Covid kerala – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Apr 2022 08:15:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid kerala – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി https://malayalees.ch/mask-is-compulsary-in-kerala/ Wed, 27 Apr 2022 08:15:14 +0000 https://malayalees.ch/?p=60792 സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പഴയരീതിയില്‍ പിഴ ഈടാക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു.

രാജ്യത്തെ കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. നിലവിലെ കൊവിഡ് സാഹചര്യത്തിനൊപ്പം, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി, സംസ്ഥാന ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍ എന്നിവയും വിലയിരുത്തുന്നുണ്ട്.

കേരളത്തിന് പുറമേ തമിഴ്‌നാടും കര്‍ണാടകയും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഇതിനോടകം വീണ്ടും കര്‍ശനമാക്കിയിട്ടുണ്ട്.

]]>
സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 10.84 https://malayalees.ch/kerala-reports-6757-covid-cases/ Sat, 19 Feb 2022 13:20:49 +0000 https://malayalees.ch/?p=57272 സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 632 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17,086 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകൾ പരിശോധിച്ചു. 10.84 ആണ് ടിപിആർ. ( kerala reports 6757 covid cases )

തിരുവനന്തപുരം: കേരളത്തിൽ 6757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂർ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂർ 270, കാസർഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,392 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,76,266 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4126 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 632 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 75,017 കോവിഡ് കേസുകളിൽ, 5.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 96 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 412 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,053 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6314 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 349 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,086 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2554, കൊല്ലം 1074, പത്തനംതിട്ട 751, ആലപ്പുഴ 995, കോട്ടയം 1530, ഇടുക്കി 1054, എറണാകുളം 3145, തൃശൂർ 1532, പാലക്കാട് 665, മലപ്പുറം 970, കോഴിക്കോട് 1405, വയനാട് 562, കണ്ണൂർ 597, കാസർഗോഡ് 252 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 75,017 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,23,697 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

]]>
പിടിവിട്ട് കൊവിഡ്; ഇന്ന് 34,199 പേര്‍ക്ക് രോഗം; ടിപിആര്‍ 37.17% https://malayalees.ch/covid-kerala-updates-today-cases-34199/ Wed, 19 Jan 2022 12:45:10 +0000 https://malayalees.ch/?p=55725 സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവ്. ഇന്ന് 34,199 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,68,383 കൊവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,160 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 125 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 596 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 283 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8193 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1206, കൊല്ലം 463, പത്തനംതിട്ട 510, ആലപ്പുഴ 196, കോട്ടയം 694, ഇടുക്കി 241, എറണാകുളം 1490, തൃശൂര്‍ 904, പാലക്കാട് 511, മലപ്പുറം 216, കോഴിക്കോട് 740, വയനാട് 128, കണ്ണൂര്‍ 219, കാസര്‍ഗോഡ് 675 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,68,383 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,44,206 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

]]>
സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 33.07%, 18 മരണം https://malayalees.ch/covid-kerala-tpr-high-rate/ Mon, 17 Jan 2022 12:41:47 +0000 https://malayalees.ch/?p=55623 സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 5280 പേര്‍ രോഗമുക്തി നേടി.(covid kerala)

തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്‍ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,36,030 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 711 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 1,21,458 കോവിഡ് കേസുകളില്‍, 3.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. .കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,904 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 181 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5280 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 579, കൊല്ലം 29, പത്തനംതിട്ട 487, ആലപ്പുഴ 336, കോട്ടയം 308, ഇടുക്കി 227, എറണാകുളം 1607, തൃശൂര്‍ 402, പാലക്കാട് 215, മലപ്പുറം 133, കോഴിക്കോട് 513, വയനാട് 66, കണ്ണൂര്‍ 280, കാസര്‍ഗോഡ് 98 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,458 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,28,710 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

]]>
ഇന്ന് മന്ത്രിസഭാ യോഗം; കൊവിഡ് സാഹചര്യം വിലയിരുത്തും https://malayalees.ch/cabinet-meeting-covid-kerala/ Wed, 12 Jan 2022 04:04:01 +0000 https://malayalees.ch/?p=55371 സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കേസുകള്‍ ഉയരുന്നതുകൊണ്ട് ചില മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കേന്ദ്രനിര്‍ദേശ പ്രകാരം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആശുപത്രികളുടെ പട്ടിക ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യോഗത്തില്‍ അവതരിപ്പിക്കും.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് എല്ലാ ജില്ലകളിലും പരിശോധന വര്‍ധിപ്പിക്കാനുള്ള തീരുമാനം ആരോഗ്യവകുപ്പ് എടുത്തിരുന്നു. ഇതിന്റെ തുടര്‍ തീരുമാനങ്ങളും ഇന്ന് യോഗത്തിലുണ്ടാകും.

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്ക പരത്തില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 9066 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

]]>
സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 15.19; മരണം 181 https://malayalees.ch/covid-kerala-new-cases/ Sat, 11 Sep 2021 13:12:14 +0000 https://malayalees.ch/?p=49456 സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.covid kerala

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,81,858 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,31,792 കൊവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1779, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂര്‍ 2878, പാലക്കാട് 1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂര്‍ 1550, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,00,355 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

]]>
സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.91% https://malayalees.ch/todays-covid-kerala/ Tue, 10 Aug 2021 13:13:05 +0000 https://malayalees.ch/?p=47932 സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.(todays covid kerala)

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,87,45,545 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 941 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3546, എറണാകുളം 2456, കോഴിക്കോട് 2296, തൃശൂര്‍ 2221, പാലക്കാട് 1305, കൊല്ലം 1631, കോട്ടയം 1158, ആലപ്പുഴ 1215, കണ്ണൂര്‍ 990, തിരുവനന്തപുരം 948, വയനാട് 704, പത്തനംതിട്ട 670, കാസര്‍ഗോഡ് 518, ഇടുക്കി 369 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, പാലക്കാട് 17, കാസര്‍ഗോഡ് 14, വയനാട് 12, കോട്ടയം 7, കൊല്ലം, ആലപ്പുഴ, കോഴിക്കോട് 6 വീതം, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, മലപ്പുറം 4 വീതം, പത്തനംതിട്ട 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,493 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 861, കൊല്ലം 1365, പത്തനംതിട്ട 510, ആലപ്പുഴ 1291, കോട്ടയം 863, ഇടുക്കി 352, എറണാകുളം 2196, തൃശൂര്‍ 2694, പാലക്കാട് 1480, മലപ്പുറം 2762, കോഴിക്കോട് 2472, വയനാട് 480, കണ്ണൂര്‍ 970, കാസര്‍ഗോഡ് 197 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,71,985 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,96,184 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,82,290 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,53,540 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,750 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

]]>
സംസ്ഥാനത്ത് ഇന്ന് 28,798 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു https://malayalees.ch/kerala-covid-latest-cases-141344/ Wed, 26 May 2021 13:53:21 +0000 https://malayalees.ch/?p=44661 സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 35,525 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,48,526; ആകെ രോഗമുക്തി നേടിയവര്‍ 21,67,596. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകള്‍ പരിശോധിച്ചു. ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി നിലവില്‍ വന്നു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7882 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4587, എറണാകുളം 3321, പാലക്കാട് 1846, കൊല്ലം 2824, തിരുവനന്തപുരം 2705, തൃശൂര്‍ 2187, ആലപ്പുഴ 2168, കോഴിക്കോട് 1780, കോട്ടയം 1413, കണ്ണൂര്‍ 1199, ഇടുക്കി 981, പത്തനംതിട്ട 884, കാസര്‍ഗോഡ് 556, വയനാട് 359 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, തിരുവനന്തതപുരം, തൃശൂര്‍ 12 വീതം, കൊല്ലം 10, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട, എറണാകുളം 7 വീതം, വയനാട് 4, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 35,525 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3198, കൊല്ലം 3443, പത്തനംതിട്ട 1508, ആലപ്പുഴ 4391, കോട്ടയം 1876, ഇടുക്കി 1152, എറണാകുളം 4999, തൃശൂര്‍ 1827, പാലക്കാട് 3139, മലപ്പുറം 4720, കോഴിക്കോട് 2957, വയനാട് 372, കണ്ണൂര്‍ 1157, കാസര്‍ഗോഡ് 786 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 2,48,526 ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,67,596 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ 8,89,902 ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,50,882 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

]]>
കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം: സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക https://malayalees.ch/oncern-over-covid-genetically-modified-viruses/ Wed, 28 Apr 2021 04:17:35 +0000 https://malayalees.ch/?p=43446 കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയര്‍ന്നേക്കും. നിലവില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ ‍ ഇന്ത്യന്‍ വകഭേദം വന്ന വൈറസാണ് കൂടുതല്‍ അപകടകാരിയായി വിലയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കണ്ടെത്തിയ മൂന്ന് വകഭേദങ്ങളും രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നവയാണ്. എന്നാല്‍ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളെക്കാള്‍ തീവ്രത ഇന്ത്യന്‍ വകഭേദം വന്ന വൈറസിനാണ്. ഇന്ത്യന്‍ വകഭേദം വന്നവരില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജനിതകമാറ്റം വന്ന വൈറസിനെയും വാക്സിന്‍ പ്രതിരോധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

രോഗവ്യാപനം ഉയരുന്നതിനൊപ്പം മരണനിരക്കും കൂടുമെന്നതാണ് ആശങ്ക. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയില്ലെങ്കില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരും. അങ്ങനെ വന്നാല്‍ ആരോഗ്യമേഖലക്ക് താങ്ങാന്‍ കഴിയില്ല. അതിനാല്‍ വാക്സിൻ സ്വീകരിച്ചവരും കോവിഡ് മാർഗനിർദേശം കൃത്യമായി പാലിക്കേണ്ടി വരും.സംസ്ഥാനത്ത് ഇന്നലെ 2,22,000 ഡോസ് വാക്സിന്‍ കൂടി എത്തി. അതേസമയം പ്രതിദിന കേസുകള്‍ 32,000ത്തിന് മുകളിലെത്തിയതോടെ സംസ്ഥാനത്ത് ആശങ്ക കടുക്കുകയാണ്.

]]>
കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്: ശക്തമായ പരിശോധന https://malayalees.ch/police-tighten-restrictions-for-covid-defense/ Wed, 28 Apr 2021 04:07:58 +0000 https://malayalees.ch/?p=43439 കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് പരിശോധന ശക്തമാക്കും. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസിന്റെ വാഹന പരിശോധനയുണ്ടാകും. വോട്ടെണ്ണൽ ദിനം തിരക്ക് ഒഴിവാക്കാൻ കൂടി വേണ്ടിയാണ് കർശന നടപടികൾ തുടങ്ങുന്നത്. അനാവശ്യ യാത്രകൾ അനുവദിക്കില്ല. അനാവശ്യമായി യാത്ര ചെയ്യുന്നവരെ തടഞ്ഞ്, പിഴ ചുമത്തി മടക്കി അയയ്ക്കും. മാർക്കറ്റ്, ബസ് സ്റ്റാൻഡ്, എന്നിവിടങ്ങളിൽ ആൾക്കൂട്ടം തടയാൻ പട്രോളിംഗ് ഉണ്ടാകും. ആളുകൾ കൂട്ടം കൂടുന്നതടക്കമുള്ള നിയമ ലംഘനമുണ്ടായാൽ ബന്ധപ്പെട്ട എസ് എച്ച് ഒമാർക്കായിരിക്കും ഉത്തരവാദിത്തം.ഡിജിപിയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കടക്കം നിർദേശം നൽകിയത്. അതേസമയം കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക.

രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയര്‍ന്നേക്കും. നിലവില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ ‍ ഇന്ത്യന്‍ വകഭേദം വന്ന വൈറസാണ് കൂടുതല്‍ അപകടകാരിയായി വിലയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കണ്ടെത്തിയ മൂന്ന് വകഭേദങ്ങളും രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നവയാണ്. സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 32,000ത്തിന് മുകളിലെത്തിയതോടെ ആശങ്ക കടുക്കുകയാണ്.

]]>