covid in india – malayalees.ch https://malayalees.ch Malayalam Online News Portal Sat, 22 Aug 2020 08:42:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid in india – malayalees.ch https://malayalees.ch 32 32 രാജ്യത്തെ കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 69,878 പേര്‍ക്ക് https://malayalees.ch/india-latest-covid-update-news/ Sat, 22 Aug 2020 08:32:17 +0000 https://malayalees.ch/?p=30662 നിലവിൽ 6,97,330 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 22,22,577 പേർ രോ​ഗമുക്തരായി. രാജ്യത്തെ പ്രതിദിന കോവിഡ് പരിശോധന പത്തു ലക്ഷം കടന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,878 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,75,702 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 945 പേര്‍ മരിക്കുകയും ചെയ്തതോടെ ആകെ മരണസംഖ്യ 55,794 ആയി.

നിലവിൽ 6,97,330 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 22,22,577 പേർ രോ​ഗമുക്തരായി. രാജ്യത്തെ പ്രതിദിന കോവിഡ് പരിശോധന പത്തു ലക്ഷം കടന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ നടത്തിയത് 10,23,836 സാമ്പിൾ പരിശോധനയാണ്.

അതേസമയം കേസുകള്‍ അതിവേഗം വര്‍ധിച്ചതോടെ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര(6,57,450) തമിഴ്‌നാട്(3,67,460) ആന്ധ്രാപ്രദേശ്(3,34,940)കര്‍ണാടക(2,64,546)ഉത്തര്‍പ്രദേശ്(1,77,239) എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതര്‍ കൂടുതലുള്ളത്.

]]>