covid package – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Sep 2021 04:23:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid package – malayalees.ch https://malayalees.ch 32 32 കൊവിഡ് സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനങ്ങള്‍ക്ക് ആറാംഘട്ട ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം https://malayalees.ch/central-funding-covid-financial-crisis/ Fri, 10 Sep 2021 04:23:01 +0000 https://malayalees.ch/?p=49390 കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കുള്ള ആറാംഘട്ട ധനസഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

9,871 കോടി രൂപയാണ് ആറാംഘട്ടത്തില്‍ നല്‍കുന്നത്. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത്- 1,657.58 കോടി രൂപ. 17 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചത് 59,226 കോടി രൂപയാണ്.

ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, സിക്കിം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, പഞ്ചാബ്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് കേന്ദ്രസഹായം ആവശ്യപ്പെട്ടത്.

പതിനഞ്ചാമത് ഫിനാന്‍സ് കമ്മിഷന്‍ ഈ സാമ്പത്തിക വര്‍ഷം 1,18,452 രൂപ വിവിധ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 59,226 കോടി ഇതിടോകം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായെന്നും വരും വര്‍ഷങ്ങളില്‍ ഇത് അധികമാകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

]]>
കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്ന് റവന്യൂമന്ത്രി, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു https://malayalees.ch/rehabilitation-activities-in-kerala-are-exemplary-k-rajan/ Mon, 09 Aug 2021 08:53:11 +0000 https://malayalees.ch/?p=47856 കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്ന് റവന്യൂമന്ത്രി.പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിന് ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സർക്കാരാണെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.

അതേസമയം പ്രളയ പുനരധിവാസത്തിൽ സർക്കാർ പൂർണ്ണമായും പരാജയപെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂത്തുമലയിൽ രണ്ടു വർഷം ആയിട്ടും ഒരു വീട് പോലും കൈമാറിയില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ധിക്ക് ആരോപിച്ചു.പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. കവളപ്പാറയിലെ പുനരധിവാസത്തിന് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ദുരന്തത്തിൽ ഇനിയും സഹായം കിട്ടാനുള്ളവർക്ക് ഉടൻ സഹായം നൽകുമെന്ന് മന്ത്രി കെ രാജൻ മറുപടി നൽകി. കവളപ്പാറയിൽ 58 പേരുടെ വീട് നിർമാണം നടന്നു വരുന്നു. പൂത്തുമലയിൽ 95 കുടുംബങ്ങളെ ആണ് മാറ്റിപ്പാർപ്പിക്കാൻ ഉദ്ദേശിച്ചത്. ഇവിടെ 38 വീടുകൾ ഈ മാസം പൂർത്തീകരിക്കും.പുത്തുമലയിൽ18 വീടുകൾ നിർമ്മിക്കാമെന്നേറ്റ സ്പോൺസർ പിൻമാറി. അതിനു പകരം പുതിയ പദ്ധതി തയ്യാറാക്കുന്നു. എല്ലാവരുമായും സഹകരിച്ചു പുനരധിവാസം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു.

വാടക കെട്ടിടത്തിൽ താമസിക്കുന്നവരുടെ വാടക പോലും സർക്കാർ കൊടുക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമാണ്. സ്പോൺസേഴ്സിന് വേണ്ട ഏകോപനം കിട്ടിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.ചെയ്ത പ്രവൃത്തികൾ സർക്കാർ പാതിവഴിയിൽ നിർത്തിയെന്നും സതീശൻ ആരോപിച്ചു.

റീ ബിൽഡ് കേരളയിൽ പ്രഖ്യാപിച്ച 7405 കോടിയിൽ 460 കോടിയുടെ പദ്ധതി മാത്രമാണ് മൂന്ന് വർഷത്തിൽ നടപ്പാക്കിയത്. രണ്ട് കൊല്ലമായിട്ടും രേഖകൾ ശരിയാക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് റവന്യൂ വകുപ്പെന്നും സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

]]>
പ്രധാനമന്ത്രി പരാമര്‍ശിച്ച ഫെഡറലിസം പ്രഹസനം; കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെതിരെ ചന്ദ്രശേഖര്‍ റാവു https://malayalees.ch/holding-a-knife-to-our-neck-kcr-disses-centres-coronavirus-package/ Tue, 19 May 2020 08:30:32 +0000 https://malayalees.ch/?p=25776 കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജ് എന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

കോവിഡ്19 പശ്ചാതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷവിമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജ് എന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഇത് ഫെഡറലിസമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പരസ്പര സഹകരണത്തോടെയുള്ള ഫെഡറലിസം വ്യാജവും പ്രഹസനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങള്‍ കേന്ദ്രത്തന്റെ ആജ്ഞാനുവര്‍ത്തികളല്ല, ഞങ്ങള്‍ക്ക് കീഴിലും ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കേന്ദ്രത്തെക്കാളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടമെടുപ്പ് പരിധി ഉയര്‍ത്തിക്കിട്ടാന്‍ സംസ്ഥാനങ്ങളുടെ മേല്‍ ചുമത്തിയ വ്യവസ്ഥകളെയും അദ്ദേഹം പരിഹസിച്ചു. കൊറോണ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ ഉള്‍പ്പെടെയുള്ള നിരവധി പരിഷ്‌കരണങ്ങള്‍ സംസ്ഥാനം ഇതിനകം നടപ്പിലാക്കി കഴിഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ ഞങ്ങളുടെ കഴുത്തില്‍ ഒരു കത്തി പിടിച്ച് നിങ്ങള്‍ ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് 2,000 കോടി രൂപ ദാനമായി നല്‍കുമെന്ന് പറയുന്നു. ഞങ്ങള്‍ മുനിസിപ്പല്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ക്ക് ആ 2,000 കോടി രൂപ ആവശ്യമില്ല,’ കെസിആര്‍ പറഞ്ഞു. താന്‍ പരിഷ്‌കാരങ്ങള്‍ക്ക് എതിരല്ലെന്നും കേന്ദ്രം ഏര്‍പ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ തങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

]]>