covid guidelines – malayalees.ch https://malayalees.ch Malayalam Online News Portal Thu, 29 Dec 2022 07:17:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid guidelines – malayalees.ch https://malayalees.ch 32 32 കൊവിഡ് പ്രതിരോധങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ: https://malayalees.ch/all-about-new-covid-guidelines-at-indian-airports/ Thu, 29 Dec 2022 07:16:59 +0000 https://malayalees.ch/?p=73595 രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന 2 ശതമാനം യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവ റാന്‍ഡം സാമ്പിളിംഗ് ആരംഭിച്ചു. വിദേശത്തുനിന്നുള്ള യാത്രക്കാര്‍ ആരോഗ്യനിലയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന എയര്‍ സുവിധ ഫോം പൂരിപ്പിക്കണം. ഇത് നിര്‍ബന്ധമാണ്. കൊവിഡ് പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ ക്വാറന്റൈന് വിധേയമാക്കും.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:
ഇന്ത്യയിലേക്ക് വരുന്ന എല്ലാ രാജ്യാന്തര യാത്രക്കാരിലും 2 ശതമാനം പേരില്‍ കൊവിഡ് പരിശോധന നടത്തും. അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൈന, തായ്ലന്‍ഡ്, ജപ്പാന്‍, സൗത്ത് കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 2 ശതമാനം റാന്‍ഡം സാമ്പിള്‍ കൂടാതെ വിശദ പരിശോധന നടത്തും.

]]>
ക്യാമ്പിൽ പാലിക്കേണ്ട കൊവിഡ് മാർഗനിർദേശങ്ങൾ എന്തെല്ലാം ? വിശദീകരിച്ച് മുഖ്യമന്ത്രി https://malayalees.ch/covid-guidelines-in-flood-relief-camp/ Thu, 21 Oct 2021 04:22:58 +0000 https://malayalees.ch/?p=51321 ക്യാമ്പിൽ കൊവിഡ് പടർന്ന് പിടിക്കാതിരിക്കാൻ ജനങ്ങളും ക്യാമ്പ് അധികൃതരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പിലുളളവർക്ക് അസുഖം വന്നാൽ സിഎഫ്എൽടിസികളിലേക്കോ ആശുപത്രികളിലേക്കോ മാറ്റി ചികിത്സ ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ( covid guidelines in flood relief camp )

പുറത്ത് നിന്ന് വരുന്നവർ ക്യാമ്പിലെ അംഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണം. ക്യാമ്പുകളോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തണം. ക്യാമ്പിലെ ഒരു വ്യക്തി കൊവിഡ് പോസിറ്റീവ് ആയാൽ, ആ വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ, കുടുംബാംഗങ്ങൾ പ്രത്യേകം ക്വാറന്റീനിൽ കഴിയണം. ക്യാമ്പിലുള്ളവരെല്ലാം മാസ്‌ക് ധരിക്കണം. അകലത്തിലിരുന്ന് വേണം ഭക്ഷണം കഴിക്കാൻ. കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവരുമായി ക്യാമ്പിലുള്ള മറ്റുള്ളവർ സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണം. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾ മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം. അസുഖബാധിതർക്ക് മരുന്ന് എത്തിച്ച നൽകും. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ അത് മുടക്കരുത്. ശാരീരക മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ക്യാമ്പ് അധികൃതരെ അറിയിക്കണം. കനിവ് 108 ആംബിലൻസ് സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഴ തുടരുന്നതിനാൽ പകർച്ചവ്യാധി സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ അല്ലെങ്കിൽ ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ കുടിക്കാവൂ. മലിന ജലവുമായി സമ്പർക്കമുള്ളവർ ഡോക്‌സിസൈക്ലിൻ ഗുണിക കഴിക്കണം. കുടിവെള്ളമെത്തിക്കാനുള്ള ചുമതല ജലവിഭവ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബർ പതിനൊന്ന് മുതൽ സംസ്ഥാനത്ത് വർധിച്ച തോതിൽ മഴയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

അറബിക്കടലിലെ ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന മഴക്കെടുതിയിലാണ് എത്തിച്ചത്. ഒക്ടോബർ പന്ത്രണ്ട് മുതൽ 20 വരെ 42 മരണങ്ങൾ വിവിധ ദുരന്തങ്ങളിൽ സംഭവിച്ചു. ഉരുൾപൊട്ടലിൽപെട്ട് 19 പേരാണ് മരിച്ചത്. ആറ് പേരെ കാണാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

]]>
കൊവിഡ് വാക്‌സിനേഷന്‍: വയോജനങ്ങള്‍ക്കായി മാർഗ നിർദ്ദേശം പുതുക്കി ആരോഗ്യ വകുപ്പ് https://malayalees.ch/health-ministry-renews-guidelines-for-old-age-vaccination/ Mon, 26 Apr 2021 04:10:50 +0000 https://malayalees.ch/?p=43350 കൊവിഡ് വാക്‌സിനേഷണുമായി ബന്ധപ്പെട്ട് വയോജനങ്ങള്‍ക്കുള്ള മാർഗ നിർദ്ദേശം പുതുക്കി ആരോഗ്യ വകുപ്പ്. വയോജനങ്ങൾക്കും,ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷൻ സെന്ററുകളിൽ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാൻ ആരോ​ഗ്യ വകുപ്പ് നിർദ്ദേശം നൽകി.

എല്ലാ ജില്ലാ വാക്‌സിനേഷന്‍ ഓഫിസര്‍മാരും നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വയോജനങ്ങൾ ബുദ്ധിമുട്ടുന്നതായി പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

സംസ്ഥാനത്ത് ഇതുവരെ 68,27,750 ഡോസ് കൊവിഡ് വാക്സിനാണ് വിതരണം ചെയ്തത്. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത് 57,88,558 പേരാണ്. ഇതിൽ 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു. നിലവിൽ കേരളത്തിൽ സ്റ്റോക്കുള്ളത് മൂന്നുലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ്. രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ഡോസുകൾ എത്തിയില്ലെങ്കിൽ വീണ്ടും വാക്സിനേഷൻ പ്രതിസന്ധിയുണ്ടാകും. ഇത് മറി കടക്കാൻ എത്രയും വേഗം സ്വന്തം നിലയിൽ കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കി.

അടിയന്തരമായി കൂടുതൽ വാക്സിൻ എത്തിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ നൽകാൻ നിശ്ചയിച്ചിരിക്കുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ തുടങ്ങാനാകില്ല. നിലവിൽ മിക്ക ജില്ലകളിലും വാക്‌സിനേഷൻ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള രജിസ്‌ട്രേഷനും പൂർത്തിയായി.

]]>