covid second wave – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Jul 2021 08:14:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid second wave – malayalees.ch https://malayalees.ch 32 32 കൊവിഡ് രണ്ടാം തരംഗം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് പാക്കേജുമായി സര്‍ക്കാര്‍ https://malayalees.ch/covid-second-wave-government-with-package-for-those-facing-financial-crisis/ Fri, 30 Jul 2021 08:14:20 +0000 https://malayalees.ch/?p=47481 കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ ഉള്‍പ്പെടയുള്ളവര്‍ക്കായി 5650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരുലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പാക്കേജാണ് ചട്ടം 300 അനുസരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. വ്യാപാരികളുടെ രണ്ടായിരം കോടി രൂപയുടെ വായ്പകള്‍ക്ക് പലിശയിളവ്, കെട്ടിടനികുതി, വാടക ഒഴിവാക്കല്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കായാണ് പാക്കേജ്. ഇവരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പകളുടെ പലിശയുടെ നാലു ശതമാനം വരെ ആറുമാസത്തേക്ക് സര്‍ക്കാര്‍ വഹിക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ എടുക്കുന്ന വായ്പകള്‍ക്കാണ് പലിശയിളവ്. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കട മുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. കെ.എഫ്.സി ചെറുകിട സംരംഭകര്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചു.

ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും സര്‍ക്കാര്‍ വാടകയും നല്‍കേണ്ടതില്ല. എല്ലാ കെഎസ്എഫ്ഇ വായ്പകളുടേയും പിഴ പലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കി.

ചിട്ടി കുടിശികക്കാര്‍ക്ക് കാലാവധി അനുസരിച്ച് സെപ്തംബര്‍ 30 വരെയുള്ള അമ്പതു മുതല്‍ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി. കൊവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഒരു കോടി രൂപ വരെ കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന സ്റ്റാര്‍ട്ടപ്പ് കേരള വായ്പ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി.

വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങള്‍ക്ക് പ്രത്യേക വായ്പാപദ്ധതി നടപ്പാക്കും. ഇതിനായി 500 കോടി രൂപ മാറ്റിവെച്ചു. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യവസായങ്ങള്‍ക്ക് പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പ നല്‍കും. ചെറുകിട വ്യവസായങ്ങള്‍ ആരോഗ്യ പരിപാലനം ടൂറിസം എന്നീ വിഭാഗങ്ങള്‍ക്കുള്ള പലിശയില്‍ കെ.എഫ്.സി ഇളവ് വരുത്തിയതായും ധനമന്ത്രി അറിയിച്ചു.

]]>
കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട് https://malayalees.ch/covid-second-wave-one-crore-people-are-reported-to-be-unemployed-in-the-country/ Tue, 01 Jun 2021 13:16:53 +0000 https://malayalees.ch/?p=44951 കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സർവേയിൽ പറയുന്നു. ഏപ്രിലിൽ എട്ട് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസം അവസാനിക്കുമ്പോൾ 12 ശതമാനമായി ഉയർന്നു. ജോലി നഷ്ടപ്പെട്ടവരിൽ സംഘടിത, അസംഘടിത മേഖലകളിൽ ഉള്ളവരും ഉൾപ്പെടും. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു. വരുമാനത്തിൽ കുറവുണ്ടായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 3 ശതമാനം പേർ മാത്രമാണ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ സമ്പദ് വ്യവസ്ഥ പൂർവസ്ഥിതിയിലെത്തുമെന്നും സിഎംഐഇ വിലയിരുത്തുന്നു. അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞു. 92 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. തമിഴ്നാട്, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. ലോക്ഡൗൺ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ ഫലം കണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സംസ്ഥാന സർക്കാറുകളുടെ തീരുമാനം.

]]>
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തം; കലക്ടർമാരുടെയും ഡി.എം.ഒമാരുടെയും യോഗം ഇന്ന് https://malayalees.ch/test-positivity-rate-shoots-up-covid-second-wave-in-kerala/ Mon, 12 Apr 2021 04:12:41 +0000 https://malayalees.ch/?p=42803 സംസ്ഥാനത്ത് മെഗാവാക്സിനേഷന് ആദ്യ ദിനം മികച്ച പ്രതികരണം. 62,000ല്‍ അധികം പേര്‍ ഇന്നലെ വാക്സിന്‍ സ്വീകരിച്ചു. കൂടുതല്‍ വാക്സിന്‍ ലഭിച്ചില്ലെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ മെഗാ വാക്സിനേഷന്‍ മുടങ്ങിയേക്കും.

അതിനിടെ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് കലക്ടർമാരുടെയും ഡി.എം.ഒമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് രണ്ടാംഘട്ട വ്യാപനം കുതിക്കുന്നത് തടയാനാണ് ക്രഷിംഗ് ദര്‍ കര്‍വ് കര്‍മ്മ പദ്ധതി സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ മെഗാവാക്സിനേഷന് മികച്ച പ്രതികരണം ലഭിച്ചു. അവധി ദിവസമായിട്ടും 62,031 പേര്‍ ഇന്നലെ കുത്തിവെപ്പെടുത്തു.

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിച്ചത്. മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന്‍ ക്ഷാമം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 32,000 ഡോസ് വാക്സിനാണ് തിരുവനന്തപുരത്ത് ബാക്കിയുള്ളത്. മെഗാ ക്യാമ്പുകളിലുള്‍പ്പെടെ 200 പേരെന്ന രീതിയില്‍ വാക്സിന്‍ നല്‍കാനാണ് നിര്‍ദേശം.

കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മെഗാ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വരും. പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു. ഇന്നലെ 6986 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 44,000 കടന്നു.

]]>