Coronavirus vaccine – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 Mar 2021 04:10:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Coronavirus vaccine – malayalees.ch https://malayalees.ch 32 32 പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു https://malayalees.ch/prime-minister-narendra-modi-took-his-first-shot-of-coronavirus-vaccine/ Mon, 01 Mar 2021 04:10:20 +0000 https://malayalees.ch/?p=40832 പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് മോദി സ്വീകരിച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്യുന്നു. പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിന്‍ സ്വീകരിച്ചത്.

അതേസമയം കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കാണ്‌ രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഐ.ഡി കാര്‍ഡിലെ വിവരങ്ങള്‍ നല്‍കണം. രജിസ്ട്രേഷന്‍ സമയത്ത് കോവിഡ് വാക്സിനേഷന്‍ സെന്‍ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണും. അതനുസരിച്ച് സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം.

ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാല് ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ നടത്താം. ഓരോ ഗുണഭോക്താവിന്‍റേയും ഐ.ഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും. വാക്സിനെടുക്കാനായി പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

]]>
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി https://malayalees.ch/coronavirus-vaccine-will-be-ready-for-public-use-by-december-adar-poonawalla-2/ Thu, 29 Oct 2020 08:11:23 +0000 https://malayalees.ch/?p=34114 സര്‍ക്കാരിന്‍റെ അംഗീകാരം പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ ഇത് ജനുവരിയിലേക്ക് നീളുമെന്നും അദ്ദേഹം

കൊറോണ വൈറസിനെതിരായ വാക്സിന്‍ ഇന്ത്യയില്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല. ഓക്‌സ്ഫോഡ് സര്‍വകലാശാലയും പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന് സര്‍ക്കാര്‍ അടിയന്തരമായി അംഗീകാരം നല്‍കുകയാണെങ്കില്‍ ഇന്ത്യയില്‍ ഡിസംബറില്‍ ഉപയോഗത്തിന് സജ്ജമായേക്കുമെന്നാണ് അദര്‍ പൂനാവാല വ്യക്തമാക്കുന്നത്. സര്‍ക്കാരിന്‍റെ അംഗീകാരം പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ ഇത് ജനുവരിയിലേക്ക് നീളുമെന്നും അദ്ദേഹം പറയുന്നു.

ഓക്‌സ്ഫോഡ് സര്‍വകലാശാലയും ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാറെടുത്തിരിക്കുന്നത് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ്. 10 കോടി ഡോസാണ് ആദ്യഘട്ടമായി തയ്യാറാക്കുന്നത്. 2021 തുടക്കത്തിലോ പകുതിയിലോ ആയി രാജ്യത്ത് വ്യാപകമായി വാക്‌സിന്‍ വിതരണം ചെയ്യാനാണ് സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ലക്ഷ്യം വെക്കുന്നത്.

വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭിക്കാത്ത സാഹചര്യം വരുകയോ, വാക്‌സിന്‍ പരീക്ഷണം ഡിസംബര്‍ മാസത്തിലേക്ക് നീളുകയോ ചെയ്താല്‍ വാക്‌സിന്‍ ഉപയോഗത്തിന് സജ്ജമാക്കണമെങ്കില്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരാം. ബ്രിട്ടണിലുളള വാക്‌സിന്‍ പരീക്ഷണവും ഇതോടൊപ്പം പൂര്‍ത്തിയാവേണ്ടതുണ്ടെന്നും അദര്‍ പൂനവാല പറഞ്ഞു.

]]>
കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആറിന്റെ നടപടിക്കെതിരെ വിമർശം https://malayalees.ch/widespread-criticism-over-coronavirus-vaccine-news/ Mon, 06 Jul 2020 04:42:05 +0000 https://malayalees.ch/?p=28063 കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആറിൻ്റെ നടപടിക്കെതിരെ ആരോഗ്യ-രാഷ്ട്രീയ മേഖലയിൽ നിന്ന് പരക്കെ വിമർശനം

കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആറിൻ്റെ നടപടിക്കെതിരെ ആരോഗ്യ-രാഷ്ട്രീയ മേഖലയിൽ നിന്ന് പരക്കെ വിമർശനം. വാക്സിൻ പരീക്ഷണം ശാസ്ത്രീയമല്ല എന്നാണ് പ്രധാന വിമർശനം. ധൃതിപിടിച്ച് വാക്സിൻ പരീക്ഷിക്കാനുള്ള തീരുമാനം യാഥാർത്ഥ്യബോധം ഇല്ലാത്തതാണെന്ന് എയിംസ് ഡയറക്ടർ ഡോ. രൺജിത് ഗുലേറിയ പറഞ്ഞു. കോവിഡിനെ നേരിടാനുള്ള ദേശിയ ടാസ്ക് ഫോഴ്സ് അംഗം കൂടിയാണ് ഗുലേറിയ. വാക്സിൻ പരീക്ഷണം വേഗത്തിലാക്കാനാണ് ഐ.സി.എം.ആര്‍ ഉദ്ദേശിക്കുന്നതെന്ന് ഗുലേറിയ പറഞ്ഞു.

എന്നാല്‍ വാക്സിൻ പരീക്ഷണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനം നടത്താൻ വേണ്ടി മാത്രമാണ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട ഐ.സി.എം.ആര്‍‍ ഉത്തരവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സർക്കാർ ഉത്തരവ് അനുസരിച്ചല്ല ശാസ്ത്രീയ പരീക്ഷണങ്ങൾ നട ക്കേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും സമാന ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.

അതേസമയം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വാക്സിന് വേണ്ടി പരീക്ഷണങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. പ്രാഥമിക പരിശോധനക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ മരുന്ന് പരീക്ഷണത്തിന് തയ്യാറെടുക്കാമെന്നാണ് ലോകാരോഗ്യ സംഘടന കരുതുന്നത്. ഐ.സി.എം.ആര്‍, ഇന്ത്യൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്സിൻ പരീക്ഷിക്കുന്നത്.

]]>