Covid restrictions – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Aug 2021 08:32:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid restrictions – malayalees.ch https://malayalees.ch 32 32 കര്‍ണാടകയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജി; മറുപടി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് കർണാടക https://malayalees.ch/kerala-karnataka-border-covid-restrictions-court/ Wed, 25 Aug 2021 08:32:41 +0000 https://malayalees.ch/?p=48579 അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കിയ ഹര്‍ജിയിൽ മറുപടി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് കർണാടക. കോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായി പാലിച്ചെന്നും കാർണാടക സർക്കാർ വ്യക്തമാക്കി.

ഹർജിക്കാരന് ആക്ഷേപങ്ങളുണ്ടെങ്കിൽ സത്യവാങ് മൂലം നല്കാൻ കോടതി നിർദേശിച്ചു. കേരളത്തിലെ കൊവിഡ് വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും മംഗലാപുരത്തേക്കോ ജില്ലയ്ക്ക് പുറത്ത് മറ്റേതെങ്കിലും ഇടത്തേക്കോ യാത്ര ചെയ്യാന്‍ തടസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരം എംഎല്‍എ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനിടെ കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്തി കർണാടക. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്‌ധ സമിതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

]]>
പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ഡൗണ്‍ പിൻവലിച്ചേക്കും https://malayalees.ch/kerala-likely-to-unlock-with-some-restrictions/ Tue, 15 Jun 2021 04:23:41 +0000 https://malayalees.ch/?p=45541 പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇന്ന് പിൻവലിച്ചേക്കും. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.

ഓട്ടോ, ടാക്സി സര്‍വീസുകള്‍ സഞ്ചരിക്കുന്നവരുടെ എണ്ണം കുറച്ച് അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനാണ് ആലോചന. കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയും നൽകിയേക്കും.

ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള ഇളവുകള്‍ ഘട്ടംഘട്ടമായി നൽകാനാണ് ആലോചന. ടിപിആര്‍ നിരക്ക് കുടുതലുള്ള പഞ്ചായത്തുകള്‍ അടച്ചിടും. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.

മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് ലോക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡെൽറ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സിൻ എടുത്തവരിലും രോഗബാധ ഉണ്ടായേക്കാമെന്നും ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

]]>
ലോക്ഡൗണ്‍ നീട്ടുമോ എന്ന് ഇന്നറിയാം: കൂടുതൽ ഇളവുകൾക്ക് സാധ്യത https://malayalees.ch/kerala-likely-to-relax-lockdown/ Mon, 14 Jun 2021 04:42:49 +0000 https://malayalees.ch/?p=45484 സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് വരുന്നത് കൊണ്ട് 16ന് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സാധ്യതയില്ല.

ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുമതി നല്‍കാനാണ് സാധ്യത. പൊതുഗതാഗതം പുനരാരംഭിക്കുന്നതിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്ക ഒഴിയുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ടിപിആർ 10 ശതമാനത്തിന് താഴെയെത്തിയാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്.

കോവിഡ് ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം വേഗത്തിൽ വ്യാപിച്ച് പതുക്കെയാണ് പടിയിറങ്ങുന്നത്. ലോക്ഡൗൺ ആരംഭിച്ച കഴിഞ്ഞ മാസം 8ന് പ്രതിദിന രോഗികളുടെ എണ്ണം 41971 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഒരു മാസത്തിന് ശേഷമാണ് കോവിഡ് ഗ്രാഫ് താഴേക്കായത്. ഈ മാസം ഒന്നിന് 15.13 ആയിരുന്നു ടിപിആർ. ഇന്നലെയത് 12.24 ആയി. നാല് ലക്ഷത്തിലധികം പേർ ചികിത്സയിലിരുന്നത് ഒരു ലക്ഷത്തി ഇരുപത്തി മൂവായിരമായതും ആശ്വാസകരമാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളിലും കുറവുണ്ട്. വെന്‍റിലേറ്ററിൽ നിലവിൽ ചികിത്സയിലുള്ളത് 1189 പേരാണ്.

]]>
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് മാനദണ്ഡം ലംഘിച്ചുള്ള അഭിമുഖം നിര്‍ത്തിവെച്ചു https://malayalees.ch/interview-in-trivandrum-medical-college-violating-covid-restrictions/ Thu, 10 Jun 2021 09:58:50 +0000 https://malayalees.ch/?p=45383 തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടത്തി. നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് അഭിമുഖം നടന്നത്. ആയിരക്കണക്കിന് പേര്‍ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതോടെ അഭിമുഖം നിർത്തിവെച്ചു മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലേക്ക് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ് ഇന്‍റർവ്യൂ നടത്താനിരുന്നത്. പത്രത്തിൽ അറിയിപ്പ് കണ്ടതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കാനായി എത്തി. 11 മണിക്ക് പറഞ്ഞ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 6 മണി മുതൽക്കേ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കാൻ വേണ്ടിയുള്ള മുൻകരുതലുകളൊന്നും തന്നെ സ്ഥലത്ത് ഉണ്ടായിരുന്നില്ല.

തിരക്ക് കൂടിയതോടെ ടോക്കൻ സംവിധാനം ഏർപ്പെടുത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇന്‍റർവ്യൂ നടത്തിപ്പിൽ അപാകത ഉണ്ടെന്നും ടോക്കൻ സംവിധാനം ശരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി ഉദ്യോഗാർഥികളെ പിരിച്ചുവിട്ടു. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച ശേഷം സമയബന്ധിതമായി തുടർനടപടി സ്വീകരിക്കാമെന്ന ഉറപ്പിൻമേലാണ് ഉദ്യോഗാർഥികൾ പിരിഞ്ഞുപോയത്.

]]>
ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം https://malayalees.ch/rtpcr-test-must-to-reach-in-kerala-from-other-states-140113/ Wed, 12 May 2021 05:39:06 +0000 https://malayalees.ch/?p=44021 സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായി എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. റമദാന്‍ പ്രമാണിച്ച് ഇറച്ചി വില്‍പ്പനശാലകള്‍ക്ക് ഇന്ന് രാത്രി 10 മണി വരെ പ്രവര്‍ത്തനാനുമതി നല്‍കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. മേയ് 15 ശനിയാഴ്ച ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാക്കി പ്രവൃത്തി ദിവസങ്ങളില്‍ ആവശ്യത്തിന് മാത്രം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. മറ്റ് സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്തുന്നവര്‍ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.

അതേസമയം ഇറച്ചി വില്‍പ്പന ശാലകള്‍ക്ക് ഹോം ഡെലിവറി സംവിധാനത്തോട് കൂടി ഇന്ന് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. റമദാന്‍ പ്രമാണിച്ചാണ് ഇറച്ചി വില്‍പ്പനശാലകള്‍ക്ക് ഇളവ് നല്‍കിയത്. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. രോഗവ്യാപനം ശക്തമായ എറണാകുളത്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫിസിനും തെരഞ്ഞെടുത്ത നാല് സ്വകാര്യ ലബോറട്ടറികള്‍ക്കും പ്രവര്‍ത്തിക്കാം.

]]>
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ യോഗം https://malayalees.ch/covid-restrictions-meeting-soon/ Mon, 19 Apr 2021 12:25:32 +0000 https://malayalees.ch/?p=43111 സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും. വിവിധ വകുപ്പു മേധാവികൾ യോഗത്തിൽ പങ്കെടുക്കും. രാത്രികാല കർഫ്യൂ നടപ്പിലാക്കാൻ ശുപാർശയുണ്ട്. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കണമെന്നും ശുപാർശയുണ്ട്.

എഡിജിപി വിജയ് സാക്കറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും തമ്മിൽ പ്രാധമിക ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യോഗം ചേരുക.

]]>
കടകള്‍ രാത്രി 9 മണിവരെ മാത്രം: പ്രതിഷേധവുമായി വ്യാപാരികൾ https://malayalees.ch/shops-only-until-9pm-merchants-in-protest/ Thu, 15 Apr 2021 04:13:58 +0000 https://malayalees.ch/?p=42923 കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പത് മണിവരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. മാന്ദ്യത്തിലായിരുന്ന വിപണി തിരികെ വരുന്നതിനിടെയുള്ള നിയന്ത്രണങ്ങള്‍ പ്രതിസന്ധിയിലാക്കുമെന്ന് വ്യാപരികള്‍ പറയുന്നു. നടപടിയുമായി സഹകരിക്കുന്ന കാര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം ഉടനുണ്ടാകും.

കോവിഡില്‍ തക‍ര്‍ന്ന വിപണി നീണ്ടവേളക്ക് ശേഷം തിരിച്ചുപിടിക്കുന്നതിനിടെയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രവർത്തന സമയം രാത്രി ഒമ്പത് വരെയാക്കിയതും ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറച്ചതും ബുദ്ധിമുട്ടിലാക്കുമെന്ന് ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ പറഞ്ഞു.

സർക്കാർ തീരുമാനത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇതുവരെ സ്വാഗതം ചെയ്തിട്ടില്ല. നിലപാട് സ്വീകരിക്കാന്‍ സമിതി അടുത്ത ദിവസം യോഗം ചേരും. എന്നാൽ, സർക്കാർ നിർദേശത്തെ ഒരു വിഭാഗം വ്യാപാരികൾ സ്വാഗതം ചെയ്യുന്നുണ്ട്.

റമദാൻ ആരംഭിച്ചതോടെ കടകൾ നേരത്തെ അടക്കുന്നത് ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ വരുന്നതിന് ഇടയാകും. അതിനാല്‍ സമയം നീട്ടണമെന്ന ആവശ്യവും വ്യാപാരികൾ മുന്നോട്ട് വെക്കുന്നു.

]]>
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ https://malayalees.ch/kerala-imposes-fresh-covid-restrictions/ Tue, 13 Apr 2021 04:08:02 +0000 https://malayalees.ch/?p=42849 സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പൊതുപരിപാടികൾക്കും, ഉത്സവങ്ങൾക്കുമടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കും. അതേ സമയം ഇന്ന് രണ്ട് ലക്ഷം കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തും.

മൂന്ന് മാസത്തിനു ശേഷം ഇന്നലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തിയിരുന്നു. വരും ദിവസങ്ങളിൽ സ്ഥിതി ഇതിലും രൂക്ഷമാകാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

പുറത്ത് വച്ച് നടത്തുന്ന പൊതുപരിപാടികളിൽ 200 പേരും, ഹാളുകൾ ഉൾപ്പെടെയുള്ള അടച്ചിട്ട മുറിയിൽ നടക്കുന്ന പരിപാടികളിൽ 100 പേരും മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളു. വിവാഹം, ഉത്സവം ഉൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. രണ്ട് മണിക്കൂർ മാത്രമെ പരിപാടികൾ നടത്താനാകൂ. വിവാഹത്തിന് ഭക്ഷണം പാഴ്സൽ നൽകണം. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകു. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവൂ.ആർടിപിസിആർ പരിശോധന കൂടുതലാക്കും. ഈ നിർദ്ദേശങ്ങൾ ഉത്തരവായി പുറത്തിറക്കുന്നതോടെ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും. അതിനിടെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാൻ കൂടുതൽ വാക്സിൻ ഇന്ന് സംസ്ഥാനത്ത് എത്തും. രണ്ട് ലക്ഷം ഡോസ് കോവാക്സിനാണ് എത്തുക. ഇതിൽ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് 68000 ഡോസും

എറണാകുളത്ത് 78000 ഡോസും വിതരണം ചെയ്യും. കോഴിക്കോട് 54000 ഡോസ് കൊവാക്സിൻ ആകും എത്തിക്കുക. വ്യാഴാഴ്ചയോടെ ബാക്കി ഡോസ് വാക്സിനും കേരളത്തിലെത്തുംസംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പൊതുപരിപാടികൾക്കും, ഉത്സവങ്ങൾക്കുമടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കും. അതേ സമയം ഇന്ന് രണ്ട് ലക്ഷം കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തും. മൂന്ന് മാസത്തിനു ശേഷം ഇന്നലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തിയിരുന്നു. വരും ദിവസങ്ങളിൽ സ്ഥിതി ഇതിലും രൂക്ഷമാകാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. പുറത്ത് വച്ച് നടത്തുന്ന പൊതുപരിപാടികളിൽ 200 പേരും, ഹാളുകൾ ഉൾപ്പെടെയുള്ള അടച്ചിട്ട മുറിയിൽ നടക്കുന്ന പരിപാടികളിൽ 100 പേരും മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളു. വിവാഹം, ഉത്സവം ഉൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. രണ്ട് മണിക്കൂർ മാത്രമെ പരിപാടികൾ നടത്താനാകൂ. വിവാഹത്തിന് ഭക്ഷണം പാഴ്സൽ നൽകണം. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകൂ. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവൂ. ആർടിപിസിആർ പരിശോധന കൂടുതലാക്കും. ഈ നിർദ്ദേശങ്ങൾ ഉത്തരവായി പുറത്തിറക്കുന്നതോടെ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും. അതിനിടെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാൻ കൂടുതൽ വാക്സിൻ ഇന്ന് സംസ്ഥാനത്ത് എത്തും. രണ്ട് ലക്ഷം ഡോസ് കോവാക്സിനാണ് എത്തുക. ഇതിൽ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് 68000 ഡോസും എറണാകുളത്ത് 78000 ഡോസും വിതരണം ചെയ്യും. കോഴിക്കോട് 54000 ഡോസ് കൊവാക്സിൻ ആകും എത്തിക്കുക. വ്യാഴാഴ്ചയോടെ ബാക്കി ഡോസ് വാക്സിനും കേരളത്തിലെത്തും.

]]>
ഇന്ന് മുതല്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങൾ; പൊലീസ് പരിശോധന ശക്തമാക്കും https://malayalees.ch/police-to-ensure-covid-restrictions/ Thu, 08 Apr 2021 04:04:09 +0000 https://malayalees.ch/?p=42622 സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് ഇന്നലെ 3502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന കാരണം. വിഷുവും പരീക്ഷകൾ ആരംഭിച്ചതും കാരണം വരും ദിവസളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്.

മാസ്ക്, സാമൂഹിക അകലം തുടങ്ങി നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. നടപടിയെടുക്കാൻ സെക്ടറൽ മസിട്രേറ്റുമാരെയും നിയമിക്കും. ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർ ഒരാഴ്ച്ച ക്വാറന്‍റൈന്‍ കർശനമായി പാലിക്കണം. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പരീക്ഷാ ഹാളുകളിലും കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. വാക്സിനേഷൻ ഊർജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

]]>
‘കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവർക്ക് 2000 രൂപ പിഴ’- പ്രചാരണം അടിസ്ഥാനരഹിതം https://malayalees.ch/fake-news-on-covid-19-restrictions/ Thu, 04 Feb 2021 08:07:53 +0000 https://malayalees.ch/?p=39670 വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി

കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് വഴി ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് തീരുമാനം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.

]]>