3, 9, 10 ദിവസങ്ങളില്‍ നടന്നത് 50,000ത്തില്‍ താഴെ മാത്രം ടെസ്റ്റുകള്‍. ജനുവരി 4 മുതലാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അന്ന് നടത്തിയത് 71,1120 പരിശോധനകള്‍. ജനുവരി 5ന് 710,98 സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. ജനുവരി 6ന് നടത്തിയത് 68,325 പരിശോധനകളാണ്.

ജനുവരി 9 വരെ എത്തിയപ്പോള്‍ ഇത് 50,000താഴെയെത്തി താഴെയത്തി. അപ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം 6,238 ആയി ഉയര്‍ന്നിരുന്നു. ടിപിആര്‍ 11.52 ആയും ഉയര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ടിപിആറില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായത് കഴിഞ്ഞ ദിവസമാണ്. 12. 68 ആയിരുന്നു ടിപിആര്‍. പക്ഷേ 24 മണിക്കൂറിനുളളില്‍ നടത്തിയത് നാല്‍പതിനായിരത്തോളം പരിശോധനകള്‍ മാത്രം.

]]>
യു.കെയിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശിയുടെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവ് https://malayalees.ch/kozhikode-native-second-covid-test-positive/ Sat, 04 Dec 2021 04:33:39 +0000 https://malayalees.ch/?p=53470 യു.കെയിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശിയുടെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവ്. നേരത്തെ പോസിറ്റീവായ എട്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുകയായിരുന്നു. രോഗിയുടെ അമ്മയുടെ പരിശോധനാ ഫലവും പോസിറ്റീവാണ്. അമ്മയുടെ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയക്കും. ( kozhikode native second covid test positive )

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചതായി ഡിഎംഒ അറിയിച്ചിരുന്നു. 21-ാം തീയതി യുകെയിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മക്കും പോസിറ്റീവാണ്. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. മൂന്ന് ഡോസ് ഫൈസർ വാക്‌സിനെടുത്ത ആളാണ് ഇദ്ദേഹം.

നാല് ജിലക്കളിലുള്ളവർ സമ്പർക്ക പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിൽ ഈ വ്യക്തിയുമായി സമ്പർക്കമുള്ളവർ കുറവാണ്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കൻററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്.

അതേസമയം, ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങളെല്ലാം നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധനകൾ കാര്യക്ഷമമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഹൈറിസ്‌ക് പട്ടികയിലുള്ളത് 26 രാജ്യങ്ങളാണെന്നും വരുന്നവർക്ക് ആർടിപി സി ആർ പരിശോധന നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു. അതിതീവ്ര വ്യാപനം ഗൗരവത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

]]>
രാജ്യത്ത് 11,903 പേർക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 98.22% https://malayalees.ch/national-covid-cases-5/ Wed, 03 Nov 2021 07:21:36 +0000 https://malayalees.ch/?p=51959 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. 14,159 പേർ സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി. 98.22% ആണ് രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിന്ടെ 311 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് നിലവിൽ 1,51,209 പേർ ചികിസ്തയിൽ ഉണ്ട്. ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ 61.12 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 107.29 കോടി ഡോസ് വാക്സിൻ നൽകി.

]]>
കോവിഡ് ടെസ്റ്റിന്‍റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കരുതെന്ന് സംഘടനകൾ https://malayalees.ch/organizations-urge-expatriates-not-to-be-robbed-in-the-name-of-covid-test/ Wed, 24 Feb 2021 04:07:04 +0000 https://malayalees.ch/?p=40603 കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും കെ.എം.സി.സി കത്തയച്ചു.

കോവിഡ് മുൻകരുതലിന്‍റെ ഭാഗമായാണ് കേന്ദ്രം പുതിയ പ്രോട്ടോക്കോൾ ഇറക്കിയത്. ഇത് പ്രകാരം നാട്ടിലേക്ക് പുറപ്പെടുമ്പോഴും നാട്ടിലെത്തിയ ശേഷവും ടെസ്റ്റ് നിർബന്ധമാണ്. സൗദിയിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തിൽ മാത്രം ചെലവ് എണ്ണായിരം രൂപയാണ്.

250 റിയാൽ മുതലാണ് സൗദിയിൽ ഈടാക്കുന്ന തുക. ഇതിന് പുറമെ ക്വാറന്‍റൈൻ കഴിഞ്ഞ് വീണ്ടും ടെസ്റ്റെടുക്കുന്നതോടെ ചെലവ് പതിനായിരം കവിയും. കുടുംബവുമായി യാത്ര ചെയ്യുന്നവർ മുപ്പതിനായിരത്തിലേറെ റിയാൽ ടെസ്റ്റിന് ചെലവഴിക്കണമെന്ന് ചുരുക്കം. സൗദി സൗജന്യമായി നടത്തുന്ന പിസിആർ ടെസ്റ്റ് ഫലം മൊബൈലിലേ ലഭിക്കൂ എന്നതിനാൽ ഇത് കേന്ദ്രം സ്വീകരിക്കുന്നില്ല. ഇത് സ്വീകരിച്ചാൽ പോലും വലിയ ചെലവ് കുറക്കാനാകും. ഇതിനാൽ കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമായ കേരളം വിഷയത്തിൽ ഇടപെട്ട് നടപടിയുണ്ടാക്കണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.

ഇക്കാര്യങ്ങളുന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എംപിമാർക്കും നോർക്കക്കും പ്രതിപക്ഷനേതാവിനും സൗദി കെ.എം.സി.സി കത്തുകളയച്ചു. ഒന്നുകിൽ വിമാനം കയറുന്നതിന് മുമ്പായോ അല്ലെങ്കിൽ വിമാനം ഇറങ്ങിയ ശേഷമോ ഒരുതവണ മാത്രം ടെസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും അത് സൗജന്യമായി നൽകുകയും വേണമെന്ന് കെഎംസിസി കത്തിൽ ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ടെസ്റ്റ് സൗജന്യമാക്കാൻ വിദേശങ്ങളിൽ എംബസ്സിയുടെ വെൽഫയർ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തണം. ജോലി നഷ്ടപ്പെട്ട് പോലും മടങ്ങുന്നവർക്കായി ഏർപ്പെടുത്തിയ വൻതുക വരുന്ന കോവിഡ് ടെസ്റ്റിന് പരിഹാരം കാണമമെന്നും സംഘടന ആവശ്യപ്പെട്ടു.

]]>
കർണാടക അതിർത്തിയിൽ പരിശോധ കർശനം https://malayalees.ch/strict-inspection-at-karnataka-border/ Tue, 23 Feb 2021 04:08:59 +0000 https://malayalees.ch/?p=40552 കർണാടക അതിർത്തിയിൽ പരിശോധ കർശനമാക്കുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് അതിർത്തി കടത്തിവിടില്ല. കർണാടക സർക്കാരിന്‍റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരവ് കർശനമാക്കുന്നതോടെ അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ പ്രയാസപ്പെടും. വിഷയത്തിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

കാസർകോട് നിന്നുള്ള 5 ചെക്ക് പോസ്റ്റുകൾ ഒഴികെയുള്ള മുഴുവൻ വഴികളും കർണാടക അടച്ചു. തലപ്പാടി ഉൾപ്പടെയുള്ള ചെക്ക് പോസ്റ്റുകളിൽ ഇന്ന് പരിശോധന കർശനമാക്കും. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് മുതൽ അതിർത്തി കടത്തി വിടേണ്ടെന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

ദിവസേന ആയിരക്കണക്കിന് മലയാളികളാണ് പoനത്തിനും തൊഴിലിനും ചികിത്സക്കുമായി മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിലേക്ക് പോവുന്നത്. പുതിയ ഉത്തരവോടെ ഇവർ ആശങ്കയിലായി. ഇത് പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മുതൽ ഉത്തരവ് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തലപ്പാടിയിൽ ഇന്നലെ ആരെയും തsഞ്ഞിരുന്നില്ല. കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കർശനമാക്കിയതിൽ പ്രതിഷേധിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ തലപ്പാടി അതിർത്തിയിൽ നാട്ടുകാർ തടഞ്ഞു.

]]>
കോവിഡ് വ്യാപനം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ https://malayalees.ch/covid-spread-government-with-strict-measures/ Mon, 01 Feb 2021 04:03:16 +0000 https://malayalees.ch/?p=39390 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണിലെ സ്ഥിതി നോക്കി 144 പ്രഖ്യാപിക്കാനും അനുവാദം നല്‍കി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഇനിയും പിടിമുറിക്കിയില്ലെങ്കില്‍ കോവിഡിന്‍റെ രൂക്ഷത കൂടുമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി അനുവദിക്കാനാകാത്ത സാഹചര്യമാണ് കേരളത്തില്‍. സ്കൂളുകളും തിയറ്ററുകളും തുറന്നതും പൊതു ഗതാഗതം പഴയപടി ആയതും കോവിഡ് കേസുകള്‍ വര്‍ധിപ്പിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെങ്കിലും നിയന്ത്രണം കര്‍ശനമാക്കണമെന്ന ആവശ്യമാണ് ആരോഗ്യവകുപ്പിനുള്ളത്.

ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍, പൊതുവാഹനങ്ങളില്‍ 50 ശതമാനം സീറ്റില്‍ യാത്ര, ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രം ഇരുന്ന് ഭക്ഷണം എന്നീ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. 14 ജില്ലയിലും കലക്ടര്‍മാരെ സഹായിക്കാന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചു. കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ചിലയിടത്തെങ്കിലും അടച്ചിടല്‍ വേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കുന്നത്.

]]>
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; മൂന്ന് ജില്ലകളില്‍ വ്യാപനം രൂക്ഷം https://malayalees.ch/number-of-covid-patients-is-increasing-in-kerala/ Wed, 06 Jan 2021 03:49:55 +0000 https://malayalees.ch/?p=38085 സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു. വയനാട്ടില്‍ 100 പേരില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ നൂറില്‍ 11 പേര്‍ക്കും എറണാകുളത്ത് 100 ല്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നുവരെയുള്ള കണക്കാണിത്.

വയനാട് 12.6 ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചു. പത്തനംതിട്ടയില്‍ ഡിസംബര്‍ 21 മുതല്‍ 27 വരെയുള്ള കണക്കുകള്‍ 9.2 ശതമാനം ആയിരുന്നത് ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് ആയപ്പോഴേക്കും 11.6 ശതമാനമായി ഉയര്‍ന്നു. എറണാകുളത്ത് 10.2 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.6 ശതമാനമായി ഉയര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 5615 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

]]>
സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു https://malayalees.ch/covid-test-rate-decreased-in-kerala/ Fri, 01 Jan 2021 14:00:27 +0000 https://malayalees.ch/?p=37868 സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1500 രൂപ, ആന്‍റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ.

ഇത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കൂടിയ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയായിരുന്നു. ഇതാണ് 1500 ആയി കുറച്ചത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് 650 രൂപയായിരുന്നതാണ് 300 രൂപയായി കുറഞ്ഞത്.

]]>
രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു https://malayalees.ch/number-of-genetically-modified-covid-patients-increasing/ Fri, 01 Jan 2021 04:41:03 +0000 https://malayalees.ch/?p=37830 രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ 25 പേര്‍ക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സാമ്പിളുകള്‍ പരിശോധിക്കുകയാണ്. സമ്പര്‍ക്കപട്ടികയും തയാറാക്കുന്നുണ്ട്.

പുതിയ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആവശ്യമെങ്കില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

]]>