Covid lockdown – malayalees.ch https://malayalees.ch Malayalam Online News Portal Mon, 31 May 2021 07:10:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid lockdown – malayalees.ch https://malayalees.ch 32 32 ലോക്ഡൗണുകള്‍ ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചെന്ന് പഠനം https://malayalees.ch/covid-lockdowns-saved-millions-of-lives-by-reducing-bacterial-infections-oxford-university-led-study/ Mon, 31 May 2021 07:10:27 +0000 https://malayalees.ch/?p=44852 കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൌണുകള്‍ മൂലം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായെന്ന് പഠനം. ലോക്ഡൌണുകൾ മൂലം ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയ ബാക്ടീരിയ രോഗങ്ങൾ കുറയാനിടയുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആഗോള ലോക്ഡൌണുകള്‍ മാരകമായ ബാക്ടീരിയ രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയും അതുവഴി ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചുവെന്നും പകർച്ചവ്യാധി വിദഗ്ധനും ക്രൈസ്റ്റ്ചർച്ചിലെ ഒറ്റാഗോ സർവകലാശാലയിലെ ഡീനുമായ പ്രൊഫസർ ഡേവിഡ് മർഡോക്ക് പറഞ്ഞു. ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയവയാണ് ഭൂരിഭാഗം രോഗികളുടെയും മരണത്തിന് കാരണമായത്. പ്രത്യേകിച്ചും കുട്ടികളിലും വയസായവരിലും. 2016ൽ തന്നെ ലോകമെമ്പാടുമായി 336 ദശലക്ഷം ശ്വാസകോശ സംബന്ധമായ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2.4 ദശലക്ഷം ആളുകൾ ഈ രോഗങ്ങൾ മൂലം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 2020 ജനുവരി മുതൽ മെയ് വരെ എല്ലാ രാജ്യങ്ങളിലും ആക്രമണാത്മക ബാക്ടീരിയ മൂലമുള്ള അണുബാധകൾ കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ രാജ്യത്തും ശരാശരി 6000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയെ സംബന്ധിച്ചിടത്തോളം, കോവിഡ് നിയന്ത്രണ നടപടികള്‍ തുടങ്ങിയ നാലാഴ്ചയ്ക്കുള്ളിൽ അണുബാധ 68% കുറഞ്ഞു, എട്ട് ആഴ്ചയിൽ 82 ശതമാനം കുറഞ്ഞു. ആറ് ഭൂഖണ്ഡങ്ങളിലെ 26 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ദേശീയ ലബോറട്ടറികളിൽ നിന്നും മറ്റ് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പഠനം നടത്തിയത്.

]]>
ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹല്‍ തുറക്കുന്നു; സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ആഗ്ര https://malayalees.ch/agra-hotels-set-to-welcome-tourists-as-taj-mahal-reopens-from-september-21/ Sat, 19 Sep 2020 09:18:23 +0000 https://malayalees.ch/?p=32055 അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ്. സെപ്തംബര്‍ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നത്. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു.

ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ വീണ്ടും തുറക്കുന്നതോടെ ഹോട്ടല്‍ മേഖലയും ഉണരുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. അതോട് കൂടി ഹോട്ടല്‍ മേഖലയും നഷ്ടത്തിലായി. ലോക്ഡൌണ്‍ കാരണം ബഫർ സോണിന്‍റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീടാണ് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. താജ്മഹല്‍ തുറക്കുന്നതോടെ ടൂറിസം മേഖലയെ ട്രാക്കിലേക്കെത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തട്ടെയെന്നും ഹോട്ടലുടമയായ രശ്മി സിംഗ് എ.എന്‍.ഐയോട് പറഞ്ഞു.

താജ്‌മഹലിൽ ദിവസം 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദർശിക്കാൻ അനുവദിക്കൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

]]>
ട്രാക്കിലായെങ്കിലും കോവിഡില്‍ കിതച്ച് മെട്രോ; 34.18 കോടി രൂപയുടെ നഷ്ടം https://malayalees.ch/kochi-metro-faces-crisis/ Sat, 19 Sep 2020 04:57:53 +0000 https://malayalees.ch/?p=32040 ചെറിയൊരിടവേളക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഓടുന്നത് നഷ്ടത്തില്‍ തന്നെ. കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്‍എല്ലിനുണ്ടായത്. മെട്രോയില്‍ കയറാന്‍ പഴയ പോലെ യാത്രക്കാരില്ലാത്തതും തിരിച്ചടിയായി.

ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 25 മുതല്‍ സെപ്തംബര്‍ ആറുവരെയാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇത് മെട്രോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. അഞ്ച് മാസത്തിനിടെ 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്‍എല്ലിനുണ്ടായി. സര്‍വീസ് നടത്തിയില്ലെങ്കിലും 25 ട്രെയിനുകളുടെയും ട്രാക്കിന്‍റെയും കാര്യക്ഷമത നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ചെലവ് വന്നു. ഒപ്പം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കല്‍ ഉള്‍പ്പെടെ ഭരിച്ച ബാധ്യതയാണ് ഉണ്ടായത്. ട്രെയിനുകളുടെ എണ്ണം കുറച്ച് സെപ്തംബര്‍ ഏഴിനാണ് മെട്രോ സര്‍വീസ് പുനരാരംഭിച്ചത്. കോവിഡ് കാരണം ബസ് സര്‍വീസ് കുറഞ്ഞതിനാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് പുറമെ മറ്റ് യാത്രക്കാരും മെട്രോ സര്‍വീസിനെ ആശ്രയിച്ച് തുടങ്ങി. പക്ഷേ കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ എല്ലാ യാത്രക്കാരെയും ഉള്‍ക്കൊളളാന്‍ കൊച്ചി മെട്രോക്കായില്ല.

കോവിഡിന് മുന്‍പ് പ്രതിദിനം ഏകദേശം 60000 യാത്രക്കാര്‍ മെട്രോയെ ആശ്രയിച്ചിരുന്നു. എന്നാലിപ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഒരു ട്രെയിനില്‍ 150 യാത്രക്കാര്‍ക്ക് മാത്രമേ കയറാനാകൂ. സര്‍വീസുകളുടെ എണ്ണം അധികമാക്കി യാത്രക്കാരെ കൂട്ടാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ യാത്രക്കാര്‍ അധികമെത്തിയാല്‍ പ്രവര്‍ത്തന ചെലവ് കുറക്കാനാകുമെന്ന വിശ്വാസത്തിലാണ് മെട്രോ അധികൃതര്‍. ഒപ്പം ഹ്രസ്വകാലത്ത് നേരിട്ട ഈ നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ നികത്താനാകുമെന്നാണ് കെ.എം.ആര്‍.എല്ലിന്‍റെ പ്രതീക്ഷ.

]]>
രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും https://malayalees.ch/delhi-metro-resumes-services-on-yellow-line-tomorrow-heres-what-you-should-keep-in-mind/ Mon, 07 Sep 2020 04:42:29 +0000 https://malayalees.ch/?p=31445 രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക

രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡൽഹിയിൽ മെട്രോ സ൪വീസ് പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക. നാല് മാസത്തിന് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ മാസം പന്ത്രണ്ട് വരെ യെല്ലോ ലൈൻ മാത്രമാണ് പ്രവര്‍ത്തിക്കുക. യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച മാർഗനിർദേശവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പുറത്തിറക്കിയിട്ടുണ്ട്. കൊൽക്കത്ത ഒഴികെയുള്ള മിക്ക നഗരങ്ങളിലും മെട്രോ സർവീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊച്ചി മെട്രോയും

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സേവനം പുനരാരംഭിക്കാനുള്ള കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വലിയ മുന്നൊരുക്കങ്ങളോടെയാണ് സേവനം പുനരാരംഭിക്കുന്നത്. ഒരേസമയം 150 പേര്‍ക്ക് മാത്രമാണ് മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനാകുക. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും ട്രാക്കിലിറങ്ങുന്നത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷ ക്രമീകരണങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

സ്റ്റേഷനുകളും ട്രയിനുകളും പൂര്‍ണ്ണമായും അണുവിമുക്തമാക്കിയാകും സര്‍വീസുകള്‍. ഓരോ യാത്രക്ക് ശേഷവും കമ്പാര്‍ട്ടുമെന്‍റുകള്‍ അണുവിമുക്തമാക്കും. യാത്രക്കാരെയും പരിശോധിച്ച ശേഷം മാത്രമേ സ്റ്റേഷനിലേക്ക് കയറ്റി വിടൂ.

സമൂഹിക അകലം പാലിക്കാന്‍ സ്റ്റേഷനിലും കമ്പാര്‍ട്ട്മെന്‍റിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ട്. നേരത്തെ 900 യാത്രക്കാര്‍ ഒരു സര്‍വീസില്‍ യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കില്‍ ഇന്ന് മുതല്‍ 150 പേര്‍ക്ക് മാത്രമേ യാത്ര സാധിക്കൂ. സമയത്തിലും മാറ്റങ്ങളുണ്ട്. ആദ്യ രണ്ട് ദിവസം 7 മുതല്‍ രാത്രി 8 വരെയാണ് സര്‍വീസ് ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും പിന്നീട് 7 മണി മുതല്‍ 9 മണിവരെയും സര്‍വീസ് നടത്തും. ഒരു മണിക്കൂര്‍ സമയം ഉച്ചയ്ക്ക് സര്‍വീസ്

ഉണ്ടാകില്ല. യാത്ര നിരക്കിലും മെട്രോ കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. അതേസമയം 1.33 കിലോമീറ്റര്‍ കൂടി മെട്രോ സര്‍വ്വീസ് ഇനിയുണ്ടാകും. തൈകൂടത്ത് നിന്ന് പേട്ട സ്റ്റേഷന്‍ വരെയാണ് ഇത്. പേട്ട സ്റ്റേഷന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും

]]>