COVID CASES – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Sep 2022 04:26:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COVID CASES – malayalees.ch https://malayalees.ch 32 32 കൊവിഡ് ഒഴിഞ്ഞിട്ടില്ല; രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4000ത്തിലധികം കേസുകള്‍ https://malayalees.ch/india-reported-more-than-4000-covid-cases-in-a-day/ Wed, 21 Sep 2022 04:26:43 +0000 https://malayalees.ch/?p=68378 രാജ്യത്ത് കുറയാതെ കൊവിഡ് കേസുകള്‍. ചൊവ്വാഴ്ച മാത്രം 4,043 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,45,43,089 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആക്ടീവ് കൊവിഡ് കേസുകള്‍ 47,379 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 5,28,370 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. 24 മണിക്കൂറിനുള്ളില്‍ 648 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തരായത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.37 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.81 ശതമാനവുമാണ്.

അതേസമയം കൊവിഡ് വ്യാപനം ആഗോള അടിയന്തരാവസ്ഥയായി തുടരുകയാണെന്നും മാനദണ്ഡങ്ങള്‍ എല്ലാ രാജ്യങ്ങളും കൃത്യമായി പാലിച്ചാല്‍ വൈറസ് വ്യാപനം പൂര്‍ണമായും ഇല്ലാതാകുമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു.

]]>
ഇന്ത്യയിൽ 20,551 പുതിയ കൊവിഡ് കേസുകൾ https://malayalees.ch/india-records-20551-new-covid-cases-in-last-24-hours/ Fri, 05 Aug 2022 08:03:35 +0000 https://malayalees.ch/?p=65968 കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകളുടെ എണ്ണം നിലവിൽ 1,35,364 ആണ്. 21,595 പേർ കൂടി രോഗമുക്തി നേടിയതോടെ, ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,34,45,624 ആയി ഉയർന്നു. നിലവിൽ രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,00,110 ടെസ്റ്റുകൾ നടത്തി. ഇതോടെ മൊത്തം പരിശോധനയുടെ എണ്ണം 87.71 കോടിയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്കും പ്രതിവാര പോസിറ്റിവിറ്റി നിരക്കും യഥാക്രമം 5.14 ശതമാനവും 6.14 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,95,835 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 196.86 കോടിയിലധികം (1,96,86,41,625) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് മന്ത്രാലയ വ്യക്തമാക്കി.

]]>
യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍; 0 മരണം https://malayalees.ch/uae-covid-cases-latest/ Thu, 23 Jun 2022 12:46:36 +0000 https://malayalees.ch/?p=63805 യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 24 മണിക്കൂറിനിടെ 1665 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 17,187 പേരാണ് യുഎഇയില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

325,016 പേരുടെ സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതുവരെ 933,688 പേര്‍ക്ക് യുഎഇയില്‍ രോഗം ബാധിച്ചിട്ടുണ്ട്. ആകെ 9,14,192 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 2309 ആയി. ഇതുവരെ യുഎഇയില്‍ മാത്രം 168 മില്യണ്‍ പിസിആര്‍ ടെസ്റ്റുകളാണ് നടത്തിയത്.

അതേസമയം സൗദിയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കവിഞ്ഞു. 10,082 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.55 ശതമാനമാണ് രോഗമുക്തി നിരക്ക്.

]]>
വീ​ണ്ടും കൊ​വി​ഡ് ആ​ശ​ങ്ക; ഡ​ൽ​ഹി​യി​ൽ കേ​സു​ക​ൾ ഉ​യ​രു​ന്നു https://malayalees.ch/delhi-covid-positivity-rate-rises-to-3-95/ Sat, 16 Apr 2022 04:48:07 +0000 https://malayalees.ch/?p=60156 രാജ്യതലസ്ഥാനത്തെ കൊ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.95 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് 0.57 ശ​ത​മാ​ന​മാ​യി​രു​ന്നു ടി​പി​ആ​ര്‍.

ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയർന്നു. ആകെ മരണസംഖ്യ 26,158 ആണ്. വ്യാ​ഴാ​ഴ്ച 325 പേ​ര്‍​ക്കാ​ണ് രോ​ഗം കണ്ടെത്തിയത്. രോ​ഗ​ബാ​ധ ഉ​യ​രു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സംസ്ഥാ​ന​ത്ത് മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യേ​ക്കും. സ്കൂളുകളിൽ നിന്നുള്ള അണുബാധ റിപ്പോർട്ടുകൾ ആശങ്ക പകരുന്നതാണ്.

]]>
കേരളത്തില്‍ 1,421 പേര്‍ക്ക് കൊവിഡ്; 4 മരണം https://malayalees.ch/kerala-coivd-cases-today-2/ Wed, 09 Mar 2022 13:08:38 +0000 https://malayalees.ch/?p=58284 കേരളത്തില്‍ 1421 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,879 കൊവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,462 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2130 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 246, കൊല്ലം 157, പത്തനംതിട്ട 101, ആലപ്പുഴ 126, കോട്ടയം 196, ഇടുക്കി 187, എറണാകുളം 390, തൃശൂര്‍ 183, പാലക്കാട് 30, മലപ്പുറം 104, കോഴിക്കോട് 170, വയനാട് 115, കണ്ണൂര്‍ 88, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 11,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,37,366 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

]]>
ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; ഇന്ന് റെക്കോർഡ് വർധന https://malayalees.ch/delhi-covid-cases-surge/ Fri, 14 Jan 2022 04:45:36 +0000 https://malayalees.ch/?p=55497 രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ഇന്ന്28,867 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഒരു ദിവസം സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. 29.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മുംബൈയിൽ കൊവിഡ് കേസുകൾക്ക് നേരിയ കുറവ്. 13,702 പേർക്കാണ് ഇന്ന് മുംബൈയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ കണക്കിനെക്കാൾ 16.55 ശതമാനം കുറവാണ് ഇന്നത്തെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വ്യത്യാസമുണ്ട്. ഇന്നലെ 24.38 ശതമാനമായിരുന്ന ടിപിആർ ഇന്ന് 21.73 ശതമാനമായി കുറഞ്ഞു.

ഇന്നലെ രാജ്യത്ത് 2,47,417 പേർക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ആകെ കേസുകളുടെ എണ്ണം 36,317,927 ആണ്. 380 മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27% ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര (46,723), ഡൽഹി (27,561), പശ്ചിമ ബംഗാൾ (22,155), കർണാടക (21,390) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗ ബാധിതർ.

]]>
രാജ്യത്ത് 30,000ത്തിലധികം പ്രതിദിന കൊവിഡ് രോഗികള്‍; ഒമിക്രോണ്‍ കേസുകള്‍ 1700ലെത്തി https://malayalees.ch/covid-cases-crosses-30000/ Mon, 03 Jan 2022 09:25:11 +0000 https://malayalees.ch/?p=54950 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 33,750 കൊവിഡ് കേസുകളും 123 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 10,846 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,42,95,407 ആയി. നിലവില്‍ 1,45,582 പേര്‍ വിവിധ സംസ്ഥാനങ്ങൡലായി ചികിത്സയിലുണ്ട്.

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1,700 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 510. ഒമിക്രോണ്‍ ബാധിച്ച 639 പേര്‍ രോഗമുക്തരായി. ഡല്‍ഹിയാണ് രോഗബാധിതരില്‍ രണ്ടാം സ്ഥാനത്ത്. 351 കേസുകള്‍. 23,30,706 വാക്‌സിന്‍ ഡോസുകള്‍ ഇന്നലെ വിതരണം ചെയ്തു. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്.

അതേസമയം, 15 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എട്ട് ലക്ഷം കൗമാരക്കാരാണ് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

കേരളത്തില്‍ കുട്ടികള്‍ക്ക് മാത്രമായി 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുണ്ടാകും. കുത്തിവയ്പ് രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ചു. ഭക്ഷണം കഴിച്ച ശേഷമാണ് കുത്തിവയ്‌പ്പെടുക്കേണ്ടത്. ആധാര്‍ കാര്‍ഡോ സ്‌കൂള്‍ ഐ ഡി കാര്‍ഡോ നിര്‍ബന്ധമാണ്. കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച മൊബൈല്‍ സന്ദേശമോ പ്രിന്റൗട്ടോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നല്‍കണം.

]]>
സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കൊവിഡ്; 23 മരണം; ടിപിആര്‍ 3.88% https://malayalees.ch/covid-cases-kerala-daily-updates/ Mon, 27 Dec 2021 13:15:49 +0000 https://malayalees.ch/?p=54646 സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59, മലപ്പുറം 56, കാസര്‍ഗോഡ് 42, പാലക്കാട് 39, വയനാട് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,19,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,15,182 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3843 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 132 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 21,224 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 213 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,822 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1484 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2864 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 511, കൊല്ലം 114, പത്തനംതിട്ട 100, ആലപ്പുഴ 91, കോട്ടയം 328, ഇടുക്കി 102, എറണാകുളം 460, തൃശൂര്‍ 268, പാലക്കാട് 110, മലപ്പുറം 110, കോഴിക്കോട് 354, വയനാട് 80, കണ്ണൂര്‍ 212, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 21,224 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,68,028 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

]]>
ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമാവുന്നു; 88,376 പേർക്ക് കൂടി രോഗബാധ https://malayalees.ch/britain-new-covid-cases/ Fri, 17 Dec 2021 04:22:35 +0000 https://malayalees.ch/?p=54184 ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമാവുന്നു. പുതുതായി 88,376 പേർക്ക് കൂടി രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്. 146 പേർ മരണപ്പെട്ടു. ഇതോടെ ആകെ മരണം 147,000 ആയി.

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,974 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 343 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ 34,718,602 ആയി.

3,41,54,879 പേർക്ക് ഇതുവരെ രോഗമുക്തി നേടാൻ സാധിച്ചു. 98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ കവറേജ് 135.25 കോടി കവിഞ്ഞു. 82.08 കോടി ആളുകൾ ആദ്യ ഡോസ് എടുത്തപ്പോൾ 53.09 കോടി പേർ രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിട്ടുണ്ട്.

രാജ്യത്തെ മുതിർന്ന പൗരന്മാരിൽ ജനസംഖ്യയുടെ 55% ത്തിലധികം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഈ ആഴ്ച മാത്രം 55.52% പേർ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തു. 87% ആളുകൾക്കാണ് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്.

]]>
സംസ്ഥാനത്ത് ഇന്ന് 3972 കൊവിഡ് കേസുകള്‍; ടിപിആര്‍ 5.94%, 31 മരണം https://malayalees.ch/covid-cases-kerala-dialy-updates/ Fri, 10 Dec 2021 13:25:13 +0000 https://malayalees.ch/?p=53820 സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66,788 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. 31 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 4836 പേര്‍ രോഗമുക്തി നേടി. 5.94 ശതമാനമാണ് ടിപിആര്‍ നിരക്ക്.

തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,788 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,893 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,300 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 39,341 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,893 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,300 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 39,341 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,579 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3736 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4836 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 958, കൊല്ലം 275, പത്തനംതിട്ട 172, ആലപ്പുഴ 172, കോട്ടയം 419, ഇടുക്കി 201, എറണാകുളം 760, തൃശൂര്‍ 491, പാലക്കാട് 150, മലപ്പുറം 105, കോഴിക്കോട് 759, വയനാട് 76, കണ്ണൂര്‍ 236, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 39,341 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,04,456 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

]]>