covid negative certificate – malayalees.ch https://malayalees.ch Malayalam Online News Portal Tue, 09 Mar 2021 12:18:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid negative certificate – malayalees.ch https://malayalees.ch 32 32 കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് https://malayalees.ch/rtpcr-negative-certificate-not-must-says-tamilnadau/ Tue, 09 Mar 2021 12:18:41 +0000 https://malayalees.ch/?p=41276 കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഗതാഗത സെക്രട്ടറി തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.

തമിഴ്നാട് സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ- പാസും യാത്രക്കാരുടെ കൈവശം ഉണ്ടാകണമെന്നും ഇല്ലാത്ത യാത്രക്കാരെ അതിർത്തിയിൽ തടയുമെന്നുമായിരുന്നു അറിയിപ്പ്.

കേരളത്തിൽ ഉൾപ്പെടെ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിക്കാന്‍ തീരുമാനിച്ചത്. വാളയാർ ഉൾപ്പെടെ ഉള്ള ചെക്ക്പോസ്റ്റുകളിൽ നാളെ മുതൽ പരിശോധന തുടങ്ങുമെന്നും കോയമ്പത്തൂർ ജില്ലാ കലക്ടർ പാലക്കാട് ജില്ലാ കലക്ടർക്ക് കത്തയക്കുകയുണ്ടായി.

കേരളത്തിൽ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ് വേണമെന്ന് പാലക്കാട് ജില്ലാ കലക്ടർ കോയമ്പത്തൂർ കലക്ടറോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് അറിയിച്ചത്. ആന്ധ്ര, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിലേക്ക് വരുന്നവർക്കും നിയന്ത്രണങ്ങളില്ല.

]]>
പോയത് നെഗറ്റീവ് ലാബ് റിപ്പോർട്ടുമായി; എന്നിട്ടും എയർ ഇന്ത്യ വിമാനമിറങ്ങിയ 19 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു https://malayalees.ch/lab-reports-say-negative-but-air-india-passengers-confirmed-covid/ Tue, 03 Nov 2020 12:41:07 +0000 https://malayalees.ch/?p=34399 ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പോയ 19 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിൽ കൊവിഡ് നെഗറ്റീവ് രേഖപ്പെടുത്തിയിരുന്ന യാത്രക്കാർക്കാണ് റിപ്പോർട്ടിന് വരുദ്ധമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

വിമാനത്തിലുണ്ടായിരുന്ന മറ്റ് 39 യാത്രക്കാർക്കും രോഗ ലക്ഷണങ്ങളില്ല. 59 യാത്രക്കാരെയും കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇത് ആദ്യമായല്ല ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ വിമാനത്താവളത്തിൽ വിദേശത്ത് പോയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മുംബൈയിൽ നിന്ന് ഹോങ്ങ് കോങ്ങിൽ എത്തിയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയർ ഇന്ത്യ വിമാനങ്ങൾക്ക് രാജ്യം വിലക്കേർപ്പെടുത്തിയിരുന്നു. സമാന സംഭവത്തെ തുടർന്ന് ദുബായിലും എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

]]>
പണം നല്‍കിയാല്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: യുപിയിലെ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി https://malayalees.ch/meerut-hospitals-license-revoked-for-giving-fake-covid-negative-reports/ Mon, 06 Jul 2020 08:22:27 +0000 https://malayalees.ch/?p=28089 ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

ഉത്തർപ്രദേശിൽ പണം വാങ്ങി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നു. മീററ്റിലെ ഹാപര്‍ റോഡിലെ ന്യൂ മീററ്റ് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

2500 രൂപ തന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ആശുപത്രി ജീവനക്കാരന്‍ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. വേറെ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഇങ്ങനെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിനായി 2000 രൂപ നല്‍കുന്ന ആളുകളെയും വീഡിയോയില്‍ കാണാം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം ബാക്കി 500 രൂപ നല്‍കാമെന്നും അവര്‍ പറയുന്നു. ആശുപത്രി ജീവനക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അനില്‍ ധിംഗ്ര അറിയിച്ചു.

ഇത്ര വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവൃത്തികൾ ആര് ചെയ്താലും കര്‍ശന നടപടിയെടുക്കുമെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത്. ആശുപത്രി പൂട്ടി സീല്‍വെച്ചു. കേസും എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മീററ്റ് ചീഫ് മെഡിക്കൽ ഓഫീസറും അറിയിച്ചു.

മീററ്റില്‍ ഇതുവരെ 1116 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 69 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലാകെ 27,707 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

]]>
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ഇളവ്; രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷം https://malayalees.ch/covid-negative-certificate-and-udf-claim/ Thu, 25 Jun 2020 04:31:39 +0000 https://malayalees.ch/?p=27577 പ്രവാസി വിഷയം ഉയര്‍ത്തി തുടര്‍ച്ചായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.

പ്രവാസികളില്‍ നിന്നും വലിയ പ്രതിഷേധമുണ്ടാവുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട് പോയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ രാജ്യങ്ങളിലെ എംബസികളില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതും സര്‍ക്കാരിന് തിരിച്ചടിയായി. അതേസമയം തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ സര്‍ക്കാര്‍ തീരുമാനത്തെ മാറ്റിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രതിപക്ഷത്തിന്‍റെ അവകാശവാദം.

രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ച് വരുന്നത് കൊണ്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാട് തന്നെയാണ് സ്വീകരിച്ചത്. പരിശോധന ഒരുക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതോടെയാണ് ട്രൂനാറ്റ് പരിശോധന സംസ്ഥാനം തന്നെ നടത്തി പ്രവാസികളെ തിരികെ എത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ വിവിധ രാജ്യങ്ങള്‍ പരിശോധനക്ക് അനുമതി നല്‍കാതിരുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ കുരുക്കിലായി. ഇതിനിടെ പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന് വന്ന പ്രതിഷേധവും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇതോടെയാണ് തിരികെ വരുന്നവര്‍ വിമാനത്തില്‍ പിപിഇ കിറ്റ് ധരിക്കണമെന്ന തീരുമാനമെടുത്ത് സര്‍ക്കാര്‍ തലയൂരിയത്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന വാദമുയര്‍ത്തി പ്രതിപക്ഷത്തിന് അടിക്കാന്‍ വടി കൊടുത്ത ശേഷം അതില്‍ നിന്ന് പിന്നോട്ട് പോയതില്‍ ഇടത് മുന്നണിയിലെ ചില ഘടകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്. പിപിഇ കിറ്റ് മതിയെങ്കില്‍ നേരത്തെ ഈ തീരുമാനം എടുത്താല്‍ മതിയായിരുന്നല്ലോ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. അതേസമയം പ്രവാസി വിഷയം ഉയര്‍ത്തി തുടര്‍ച്ചായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.

ഇളവ് ഇങ്ങനെ

ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കില്ല. സൌദിയിൽ നിന്ന് വരുന്നവർ എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവക്ക് പുറമേ പിപിഇ കിറ്റും നിർബന്ധമായും ധരിച്ചിരിക്കണം. കുവൈത്തിൽ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം.

ഖത്തറിൽ നിന്നുളളവർ ഇഹ്തറാഹ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉളളവരാകണം. ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ എന്‍95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിച്ചിരിക്കണം. യുഎഇയിൽ പരിശോധനാസൗകര്യങ്ങളുള്ളത് കൊണ്ട് ഇവിടെ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത എല്ലാവരും എത്തിച്ചേരുന്ന വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് വിധേയരാകണം. ടെസ്റ്റ് ഫലം എന്തായാലും 14 ദിവസം നിർബന്ധിത ക്വറൻറൈനിൽ പോവണം.

]]>
കോവിഡ് ടെസ്റ്റ് 25 വരെ നീട്ടി: ആശ്വാസത്തില്‍ സൌദി പ്രവാസികള്‍ https://malayalees.ch/covid-test-extended-to-25-saudi-expatriates-in-relief/ Sat, 20 Jun 2020 04:43:32 +0000 https://malayalees.ch/?p=27350 നിലവില്‍ കോവിഡ് പകരാതിരിക്കാന്‍ നഴ്സുമാര്‍ ധരിക്കുന്ന ആവരണവും മാസ്കും ഗ്ലൌസും ഫെയ്സ് ഷീല്‍ഡും ധരിച്ചാണ് ഓരോ യാത്രക്കാരനും ഗള്‍ഫില്‍ നിന്ന് പുറപ്പെടുന്നത്.

കോവിഡ് ടെസ്റ്റ് നടപ്പിലാക്കുന്നത് നീട്ടി വെച്ചതിന്‍റെ ആശ്വാസത്തിലാണ് സൌദിയിലെ പ്രവാസികള്‍. പ്രായോഗിക പ്രശ്നം സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതോടെ വിമാനങ്ങള്‍ ഇന്നു മുതല്‍ പഴയപോലെ നാട്ടിലെത്തും. മുഴുവന്‍ യാത്രക്കാരും കോവിഡ് പ്രതിരോധ കിറ്റ് ധരിച്ചാണ് പുറപ്പെടുന്നത്. ഈ മാസം 25-നകം കോവിഡ് ടെസ്റ്റ് വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

കോവിഡ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തോടെ ആശങ്കയിലായിരുന്നു സൌദിയിലെ മലയാളികള്‍. ഇതോടെ പലരും മുപ്പതിനായിരം രൂപ വരെ കൊടുത്ത് ടെസ്റ്റ് നടത്തി. ചിലര്‍ സ്വകാര്യമായി റാപ്പിഡ് ഫലങ്ങളും സംഘടിപ്പിച്ചു. സൌദി മന്ത്രാലയ അനുമതിയില്ലാത്ത ടെസ്റ്റ് രീതിയിലേക്കടക്കം പ്രവാസികള്‍ രഹസ്യമായി നീങ്ങിയത് യാത്ര നഷ്ടമാകുമെന്ന ഭീതിയിലാണ്. ഇതിനിടയിലാണ് പ്രായോഗിക പ്രശ്നം ബോധ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് നീട്ടി വെച്ചത്.

ഇന്നു മുതല്‍ ഇതോടെ പത്തിലേറെ ചാര്‍ട്ടേഡ് വിമാനങ്ങളും ഒരു വന്ദേഭാരത് വിമാനവും നാട്ടിലെത്തും. നിലവില്‍ കോവിഡ് പകരാതിരിക്കാന്‍ നഴ്സുമാര്‍ ധരിക്കുന്ന ആവരണവും മാസ്കും ഗ്ലൌസും ഫെയ്സ് ഷീല്‍ഡും ധരിച്ചാണ് ഓരോ യാത്രക്കാരനും ഗള്‍ഫില്‍ നിന്ന് പുറപ്പെടുന്നത്. ഇതു തന്നെ കോവിഡ് പടരാതിരിക്കാന്‍ സഹായിക്കുമെന്നും ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ പിന്തുണയോടെ മാത്രമേ സംസ്ഥാനത്തിന് സൌദിയിലും ടെസ്റ്റ് നടത്തല്‍ സാധ്യമാകൂ. ഈ മാസം 25നകം പരിഹാരമായില്ലെങ്കിലും തല്‍സ്ഥിതി തുടരാനാണ് സാധ്യത.

]]>
കോവിഡ് ടെസ്റ്റ്: ജൂണ്‍ 25നു ശേഷം സൗദി, ഒമാൻ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാന്‍ സാധ്യത https://malayalees.ch/chartered-flights-from-4-countries-may-be-disrupted/ Sat, 20 Jun 2020 04:38:51 +0000 https://malayalees.ch/?p=27347 വന്ദേഭാരത് മിഷനു ചുവടെ ഒറ്റ സർവീസ് മാത്രമാണ് സൗദിയിൽ നിന്നുള്ളത്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 14 ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് ഈ മാസം 24നു മുമ്പ് കേരളത്തിൽ എത്തുക.

സന്നദ്ധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് പറക്കാനൊരുങ്ങി നൂറുകണക്കിന് ചാർട്ടേഡ് വിമാനങ്ങൾ. യു.എ.ഇയിൽ നിന്നു മാത്രം അമ്പതിലേറെ വിമാനങ്ങളാകും ഈ മാസം നാട്ടിലെത്തുക. എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 24നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാനാണ് സാധ്യത.

ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് പറക്കുക യു.എ.ഇയിൽ നിന്നാണ്. എണ്ണൂറിലധികം ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അപേക്ഷകളാണ് എംബസിയിലും കോൺസുലേറ്റിലും ഇതിനകം ലഭിച്ചിരിക്കുന്നത്. സംഘടനകൾ, ട്രാവൽ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവക്കു ചുവടെ അറുനൂറിലേറെ വിമാനങ്ങൾക്ക് ഇതിനകം അനുമതിയും നൽകിയിട്ടുണ്ട്. യു.എ.ഇയിൽ റാപിഡ് ടെസ്റ്റ് നടക്കുന്നതിനാലും ഖത്തറിൽ ഇഹ്തിറാസ് ആപ്പിന് അംഗീകാരം നൽകിയതിനാലും ചാർട്ടേഡ് വിമാനങ്ങൾ പ്രതിസന്ധി കൂടാതെ പറക്കും.

എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 25 ഓടെ ചാർട്ടേഡ് വിമാനങ്ങൾ മുടങ്ങാൻ തന്നെയാണ് സാധ്യത. കോവിഡ് ടെസ്റ്റ് നടത്തി മാത്രം യാത്രക്കാരെ കൊണ്ടുവരാൻ സർക്കാർ വാശി പിടിച്ചാൽ വിമാനയാത്ര അസാധ്യമായി മാറും. സൗദിയിൽ നിന്ന് ഒരാഴ്ചക്കിടെ ഒരു ഡസൻ ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് പറക്കുക. വന്ദേഭാരത് മിഷനു ചുവടെ ഒറ്റ സർവീസ് മാത്രമാണ് സൗദിയിൽ നിന്നുള്ളത്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 14 ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് ഈ മാസം 24നു മുമ്പ് കേരളത്തിൽ എത്തുക.

സൌദിയടക്കം നാല് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ട്രൂനാറ്റ് കിറ്റ് എത്തിച്ചാലും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോവിഡ് ടെസ്റ്റ് നടത്താനാകില്ല. റാപ്പിഡ് ടെസ്റ്റിനോ ട്രൂനാറ്റിനോ അനുമതിക്ക് സര്‍ക്കാര്‍ ഇടപെടേണ്ടി വരും. നയതന്ത്ര തലത്തില്‍ ചര്‍ച്ച നടന്നാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്നും ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

സൌദി, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പിസിആറാണ് ആരോഗ്യ മന്ത്രാലയങ്ങളുടെ അനുമതിയുള്ള കോവിഡ് ടെസ്റ്റിങ് രീതി. സൌദിയിലും കുവൈത്തിലുമടക്കം കോവിഡ് ലക്ഷണമുണ്ടെങ്കിലേ ഈ ടെസ്റ്റ് നടത്തൂ. രണ്ടാമത്തെ വഴി റാപ്പിഡ് ടെസ്റ്റോ സര്‍ക്കാര്‍ ശ്രമിക്കുന്ന ട്രൂനാറ്റോ ആണ്. ട്രൂനാറ്റ് കിറ്റുകള്‍ കേരളം എത്തിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിന് അതത് രാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയത്തിലെ അനുമതി വേണം.

ട്രൂനാറ്റിനുള്ള മെഷീന്‍ ഇറക്കുമതിക്ക് പോലും അതത് രാജ്യങ്ങളിലെ ഫുഡ് ആന്റ് ഡ്രഗ് വിഭാഗത്തിന്റെ അനുമതി വേണം. കോവിഡ് കേസുകള്‍ നിറഞ്ഞ ഗള്‍ഫ് രാജ്യങ്ങളില്‍ ഇവ നടത്തുന്നതിലെ പ്രായോഗികതയും പ്രശ്നമാകുന്നു. ബഹ്റൈനില്‍ ആന്റി ബോഡിക്കും സൌദിയില്‍ റാപ്പിഡിനും മന്ത്രാലയ അനുമതി ലഭിച്ചാലേ നടത്താനാകൂ. അതിന് കേരളം കേന്ദ്രം വഴി എംബസിയിലൂടെ ശ്രമം നടത്തണം.

]]>