covid patient – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Jun 2021 08:45:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid patient – malayalees.ch https://malayalees.ch 32 32 അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കണ്ടെത്താന്‍ ഓക്സിജന്‍ നിര്‍ത്തി വെച്ച് മോക്ഡ്രില്‍: ആശുപത്രിക്കെതിരെ അന്വേഷണം https://malayalees.ch/oxygen-mock-drill-22-turned-blue-probe-into-up-hospital-owners-audio-142530/ Tue, 08 Jun 2021 08:45:45 +0000 https://malayalees.ch/?p=45250 ഉത്തര്‍പ്രദേശിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഓക്സിജന്‍ മോക്ഡ്രില്ല് നടത്തിയതിനെ തുടര്‍ന്ന് 22 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോക്ക്ഡ്രില്‍ നടത്തിയെന്ന ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഏപ്രില്‍ 27 നാണ് സംഭവം നടന്നത്. മോക്ഡ്രില്ലിന്‍റെ ഭാഗമായി മെഡിക്കല്‍ ഓക്‌സിജന്‍ കട്ട് ചെയ്തതാണ് ദുരന്തത്തിന് കാരണമായത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഏപ്രില്‍ 26ന് രാവിലെയാണ് ആശുപത്രി അധികൃതര്‍ അഞ്ചുമിനിറ്റ് നേരം ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ച് മോക്ഡ്രില്‍ നടത്തിയത്. ഈ പരീക്ഷണത്തില്‍ 22 രോഗികളുടെ ജീവന് അപകടം സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

എന്നാല്‍ ഓക്സിജന്‍ ക്ഷാമമുണ്ടായിരുന്നുവെന്ന് തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന് ആശുപത്രി ഉടമ പറയുന്നു. മുഖ്യമന്ത്രിയെ വരെ ഇക്കാര്യം അറിയിച്ചിരുന്നു. പക്ഷേ ഓക്സിജന്‍ ലഭിച്ചില്ല. തുടര്‍ന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളോട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. ചിലര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറായി. പക്ഷേ ചിലര്‍ ഡിസ്ചാര്‍ജ് വാങ്ങി പോകില്ലെന്ന് വാശിപിടിച്ചു. അവരോട് ഓകെ, ശരി എന്ന് പറയുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മോക്ക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരൊക്കെ മരിക്കും ആരൊക്കെ അതിജീവിക്കും എന്ന് തിരിച്ചറിയാനായിരുന്നു അത്.

രാവിലെ 7 മണിക്കായിരുന്നു അത്. അതില്‍ ഞങ്ങള്‍ അതിതീവ്ര അവസ്ഥയിലുള്ള 22 രോഗികളെ തിരിച്ചറിഞ്ഞു. ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ അവര്‍ എന്തായാലും മരിക്കും എന്ന് ഉറപ്പായി. ഇതിനെല്ലാം കൂടി അഞ്ചുമിനിറ്റ് ആണ് എടുത്തത്. ആ രോഗികളുടെ ശരീരം നീല നിറമായി. പാരാസ് ആശുപത്രിയുടെ ഉടമ അരിന്‍ജെയ് ജയിന്‍ പറയുന്നു. ഏപ്രില്‍ 28നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഒന്നര മിനിറ്റാണ് ഈ ഓഡിയോ ക്ലിപ്പിന്‍റെ ദൈര്‍ഘ്യം. ഈ മോക്ക്ഡ്രില്ലിനെ തുടര്‍ന്ന് ആരും മരിച്ചിട്ടില്ലെന്നാണ് ആഗ്ര ഡിസ്ട്രിക് മജിസ്ട്രേറ്റ് പ്രഭു എന്‍ സിംഗ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആശുപത്രിയില്‍ ഏപ്രില്‍ 26നും 27നും 7 കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ നിരവധി ഐസിയു ബെഡ്ഢുകളുണ്ട്. 22 രോഗികള്‍ മരിച്ചെന്ന വിവരം സത്യമല്ല. സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ്അറിയിച്ചു.

]]>
കോവിഡ് രോഗികളും ക്വാറന്‍റൈനിലുള്ളവരും വോട്ട് ചെയ്തു https://malayalees.ch/covid-patients-vote/ Wed, 09 Dec 2020 04:25:48 +0000 https://malayalees.ch/?p=36583 കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിലെ പോളിങ് അവസാനിച്ചത്. പിപിഇ കിറ്റിട്ട് എത്തിയവര്‍ക്കെല്ലാം മറ്റ് വോട്ടര്‍മാര്‍ വോട്ട് ചെയ്ത ശേഷം വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കി. ഇന്നലെ വൈകിട്ട് മൂന്നിന് ശേഷം രോഗം സ്ഥിരീകരിച്ചവര്‍ക്കാണ് ഇത്തരത്തില്‍ അവസരമൊരുക്കിയത്.

മഹാമാരി കാലത്തെ ഈ തെരഞ്ഞെടുപ്പാകെ പ്രത്യേകയുള്ളതായിരുന്നു. നോമിനേഷന്‍ കൊടുക്കുന്നത് മുതല്‍ പ്രചാരണത്തിലുമെല്ലാം നിയന്ത്രണങ്ങള്‍. എല്ലാം മാസ്കിട്ട് ഗ്യാപിട്ട് തന്നെയായിരുന്നു. പോളിങ് ദിനത്തിലും തുടര്‍ന്നു. അവസാനം കോവിഡ് രോഗികള്‍ വോട്ട് ചെയ്യുന്നത് വരെ. പിപിഇ കിറ്റിട്ട് കാറിലും ബൈക്കിലുമൊക്കെയായി അവര്‍ എത്തി. മറ്റെല്ലാവരും വോട്ട് ചെയ്ത് പോകുന്നത് വരെ കാത്ത് നിന്നു.

ഈ സ്പെഷ്യല്‍ വോട്ടര്‍മാരെത്തിയതോടെ പോളിങ് ഓഫീസര്‍മാരും അല്‍പം സ്പെഷ്യലായി. അതുവരെ മാസ്കും ഗ്ലൌസും മാത്രം ധരിച്ചിരുന്ന പോളിങ് ഓഫീസര്‍മാരും പെട്ടെന്ന് പിപിഇ കിറ്റിനുള്ളിലായി. മറ്റ് വോട്ടര്‍മാര്‍ മടങ്ങിയതോടെ കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവരെയും വോട്ട് ചെയ്യിച്ചു. തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് കോവിഡ് രോഗിയും കുന്നുകുഴി വാര്‍ഡിലും ചെമ്പഴന്തി വാര്‍ഡിലും ക്വാറന്‍റൈന്‍ ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തി. ഇടുക്കിയില്‍ എട്ട് പേരും കൊല്ലത്ത് രണ്ട് പേരും ആലപ്പുഴയിൽ ഏഴ് പേരും പിപിഇ കിറ്റിന്‍റെ സുരക്ഷിതത്വത്തില്‍ വോട്ട് ചെയ്തു.

]]>
സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതി https://malayalees.ch/by-september-kerala-could-have-5000-sars-cov-2-cases/ Thu, 30 Jul 2020 08:38:24 +0000 https://malayalees.ch/?p=29335 ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം

സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക വകുപ്പ് ശേഖരിച്ചിട്ടുണ്ട്.

ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കും. ഇപ്പോള്‍ തന്നെ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്. ഇതുവരെ 20,896 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ രോഗലക്ഷണമില്ലാത്തവരും നേരിയ ലക്ഷണമുള്ളവരുമാണ് കൂടുതല്‍. അമ്പതിനായിരം പേര്‍ ചികിത്സയിലുണ്ടായാലും ഇതില്‍ 3 ശതമാനം പേര്‍ക്ക് ഐസിയുവും വെന്‍റിലേറ്ററും വേണ്ടി വരൂ എന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടല്‍. രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ ചികിത്സിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സജീവമാക്കുന്നതിനൊപ്പം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കേണ്ടതുണ്ട്

ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതിന്‍റെ ഭാഗമായി പതിനായിരം പേരുടെ വിവരങ്ങളടങ്ങിയ പട്ടിക ആരോഗ്യസര്‍വകലാശാല ആരോഗ്യവകുപ്പിന് കൈമാറി. പുതുതായി ബിരുദമെടുത്ത 3200 ഡോക്ടര്‍മാരും 5100 നഴ്സുമാരും 2000 ഫാര്‍മസിസ്റ്റുകള്‍, 400 ലാബ് ടെക്നീഷ്യന്മാരും പട്ടികയില്‍ ഉള്‍പ്പെടും.

]]>