Covid result – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Aug 2020 05:37:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid result – malayalees.ch https://malayalees.ch 32 32 കോവിഡ് നെഗറ്റീവ് റിസൾട്ടുകൾ താമസം കൂടാതെ ലഭ്യമാക്കാൻ നടപടി https://malayalees.ch/action-to-make-covid-negative-results-available-without-delay-news/ Tue, 11 Aug 2020 05:37:20 +0000 https://malayalees.ch/?p=29979 കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൾട്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി

കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൾട്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി. സാമ്പിളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാൻ താമസമുണ്ടായ സാഹചര്യത്തിലാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് ബദൽ മാർഗം തയ്യാറായത്.

ഇനി മുതൽ കാലതാമസം കൂടാതെ ബ്ലഡ് ബാങ്ക് കെട്ടിടത്തിലെ എം.ആർ ഐ സ്കാനിനു സമീപമുള്ള കൗണ്ടറിൽ നിന്നും റിസൾട്ട് ലഭ്യമാകും. കാലതാമസം ഒഴിവാക്കാൻ നേരത്തേ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടാണ് ഇനി മുതൽ റിസൾട്ട് ലഭ്യമാക്കുക. മൈക്രോബയോളജി ലാബിൽ റിസൾട്ട് തയ്യാറായാൽ ഉടൻ തന്നെ കൗണ്ടറിലുള്ള കംപ്യൂട്ടറിൽ ലഭ്യമാകും. അവിടെ നിന്നു തന്നെ പ്രിന്റ് എടുത്തു നൽകാനുമാകും.

അതേസമയം ഫോണിൽ ബന്ധപ്പെട്ടും റിസൾട്ട് അറിയാൻ കഴിയും. റിസൾട്ട് കൗണ്ടറിലെ ഫോൺ നമ്പർ: 0471-2528520

]]>