Covid India – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Sep 2021 08:35:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid India – malayalees.ch https://malayalees.ch 32 32 രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്നലെ 38,948 പേര്‍ക്ക് കൊവിഡ് https://malayalees.ch/covid-india-daily-cases/ Mon, 06 Sep 2021 08:35:24 +0000 https://malayalees.ch/?p=49126 രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 219 കൊവിഡ് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 4,40,752 ആയി.

43,903 പേര്‍ ഇന്നലെ രോഗമുക്തി നേടി. 4,04874 പേരാണ് നിലവില്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ആകെ 3,21,81,995 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെയുള്ള വാക്‌സിനേഷന്‍ കണക്കില്‍ 68,75,41,752 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ പുതിയ കൊവിഡ് കണക്കില്‍ 26,701 പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. 12,247 പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലായി രോഗബാധയുണ്ടായി. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.

അതേസമയം വ്യാജ കൊവിഡ് വാക്സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വാക്സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവാക്സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വ്യാജവാക്സിനുകള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ അറിയിച്ചിരുന്നു. എന്നാല്‍ വ്യാജ വാക്സിന്‍ സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.

]]>
രാജ്യത്ത് രണ്ടര ലക്ഷം പുതിയ കോവിഡ് കേസുകള്‍ https://malayalees.ch/259-lakh-fresh-covid-cases-in-india/ Fri, 21 May 2021 07:53:41 +0000 https://malayalees.ch/?p=44473 രാജ്യത്ത് പുതുതായി രണ്ടര ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2.6 കോടിയായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധനയാണ് നടന്നത്. 2.59 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 4,209 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,91,331 ആയി. നിലവില്‍ 30,27,92 സജീവ രോഗികളാണുള്ളത്. 3,57,29 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തിന് താഴെ വരുന്നത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 12.8 ശതമാനമായും കുറഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുല്‍ രോഗബാധ. 29,911 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 19,18,79,503 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ, അധികമായി ഇരുപത് കോടി കൊവാക്‌സിന്‍ മരുന്നുകള്‍ കൂടി ഉത്പാദിപ്പിക്കാന്‍ പദ്ധതിയുള്ളതായി ഭാരത് ബയോടെക് അറിയിച്ചു.

]]>
മത, രാഷ്​ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ഡബ്ല്യു.എച്ച്.ഒ https://malayalees.ch/ex-jnu-student-umar-khalid-recovers-from-covid-19-inside-tihar-jail-returns-to-barrack/ Thu, 13 May 2021 07:04:21 +0000 https://malayalees.ch/?p=44104 സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്​ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ്​ വ്യപനം രൂക്ഷമാകാൻ കാരണമായെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). രാജ്യത്തെ കോവിഡ്​ വ്യാപന അവലോകന റിപ്പോർട്ടിലാണ്​ ഡബ്ല്യു.എച്ച്.ഒയുടെ പരാമര്‍ശം. ബി.1.617 വകഭേദവും മറ്റു വകഭേദങ്ങളും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമാകുമെന്നും ​ഡബ്ല്യു.എച്ച്.ഒ പറയുന്നു. 2020 ഒക്​ടോബറിലാണ്​ ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്​ ചെയ്തത്.

തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ്​ ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണ്. അതേസമയം, ആഗോള കോവിഡ്​ കണക്കുകള്‍ പ്രകാരം നിലവിൽ 50 ശതമാനം കേസുകളും 30 ശതമാനം കോവിഡ് മരണങ്ങളും ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്​ അയൽ രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു

]]>
വിദേശ സഹായം സ്വീകരിക്കുന്നത് വീരകൃത്യമല്ല, പരാജയം: രാഹുല്‍ ഗാന്ധി https://malayalees.ch/rahul-gandhi-slammed-on-foreign-aid/ Mon, 10 May 2021 08:24:18 +0000 https://malayalees.ch/?p=43947 കോവിഡ് വ്യാപനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് കേന്ദ്രം കണക്കാക്കുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നങ്കില്‍ വിദേശത്ത് നിന്നും സഹായം എത്തുന്നത് നോക്കിയിരിക്കേണ്ടി വരില്ലായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദേശത്ത് നിന്ന് സ്വീകരിച്ച ഭീമമായ സഹയത്തിന്റെ കണക്ക് പുറത്ത് വിടണമെന്ന് നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നത്തില്‍ സുതാര്യതയില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് വലിയ തരത്തില്‍ വിദേശ സഹായം രാജ്യത്തേക്ക് ഒഴുകിയിരുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, യു.കെ, അയര്‍ലാന്‍റ്, ബെല്‍ജിയം, റൊമേനിയ, സിങ്കപ്പൂര്‍, സ്വീഡന്‍, കുവൈത്ത്, മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സഹായമെത്തുകയുണ്ടായി.

]]>
ജനങ്ങളെ മറന്ന് വാക്സിന്‍ കയറ്റി അയക്കുന്നത് കുറ്റകൃത്യമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി https://malayalees.ch/exporting-vaccines-a-heinous-crime-manish-sisodia-tells-centre-139923/ Mon, 10 May 2021 04:36:20 +0000 https://malayalees.ch/?p=43929 മഹാമാരി കാലത്ത് മരുന്നുകള്‍ കയറ്റി അയക്കുന്നത് കടുത്ത കുറ്റകൃത്യമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രതിച്ഛായ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയക്കുന്നതിന് പകരം, രാജ്യത്ത് കാര്യക്ഷമമായി വിതരണം ചെയ്തിരുന്നെങ്കില്‍ വലിയ തരത്തിലുള്ള മരണ നിരക്ക് തടയാമായിരുന്നെന്നും സിസോദിയ കുറ്റപ്പെടുത്തി. രാജ്യത്ത് ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശത്തേക്ക് മരുന്നുകള്‍ കയറ്റി അയച്ചത്. ഇമേജ് ബില്‍ഡിങ്ങിന്റെ ഭാഗം മാത്രമായിരുന്നു അത്. വലിയ കുറ്റകൃത്യമാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തതെന്നും മനിഷ് സിസോദിയ പി.ടി.ഐയോട് പറഞ്ഞു.

93 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചിരുന്നതായി പത്രമാധ്യമങ്ങളെ ഉദ്ധരിച്ച് സിസോദിയ പറഞ്ഞു. ഗുരുതര രോഗ വ്യാപനമില്ലാത്തിടത്തേക്കും സര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയച്ചതായും ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര കരാറുകള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ആരും തന്നെ സ്വന്തം രാജ്യത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുത്തിരുന്നില്ല. വാക്‌സിന്‍ ഇനിയും കയറ്റി അയക്കും മുന്‍പ് രാജ്യത്തെ എല്ലാവര്‍ക്കും കുത്തിവെപ്പ് ഉറപ്പ് വരുത്തണമെന്ന് താന്‍ അഭ്യര്‍ഥിക്കുന്നതായി സിസോദിയ പറഞ്ഞു. നേരത്തെ, വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും വാക്‌സിന്‍ നിര്‍മാണം ഇരട്ടിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ്ജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു

]]>
രാജ്യത്ത് 85 ലക്ഷം കോവിഡ് ബാധിതർ; രോഗമുക്തി നിരക്ക് 92.49 ശതമാനം https://malayalees.ch/85-lakh-covid-victims-in-the-country-cure-rate-is-9249-percent/ Mon, 09 Nov 2020 04:32:31 +0000 https://malayalees.ch/?p=34706 രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് പുതുതായി

കോവിഡ് സ്ഥിരീകരിച്ചത്. 559 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മരണ നിരക്ക് 1.48 ശതമാനമായി തുടരുകയാണെങ്കിലും രോഗമുക്തി നിരക്ക് 92.49 ശതമാനത്തില്‍ എത്തിയത് ആശ്വാസകരമാണ്.

49,082 പേരാണ് ഇന്നലെ മാത്രം കോവിഡ് മുക്തരായത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെയെത്തി നിൽക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാള്‍ ഒന്‍പത് ശതമാനം കുറവാണ് ഉണ്ടായത്.

85,07,754 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 78,68,968 പേര്‍ക്ക് രോഗം ഭേദമാകുകയും 1,26,121 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

]]>
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക 30 കോടി പേര്‍ക്ക്, മുന്‍ഗണനാക്രമം ഇങ്ങനെ.. https://malayalees.ch/30-crore-people-to-get-covid-vaccine-first-in-india/ Sat, 07 Nov 2020 12:07:58 +0000 https://malayalees.ch/?p=34683 ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക.

മുന്‍ഗണനാക്രമം ഇങ്ങനെ..

1. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവര്‍

2. 2 കോടി കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍- പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍

3. 50 വയസ്സിന് മുകളില്‍ പ്രായമുള്ള 26 കോടി ജനങ്ങള്‍- മൂന്നാമത് മുന്‍ഗണന നല്‍കുന്നത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കോവിഡ് ബാധിച്ചാല്‍ ഇവരുടെ നില ഗുരുതരമാവാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.

4. 1 കോടി പ്രത്യേക കാറ്റഗറിയിലുള്ളവര്‍- 50 വയസ്സില്‍ താഴെയുള്ള, എന്നാല്‍ മറ്റ് രോഗങ്ങളുള്ളവര്‍

ഈ നാല് വിഭാഗത്തിലുള്ളവര്‍ക്കും സൌജന്യമായാണ് കോവിഡ് വാക്സിന്‍ നല്‍കുക. ആധാര്‍ ഉപയോഗിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്ക് വേറെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.

]]>
ഭേദമായവര്‍ക്ക് വീണ്ടും കോവിഡ്: പ്രശ്നം ഗുരതരമല്ലെന്ന് ആരോഗ്യമന്ത്രി https://malayalees.ch/covid-reinfection-not-a-serious-issue-harsh-vardhan/ Mon, 28 Sep 2020 05:15:25 +0000 https://malayalees.ch/?p=32413 കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധൻ. ഒരിക്കൽ കോവിഡ് ബാധിച്ച് ഭേദമായവർക്ക് വീണ്ടും രോ​ഗം വരുന്നത് ​ഗുരുതരമായ കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളുമായുള്ള ഓൺലെെൻ അഭിമുഖത്തിൽ പറഞ്ഞു.

രണ്ടാമതും രോ​ഗം പകരുന്നത് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇത് ​ഗുരുതരമായ പ്രശ്നമല്ല. ഐ.സി.എം.ആറിന്റെ കീഴിലുള്ള വിദ​ഗ്ധ സമിതി കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. കോവിഡുമായി ബന്ധപ്പെട്ട ഓരോ പുരോ​ഗതിയും രാജ്യത്ത് ​ഗവേഷണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

88,600 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികൾ 59,92, 533 ആയി. 4941627 ആണ് രോഗമുക്തർ. അതിനിടെ രാജ്യത്ത് കോവിഡ് മരണം 94, 000 കടന്നു. 24 മണിക്കൂറിനിടെ 1124 പേരാണ് മരിച്ചത്.

]]>