COVI19 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Aug 2021 13:19:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COVI19 – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് 13,049 പേര്‍ക്ക് കോവിഡ്; 105 മരണം https://malayalees.ch/kerala-today-covid-update-news-2/ Mon, 09 Aug 2021 13:19:31 +0000 https://malayalees.ch/?p=47870 സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍, ആര്‍.ടി. എല്‍.എ.എം.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,86,12,776 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1976, തൃശൂര്‍ 1743, കോഴിക്കോട് 1503, പാലക്കാട് 968, എറണാകുളം 1297, കണ്ണൂര്‍ 876, ആലപ്പുഴ 750, കൊല്ലം 734, കോട്ടയം 558, തിരുവനന്തപുരം 500, കാസര്‍ഗോഡ് 492, പത്തനംതിട്ട 360, വയനാട് 289, ഇടുക്കി 254 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 11, തൃശൂര്‍, കാസര്‍ഗോഡ് 9 വീതം, കണ്ണൂര്‍ 8, ആലപ്പുഴ, എറണാകുളം, കോഴിക്കോട് 5 വീതം, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,004 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1061, കൊല്ലം 1215, പത്തനംതിട്ട 590, ആലപ്പുഴ 1066, കോട്ടയം 1264, ഇടുക്കി 426, എറണാകുളം 2394, തൃശൂര്‍ 2717, പാലക്കാട് 1682, മലപ്പുറം 2801, കോഴിക്കോട് 2631, വയനാട് 690, കണ്ണൂര്‍ 840, കാസര്‍ഗോഡ് 627 എന്നിങ്ങനെയാണ് രോഗമുക്തരായത്. ഇതോടെ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,77,691 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,494 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2125 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

]]>
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഏഴ് മണിവരെ; പൊതുഗതാഗതം മിതമായ രീതിയില്‍ https://malayalees.ch/kerala-unlock-cm-press-meet/ Tue, 15 Jun 2021 13:16:34 +0000 https://malayalees.ch/?p=45575 സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 25% ജീവനക്കാരെ വെച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.

വ്യാഴാഴ്ച മുതല്‍ പൊതുഗതാഗതം മിതമായ നിരക്കില്‍ അനുവദിക്കും. ബാങ്കുകള്‍ നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. മാളുകളും തിയേറ്ററുകളും തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ബാറുകളു ബീവറേജുകളും തുറന്നു പ്രവര്‍ത്തിക്കും.

]]>
വിദേശയാത്രക്കാര്‍ക്ക് വാക്‌സിനില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം https://malayalees.ch/new-covid-vaccine-policy-by-government/ Tue, 08 Jun 2021 04:45:03 +0000 https://malayalees.ch/?p=45230 വിദേശയാത്രക്കാര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ആദ്യ ഡോസ് വാക്‌സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ആദ്യ ഡോസ് വാക്‌സിന് ശേഷം 84 ദിവസം കഴിഞ്ഞു മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് ഇന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് വാക്‌സിന്‍ സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷവും വിവിധ സംസ്ഥാന സര്‍ക്കാറുകളും വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വരുംനാളുകളില്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് നിലവില്‍ ഏഴു കമ്പനികള്‍ പലതരം വാക്‌സിന്‍ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്‌സിനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. വരുംനാളുകളില്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും പരിഗണിക്കും. അതുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിനും പരിഗണനയിലുണ്ട്.എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ രാജ്യം മുന്നോട്ടു പോവുകയാണ്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

]]>
ആവശ്യമായ വാക്‌സിന്‍ സ്‌റ്റോക്കുണ്ടോ? കേന്ദ്രം കണക്ക് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് https://malayalees.ch/congress-questioning-about-covid-vaccine-stock/ Tue, 08 Jun 2021 04:42:13 +0000 https://malayalees.ch/?p=45225 ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ആവശ്യമായ വാക്‌സിന്‍ സ്റ്റോക്കുണ്ടോ എന്നതിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെയും സുപ്രീംകോടതിയുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.എന്നാല്‍ അത്യാവശ്യക്കാര്‍ വിതരണം ചെയ്യാന്‍ മാത്രം വാക്‌സിന്‍ സ്റ്റോക്കുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ രൂപരേഖ പുറത്തുവിടാന്‍ തയ്യാറാവണം-ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചിരുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് വാക്‌സിന്‍ സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്. വിദേശത്ത് പോവുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകള്‍ക്ക് ഇടയിലുള്ള സമയപരിധി 28 ദിവസമായി കുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

]]>
സമ്മര്‍ദത്തിന് വഴങ്ങി നയം മാറ്റി; രാജ്യത്ത് ഇനി വാക്‌സിന്‍ സൗജന്യം https://malayalees.ch/pm-statement-about-free-vaccine/ Mon, 07 Jun 2021 14:49:21 +0000 https://malayalees.ch/?p=45205 സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകും. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്‌സീന്റെ സംഭരണം പൂര്‍ണമായി ഇനി കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി. ദീപാവലി വരെ 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വാക്‌സിന്‍ സംഭരണത്തിനുള്ള മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കും. സ്വകാര്യ ആശുപത്രികളില്‍നിന്ന് പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ ഈടാക്കാം. വരുംനാളുകളില്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ ശക്തമാക്കും. രാജ്യത്ത് നിലവില്‍ ഏഴു കമ്പനികള്‍ പലതരം വാക്‌സിന്‍ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്‌സിനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. വരുംനാളുകളില്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും പരിഗണിക്കും. അതുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിനും പരിഗണനയിലുണ്ട്.എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ രാജ്യം മുന്നോട്ടു പോവുകയാണ്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വില സംബന്ധിച്ച് വിവിധ ഘട്ടങ്ങളില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വാക്‌സിന് രാജ്യവ്യാപകമായി ഒരു വിലയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് കേന്ദ്രം വാക്‌സിന്‍ വാങ്ങുകയും 18നും 45നും ഇടയിലുള്ളവരെ ഒഴിവാക്കുകയും ചെയ്തതിലെ യുക്തിയെന്താണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.

]]>