Covid protocol – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Mar 2022 04:31:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid protocol – malayalees.ch https://malayalees.ch 32 32 ഇളവിന്റെ പരിധി കടക്കരുത്; കൊവിഡ് കേസുകള്‍ കുറയുമ്പോഴും ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം https://malayalees.ch/covid-guidelines-union-health-ministry-letter-to-states/ Sat, 19 Mar 2022 04:31:38 +0000 https://malayalees.ch/?p=58788 കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ചു.

വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താകണം ഇളവുകളെന്ന് കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 5000-ന് താഴെയെത്തിയതോടെ കൊവിഡ് നിയന്ത്രണങ്ങളിലും നിരീക്ഷണത്തിലും പല സംസ്ഥാനങ്ങളും ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയാല്‍ അത് വീണ്ടും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് കേന്ദ്രം ഓര്‍മിപ്പിച്ചു. കര്‍ശനമായ മേല്‍നോട്ടം ഈ ഘട്ടത്തിലും ആവശ്യമാണെന്ന് കത്തിലൂടെ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നീ മൂന്ന് കാര്യങ്ങളില്‍ വിട്ടുവീഴ്ച നടത്തരുതെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. കൊവിഡ് പ്രതിരോധത്തിയി മാസ്‌ക്, സാമൂഹ്യഅകലം, സാനിറ്റൈസേഷന്‍ എന്നിവയും കൃത്യമായി പാലിക്കപ്പെടണം. ടെസ്റ്റുകള്‍ കുറയ്ക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,683 സാമ്പിളുകളാണ് പരിശോധിച്ചത്. 847 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട് 35, മലപ്പുറം 28, ആലപ്പുഴ 16, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,756 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 20,016 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 100 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 6464 കൊവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 12 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,197 ആയി.

]]>
കല്‍പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം; രഥസംഗമം ഒഴിവാക്കി https://malayalees.ch/kalpathi-ratholsavam-end-today-with-covid-protocols/ Tue, 16 Nov 2021 04:55:46 +0000 https://malayalees.ch/?p=52542 കല്‍പാത്തി രഥോത്സവം ഇന്ന് സമാപിക്കും. രഥോത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് നാല് അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും. സാധാരണ രഥപ്രയാണത്തിന്റെ മൂന്നാംനാള്‍ ദേവരഥസംഗമം വൈകിട്ട് നടക്കാറുണ്ടെങ്കിലും ഇത്തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രഥസംഗമം ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നത്.

കൊവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നൂറുപേര്‍ക്ക് കെട്ടിടത്തിനകത്തും പുറത്ത് 200 പേര്‍ക്കുമാണ് പ്രവേശനാനുമതി. നാളെ രഥോത്സവത്തിന് കൊടിയിറങ്ങും.

പുറമേനിന്നുള്ളവര്‍ക്ക് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. രണ്ട് ഡോസ് വാക്സിന്‍ എടുത്ത കല്‍പാത്തിയിലെ ആളുകള്‍ക്കുമാത്രമാണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. ാെകവിഡ് കാരണം 2019, 20 വര്‍ഷങ്ങളില്‍ ക്ഷേത്രങ്ങളിലെ ആചാരം മാത്രമായി രഥോത്സവം നിയന്ത്രിച്ചിരുന്നു.

]]>
മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാന്‍ ശ്രമം; എതിര്‍പ്പുമായി വ്യാപാരികള്‍ https://malayalees.ch/attempt-to-forcibly-evict-street-vendors-on-sm-street/ Mon, 19 Jul 2021 12:34:02 +0000 https://malayalees.ch/?p=46972 കോഴിക്കോട് മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം. ഇന്നലെ തന്നെ സ്ഥലത്ത് തെരുവ് കച്ചവടം അനുവദിക്കാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ മറുവാദവുമായി രംഗത്തെത്തി. കോര്‍പറേഷന്‍ അനുവദിച്ച 101 തെരുവ് കച്ചവടക്കാരാണ് ഉള്ളത്. അവര്‍ കച്ചവടത്തിനിറങ്ങുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള ഇടങ്ങളില്‍ വരെ കച്ചവടം അനുവദിക്കുന്നുണ്ട്. അപ്പോള്‍ മിഠായി തെരുവില്‍ മാത്രം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നാണ് വാദം. സാധാരണ വരുന്ന ആളുകള്‍ തന്നെയാണ് വഴിയോര കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്. അതിനാല്‍ തിരക്കില്‍ വലിയ വ്യത്യാസം വരില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

തെരുവ് കച്ചവടത്തിന് അനുമതി ഇല്ലെന്നും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നുമാണ് പൊലീസ് വാദം. റിക്കവറി വാഹനം കൊണ്ടുവന്ന് കച്ചവടക്കാരെ ഒഴുപ്പിക്കാനും പൊലീസ് ശ്രമം നടത്തി. ഇതും സംഘടനകള്‍ തടഞ്ഞു. തങ്ങള്‍ കച്ചവടം നടത്തുമെന്നും ഒഴിഞ്ഞു പോകില്ലെന്നും കച്ചവടക്കാരുടെ പ്രതിനിധി.

]]>
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം നാളെ മുതല്‍ കര്‍ശനമാക്കും https://malayalees.ch/covid-restrictions-tighten-in-kerala/ Thu, 08 Apr 2021 04:18:20 +0000 https://malayalees.ch/?p=42639 സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച ക്വാറന്‍റൈനില്‍ ഇരിക്കണം. വാക്സിനേഷന്‍ ഊര്‍ജിതമാക്കും.

തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നും ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്നലെ സംസ്ഥാനത്ത് 3500 ആയി കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയുണ്ടായി. ഒരു ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് കേസുകള്‍ ഉയരുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് ക്ലസ്റ്റര്‍‌ രൂപംകൊള്ളുന്നത് തടയാനാണ് നിയന്ത്രങ്ങള്‍ കര്‍ശനമാക്കുന്നത്.

നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹിയും പഞ്ചാബും

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഡൽഹിയിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ബംഗളൂരു നഗര പരിധിയിൽ ഇന്ന് മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വരുന്ന നാലാഴ്ച അതി നിർണായകമാണെന്നും രോഗവ്യാപന നിരക്ക് ഒന്നാം ഘട്ടത്തിനേക്കാൾ ഗുരുതരമാണെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടര ലക്ഷത്തോട് അടുക്കുകയാണ്. നവംബർ അഞ്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് ഇന്ന് രേഖപ്പെടുത്തി. 630 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ക്ലസ്റ്ററുകൾ വർധിക്കുന്നതാണ് രോഗ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

ഛത്തീസ്ഗഢ്, ഡൽഹി, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി പതിനാറിലധികം സംസ്ഥാനങ്ങളാണ് പ്രതിദിന കണക്കിൽ ഡിസംബറിന് ശേഷം വലിയ വർധന രേഖപ്പെടുത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിലെ ജാഗ്രത കുറവാണ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞു.

വാക്സിൻ ക്ഷാമം ഇല്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും മഹാരാഷ്ട്രയിൽ പലയിടത്തും മതിയായ ഡോസ് ഇല്ലെന്ന് റിപ്പോർട്ടുകളുണ്ട്. മുൻഗണനാക്രമം അനുസരിച്ച് മാത്രമേ ജൂലൈ വരെ വാക്സിൻ നൽകാനാകൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ മാസത്തോടെ കോവിഷീൽഡ് ഉത്പാദനം വർധിപ്പിക്കണമെങ്കിൽ 3000 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് സെറം ഇൻസ്റ്റിട്യൂട്ടിന്‍റെ കണക്ക്.

]]>
ഇന്ന് മുതല്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങൾ; പൊലീസ് പരിശോധന ശക്തമാക്കും https://malayalees.ch/police-to-ensure-covid-restrictions/ Thu, 08 Apr 2021 04:04:09 +0000 https://malayalees.ch/?p=42622 സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് ഇന്നലെ 3502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന കാരണം. വിഷുവും പരീക്ഷകൾ ആരംഭിച്ചതും കാരണം വരും ദിവസളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്.

മാസ്ക്, സാമൂഹിക അകലം തുടങ്ങി നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. നടപടിയെടുക്കാൻ സെക്ടറൽ മസിട്രേറ്റുമാരെയും നിയമിക്കും. ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർ ഒരാഴ്ച്ച ക്വാറന്‍റൈന്‍ കർശനമായി പാലിക്കണം. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പരീക്ഷാ ഹാളുകളിലും കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. വാക്സിനേഷൻ ഊർജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

]]>
വിനോദ നികുതിയിലും വൈദ്യുത ചാര്‍ജിലും ഇളവ്‍; തിയറ്ററുകള്‍ തുറക്കും https://malayalees.ch/tax-relaxation-for-theatres/ Mon, 11 Jan 2021 10:01:49 +0000 https://malayalees.ch/?p=38393 ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകൾ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധിയാണ് നീട്ടിയത്.

തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകള്‍ ലഭിക്കാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

എന്ന് തിയറ്ററുകള്‍ തുറക്കുമെന്ന് ഇന്ന് ചേരുന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനിക്കും. മറ്റന്നാളോടെ തന്നെ തുറക്കാനാണ് സാധ്യത.

]]>
പ്രതിഷേധമടങ്ങാതെ ലക്ഷദ്വീപ്; കൊച്ചിയില്‍ നിന്നെത്തുന്ന വെസലുകള്‍ തടയാന്‍ തീരുമാനം https://malayalees.ch/lakshadweep-decision-to-block-vessels-coming-from-kochi/ Thu, 31 Dec 2020 05:18:55 +0000 https://malayalees.ch/?p=37775 കോവിഡ് മാര്‍ഗനിര്‍ദേശത്തിലെ ഇളവിനെച്ചൊല്ലി ലക്ഷദ്വീപില്‍ തുടർച്ചയായി മൂന്നാം ദിവസവും പ്രതിഷേധം. കൊച്ചിയില്‍ നിന്ന് എത്തുന്ന വെസലുകൾ തടയാനാണ് നാട്ടുകാരുടെ തീരുമാനം. ദ്വീപിലെത്തുന്നവർക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

മൂന്ന് ദിവസമായി ദ്വീപിൽ എസ്.ഒ.പി പരിഷ്കരണത്തെ ചൊല്ലി പ്രതിഷേധമുയരുകയാണ്. സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. യാത്രാ ഇളവുകൾ അനുവദിക്കുന്ന എസ്.ഒ.പി പിൻവലിച്ചില്ലെങ്കിൽ വെസ്സലുകൾ വരുമ്പോള്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കവരത്തിയിൽ രാത്രി വൈകിയും പ്രതിഷേധം ശക്തമായിരുന്നു .

ദ്വീപില്‍ രോഗം ബാധിക്കുന്നവര്‍ക്ക് നല്‍കാന്‍ മതിയായ ചികിത്സാ സൌകര്യമില്ലെ. ആവശ്യത്തിന് വെന്‍റിലേറ്റര്‍ സൌകര്യവുമില്ല. ദ്വീപില്‍ കൂടുതലാളുകള്‍ക്ക് രോഗം ബാധിച്ചാല്‍ അത്യാസന്ന നിലയിലുള്ളവരെ കൊച്ചിയിലേക്ക് വ്യോമമാര്‍ഗം മാത്രമാണ് മാറ്റാനാകുക. ഇതിനുള്ള സൌകര്യവും നിലവില്‍ ഇല്ലാത്തിടത്തോളം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് അനുവദിക്കില്ലെന്ന നിലപാടിലാണ് ദ്വീപ് വാസികൾ.

]]>
ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ മാത്രമെന്ന നിര്‍ദേശത്തിന് ഇളവ് https://malayalees.ch/exemption-from-the-suggestion-that-there-should-be-a-maximum-of-20-people-in-places-of-worship/ Thu, 08 Oct 2020 05:07:52 +0000 https://malayalees.ch/?p=32975 ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ എന്ന നിര്‍ദേശത്തിന് ഇളവ്. പ്രത്യേക ചടങ്ങുകള്‍ക്ക് 40 പേരെ വരെ അനുവദിക്കും. ക്ഷേത്രങ്ങളിലെ വിശേഷ പൂജ, പള്ളികളിലെ ജുമുഅഃ നമസ്കാരം, ഞായറാഴ്ച കുര്‍ബാന എന്നിവക്കാണ് ഇളവ്. ശബരിമലയില്‍ തുലാമാസ പൂജക്ക് ഒരു ദിവസം പരമാവധി 250 പേരെ അനുവദിക്കും.

കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് ആരാധനാലങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് . സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്‍റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും.

മുസ്ലിം പള്ളികളിലെ വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ അനുവദിക്കാനും തീരുമാനിച്ചു. ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും

]]>
സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല https://malayalees.ch/school-opening-kerala/ Sat, 03 Oct 2020 04:37:23 +0000 https://malayalees.ch/?p=32709 സ്കൂളുകൾ തുറക്കാനായി കേന്ദ്രം അനുവദിച്ച ഇളവ് സoസ്ഥാനത്ത് നടപ്പാക്കില്ല . ഈ മാസം 15ന് ശേഷം സ്കൂളുകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര നിർദേശം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.

തീയറ്ററുകളിലും മൾട്ടിപ്ലക്സുകളും പകുതി പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള ഇളവും തൽക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് കേരളത്തിൻ്റെ നിലപാട്. വിവാഹം, മരണാനന്തര ചടങ് എന്നിവയിലു നിലവിലെ ഇളവിനപ്പുറമുള്ള പുതുതായി ഒന്നും അനുവദിക്കില്ല.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പോംവഴി. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ഉത്തരവ്. സിആര്‍പിസി 144 പ്രകാരമാണ് നടപടി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്‍മെന്‍റ് സോണുകളിലും തീവ്ര രോഗവ്യാപനമുള്ള പ്രദേശങ്ങളിലും കര്‍ശന നിയന്ത്രങ്ങള്‍ തുടരണം.

]]>
വിചിത്ര നിര്‍ദേശവുമായി സര്‍ക്കാര്‍; അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലി ചെയ്യാം https://malayalees.ch/new-covid-protocol-for-migrants/ Wed, 16 Sep 2020 08:50:10 +0000 https://malayalees.ch/?p=31888 കോവിഡ് നിര്‍ദേശത്തില്‍ വിചിത്രമായ നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളികള്‍ ജോലി ചെയ്യാം.

കോവിഡ് സ്ഥിരീകരിച്ചവര്‍ മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലത്താകണം ജോലി ചെയ്യേണ്ടത്. ജോലിയും താമസവും മറ്റുള്ളവര്‍ക്കൊപ്പമാകരുതെന്നും അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

അതിഥി തൊഴിലാളികള്‍ക്ക് മാത്രമായുള്ള നിര്‍ദേശമാണിത്. പക്ഷേ ഇത് തീര്‍ത്തും പ്രായോഗികമല്ലാത്ത തീരുമാനമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വിവാദമാവാന്‍ സാധ്യതയുള്ള വിചിത്രമായ നിര്‍ദേശം തന്നെയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

]]>