covid death – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Jun 2022 08:35:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covid death – malayalees.ch https://malayalees.ch 32 32 രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത് https://malayalees.ch/covid-india-updates-5/ Wed, 29 Jun 2022 08:35:01 +0000 https://malayalees.ch/?p=64051 Covid India Updates: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്. ഇന്നലെ 30 മരണങ്ങൾ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ സജീവ കേസുകൾ 99,602 ആയി ഉയർന്നു, ഇത് മൊത്തം കേസുകളുടെ 0.23 ശതമാനമാണ്. തമിഴ്‌നാട്ടിൽ 748, ബംഗാളിൽ 679, കർണാടകയിൽ 630 സജീവ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം ഡൽഹിയിൽ സജീവ കേസുകളുടെ എണ്ണം 71 ആയി കുറഞ്ഞു.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.30 ശതമാനമാണ്. ഇന്നലെ 11,574 രോഗികൾ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചു. ഇതിൽ 3,566 പേർ മഹാരാഷ്ട്രയിൽ നിന്നും 2,814 പേർ കേരളത്തിൽ നിന്നും 941 പേർ ഡൽഹിയിൽ നിന്നുമാണ്. ഹരിയാനയിൽ 664 പേരും യുപിയിൽ 651 പേരും കൊവിഡിൽ നിന്നും മുക്തി നേടി. രാജ്യത്ത് ഇതുവരെ 4,28,08,666 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

]]>
ഇന്ന് കൊവിഡ് മരണം ഇല്ല; കേരളത്തില്‍ 809 പുതിയ രോഗികൾ https://malayalees.ch/kerala-covid-cases-today-51/ Mon, 14 Mar 2022 13:18:06 +0000 https://malayalees.ch/?p=58554 കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസര്‍ഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7980 കൊവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,886 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍ ആരുംതന്നെയില്ല. 769 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1597 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 257, കൊല്ലം 95, പത്തനംതിട്ട 68, ആലപ്പുഴ 42, കോട്ടയം 209, ഇടുക്കി 207, എറണാകുളം 313, തൃശൂര്‍ 141, പാലക്കാട് 34, മലപ്പുറം 44, കോഴിക്കോട് 17, വയനാട് 63, കണ്ണൂര്‍ 82, കാസര്‍ഗോഡ് 25 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 7980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,46,221 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

]]>
കേരളത്തില്‍ 1,421 പേര്‍ക്ക് കൊവിഡ്; 4 മരണം https://malayalees.ch/kerala-coivd-cases-today-2/ Wed, 09 Mar 2022 13:08:38 +0000 https://malayalees.ch/?p=58284 കേരളത്തില്‍ 1421 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,879 കൊവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,462 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2130 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 246, കൊല്ലം 157, പത്തനംതിട്ട 101, ആലപ്പുഴ 126, കോട്ടയം 196, ഇടുക്കി 187, എറണാകുളം 390, തൃശൂര്‍ 183, പാലക്കാട് 30, മലപ്പുറം 104, കോഴിക്കോട് 170, വയനാട് 115, കണ്ണൂര്‍ 88, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 11,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,37,366 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

]]>
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം; തൽസ്ഥിതി അറിയിക്കാൻ നിർദേശിച്ച് സുപ്രിംകോടതി https://malayalees.ch/covid-death-compensation-supreme-court-4/ Mon, 22 Nov 2021 11:37:10 +0000 https://malayalees.ch/?p=52890 കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ നടപടികളുടെ തൽസ്ഥിതി അറിയിക്കാൻ സുപ്രിംകോടതിയുടെ നിർദേശം. തിങ്കളാഴ്ചയോടെ വിവരങ്ങൾ കൈമാറണമെന്ന് സോളിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങൾ ആവശ്യപ്പെട്ടത്.

കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രിംകോടതി അംഗീകരിച്ചിരുന്നു. ദുരന്തനിവാരണ ഫണ്ടിൽ നിന്ന്‌ സംസ്ഥാനങ്ങൾ വേണം ഇത്‌ നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാർഗരേഖയും സമർപ്പിച്ചിരുന്നു.

]]>
രാജ്യത്ത് 11,903 പേർക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 98.22% https://malayalees.ch/national-covid-cases-5/ Wed, 03 Nov 2021 07:21:36 +0000 https://malayalees.ch/?p=51959 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. 14,159 പേർ സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി. 98.22% ആണ് രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിന്ടെ 311 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് നിലവിൽ 1,51,209 പേർ ചികിസ്തയിൽ ഉണ്ട്. ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ 61.12 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 107.29 കോടി ഡോസ് വാക്സിൻ നൽകി.

]]>
കൊവിഡ് മരണം; നഷ്ടപരിഹാര തുക അനുവദിച്ച് കേന്ദ്രസർക്കാർ https://malayalees.ch/covid-death-central-government-grants-compensation/ Fri, 01 Oct 2021 13:12:55 +0000 https://malayalees.ch/?p=50347 കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ വിഹിതം അനുവദിച്ചു. 7,274.4 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുക. നേരത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് 1,550.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു . ദുരന്തനിവാരണ ഫണ്ടിൽ നിന്ന്‌ സംസ്ഥാനങ്ങൾ വേണം ഇത്‌ നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാർഗരേഖയും സമർപ്പിച്ചിരുന്നു.

അതേസമയം നഷ്ടപരിഹാരം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കിയിരുന്നു . കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം കൊവിഡ് മരണം തീരുമാനിക്കും. മരിച്ചവരുടെ ബന്ധുക്കൾ ജില്ലാ കളക്ടർക്ക് നിർദേശം നൽകണമെന്നും അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കൊവിഡ് മരണത്തിൽ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിർദേശം അനുസരിച്ച് പട്ടികയിൽ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പരാതികൾ വന്നാൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

]]>
കൊവിഡ് മരണ നഷ്ടപരിഹാരം: കേന്ദ്രത്തിന് സമയം അനുവദിച്ച് സുപ്രിംകോടതി https://malayalees.ch/covid-death-compensation/ Mon, 16 Aug 2021 13:40:49 +0000 https://malayalees.ch/?p=48202 കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകുന്നതിൽ മാർഗനിർദേശം തയാറാക്കാൻ കേന്ദ്രത്തിന് സുപ്രിംകോടതി കൂടുതൽ സമയം അനുവദിച്ചു. മാർഗ നിർദേശം തയാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

മാർഗനിർദേശം തയാറാക്കാൻ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുപ്രിംകോടതിയുടെ തീരുമാനം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാർഗനിർദേശം തയാറാക്കാൻ സമയം വേണമെന്നും ധൃതി പിടിച്ചാൽ വിപരീതഫലം ഉണ്ടായേക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം

എത്ര തുക എന്ന കാര്യത്തിൽ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നും മരണ സർട്ടിഫിക്കറ്റിൽ ഇക്കാര്യം വ്യക്തമാക്കണമെന്നുമാണ് കോടതി നേരത്തെ നിർദേശിച്ചിരുന്നു.

ആരോഗ്യമേഖലയിൽ ചെലവ് വർധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നൽകുന്നതിനെതിരെ പൊതുതാത്പര്യ ഹർജിയും കേന്ദ്രം നൽകിയിരുന്നു.

മഹാമാരിയിൽ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം നൽകുന്നതെന്നും കേന്ദ്രസർക്കാർ പറഞ്ഞു. കൊവിഡ് കാരണമുള്ള മരണമാണെങ്കിൽ അക്കാര്യം മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും എന്നും കേന്ദ്രം വാദിച്ചിരുന്നു.

]]>
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം; സാവകാശം തേടി കേന്ദ്രം https://malayalees.ch/covid-death-compensation-supreme-court/ Wed, 21 Jul 2021 04:07:27 +0000 https://malayalees.ch/?p=47051 കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സമയം വേണമെന്നും ധൃതി പിടിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കാമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

ജൂണ്‍ 30നാണ് ഇത് സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്.

ആരോഗ്യമേഖലയില്‍ ചെലവ് വര്‍ധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ പൊതുതാത്പര്യ ഹര്‍ജിയും കേന്ദ്രം നല്‍കിയിരുന്നു.
മഹാമാരിയില്‍ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കൊവിഡ് കാരണമുള്ള മരണമാണെങ്കില്‍ അക്കാര്യം മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും എന്നും കേന്ദ്രം വാദിച്ചു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ സാങ്കേതിക തടസങ്ങള്‍ നിയമത്തിന്റെ താത്പര്യത്തിന് യോജിച്ചതല്ലെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് പ്രതികരിച്ചത്. കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ ഉത്തരവാദിത്വത്തിന്റെ വീഴ്ചയാണിതെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.

]]>
കോവിഡ്; രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കൂടുന്നതില്‍ ആശങ്ക https://malayalees.ch/covid-live-delhi-sees-3009-cases-in-a-day/ Fri, 21 May 2021 12:22:18 +0000 https://malayalees.ch/?p=44487 രാജ്യത്ത് പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നതിൽ ആശങ്ക. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും നാലായിരത്തിന് മുകളിൽ തന്നെയാണ് പ്രതിദിന മരണസംഖ്യ. വാക്സിൻ ഉത്പാദനം വർധിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് . കോവിഡ് രൂക്ഷമായിരുന്ന മഹാരാഷ്ട്ര, ഡൽഹി , യു പി എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തലെങ്കിലും , ഉയരുന്ന മരണസംഖ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4,209 പേർ കോവിഡ് ബാധിച്ച് മരിച്ചു . 2,59,591 പേർക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് . 11 സംസ്ഥാനങ്ങളിൽ ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് രോഗികളുടെ എണ്ണം .നിയന്ത്രണം കടുപ്പിച്ച് സമ്പർക്ക വ്യാപനം കുറക്കാനാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാറുകൾക്ക് നൽകിയിരിക്കുന്ന നിർദേശം .

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഡിസംബറോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാകുമെന്ന് കേന്ദ്രം കരുതുന്നു. ആഗസ്ത് മുതൽ ഡിസംബർ വരെയുളള സമയത്തിനുളളിൽ 150 കോടിയോളം വാക്സിൻ ഡോസ് ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത്രയും ഡോസുകൾ ലഭ്യമാക്കാൻ ഭാരത് ബയോടെക്, സിറം ഇൻസ്റ്റിട്യൂട്ട്, സ്പുട്നിക്കിന്‍റെ വിതരണക്കാരായ ഡോ. റെഡ്ഡീസ് എന്നിവർക്ക് സാധിക്കുമോയെന്നതിൽ സംശയമുണ്ട്. മറ്റ് കമ്പനികളുമായി സഹകരിച്ച് കോവാക്സിന്‍റെ 20 കോടി കോടി അധിക ഡോസ് ഉത്പാദിപ്പിക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു . വാക്സിൻ ക്ഷാമം രൂക്ഷമാണെന്നും 150 കേന്ദ്രങ്ങൾ നാളെ മുതൽ അടച്ചിടേണ്ടി വരുമെന്നും ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്‍റെ യു.എസ് സന്ദർശനത്തിലും വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ചർച്ചയാകും.

]]>
രാജ്യത്ത് കോവിഡ് മരണം കൂടുന്നു https://malayalees.ch/covid-death-rises-in-india-140629/ Wed, 19 May 2021 05:53:44 +0000 https://malayalees.ch/?p=44331 രാജ്യത്ത് കോവിഡ് മരണനിരക്ക് 4500 കടന്നു. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3,89,851 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​. ഇതുവരെ 2,54,96,330 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 2,19,86,363 പേർക്ക്​ രോഗമുക്​തിയുണ്ടായി. 2,83,248 പേർ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചു. 32,26,719 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 18,58,09,302 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 33,059 രോഗികളുമായി തമിഴ്​നാടാണ്​ ഒന്നാം സ്ഥാനത്ത്​. 31,337 രോഗികളുമായി കേരളം രണ്ടാം സ്ഥാനത്തും 30,309 രോഗികളുമായി കർണാടക മൂന്നാം സ്ഥാനത്തുമാണ്​. ഉത്തർ പ്രദേശ് റവന്യൂ വകുപ്പ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു. യു.പിയിൽ കോവിഡിന് ഇരയാകുന്ന മൂന്നാമത് മന്ത്രിയാണ് വിജയ് കശ്യപ്.

]]>