Covid-19 Vaccine – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Oct 2020 08:41:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Covid-19 Vaccine – malayalees.ch https://malayalees.ch 32 32 കോവിഡ് വാക്സിന്‍; ഇന്ത്യയുടെ ഗവേഷണവും ഉത്പാദനവും നിര്‍ണായകമെന്ന് ബില്‍ഗേറ്റ്സ് https://malayalees.ch/bill-gates-calls-india-inspiring-makes-big-announcement-about-availability-of-covid-19-vaccine/ Tue, 20 Oct 2020 08:41:45 +0000 https://malayalees.ch/?p=33584 കോവിഡ് 19 നെ നേരിടാന്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യ നടത്തിവരുന്ന ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

2020 ലെ ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് – വാക്‌സിന്‍ വികസനത്തിലും ഡയഗ്‌നോസ്റ്റിക്‌സിലുമുള്ള ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു കൊണ്ടാണ് ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ചത്

കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാല്‍ വളരെ പ്രചോദനാത്മകമാണ് പുതിയ ഗവേഷണങ്ങള്‍, കോവിഡ് -19 നെ ചെറുക്കുന്നതിന് ഇന്ത്യയുടെ ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകു പ്രത്യേകിച്ചും വലിയ തോതില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.

മഹാമാരിയെ ഇല്ലായ്മ ചെയ്യുക എന്ന വലിയ വെല്ലുവിളിയില്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ പങ്കാളികളാണെന്ന് ഗേറ്റ്‌സ് പറഞ്ഞു.വാക്സിന്‍ വികസനത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, എംആര്‍എന്‍എ വാക്‌സിന്‍ വലിയ വാഗ്ദാനമാണെന്ന് ചൂണ്ടിക്കാട്ടി.

]]>
മൂക്കിൽ വെച്ചുതന്നെ വൈറസ് പകരുന്നത് തടഞ്ഞു: മഡോണ മരുന്ന് കമ്പനിയുടെ കോവിഡ് വാക്സിന്‍ കുരങ്ങന്മാരില്‍ ഫലം കണ്ടു https://malayalees.ch/modernas-covid-19-vaccine-worked-well-in-monkeys-says-study/ Thu, 30 Jul 2020 04:10:19 +0000 https://malayalees.ch/?p=29294 കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന്‍ നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം

അമേരിക്കയിലെ മരുന്നുനിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടത്തിന് തുടക്കമായി. കമ്പനിയുടെ വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ കുരങ്ങന്മാരിൽ നടത്തിയ പരീക്ഷണം വിജയം കണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന്‍ നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം. 16 കുരങ്ങന്മാരിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്.

കോവിഡിനെതിരെയുളള മോഡേണയുടെ വാക്‌സിന്‍റെ ആദ്യഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു. വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമാണെന്നാണ് ആദ്യഘട്ട ഫലങ്ങളിലൂടെ തെളിഞ്ഞിരുന്നു. എംആർഎൻഎ 1273 എന്ന പേരിലുളള വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് മോഡേണ കഴിഞ്ഞ ദിവസം തുടക്കമിട്ടത്. സാധാരണയായി മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ മൂക്കിൽ വെച്ച് തന്നെ വൈറസ് പകരുന്നത് തടഞ്ഞുനിർത്താൻ വാക്‌സിന് കഴിഞ്ഞുവെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. വാക്സിന്‍ പരീക്ഷണ ശേഷം കുരങ്ങന്മാരില്‍ വലിയ തോതിലുളള ആന്‍റിബോഡീസിനെ കണ്ടെത്തി. കോവിഡ് മുക്തമായ മനുഷ്യരില്‍ കണ്ടുവരുന്ന ആന്‍റിബോഡീസിനെക്കാള്‍ കൂടിയ അളവില്‍ കുരങ്ങന്മാരില്‍ ഇത് കണ്ടുവന്നത് പരീക്ഷണത്തിന്‍റെ വിജയമായാണ് വിദഗ്ധര്‍ കാണുന്നത്.

വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ കോവിഡ് 19നെ പ്രതിരോധിക്കാന്‍ കഴിവുളളതാണോ വാക്‌സിന്‍ എന്നതാണ് പരിശോധിക്കുന്നത്. കൂടാതെ എത്രനാള്‍ കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കും എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നാം ഘട്ടത്തില്‍ രോഗം ബാധിക്കാത്തവരെയും ഉള്‍പ്പെടുത്തും. രോഗം ബാധിക്കാത്ത 30,000 പേരില്‍ കൂടി പരീക്ഷണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 89 ക്ലിനിക്കല്‍ സൈറ്റുകളില്‍ വാക്‌സിന്‍ പരീക്ഷിക്കും. പരീക്ഷണത്തിനായി സന്നദ്ധരായവര്‍ക്കിടയില്‍ 28 ദിവസത്തിനുളളില്‍ രണ്ട് ഇന്‍ജക്ഷന്‍ നല്‍കും. വാക്‌സിനുകളുടെ സുരക്ഷയും കാര്യക്ഷമതയും നിര്‍ണ്ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട ട്രയല്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്

കേംബ്രിഡ്ജ് സർവകലാശാല, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്‍റ് ഇൻഫെക്ഷസ് ഡീസിസ് എന്നിവയുമായി ചേർന്നാണ് മോഡേണ, വാക്‌സിൻ വികസിപ്പിച്ചെടുത്തത്.

]]>