covid-restrictions – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Feb 2022 04:13:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid-restrictions – malayalees.ch https://malayalees.ch 32 32 കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത https://malayalees.ch/meeting-to-analyse-covid-restrictions-in-kerala/ Tue, 08 Feb 2022 04:13:05 +0000 https://malayalees.ch/?p=56621 സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതാകും പ്രധാനമായും ചര്‍ച്ചയാകുക. രോഗവ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും ‌തീരുമാനമുണ്ടായേക്കും.

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയം വൈകുന്നേരം വരെയാക്കുമോ എന്ന കാര്യവും ഇന്നറിയാം. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതല യോഗം ഇന്നലെ ചേര്‍ന്നിരുന്നു. 10,11,12 ക്ലാസുകളുടെ പ്രവർത്തനം സാധാരണ നിലയിലായി. കോളജുകളിലും വൈകീട്ടു വരെ ക്ലാസുകൾ നടക്കും. കോവിഡ് മൂന്നാം തരംഗത്തെ തുടർന്നാണ് സ്കൂളുകൾ അടച്ചിട്ടിരുന്നത്. വ്യാപനം കുറഞ്ഞതോടെ ക്ലാസുകൾ സാധാരണ നിലയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഇന്നലെ 22,524 പേർക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 28.6 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 59,115 ആയി. 49,586 പേരാണ് രോഗമുക്തരായത്. നിലവിൽ 3,01,424 പേരാണ് ചികിത്സയിലുള്ളത്.

]]>
Denmark : മാസ്‌കില്ല, സാനിറ്റൈസറില്ല; കൊവിഡ് നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കി ഡെന്മാര്‍ക്ക് https://malayalees.ch/denmark-removes-all-covid-restrictions/ Wed, 02 Feb 2022 04:21:56 +0000 https://malayalees.ch/?p=56376 കോപന്‍ഹേഗന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ (Covid restrictions) പൂര്‍ണമായി നീക്കി ഡെന്മാര്‍ക്ക് (Denmark).  ഡെന്മാര്‍ക്ക് പൂര്‍ണമായി തുറക്കുന്നുവെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്‌സന്‍ അറിയിച്ചു. മാസ്‌ക് അടക്കം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പൂര്‍ണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്. നിശാ ക്ലബ്ബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു. 

രാജ്യത്ത് ഒമിക്രോണ്‍ തരംഗം ശക്തമായി നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്.  ഡെന്‍മാര്‍ക്കിലെ പ്രതിദിന കൊവിഡ് കേസുകള്‍ 29000ത്തില്‍ നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഡെന്മാര്‍ക്കില്‍ ഇപ്പോഴും അഞ്ചര ലക്ഷത്തിലേറെ കൊവിഡ് രോഗികള്‍ ചികിത്സയിലാണ്. എല്ലാവര്‍ക്കും 3 ഡോസ് വാക്‌സിന്‍ കിട്ടിയതിനാല്‍ ഇനി നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ഒമിക്രോണ്‍ കാര്യമായ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ലെന്നും ഇനി കൊറോണ വൈറസ് കാര്യമായ ഭീഷണി അല്ലെന്നുമാണ് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ പറയുന്നത്. 2019ലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ലോകത്തിലെ മിക്ക രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോയി.

]]>
ഒമിക്രോൺ വ്യാപനം; തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ https://malayalees.ch/more-covid-restrictions-in-tamil-nadu-due-to-omicron-spreading/ Thu, 06 Jan 2022 04:27:44 +0000 https://malayalees.ch/?p=55104 ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. സംസ്ഥാനത്ത് നാളെ മുതൽ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്.

സ്കൂളുകൾ അടയ്ക്കും. 1 മുതൽ 9 വരെ ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ഏർപ്പെടുത്തും. നാളെ മുതൽ രാത്രി 10 മുതൽ രാവിലെ 5 വരെ അവശ്യ സേവനങ്ങൾ മാത്രമേ ലഭ്യമാകൂ. കടകൾ, വ്യാപാര സ്ഥാപനങ്ങൾ ഹോട്ടലുകൾ, സിനിമാ തീയേറ്ററുകൾ തുടങ്ങിയവയൊന്നും രാത്രി പത്ത് മണിക്ക് ശേഷം പ്രവർത്തിക്കരുത്. പാൽ, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങൾക്ക് വിലക്കില്ല. പെട്രോൾ പമ്പുകൾക്കും ഗ്യാസ് സ്റ്റേഷനുകൾക്കും മുഴുവൻ സമയം പ്രവർത്തിക്കാം.

നിയന്ത്രണങ്ങളുടെ ഭാ​ഗമായി വാളയാർ ഉൾപ്പടെയുള്ള അതിര്‍ത്തികളില്‍ തമിഴ്നാട് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ടു വാസ്കിനെടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ തമിഴ്നാട് യാത്രയ്ക്ക് നിര്‍ബന്ധമാക്കി. ആദ്യ ദിവസങ്ങളില്‍ ആരെയും മടക്കി അയക്കുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.

]]>