covid situation – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Sep 2021 12:58:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid situation – malayalees.ch https://malayalees.ch 32 32 രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നു; 42 ജില്ലകളിൽ മാത്രം പ്രതിദിനം നൂറിലധികം കേസുകൾ: കേന്ദ്ര ആരോഗ്യ മന്ത്രാലയം https://malayalees.ch/union-health-ministry-briefing-on-indias-covid-situation/ Thu, 02 Sep 2021 12:57:57 +0000 https://malayalees.ch/?p=48973 രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 42 ജില്ലകളിൽ മാത്രം പ്രതിദിനം നൂറിലധികം കൊവിഡ് കേസുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്നും കൊവിഡ് വ്യാപനം കുറയാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേരളത്തിൽ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതൽ 19 വരെ ശതമാനമാണ്. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ശക്തമായ നിരീക്ഷണവും സഞ്ചാര നിയന്ത്രണവും ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ കൊവിഡ് വ്യാപനം തടയാൻ സമര്‍ഥവും തന്ത്രപരവുമായ ലോക്ഡൗൺ രീതികൾ അവലംബിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ 85 ശതമാനവും വീടുകളിൽ ഐസലേഷനിൽ കഴിയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നിർദേശമെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു.

അതേസമയം രാജ്യത്തെ 47,092 പുതിയ കേസുകളില്‍ 32,803 കേസുകളും കേരളത്തിലാണ്. ആകെ കേസുകളുടെ 70 ശതമാനമാനവും ആകെ മരണങ്ങളുടെ മൂന്നിലൊന്നുമാണിത്.മരണം 4,39,529 ആയി. ആകെ രോഗമുക്തരുടെ എണ്ണം 3,20,28,825 ആയി.

]]>
സംസ്ഥാനത്ത് ഇരട്ട വകഭേദം വന്ന വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് സംശയം https://malayalees.ch/kerala-covid-situation-is-severe/ Tue, 20 Apr 2021 04:06:16 +0000 https://malayalees.ch/?p=43121 സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്.

]]>