COVID NATIONAL – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Sep 2020 08:34:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COVID NATIONAL – malayalees.ch https://malayalees.ch 32 32 രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു https://malayalees.ch/covid-victimes-in-the-country-has-crossed-44-lakh/ Thu, 10 Sep 2020 08:34:14 +0000 https://malayalees.ch/?p=31619 രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. പ്രതിദിന കേസുകളിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ 95,000ത്തിലധികം കൊവിഡ് കേസുകളും 1,172 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ചു സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതിതീവ്രമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 കൊവിഡ് കേസുകളും 1,172 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 44,65,864ഉം മരണം 75,062 ഉം ആയി. രാജ്യത്തെ കൊവിഡ് കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് , കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിനം കേസുകൾ 23,000ത്തിലധികം റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമാണ്. ജനസാന്ദ്രത ഏറെയുള്ള നഗരങ്ങളിലെ കൊവിഡ് വ്യാപനമാണ് ആശങ്ക ഉണ്ടാകുന്നത്. ഇതിനിടെ രോഗമുക്തി നിരക്ക് 77.8 ശതമാനത്തിലെത്തി. 34.71 ലക്ഷം പേർ രോഗമുക്തരായി. മരണനിരക്ക് 1.69 ശതമാനമാണ്. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പരീക്ഷണം തുടർന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡ്രഗ് കൺട്രോളർ ജനറൽ വിശദീകരണം തേടിയ സാഹചര്യത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് വിക്‌സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിയേക്കും.

]]>
രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു https://malayalees.ch/covid-outbreak-intensifies-in-the-country-the-number-of-cases-in-tamil-nadu-has-crossed-four-lakh/ Fri, 28 Aug 2020 04:13:00 +0000 https://malayalees.ch/?p=30950 ലക്ഷം കടന്നു. ചെന്നൈയിലെ കോയെമ്പേട് മൊത്തവ്യാപാര ചന്തകൾ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനിച്ചു. ഔദ്യോഗിക വസതിയിലും ഓഫീസിലും ജോലി ചെയ്ത പത്ത് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സന്ദർശകരെ ഒഴിവാക്കി. രോഗവ്യാപനം രൂക്ഷമായതോടെ ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അസമിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി.

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം തീവ്രമായി. 24 മണിക്കൂറിനിടെ 14,718 പോസിറ്റീവ് കേസുകളും, 355 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 7,33,568. ആകെ മരണം 23,444. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 4,03,242 ആയി. 24 മണിക്കൂറിനിടെ 5,981 പോസിറ്റീവ് കേസുകളും 109 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 6,948 ആയി ഉയർന്നു. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിന് അടുത്തെത്തി. കർണാടകയിൽ 9386ഉം, പശ്ചിമബംഗാളിൽ 2997ഉം, ബിഹാറിൽ 1860ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ വീണ്ടും രോഗികളുടെ എണ്ണം വർധിക്കുകയാണ്. 1840 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പരിശോധനകൾ കുറയ്ക്കാൻ നിർദേശം നൽകിയെന്ന ആരോപണം ആഭ്യന്തര മന്ത്രാലയം തള്ളി.

]]>