covaccine – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 May 2021 05:06:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png covaccine – malayalees.ch https://malayalees.ch 32 32 കോവാക്സിന് അടിയന്തരാനുമതി നിഷേധിച്ച് ലോകാരോഗ്യ സംഘടന https://malayalees.ch/mehul-choksi-goes-missing-may-have-fled-antigua-and-reached-cuba-local-police-launch-probe-141210/ Tue, 25 May 2021 05:06:11 +0000 https://malayalees.ch/?p=44568 കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയേക്കാൾ അപകടകരമാണ് ഈ ഫംഗസ് എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റ് രണ്ട് അണുബാധകളിൽ നിന്ന് വ്യത്യസ്തമായി യെല്ലോ ഫംഗസ് ആന്തരികാവയവങ്ങളെയാണ് ആദ്യം ബാധിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. വൃത്തിയില്ലാത്ത ഭക്ഷണം, ആന്‍റി ബാക്ടീരിയൽ മരുന്നുകളുടേയും സ്റ്റിറോയിഡുകളുടേയും അമിത ഉപയോഗം, ശുചിത്വമില്ലായ്മ എന്നിവയെല്ലാം ഫംഗസ് ബാധക്ക് കാരണമാണെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. രോഗപ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് അണുബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

യെല്ലാ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് സാധാരണയായി കാണപ്പെടുക. ആദ്യമായാണ് യെല്ലോ ഫംഗസ് രാജ്യത്ത് മനുഷ്യരില്‍ കാണുന്നതെന്ന് ഡോക്ടര്‍ ബിപി ത്യാഗി പറഞ്ഞു. എന്‍ഡോസ്‌കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നായ ആംഫോട്ടെറിമിസിന്‍ ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ്‌ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക എന്നതും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

]]>
രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കോവാക്സിൻ പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്രം https://malayalees.ch/the-center-approved-covaxin-testing-in-children-aged-two-to-18-year/ Thu, 13 May 2021 09:56:26 +0000 https://malayalees.ch/?p=44110 രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കോവാക്സിൻ പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്രം കേന്ദ്രത്തിന്റെ അനുമതി. രണ്ടാം ഘട്ട പരീക്ഷണത്തിനാണ് ഡി.ജി.സി.ഐ അനുമതി നൽകിയത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് വിദഗ്ധ സമിതി കേന്ദ്രത്തോട് ശിപാർശ ചെയ്തു. കോവിഷീൽഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള കൂട്ടാമെന്നും ശിപാർശയുണ്ട്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് കുട്ടികളിൽ വാക്സിൻ പരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. സബജ്ക്ട് എക്സപേർട്സ് കമ്മിറ്റിയുടെ അനുമതിക്ക് പിന്നാലെ രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കോവാക്സിൻ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 525 പേരിൽ ഭാരത് ബയോടെക് വാക്സിൻ പരീക്ഷിക്കും.

28 ദിവസത്തിന്‍റെ ഇടവേളകളിൽ രണ്ട് ഡോസ് വാക്സിൻ നൽകും. രണ്ടാം ഘട്ട പരീക്ഷണത്തിന്‍റെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമേ മൂന്നാം ഘട്ടം ആരംഭിക്കാവൂ എന്നും കർശന നിർദേശമുണ്ട്. അതിനിടെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചു. കുത്തിവെപ്പെടുക്കണമോ വേണ്ടയോ എന്ന് ഗർഭിണികൾക്ക് തീരുമാനിക്കാം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ സ്വീകരിക്കുന്നതിൽ തടസ്സമില്ല. കോവിഷീൽഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 12 മുതൽ 16 ആഴ്ച വരെയാകാമെന്നും നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ ശിപാർശ ചെയ്യുന്നു. നേരത്തെ ഇത് ആറ് മുതൽ എട്ട് ആഴ്ച വരെയായിരുന്നു. കോവാക്സിൻ ഡോസ് സ്വീകരിക്കുന്നതിൽ മാറ്റം വരുത്തിയിട്ടില്ല. കോവിഡ് ഭേദമായവർ ആറ് മാസത്തേക്ക് വാക്സിൻ സ്വീകരിക്കേണ്ടതില്ലെന്നും ശിപാർശയിലുണ്ട്. വാക്സിൻ ക്ഷാമം പരിഹരിക്കാനാണോ ശിപാർശകൾ എന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

]]>
ഇന്ത്യയില്‍ രണ്ടുവയസ്സുമുതലുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ ഉടന്‍; രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് പരീക്ഷണ അനുമതി https://malayalees.ch/covaxin-recommended-for-next-phase-of-trials-for-2-18-age-group-report-140138/ Wed, 12 May 2021 09:58:24 +0000 https://malayalees.ch/?p=44061 ഇന്ത്യയില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. രണ്ട് മുതല്‍ 18വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആണ് അനുമതി നല്‍കിയിട്ടുള്ളത്. എയിംസ് ഡല്‍ഹി, എയിംസ് പാട്‍ന ഉള്‍പ്പടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. 525 പേരിലാണ് പരീക്ഷണം. കോവിഡിന്‍റെ മൂന്നാംതരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് മുന്നറിയിപ്പുകളുണ്ട്. നിലവില്‍ 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് വാക്സിനേഷന് അമേരിക്കയും കാനഡയും അനുമതി നല്‍കിയിട്ടുണ്ട്. ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാനാണ് അനുമതി.

കുട്ടികളില്‍ കോവാക്സിന്‍റെ ഒന്നാംഘട്ട പരീക്ഷണം ഫലപ്രദമാണെന്ന് തെളിഞ്ഞതിനാലാണ് രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാംഘട്ട പരീക്ഷണ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം മാത്രമേ മൂന്നാംഘട്ടത്തിലേക്ക് കടക്കാവൂ എന്ന് നിര്‍ദേശത്തോടെയാണ് സിഡിഎസ്‍സിഒ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതും. കോവാക്സിന് പുറമേ കോവിഷീല്‍ഡ് വാക്സിനും ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്.

]]>
കേന്ദ്രം തരുന്ന വാക്സിൻ നൽകാനേ നിവൃത്തിയുള്ളൂ: മന്ത്രി ശൈലജ https://malayalees.ch/kerala-state-health-min-says-can-only-give-vaccine-permitted-by-centre/ Fri, 12 Feb 2021 11:35:27 +0000 https://malayalees.ch/?p=40084 പരീക്ഷണം പൂ‍ര്‍ത്തിയാകാത്ത വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് കോവാക്സിന്‍ വിതരണം തുടങ്ങി. ഫലസിദ്ധി ഉറപ്പാക്കാത്ത വാക്സിന്‍ സ്വീകരിക്കാന്‍ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്.

കേന്ദ്രം തരുന്ന വാക്സിൻ നൽകാനേ നിവൃത്തിയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.കോവാക്സിനിലെ പ്രശ്നങ്ങൾ ചോദിക്കേണ്ടത് കേന്ദ്രത്തോടാണെന്നും അവർ പറഞ്ഞു. കോവാക്സിൻ കുത്തിവെച്ചതിനാൽ എവിടെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരീക്ഷണം പൂര്‍ത്തിയാകാത്തതിനാല്‍ കോവാക്സിന്‍ സംസ്ഥാനത്ത് ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ കോവാക്സിന് പാര്‍ശ്വഫലങ്ങളില്ലെന്ന് പരീക്ഷണം പൂര്‍ത്തിയാകും മുമ്പേ തന്നെ ഐസിഎംആറും കേന്ദ്രസര്‍ക്കാരും നിലപാട് എടുത്തു. അപ്പോഴും കോവാക്സിന്‍ വിതരണം ചെയ്യില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാനം.

സമ്മര്‍ദം ശക്തമായതോടെയാണ് കേരളവും കോവാക്സിന്‍ വിതരണം ചെയ്യാനുള്ള തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ്സൂചന. ഒരു ലക്ഷത്തി പതിനായിരം ഡോസ് കോവാക്സിനാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇത് പൊലീസ് ഉള്‍പ്പെടെ കോവിഡ് മുന്നണി പോരാളികള്‍ക്ക് നല്‍കാനാണ് തീരുമാനം.

മൂന്നാംഘട്ട പരീക്ഷണം നടക്കുന്ന ഫലസിദ്ധി ഉറപ്പാക്കാത്ത വാക്സിന്‍ സ്വീകരിക്കുന്നതിന് സമ്മത പത്രം എഴുതി വാങ്ങുന്നുണ്ട്. ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സമ്മത പത്രത്തില്‍ വിശദീകരിക്കുന്നു. അപകടം പറ്റിയാല്‍ നഷ്ടപരിഹാരം നല്‍കാമെന്നാണ് സമ്മത പത്രത്തിലെ വാഗ്ദാനം. കോവാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ആരോഗ്യ അവസ്ഥകള്‍ രേഖപ്പെടുത്താനുള്ള ഫോമും നല്‍കും. കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ നടപടിക്രമമില്ല.

]]>
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക 30 കോടി പേര്‍ക്ക്, മുന്‍ഗണനാക്രമം ഇങ്ങനെ.. https://malayalees.ch/30-crore-people-to-get-covid-vaccine-first-in-india/ Sat, 07 Nov 2020 12:07:58 +0000 https://malayalees.ch/?p=34683 ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക.

മുന്‍ഗണനാക്രമം ഇങ്ങനെ..

1. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവര്‍

2. 2 കോടി കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍- പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍

3. 50 വയസ്സിന് മുകളില്‍ പ്രായമുള്ള 26 കോടി ജനങ്ങള്‍- മൂന്നാമത് മുന്‍ഗണന നല്‍കുന്നത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കോവിഡ് ബാധിച്ചാല്‍ ഇവരുടെ നില ഗുരുതരമാവാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.

4. 1 കോടി പ്രത്യേക കാറ്റഗറിയിലുള്ളവര്‍- 50 വയസ്സില്‍ താഴെയുള്ള, എന്നാല്‍ മറ്റ് രോഗങ്ങളുള്ളവര്‍

ഈ നാല് വിഭാഗത്തിലുള്ളവര്‍ക്കും സൌജന്യമായാണ് കോവിഡ് വാക്സിന്‍ നല്‍കുക. ആധാര്‍ ഉപയോഗിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്ക് വേറെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.

]]>
ഇന്ത്യയുടെ ‘കോവാക്സിന്‍’ മനുഷ്യനില്‍ പരീക്ഷിച്ചു https://malayalees.ch/man-receives-first-dose-of-covaxin/ Sat, 25 Jul 2020 04:40:35 +0000 https://malayalees.ch/?p=29052 ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായും സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്

ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിന്‍റെ ആദ്യ സ്റ്റേജ് ഡല്‍ഹി എയിംസില്‍ തുടങ്ങി. കോവാക്സിന്‍റെ ആദ്യഡോസ് നല്‍കിയത് മുപ്പതുകാരനാണ്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ട് മണിക്കൂർ ഡോക്ടർമാരുടെ പൂർണനിരീക്ഷണത്തിലായിരിക്കും. ശേഷം വീട്ടിലേക്ക് അയക്കുമെങ്കിലും നിരീക്ഷണത്തില്‍ തന്നെ തുടരും.

ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായും സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്. ഡോ. കൃഷ്ണ ഇല്ലായുടെ നേതൃത്വത്തിലുള്ള ഭാരത് ബയോടെക്‌ 20 വർഷത്തോളമായി ഗവേഷണ മേഖലയിൽ സജീവമാണ്. ബയോ പോളിയോ, എച്‌ എൻ വാക്, പേവിഷ ബാധക്കെതിരെയുള്ള ഇന്ദിരാബ്, ജപ്പാൻ ജ്വരത്തിനെതിരെയുള്ള ജെൻവാക്, കുഞ്ഞുങ്ങളിലെ വയറിളക്കത്തിനെതിരിയുള്ള റോട്ട വാക് തുടങ്ങി നിരവധി വാക്‌സിനുകളും അനേകം മരുന്നുകളും സംഭാവന ചെയ്തിട്ടുള്ളവരാണ്.

]]>