Covid crisis – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Aug 2021 04:13:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid crisis – malayalees.ch https://malayalees.ch 32 32 കൊവിഡ് വ്യാപനം ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ https://malayalees.ch/covid-crisis-union-health-minister-mandaviya-to-visit-kerala-today/ Mon, 16 Aug 2021 04:12:59 +0000 https://malayalees.ch/?p=48164 സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തുന്നത്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്

കൊവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ് , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കേന്ദ്രമന്ത്രി ഉച്ചയ്‌ക്ക് ചർച്ച നടത്തും. സംസ്ഥാനത്ത് ടിപിആർ കുറക്കാനുള്ള മാർഗങ്ങൾ ചർച്ചയാകും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജും കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശിക്കും. ഓണമടുത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കരുതൽ വർധിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.

]]>
സാമ്പത്തിക പ്രതിസന്ധി; വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ https://malayalees.ch/financial-crisis-merchant-found-hanging-inside-shop/ Thu, 22 Jul 2021 07:56:05 +0000 https://malayalees.ch/?p=47144 തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തേവിക്കോണം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു.

സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പ്.

കൊവിഡ് കാല പ്രതിസന്ധിയെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കാര്യമായ സാമ്പത്തിക ബാധ്യത രണ്ട് വര്‍ഷത്തിനിടയില്‍ വിജയകുമാറിന് ഉണ്ടായി. 15 ലക്ഷം ബാധ്യതയായി ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും സുഹൃത്തുകള്‍.

വിജയകുമാര്‍ വാടക വീട്ടില്‍ ആണ് കഴിഞ്ഞിരുന്നത്. ആറ് മാസമായി വാടക കൊടുത്തിരുന്നില്ല. ഭാര്യയും പത്താം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ട്. തുടര്‍ച്ചയായി വ്യാപാരികളുടെ ആത്മഹത്യയില്‍ കേരളത്തിലെ വ്യാപാരി സംഘടനകള്‍ പ്രതിഷേധിക്കുമെന്നും വിവരം.

]]>
ജനങ്ങള്‍ കടക്കെണിയില്‍; കൂടുതല്‍ കൊവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കണം: സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് https://malayalees.ch/people-are-in-debt-more-covid-packages-to-be-announced-v-d-satheesan/ Thu, 15 Jul 2021 07:58:46 +0000 https://malayalees.ch/?p=46826 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദഗ്ധരുടെ അഭിപ്രായം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതില്‍ സര്‍ക്കാരിന് ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങളില്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കണം. വിദഗ്ധരുടെ അഭിപ്രായം മാനിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു നിലപാട്, ശേഷം മറ്റൊന്ന് എന്നതാണ് സര്‍ക്കാര്‍ നയം. അത് ശരിയല്ല.

കഴിഞ്ഞ പ്രാവശ്യം മൊറട്ടോറിയം പ്രഖ്യാപിച്ച ഗവണ്‍മെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീടുകളുടെ മുന്നില്‍ റിക്കവറി നോട്ടിസ് പതിപ്പിച്ചത് കാണുന്നില്ലേ. ജനങ്ങള്‍ കടക്കെണിയിലാണ്. ബാങ്കുകളുടെ യോഗം വിളിച്ച് ചേര്‍ക്കണം. കേരളത്തില്‍ ഇനി കടക്കെണിയില്‍ പെട്ട ആളുകള്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി സര്‍ക്കാര്‍ ആയിരിക്കും. റിക്കവറി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണം. സകല മേഖലകളും തകര്‍ന്ന് തരിപ്പണമായിയെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

]]>
കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷം; കോവിഡ് കാലത്ത് 11 ശതമാനം വര്‍ധിച്ചെന്ന് മന്ത്രി https://malayalees.ch/unemployment-rate-increase-in-kerala-during-covid-crisis/ Thu, 10 Jun 2021 10:07:36 +0000 https://malayalees.ch/?p=45387 കോവിഡ് പ്രതിസന്ധിയോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കോവിഡിന് മുമ്പ് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനം ആയിരുന്നു എന്നാൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത് കുത്തനെ ഉയർന്ന് 27.3 ശതമാനമായി.

ദേശീയ ശരാശരി കേരളത്തെക്കാൾ കുറവാണ്- 20.8 ശതമാനം. സംസ്ഥാനത്ത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തിൽ നിന്ന് 37.71 ശതമാനമായി ഉയർന്നു.

ആസൂത്രണ ബോർഡിന്‍റെ കണക്ക് പ്രകാരം കേരളത്തിൽ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ ടൂറിസം മേഖലയിൽ 33675 കോടി രൂപ നഷ്ടമുണ്ടായതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്സിനേഷൻ ഉടൻ നടപ്പാക്കും. കോവിഡും ടൗട്ടേ ചുഴലിക്കാറ്റും വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ചോദ്യോത്തരവേളയിൽ സഭയെ അറിയിച്ചു. പാറയുടെ ലഭ്യതക്കുറവ് പദ്ധതി പൂർത്തീകരണത്തിന് തടസമാകുന്നതായും മന്ത്രി പറഞ്ഞു.

]]>
കേന്ദ്രസർക്കാരിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ https://malayalees.ch/high-commission-slams-australian-media-report-on-covid-crisis/ Tue, 27 Apr 2021 04:07:42 +0000 https://malayalees.ch/?p=43405 ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ. ദി ഓസ്ട്രേലിയൻ എന്ന ദിനപത്രത്തിൽ വന്ന വാർത്തയ്ക്കെതിരെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തിയത്.

കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച സാർവത്രിക പ്രശംസ നേടിയ സമീപനത്തെ ദുർബലപ്പെടുത്തുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഇത് എഴുതിയത്’ എന്ന് ദി ഓസ്ട്രേലിയൻ പത്രത്തിൻ്റെ എഡിറ്റർ ഇൻ ചീഫ് ക്രിസ്റ്റഫർ ഡോറെയ്ക്ക് എഴുതിയ കത്തിൽ ഹൈക്കമ്മീഷൻ കുറിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി കേന്ദ്രം സ്വീകരിച്ച നടപടികളും കത്തിൽ വിശദമാക്കിയിട്ടുണ്ട്. ഇന്ത്യ ലോകമെമ്പാടും വാക്സിൻ കയറ്റുമതി ചെയ്തതിനാൽ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായെന്ന് കത്തിൽ പറയുന്നു. മത സമ്മേളനങ്ങളെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും വിമർശിച്ചത് തിടുക്കത്തിലായെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി.

‘ലോക്ക്ഡൗണിൽ നിന്ന് മോദി ഇന്ത്യയെ പകർച്ചവ്യാധിയുടെ ലോകാവസാനത്തിലേക്ക് നയിച്ചു’ എന്ന തലക്കെട്ടിലാണ് ‘ദി ഓസ്ട്രേലിയനി’ൽ റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലികളിൽ ആളുകളെ പങ്കെടുപ്പിച്ചതും കുംഭ മേള അനുവദിച്ചതും രണ്ടാം തരംഗത്തെ കുറിച്ചുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ചതും ഓസിജൻ്റെയും വാക്സിൻ്റെയും ക്ഷാമവുമൊക്കെയാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

]]>
ഇതാണോ നിങ്ങളുടെ നമ്പര്‍ 1 ?വിമര്‍ശനവുമായി എം.കെ മുനീര്‍ https://malayalees.ch/mk-muneer-slams-pregnant-woman-for-refusing-treatment-to-twins/ Mon, 28 Sep 2020 09:24:43 +0000 https://malayalees.ch/?p=32438 ഇതിലും വലിയ ദുരന്തങ്ങളാകും നാട്ടിലുണ്ടാവുകയെന്നും എം.കെ മുനീര്‍ പറഞ്ഞു. ഇന്നലെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്. വിവിധ ആശുപത്രികളിലെ അന്വേഷണത്തിനൊടുവില്‍ 14 മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

പ്രസവവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് യുവതിയും ഭര്‍ത്താവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ കോവിഡ് ആശുപത്രിയാണെന്നും കോവിഡ് നെഗറ്റീവായ യുവതിയെ ചികിത്സിക്കാനാകില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. തുടര്‍ന്ന് കോഴിക്കോട് കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് ഡിസ്ചാര്‍ജ് ചെയ്തെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

സ്വകാര്യ ആശുപത്രികളുള്‍പ്പെടെ അന്വേഷിച്ചെങ്കിലും കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരില്‍ ആശുപത്രികള്‍ കയ്യൊഴിഞ്ഞു. ഒടുവില്‍ 14 മണിക്കൂറിന്‍റെ അലച്ചിലിനൊടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പക്ഷേ അപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. പ്രസവത്തോടെ ആരോഗ്യനില മോശമായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് അതിതീവ്ര വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

]]>
സ്കൂളുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി https://malayalees.ch/the-cm-said-that-the-school-could-not-be-reopened-in-september-october/ Tue, 15 Sep 2020 04:20:51 +0000 https://malayalees.ch/?p=31803 സംസ്ഥാനത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം.

സംസ്ഥാനത്ത് തിങ്കളാഴ്ച 2540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2110 പേര്‍ രോഗമുക്തരായി. 15 മരണമാണ് കോവിഡ്മൂലം സ്ഥിരീകരിച്ചത്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 22,279 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 39,486 കോവിഡ് ആക്റ്റീവ് കേസുകളാണ് ഉള്ളത്.

]]>
മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി https://malayalees.ch/highcourt-on-covid-crisis-kerala/ Thu, 03 Sep 2020 04:52:50 +0000 https://malayalees.ch/?p=31260 കൊച്ചിൻ കോർപ്പറേഷൻെയും ജി.സി.ഡി.എയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത്

എറണാകുളം മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ വാടകയിളവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം ഉത്തരവിറക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോവിഡ് പാശ്ചാത്തലത്തിലാണ് കോടതി നിർദേശം.

കൊച്ചിൻ കോർപ്പറേഷൻെയും ജി.സി.ഡി.എയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത്. കോവിഡ് ഭീഷണി മൂലം കടകൾ തുറക്കാനാകാത്ത സാഹചര്യമാണ്. അതിനാൽ ലോക്ഡൗൺ മുതലുള്ള വാടകകൾ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് മറൈൻ ഡ്രൈവിൽ കച്ചവടം നടത്തുന്ന വിധവയായ അരൂർ സ്വദേശിനി ബദറുന്നിസ നൽകിയ ഹറജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വാടക ഇളവിനായി ഹരജിക്കാരി ജി.സി.സി.എയെ സമീപിച്ചപ്പോൾ രണ്ട് മാസത്തെ വാടക ഇളവ് അനുവദിക്കാമെന്നും, കൂടുതൽ ഇളവിന് സർക്കാർ ഉത്തരവ് ആവശ്യമാണെന്നും സെക്രട്ടറി ഉത്തരവിറക്കി.

തുടർന്ന് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് ഹരജിക്കാരി നിവേദനം നൽകുകയും ചെയ്തു. സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് ഒരു മാസത്തിനകം പുറപ്പെടുവിക്കണമെന്നും, ഉത്തരവ് ഇറങ്ങുന്നതുവരെ വാടക ഈടാക്കാനോ, വാടക അടക്കാത്തതിന്റെ പേരിൽ ഇവരെ പുറത്താക്കാനോ പാടില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവിട്ടു.

]]>