COVID deaths – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Sep 2020 06:22:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COVID deaths – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മാത്രം മരിച്ചത് 400 പേര്‍ https://malayalees.ch/covid-deaths-on-the-rise-in-the-state-400-people-have-died-this-month-alone/ Wed, 30 Sep 2020 06:22:15 +0000 https://malayalees.ch/?p=32543 ആദ്യ മരണം സംഭവിച്ചത് മാർച്ച് 28ന്. മരണസംഖ്യ നൂറിലെത്തിയത് ആഗസ്റ്റ് ഏഴിന്. സെപ്തംബർ 2 ന് കോവിഡ് മരണം 300 കടന്നു. എന്നാൽ ഇന്നലെയത് 719 ആയി.

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് മരണം കൂടുന്നു. ഈ മാസം മാത്രം 400 പേരാണ് കോവിഡ് മൂലം മരിച്ചത്. റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്തി മരണനിരക്ക് പിടിച്ചുനിർത്താൻ ആണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസകരം. എന്നാൽ രോഗ വ്യാപനം രൂക്ഷമായതോടെ മരണവും കൂടി. ആദ്യ മരണം സംഭവിച്ചത് മാർച്ച് 28ന്. മരണസംഖ്യ നൂറിലെത്തിയത് ആഗസ്റ്റ് ഏഴിന്. സെപ്തംബർ 2 ന് കോവിഡ് മരണം 300 കടന്നു. എന്നാൽ ഇന്നലെയത് 719 ആയി.

പ്രതിദിനം ശരാശരി അഞ്ച് മരണങ്ങളെന്നത് ഇപ്പോൾ 20 ആയി ഉയർന്നു. 0.4% ആണ് മരണനിരക്ക്. നിലവിലെ കോവിഡ് മൂലം മരിച്ചവരിൽ 80 ശതമാനം മറ്റ് അസുഖങ്ങളുള്ളവരാണ്. 18 നും 40നും ഇടയിൽ പ്രായമുള്ള 35 പേരും, 41 നും 59 ഇടയിലുള്ള 164 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

മുതിർന്നവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും പ്രത്യേക പരിഗണന നൽകാനാണ് സർക്കാർ ശ്രമം. ഇതിനായി ആവിഷ്കരിച്ച ഗ്രാന്‍റ് കെയർ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. ജാഗ്രത വർധിപ്പിച്ചില്ലെങ്കിൽ മരണസംഖ്യ ക്രമാതീതമായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

]]>
ഒരാഴ്ചക്കിടെ 64 പേര്‍: സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ 200 കടന്നു https://malayalees.ch/64-in-a-week-covid-deaths-cross-200-in-the-state/ Sat, 22 Aug 2020 05:37:24 +0000 https://malayalees.ch/?p=30656 മരിച്ച 7 പേർ 18 – 40 നുമിടയിൽ പ്രായമുളളവരും 52 പേർ 41 നും 59 നുമിടയിലുള്ളവരുമാണ്. 24.63 % പേർക്കും രോഗ ഉറവിടം അവ്യക്തമാണ്.

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 200 കടന്നു. ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 203 പേരാണ് മരിച്ചത്. ഒരാഴ്ചക്കിടെ 64 പേരുടെ ജീവനുകളാണ് കോവിഡ് അപഹരിച്ചത്.

ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 35,000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ വിലയിരുത്തൽ. 203 മരണങ്ങളിൽ 132 പേരും അറുപതു വയസിനു മുകളിലുള്ളവരാണെന്നത് റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്തണമെന്നാണ് വിലയിരുത്തൽ.

മരിച്ച 7 പേർ 18 – 40 നുമിടയിൽ പ്രായമുളളവരും 52 പേർ 41 നും 59 നുമിടയിലുള്ള വരുമാണ്. 24.63 % പേർക്കും രോഗ ഉറവിടം അവ്യക്തമാണ്. 64.53% പേർക്ക് പ്രാദേശിക സമ്പക്കർത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. പുറത്തു നിന്നുവന്ന വർ 10 ശതമാനം മാത്രമേയുള്ളു. ഔദ്യോഗിക കണക്കുകൾ ഇതാണെങ്കിലും മരണശേഷമോ മുമ്പോ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 350 കടന്നു.

എല്ലാ ദിവസവും 1500 നു മുകളിൽ പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്ത ഒരാഴ്ച കൊണ്ട് മാത്രം 12905 പുതിയ രോഗികളുണ്ടായി. അതേസമയം ഗുരുതരാവസ്ഥയിലുള്ളവർ ആകെ രോഗബാധിതരുടെ ഒരു ശതമാനം മാത്രമാണെന്നതാണ് ആശ്വാസം. മാസാവസാനം പ്രതിദിന രോഗബാധ 3500ലേയ്ക്കെത്തുമെന്നും സെപ്റ്റംബറോടെ പരമാവധി 5000 വരെയാകുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഇപ്പോഴുള്ള കണക്ക് കൂട്ടൽ.

]]>