court – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 05:48:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png court – malayalees.ch https://malayalees.ch 32 32 രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ് https://malayalees.ch/up-court-summons-rahul-gandhi/ Tue, 28 Nov 2023 05:48:15 +0000 https://malayalees.ch/?p=91883 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി.

2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

]]>
കോടതിയില്‍ ഇന്നും മുദ്രാവാക്യം വിളികളുമായി ഗ്രോ വാസു; കേസ് കെട്ടിച്ചമച്ചതെന്ന് വാദം; കേസില്‍ വിധി നാളെ https://malayalees.ch/court-will-say-verdict-tomorrow-in-gro-vasu-case/ Tue, 12 Sep 2023 10:39:12 +0000 https://malayalees.ch/?p=87635 കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി ഉപരോധിച്ചെന്ന പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസില്‍ വിധി നാളെ. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞു. ഇന്ന് ഗ്രോ വാസുവിന്റെ വാദം കേട്ട ശേഷമാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഗ്രോ വാസുവും സഹപ്രവര്‍ത്തകരും സംഘം ചേര്‍ന്നതിനും, മാര്‍ഗ്ഗ തടസം സൃഷ്ടിച്ചതിനും തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. (court will say verdict tomorrow in gro vasu case)

കോടതി മുന്നറിയിപ്പ് പാലിക്കാതെ മുദ്രാവാക്യം വിളികളോടെയാണ് ഇത്തവണയും ഗ്രോ വാസുവെത്തിയത്.സാക്ഷി മൊഴികള്‍ വായിച്ചു കേള്‍പ്പിച്ച ശേഷം ഗ്രോ വാസുവിന്റെ വാദം കേള്‍ക്കാനായിരുന്നു ഇന്നത്തെ വിചാരണ. പ്രതി ചെയ്ത കുറ്റങ്ങള്‍ക്ക് തെളിവും സാക്ഷികളും എവിടെയെന്ന ചോദ്യത്തിന് പ്രോസിക്യൂഷന് മറുപടി ഉണ്ടായില്ല. കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു ഗ്രോ വാസുവിന്റെ വാദം. മുദ്രാവാക്യം വിളിച്ചെന്ന് കോടതിയില്‍ സമ്മതിച്ച ഗ്രോ വാസു അതിനുള്ള ശിക്ഷ ഏറ്റു വാങ്ങാന്‍ തയ്യാറാണെന്നും കോടതിയെ അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍ സംഘം ചേര്‍ന്നതിന് ആശുപത്രി അധികൃതര്‍ പരാതി നല്‍കാത്തത് എന്ത് കൊണ്ടെന്നും, വഴി തടസ്സപ്പെടുത്തിയതിന് പരാതിക്കാര്‍ ഇല്ലാത്തത് എന്താണെന്നും വാസു കോടതിയില്‍ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് നീതി ലഭിച്ചില്ലെന്നും ഏറ്റുമുട്ടല്‍ കൊലയാണെങ്കില്‍ പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കാത്തത് എന്തായിരിക്കുമെന്നും ഗ്രോ വാസു കോടതിയില്‍ ആവര്‍ത്തിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയിലായിരുന്നു പ്രതിഷേധമെന്നും, അത് തന്റെ അവകാശമാണെന്നും ഗ്രോ വാസു കോടതിയെ അറിയിച്ചു. വാസുവിന്റെ വാദം കേട്ട കുന്നമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

]]>
തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ വെടിവയ്പ്പ് https://malayalees.ch/lawyers-fire-in-the-air-after-quarrel-at-delhis-tis-hazari-court/ Wed, 05 Jul 2023 11:53:27 +0000 https://malayalees.ch/?p=83874
ഡൽഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകൻ വായുവിലേക്ക് വെടിയുതിർത്തു. അതേസമയം വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അഭിഭാഷകർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ സബ്സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിർത്തത്, കോടതി വളപ്പിൽ എങ്ങനെ ആയുധമെത്തി, വെടിയുതിർത്തയാൾക്ക് പിസ്റ്റളിനുള്ള ലൈസൻസ് ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും.

]]>
പകര്‍പ്പവകാശ ലംഘനക്കേസ്: എഡ് ഷീരൻ കോപ്പിയടിച്ചിട്ടില്ലെന്ന് യുഎസ് കോടതി https://malayalees.ch/ed-sheeran-wins-thinking-out-loud-copyright-case/ Fri, 05 May 2023 08:14:17 +0000 https://malayalees.ch/?p=80763 ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന് ആശ്വാസം. 2014-ലെ ഹിറ്റായ ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനത്തിനെതിരായുളള പകര്‍പ്പവകാശ ലംഘന കേസില്‍ അനുകൂല കോടതി വിധി. “തിങ്കിംഗ് ഔട്ട് ലൗഡിനായി” മാർവിൻ ഗേയുടെ ക്ലാസിക് “ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ” കോപ്പിയടിച്ചിട്ടില്ലെന്ന് മാൻഹട്ടനിലെ ഒരു ഫെഡറൽ ജൂറി കണ്ടെത്തി. (Ed Sheeran wins Thinking Out Loud copyright case)

https://160de409246a34d8b647940227f8bcbf.safeframe.googlesyndication.com/safeframe/1-0-40/html/container.html

‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനം, അന്തരിച്ച അമേരിക്കന്‍ പോപ് ഗായകനായ മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍’ എന്ന ഗാനത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് എഡ് ഷീരനെതിരെയുള്ള ആരോപണം. ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണി’ന്റെ സഹരചയിതാവായ എഡ് ടൗണ്‍സെന്‍ഡിന്റെ എസ്റ്റേറ്റാണ് പോപ് താരത്തിനെതിരെ കേസ് കൊടുത്തത്.

എഡ് ഷീരന്‍ പകർപ്പവകാശ ലംഘനമാണു നടത്തിയതെന്ന് കാതറിന്‍ പരാതിയിൽ പറയുന്നു. 100 മില്യൻ ഡോളർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ അപമാനകരമാണെന്നും തിങ്കിംഗ് ഔട്ട് ലൗഡില്‍ ഉപയോഗിച്ചിരിക്കുന്ന കോർഡുകള്‍ നിരവധി ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതാണെന്നും എഡ് ഷീരന്‍ പ്രതികരിച്ചു. തന്റെ ഗാനം മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണിന്റെ പകര്‍പ്പാണെന്ന് ജഡ്ജിമാര്‍ തീരുമാനിച്ചാല്‍ താന്‍ പാട്ടു പാടുന്നത് തന്നെ നിര്‍ത്തുമെന്നുമെന്നും എഡ് ഷീരന്‍ പ്രഖ്യാപിച്ചിരുന്നു.

]]>
പ്ലേറ്റിൽ നിന്ന് ഫ്രഞ്ച് ഫ്രൈസ് എടുത്തു; കാമുകനെ വാഹനമിടിപ്പിച്ച് 42കാരി https://malayalees.ch/potato-chips-lady-vehicle/ Thu, 02 Mar 2023 04:37:07 +0000 https://malayalees.ch/?p=77170 കിഴങ്ങ് ചിപ്സിൻ്റെ പേരിൽ കാമുകനെ വാഹനമിടിപ്പിച്ച് 42 വയസുകാരി. ഓസ്ട്രേലിയയിലാണ് സംഭവം. പ്ലേറ്റിൽ നിന്ന് ഒരു ഫ്രഞ്ച് ഫ്രൈ എടുത്തതിൻ്റെ പേരിൽ തന്നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് കാമുകൻ മാത്യു ഫിൻ പറഞ്ഞതായി 9ന്യൂസ് റിപ്പോർട്ട് ചെയ്തു.

അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയിലാണ് മാത്യു ഫിൻ കാമുകി ഷാർലറ്റ് ഹാരിസണെതിരെ മൊഴിനൽകിയത്. ഫെബ്രുവരി 26ന് ഷാർലറ്റിൻ്റെ പാത്രത്തിൽ താൻ നിന്ന് ചിപ്സ് എടുത്തുകഴിച്ചു. തുടർന്ന് ഷാർലറ്റ് തന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാൻ ഷാർലറ്റ് ശ്രമിക്കുകയായിരുന്നു എന്ന് ഫിൻ കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ, ആരോപണങ്ങൾ ഷാർലറ്റ് നിഷേധിച്ചു. നടന്നത് ഒരു ആക്സിഡൻ്റാണെന്ന് ഷാർലറ്റ് വാദിച്ചു. ഫിന്നിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അയാൾ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ഷാർലറ്റ് പറഞ്ഞു. ഇതേ തുടർന്നാണ് കാമുകനെ ഇറക്കിവിട്ടത് എന്നും ഷാർലറ്റ് പറഞ്ഞു.

]]>
ഡിംപിളിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; അഡ്വ. അഫ്‌സലിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് ആളൂര്‍; ഇത് ചന്തയല്ലെന്ന് കോടതി https://malayalees.ch/conflict-between-advocates-appeared-for-dimple-in-model-assault-case/ Tue, 22 Nov 2022 10:22:20 +0000 https://malayalees.ch/?p=71675 കൊച്ചിയില്‍ മോഡലിനെ കാറില്‍ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഡിംപിളിനുവേണ്ടി ഹാജരായ രണ്ട് അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ വാക്കേറ്റം. ഡിംപിളിനുവേണ്ടി അഡ്വ. അഫ്‌സലും അഡ്വ. ആളൂരുമാണ് കോടതിയില്‍ ഹാജരായത്. വാദം ആരംഭിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. അഡ്വ. അഫ്‌സലിനോട് അഡ്വ ആളൂര്‍ ഇറങ്ങിപ്പോരാന്‍ പറയുന്ന നിലയുണ്ടായി. ബഹളവും തര്‍ക്കവും മുറുകിയതോടെ ഇത് കോടതി മുറിയാണെന്നും ചന്തയല്ലെന്നും മജിസ്‌ട്രേറ്റ് രണ്ട് അഭിഭാഷകരേയും ഓര്‍മിപ്പിച്ചു. 

തന്റെ വക്കാലത്ത് അഫ്‌സലിനെയാണ് ഏല്‍പ്പിച്ചതെന്നാണ് ഡിംപിള്‍ പറയുന്നത്. മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കോടതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം തേവരയിലെ ബാറിലടക്കം തെളിവെടുപ്പു നടത്തും. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരായ വകുപ്പുകള്‍. എക്‌സൈസ് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഡാന്‍സ് ബാറെന്ന രീതിയില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. ബാറില്‍ രാസലഹരിമരുന്നുപയോഗം നടന്നോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

]]>
പട്ടാമ്പി ഹർഷാദ് കൊലപാതകം; പ്രതി ഹക്കീമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും https://malayalees.ch/harshad-murder-police-custody-court/ Mon, 07 Nov 2022 08:08:10 +0000 https://malayalees.ch/?p=70845 പട്ടാമ്പി കൊപ്പം ഹർഷാദ് കൊലപാതകത്തിൽ പ്രതി ഹക്കീമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പട്ടാമ്പി കോടതിയിൽ കൊപ്പം പൊലീസാണ് അപേക്ഷ സമർപ്പിക്കുക. അതേസമയം, മരിച്ച ഹർഷാദിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് കാണിച്ച് ഹർഷാദിൻ്റെ പിതാവ് പൊലീസിൽ പരാതി നൽകി.

കസ്റ്റഡിൽ ലഭിച്ച ശേഷം പ്രതിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയും. കൂടാതെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തും. കൊലപാതകത്തിൽ കൂട്ടുപ്രതികൾ ഉണ്ടോ എന്ന കാര്യമാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഹക്കീമിനൊപ്പം ഹർഷാദുമായി ആശുപ്രതിയിൽ എത്തിയ സുഹൃത്തുക്കൾ പൊലീസിൻ്റെ നിരീക്ഷത്തിലാണ്.

അതേസമയം, ഹർഷാദിൻ്റെ ബന്ധുക്കളുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് സ്റ്റേഷനിൽ എത്തിയാകും മാതാപിതാക്കൾ മൊഴി നൽകുക. സംഭവം നടക്കുന്ന സമയം പ്രതി ഹക്കീം ലഹരിയിലായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാധമിക നിഗമനം. ഇതിൻ്റെ പരിശോധനാ ഫലം വരേണ്ടതുണ്ട്. കൂടാതെ ഹക്കീമിൻ്റെയും ,ഹർഷദിൻ്റയും ഫോൺ രേഖകളും പൊലീസ് അന്വേഷിച്ച് വരികയാണ്. അതിനിടെ കേസിൽ ഒന്നിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കാണിച്ച് ഹർഷാദിൻ്റെ പിതാവ് കൊപ്പം പൊലീസിൽ പരാതി നൽകി.

നായയ്ക്ക് ഭക്ഷണം കൊടുക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു മർദനം. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ഹക്കിം ഹർഷാദിനെ മർദിച്ചു. ക്രൂരമർദനമേറ്റ് നിലത്ത് വീണ ഹർഷാദിനെ ഹക്കിം ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം. ഹർഷാദിന്റെ ശരീരത്തിൽ അടിയേറ്റതിന്റെ നൂറോളം പാടുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ട്. ഹക്കിം നിരവധി തവണ അർഷദിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതി ഹക്കിമിനെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഹർഷാദിനെ മർദിക്കാൻ ഉപയോഗിച്ച ബെൽറ്റ് മരക്കഷ്ണം എന്നിവ പൊലീസ് കണ്ടെടുത്തു.

]]>
അട്ടപ്പാടി മധുകൊലക്കേസ്; മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് വാദം https://malayalees.ch/attappadi-madhu-lynching-case/ Mon, 31 Oct 2022 04:04:51 +0000 https://malayalees.ch/?p=70438 അട്ടപ്പാടി മധുകൊലക്കേസിലെ മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് മണ്ണാർക്കാട് വിചാരണക്കോടതിയിൽ വാദം നടക്കും. മണ്ണാർക്കാട് മുൻ ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എം. രമേശൻ, ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജ് എന്നിവർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കേസ് രേഖയ്ക്ക് ഒപ്പം വേണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

കോടതിയുടെ സമയം കളയാനേ ഹർജി ഉപകരിക്കൂ എന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കേസ് എടുത്തപ്പോൾ വ്യക്തമാക്കിയിരുന്നു. എവിഡൻഷ്യറി വാല്യു ഉള്ള റിപ്പോർട്ട് കേസ് ഫയലിനൊപ്പം ഇല്ലാത്തത് അപാകതയെന്നാണ് പ്രോസിക്യൂഷൻ വാദം. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൻ്റെ റൂളിങ് സഹിതമാണ് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ ആവശ്യം ഉന്നയിച്ചത്.

പ്രതിഭാഗത്തിനും റൂളിങ്ങിൻ്റെ പകർപ്പ് കൈാമാറിയിട്ടുണ്ട്. 122 സാക്ഷികളുള്ള കേസിൽ വിസ്താരം അവസാനഘട്ടത്തിലാണ്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും ഇനി വിസ്തരിക്കാനുള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച രണ്ട് സാക്ഷികൾക്ക് എതിരെ നടപടി വേണമെന്ന ഹർജികളിലും തീർപ്പ് വരാനുണ്ട്.

]]>
ഇലന്തൂരിലെ നരബലി; മൂന്ന് പ്രതികളും റിമാൻഡിൽ, ലൈല വനിതാ ജയിലിലേക്ക് https://malayalees.ch/human-sacrifice-all-three-accused-remanded/ Wed, 12 Oct 2022 10:35:03 +0000 https://malayalees.ch/?p=69465 ഇലന്തൂരിലെ നരബലി കേസിൽ മൂന്ന് പ്രതികളെയും ഈമാസം 26 വരെ റിമാൻഡ് ചെയ്തു. ഷാഫിയെയും ഭഗവൽ സിങ്ങിനെയും ജില്ലാ ജയിലിലാണ് പാർപ്പിക്കുന്നത്. മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്ക് കൊണ്ടുപോകും. റിമാൻഡ് റിപ്പോർട്ട് 24ന് ലഭിച്ചു. പ്രതികൾ തുടർന്നും കുറ്റകൃത്യം ചെയ്യാൻ സാധ്യതയെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നരബലിയെ കൂടാതെ പ്രതികൾക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കും.

ഇലന്തൂരിലെ നരബലിക്ക് പിന്നാലെ ഷാഫി കൂടുതൽ സ്ത്രീകളെ തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. 5 ദിവസം മുൻപ് എറണാകുളത്ത് ഉള്ള ലോട്ടറി വിൽക്കുന്ന മറ്റൊരു സ്ത്രീയെയും തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചു. 24 മണിക്കൂറിനുള്ളിൽ തിരിച്ചു വരാമെന്നാണ് ഷാഫി പറഞ്ഞത്. തിരുവല്ലയിൽ ദിവ്യശക്തിയുള്ള ദമ്പതികൾ ഉണ്ടെന്നും അവിടെ പോയാൽ സാമ്പത്തിക പ്രശ്നം മാറുമെന്നുമായിരുന്നു ഷാഫിയുടെ പ്രലോഭനം.

ആഭിചാര ക്രിയകളെ കുറിച്ചും, മൃഗബലിയെ കുറിച്ചും ഷാഫി പറഞ്ഞതോടെ സംശയം ഉണ്ടായതു കൊണ്ടാണ് പോകാതിരുന്നതെന്നും സ്ത്രീകൾ പൊലീസിനോട് വെളിപ്പെടുത്തി. പത്മയും റോസ്ലിയും ധരിച്ച സ്വർണ്ണവും ഷാഫി കൈക്കലാക്കിയിരുന്നു. ഇങ്ങനെ ജീവിച്ചിട്ട് എന്താണ് കാര്യം തിരുവല്ലയ്ക്ക് വരുന്നോ, പണവും സമ്പാദ്യവും ഉണ്ടാകുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.

ഇലന്തൂരിലെ നരബലിയിൽ പ്രതികൾക്കായി ഹാജരാക്കുമെന്ന് അഡ്വക്കേറ്റ് ആളൂർ അറിയിച്ചതിന് പിന്നാലെ കോടതിക്കുള്ളിൽ ആളൂരും പൊലീസുമായി തർക്കം. പ്രതികളെ കാണാൻ അനുവദിക്കണമെന്നായിരുന്നു ആളൂരിന്റെ ആവശ്യം. മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന് എ സി പി ജയകുമാർ വ്യക്തമാക്കിയതോടെയാണ് സംഭവം തർക്കത്തിലേക്കെത്തിയത്. പ്രതികളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അപേക്ഷ തയാറാക്കുകയാണ്. ഭീഷണി വേണ്ടെന്ന് അഭിഭാഷകനോട് എ സി പിയും, എ സി പിക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകനും ആവശ്യപ്പെട്ടു.

ഭ​ഗവൽ സിം​ഗ്, ലൈല, ഷാഫി എന്നീ മൂന്ന് പ്രതികൾക്കുവേണ്ടിയും താൻ ഹാജരാകുമെന്നാണ് ആളൂർ അറിയിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആളൂരും എത്തിയത്. പ്രതികൾ ശരീരഭാഗങ്ങൾ പാകം ചെയ്ത് ഭക്ഷിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നരബലിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ ഇരകളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കണമെന്ന് ഷാഫി ഭഗവൽ സിംഗിനേയും ഭാര്യ ലൈലയേയും ബോധ്യപ്പെടുത്തി. ലൈല നേരിട്ടാണ് ശരീരഭാഗങ്ങൾ പാകം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.

]]>
‘കൊച്ചണ്ണൻ സാഹിബിനായി തർക്കം; കോടതി കയറി അവകാശം അനുജന് https://malayalees.ch/kochannan-sahib-hotel-court/ Tue, 04 Oct 2022 12:21:54 +0000 https://malayalees.ch/?p=69013 തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഹോട്ടലായ ‘കൊച്ചണ്ണൻ സാഹിബി’ൻ്റെ പേരുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിൽ വിജയം അനുജന്. കരമനയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന കൊച്ചണ്ണൻ സാഹിബ് ഹോട്ടലിൻ്റെ പേരുമായി ബന്ധപ്പെട്ടാണ് അനിയൻ സഫീർ ഖാനും ജ്യേഷ്ഠൻ ഫിറോസ് ഖാനും തമ്മിൽ നിയമപോരാട്ടം നടന്നത്. മട്ടൻ വിഭവങ്ങൾക്ക് പേരുകേട്ട കടയാണ് കൊച്ചണ്ണൻ സാഹിബ്.

ഇവരുടെ പിതാവ് കൊച്ചണ്ണൻ എന്നറിയപ്പെട്ടിരുന്ന പീരു മുഹമ്മദ് 1946ൽ ആരംഭിച്ച ഹോട്ടലാണ് ഇത്. പിതാവിൻ്റെ മരണശേഷം ഹോട്ടൽ മക്കളുടെ പേരിലായി. എങ്കിലും ഹോട്ടൽ നടത്തിവന്നിരുന്നത് അനിയൻ സഫീർ ആയിരുന്നു. 2019ൽ ഫിറോസ് ഖാൻ സ്ഥാപനത്തിലുള്ള എല്ലാ അവകാശങ്ങളും ഒഴിഞ്ഞ് ലൈസൻസ് ഉൾപ്പെടെ സഫീറിനു നൽകി. ‘കൊച്ചണ്ണൻ സാഹിബ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്’ എന്ന ട്രേഡ്‌മാർക്കും സഫീർ സ്വന്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റിൽ ജ്യേഷ്ഠൻ ഫിറോസ് ഖാൻ പൂജപ്പുരയിൽ ഇതേ പേരിൽ ഹോട്ടൽ തുറന്നു. കൊച്ചണ്ണൻ സാഹിബിൻ്റെ സഹോദര സ്ഥാപനം എന്ന പേരിലായിരുന്നു ഹോട്ടൽ. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഈ തർക്കം കോടതി കയറുകയായിരുന്നു. വാദം കേട്ട മൂന്നാം അഡി. ജില്ലാ കോടതി, സഫീർ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നേടിയ പേര് മറ്റൊരാൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിടുകയായിരുന്നു. സഹോദരൻമാർ തമ്മിലുള്ള വസ്തു തർക്കമാണ് എന്ന എതിർ ഭാഗത്തിന്റെ വാദം തള്ളിയാണ് അഡി. ജില്ലാ ജഡ്ജി ആർ ജയകൃഷ്ണൻ വിധി പുറപ്പെടുവിച്ചത്.

വിധി വന്നിട്ടും ഇതുവരെ പൂജപ്പുരയിലെ കടയുടെ ബോർഡ് മാറ്റിയിട്ടില്ല എന്ന് സഫീർ പ്രതികരിച്ചു. “പൂജപ്പുരയിൽ കട തുടങ്ങുമ്പോൾ തന്നെ ഈ പേര് ഞാൻ ട്രേഡ്‌മാർക്ക് എടുത്തെന്ന് പറഞ്ഞു. പക്ഷേ, നമ്മളെ കളിയാക്കും പോലെയായിരുന്നു. ട്രേഡ്‌മാർക്ക് ഒക്കെ വലിയ കമ്പനികൾക്കേ കിട്ടൂ എന്ന്. അങ്ങനെ ട്രേഡ്‌മാർക്ക് എടുത്തിട്ടും കാര്യമില്ലല്ലോ എന്ന് ഞാൻ ബിന്ദു വക്കീലിനോട് പറഞ്ഞു. വക്കീൽ വഴിയാണ് പിന്നീട് കാര്യങ്ങൾ നീക്കിയത്. ഒന്നാം തീയതിയാണ് വിധി വന്നത്. എന്നിട്ടും ഇതുവരെ ബോർഡ് മാറ്റിയിട്ടില്ല. പൊലീസ് സ്റ്റേഷനിൽ ഇന്ന് സ്റ്റേ ഓർഡറും പരാതിയും കൊടുത്തിട്ടുണ്ട്.”- സഫീർ പ്രതികരിച്ചു.

]]>