covid positive – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Apr 2021 04:14:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid positive – malayalees.ch https://malayalees.ch 32 32 24 സന്യാസിമാർക്കു കൂടി കൊവിഡ്; കുംഭമേളയിൽ പ്രതിസന്ധി രൂക്ഷം https://malayalees.ch/24-more-monks-tested-covid-positive-crisis-intensifies-in-kumbh-mela/ Sat, 17 Apr 2021 04:14:12 +0000 https://malayalees.ch/?p=43030 കൊവിഡ് പകർച്ചയുടെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേള പ്രതിസന്ധിയിൽ. കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച സന്യാസിമാരുടെ എണ്ണം 54 ആയി. ഇവർ ഉൾപ്പെടെ കുംഭമേളയിൽ പങ്കെടുത്ത 1800 ഓളം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഉത്തരാഖണ്ഡ് സർക്കാർ ഇക്കാര്യം പരിഗണിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

മഹാ നിർവ്വാണി അഖാഡയിലെ സന്യാസിവര്യൻ സ്വാമി കപിൽ അഖിൽ ദേവ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ഓൾ ഇന്ത്യ അഖാഡ പരിഷത്ത് അധിപൻ മഹാന്ദ് നരേന്ദ്ര ഗിരിക്ക് ഇന്ന് കൊവിഡ് സ്ഥിതീകരിച്ചു. 6 ദിവസത്തിനിടെയാണ് കുംഭമേളയിൽ പങ്കെടുത്ത 1800ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുംഭമേള നടക്കുന്നത്. കുംഭമേളയിൽ പങ്കെടുക്കുന്ന 13 വിഭാഗങ്ങളിൽ രണ്ട് വിഭാഗങ്ങൾ മേള നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൊവിഡ് ശക്തമായ സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചതെങ്കിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത്സിങ്ങ് റാവത്ത് ഇതിന് വഴങ്ങിയിട്ടില്ല. മാസ്കും സാമൂഹ്യ അകലവും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മേള പുരോഗമിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. കുംഭമേളക്ക് മുന്നോടിയായി ഏപ്രിൽ14ന് നടന്ന ഷാഹി സ്നാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത് ലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ഏപ്രിൽ 30നാണ് മേള അവസാനിക്കുക. മേഖലയിൽ ആർടി പിസിആർ പരിശോധന ഊർജിതമാക്കിയതായും സന്ന്യാസിമാർ തമ്പടിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.

]]>
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു https://malayalees.ch/number-of-covid-patients-in-the-country-has-crossed-69-lakhs/ Fri, 09 Oct 2020 09:13:47 +0000 https://malayalees.ch/?p=33036 രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷവും കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,496 പേര്‍ക്ക് കൂടി പുതുതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,06,152 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 964 കോവിഡ്​ മരണങ്ങളാണ് റിപ്പോർട്ട്​ ചെയ്​തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 1,06,490 ആയി ഉയർന്നു. നിലവിലെ കണക്കുകൾ പ്രകാരം 1.54 ശതമാനമാണ്​ ഇന്ത്യയിലെ കോവിഡ്​ മരണനിരക്ക്​.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക്​ ഉയർന്നുവെന്ന റിപ്പോർട്ടുകൾ ആശ്വാസകരമാണ്. നിലവിലെ കണക്കുകൾ പ്രകാരം 85.52 ശതമാനമായി രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്. 59 ലക്ഷത്തിലധികം പേർ ഇതിനോടകം രോഗമുക്തി നേടിയെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്.

കോവിഡ്​ സ്ഥിരീകരിച്ചവരിൽ ഒമ്പതു ലക്ഷത്തില്‍ താഴെ ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങലെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്.

]]>