corona death – malayalees.ch https://malayalees.ch Malayalam Online News Portal Sat, 14 Nov 2020 05:22:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png corona death – malayalees.ch https://malayalees.ch 32 32 കൊവിഡ് ചിലരെ മാത്രം മരണത്തിലേക്ക് നയിക്കുന്നത് എന്തുകൊണ്ട് ? https://malayalees.ch/why-some-dies-of-covid-19/ Sat, 14 Nov 2020 05:22:04 +0000 https://malayalees.ch/?p=35059 കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റ് പകർച്ചവ്യാധികളെ അപേക്ഷിച്ച് കുറവാണെന്നാണ് ശാസ്ത്രം പറയുന്നത്. പലപ്പോഴും 2 ശതമാനത്തിൽ താഴെയാണ് മരണനിരക്ക്. അതായത് കൊവിഡ് ബാധിക്കുന്ന എല്ലാവരും മരിക്കില്ല, പക്ഷേ ചിലർ മരിക്കുന്നു. ആദ്യകാലങ്ങളിൽ മറ്റ് അസുഖങ്ങളുള്ളവരാണ് കൊവിഡ് ബാധിച്ചാൽ മരണപ്പെടുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി പൂർണ ആരോഗ്യമുള്ളവർ പോലും കൊവിഡിന്റെ പിടിയിലമർന്ന് മരണപ്പെടുന്നു. ഇത് ലോകത്തെ കുറച്ചൊന്നുമല്ല ആശങ്കുപ്പെടുത്തിയത്. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ചില രോഗികളിൽ ഒരു പ്രത്യേക ആന്റിബോഡി കണ്ടുവരുന്നുണ്ട്. ഇവ രോഗപ്രതിരോധശേഷി നൽകുന്ന പ്രൊട്ടീനുകളെ നിർജീവമാക്കുന്നു. ഓട്ടോആന്റിബോഡി എന്നറിയപ്പെടുന്ന ഈ ആന്റിബോഡികൾ വൈറസ് പെരുകുന്നതിനും നമ്മുടെ ശരീരത്തിലെ കോശങ്ങളെ ആക്രമിക്കാനും അനുമതി നൽകുന്നു. ഇതാണ് ചില കൊവിഡ് ബാധിതരെ മരണത്തിലേക്ക് നയിക്കുന്നതെന്നാണ് കണക്കാക്കുന്നത്.

പുരുഷന്മാരിലാണ് ഈ ആന്റിബോഡി കൂടുതലായി കാണുന്നത്. അതുകൊണ്ടാണ് കൊവഡ് ബാധിച്ച് മരിക്കുന്നവരിൽ പുരുഷന്മാരുടെ എണ്ണം കൂടുതലെന്നും ശാസ്ത്രലോകം പറയുന്നു.

കൊവിഡ് രോഗികളിൽ ഓട്ടോആന്റിബോഡിയുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിച്ചാൽ അവരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് പാരിസിലെ ആൻസ്റ്റിറ്റിയൂട്ട് ഇമാജിനും, ന്യൂയോർക്കിലെ റോക്ക്‌ഫെലർ സർവകലാശാലയിലെ സംഘവും അഭിപ്രായപ്പെട്ടു.

]]>
സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 13 മരണം https://malayalees.ch/13-deaths-confirmed-due-to-covid/ Tue, 08 Sep 2020 14:06:11 +0000 https://malayalees.ch/?p=31531 13 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ നാലിന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ഓഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56), ഓഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന്‍ (84), ഓഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44), ഓഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,850 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,963 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2076 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

]]>
ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു; മാറ്റമില്ലാതെ അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും https://malayalees.ch/latin-america-sees-rise-in-cases-tightens-quarantines/ Fri, 19 Jun 2020 05:29:24 +0000 https://malayalees.ch/?p=27314 യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്

ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറില്‍ കോവിഡ‍് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

എണ്‍പത്തിയഞ്ചരലക്ഷത്തോളമാണ് ലോകത്തെ കോവിഡ് കേസുകള്‍. ഇതില്‍ ഇരുപത്തിരണ്ടര ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് അമേരിക്കയിലാണ്. മരണസംഖ്യ നാലര ലക്ഷം പിന്നിടുമ്പോള്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍ പരം പേരാണ് അമേരിക്കയില്‍ മരിച്ചത്. മുപ്പത്തിയൊന്നായിരത്തില്‍ പരം പേര്‍ മരിച്ച ന്യൂയോര്‍ക്കില്‍ രണ്ടാംഘട്ട ലോക്ഡൌണ്‍ ഇളവുകള്‍ 22 ന് തുടങ്ങും. 15 ലക്ഷത്തോളം പേര്‍ക്കുകൂടി തൊഴില്‍ നഷ്ടമായതായും കോവിഡിനെ തുടര്‍ന്ന് നാലരക്കോടിയോളം പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടമാകുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ബ്രസീലിലും മരണസംഖ്യ അരലക്ഷത്തോട് അടുക്കുകയാണ്. കാനഡയിലും ബംഗ്ലാദേശിലും കോവിഡ് കേസുകള്‍ ലക്ഷം പിന്നിട്ടു.

ഇന്തോനോഷ്യ പുതുതായി 1331 കേസ് കൂടി സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കണക്കാണിത്. കോവിഡിന്‍റെ രണ്ടാം വരവുണ്ടായ ചൈനയിലെ ബെയ്ജിങില്‍ ഭാഗിക ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 161 ആയി ഉയര്‍ന്നു. അതേസമയ യാതൊരു പ്രയോജനവും ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളില്‍ നിന്ന് ഹ്രൈഡ്രോക്സി ക്ലോറോക്വിന്‍ ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു.

]]>
കണ്ണൂരിൽ കോവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു: സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി https://malayalees.ch/excise-officer-died-due-to-covid-in-kannur/ Thu, 18 Jun 2020 09:12:19 +0000 https://malayalees.ch/?p=27250 സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെ പി സുനില്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു.

ഈ മാസം 16നാണ് സുനിലിന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. കണ്ണൂർ ജില്ലയിലെ നാലാമത്തെ കോവിഡ് മരണമാണിത്.

ഈ മാസം 12ആം തിയ്യതിയാണ് സുനിലിന് നേരിയ പനി അനുഭവപ്പെട്ടത്. രണ്ട് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 14ആം തിയ്യതി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ഇരിക്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണൂരിലെ മറ്റൊരു ആശുപത്രിയില്‍ എത്തി. കൊയ്‍ലി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കോവിഡ് ലക്ഷണമാണെന്ന സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് പരിയാരം ആശുപത്രിയിലേക്ക് മാറ്റി. 15ആം തിയ്യതി ശ്രവം പരിശോധനയ്ക്ക് എടുത്തു. 16ആം തിയ്യതി കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം ലഭിച്ചു. അപ്പോഴേക്കും ന്യൂമോണിയ ബാധിച്ച് ആരോഗ്യനില അതീവ ഗുരുതരമായി.

ഇന്നലെ ഇരുശ്വാസകോശങ്ങളുടെയും പ്രവർത്തനം തകരാറിലായി. ജീവൻ നിലനിർത്തിയിരുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്. രക്തസമ്മർദത്തിലും വ്യതിയാനമുണ്ടായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെവേയാണ് അന്ത്യം.

മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവറായിരുന്നു സുനില്‍. ഏഴ് മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധയാണ് മരണ കാരണമായതെന്ന് സംശയിക്കുന്നുവെന്നും രോഗത്തിന്‍റെ സമ്പര്‍ക്ക ഉറവിടം സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

]]>
മൃതദേഹങ്ങളാല്‍ നിറഞ്ഞ് ഡല്‍ഹിയിലെ ശ്മശാനങ്ങള്‍; സംസ്കരിക്കാന്‍ ഇടമില്ലാതെ മൃതദേഹങ്ങള്‍ മടക്കുന്നു https://malayalees.ch/burial-grounds-in-delhi-filled-with-deadbodies/ Sat, 13 Jun 2020 08:53:15 +0000 https://malayalees.ch/?p=27020 പഞ്ചാബി ബാഗ് ശ്മശാനത്തിൽ ദിവസവും എത്തുന്നത് ഉള്‍ക്കൊള്ളാനാവുന്നതിലും ഏറെ മൃതദേഹങ്ങളാണ്. അഞ്ച് തവണയാണ് പഞ്ചാബി ബാഗ് ശ്മശാനത്തിലേക്ക് മൃതദേഹവുമായി ഒരു ആംബുലൻസ് ഡ്രൈവര്‍ക്ക് പോകേണ്ടിവന്നത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാൽ നിറഞ്ഞ് ഡൽഹിയിലെ ശ്മശാനങ്ങള്‍. പഞ്ചാബി ബാഗ് ശ്മശാനത്തിൽ ദിവസവും എത്തുന്നത് ഉള്‍ക്കൊള്ളാനാവുന്നതിലും ഏറെ മൃതദേഹങ്ങളാണ്. അഞ്ച് തവണയാണ് പഞ്ചാബി ബാഗ് ശ്മശാനത്തിലേക്ക് മൃതദേഹവുമായി ഒരു ആംബുലൻസ് ഡ്രൈവര്‍ക്ക് പോകേണ്ടിവന്നത്. മൃതദേഹങ്ങളുമായി ശ്മശാനങ്ങളിലെത്തി മടങ്ങി പോരേണ്ട അവസ്ഥയാണുള്ളതെന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ബന്ധുക്കളും ക്വാറന്‍റൈനില്‍ പോകേണ്ടിവരുന്നതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നേരിട്ടാണ് മൃതദേഹങ്ങള്‍ ഏറ്റെടുത്ത് ശ്മശാനങ്ങളില്‍ കൊണ്ടുപോകുന്നത്. 15 ആശുപത്രികളിലെ മൃതദേഹങ്ങള്‍ ഒരു ശ്മശാനത്തിലേക്ക് എന്ന തരത്തിലാണ് ക്രമീകരണം.

ഒരു ദിവസം 65 മൃതദേഹങ്ങളാണ് പഞ്ചാബി ബാഗിലെ ശ്മശാനത്തില്‍ പരാമവധി സംസ്കരിക്കാനാവുക. ഇലക്ട്രിക് രീതിയില്‍ മാത്രമല്ല മരം ഉപയോഗിച്ചും സംസ്കരിക്കുന്നുണ്ട്. 65ല്‍ അധികം മൃതദേഹങ്ങള്‍ ഈ ശ്മശാനത്തില്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇതോടെ മടക്കി അയക്കുന്ന മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആശുപത്രി അധികൃതരും തയ്യാറാകുന്നില്ല. ഇതോടെ കുടുങ്ങുന്നത് ആംബുലന്‍സ് ഡ്രൈവര്‍മാരാണ്. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ദിവസം മുഴുവന്‍ പിപിഇ കിറ്റുകള്‍ ഇടുന്നതിന്‍റെ അവശതകളുമുണ്ട് ഇവര്‍ക്ക്. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തില്‍ അടിയന്തര പരിഹാരം കാണണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 8884 ആയി. 11458 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കോവിഡ് നിരക്കാണിത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,08,993 ആയി.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് സ്ഥിതി ഏറ്റവും സങ്കീര്‍ണം. 3,493 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 36000 കവിഞ്ഞു. 1214 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്.

]]>
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ സ്വദേശി https://malayalees.ch/one-more-covid-death-in-the-state-the-deceased-is-a-resident-of-kannur/ Thu, 11 Jun 2020 05:45:20 +0000 https://malayalees.ch/?p=26901 മുഹമ്മദിന്‍റെ മരണം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍; ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 18

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് മണിക്കൂറുകൾക്കകമാണ് മരണം.

മെയ് 22നാണ് മുഹമ്മദും കുടുംബവും മസ്ക്കറ്റിൽ നിന്നും കണ്ണൂരിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് ഇദ്ദേഹത്തിന്‍റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാൾ അഞ്ചരക്കണ്ടി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്.

ഇന്നലെയാണ് മുഹമ്മദിനും ഭാര്യക്കും മകന്‍റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ രാത്രി 10.30 ഓടെ മുഹമ്മദ് മരിച്ചു. നിലവിൽ ഇദ്ദേഹം ക്യാൻസർ രോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഏറെ കാലം ഇരിട്ടിയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിയിരുന്ന മുഹമ്മദ് കുറച്ച് കാലമായി കുടുംബസമേതം മസ്ക്കറ്റിലായിരുന്നു താമസം. കോവിഡ് പ്രോട്ടോക്കാൾ പ്രകാരം മുഹമ്മദിന്‍റെ മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കും.

]]>
കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു https://malayalees.ch/58-year-covid-patient-dies-in-kozhikode/ Mon, 08 Jun 2020 07:25:10 +0000 https://malayalees.ch/?p=26744 പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് മരിച്ചത്

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് മരിച്ചത്. ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.നാല് ദിവസം മുന്‍പാണ് ഇദ്ദേഹം വീട്ടിലെത്തുന്നത്. പിന്നീട് അദ്ദേഹം കോവിഡ് നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ബീരാന്‍ കുട്ടി കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പരിശോധനാഫലം വന്നതിന് ശേഷമേ ഇദ്ദേഹത്തിന് കോവിഡ് ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

ഇന്ന് തൃശൂരിലും ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി.

]]>
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പരപ്പനങ്ങാടി സ്വദേശി https://malayalees.ch/one-more-covid-19-death-in-kerala/ Sat, 06 Jun 2020 11:43:21 +0000 https://malayalees.ch/?p=26692 മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം…

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം . 61 വയസ്സായിരുന്നു. മെയ് 21ന് മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി..

മുന്‍ സന്തോഷ് ട്രോഫി താരം കൂടിയായിരുന്നു ഇളയിടത്ത് ഹംസക്കോയ. ഇന്ത്യന്‍ ടീമില്‍ 1970-80 കാലയളവില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട്. ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും മകന്‍‌റെ ഭാര്യയ്ക്കും മൂന്ന് വയസ്സും മൂന്നും മാസവും മാത്രം പ്രായമുള്ള ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മെയ് 21 ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഈ മാസം 26 നാണ് ഹംസക്കോയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 30ാം തീയതി ഹംസക്കോയയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി.

ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ്. ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്

]]>
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പാലക്കാട് സ്വദേശിനി https://malayalees.ch/%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b5%e0%b4%bf/ Thu, 04 Jun 2020 11:00:35 +0000 https://malayalees.ch/?p=26550 ചെന്നൈയില്‍ നിന്നെത്തിയ ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാളിന്‍റെ പരിശോധനാ ഫലമാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ചെന്നൈയില്‍ നിന്നെത്തിയ ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മീനാക്ഷിപുരത്ത് സഹോദരന്‍റെ വീട്ടില്‍ ക്വാറന്‍റൈനിലായിരുന്ന ഇവരെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം, ന്യൂമോണിയ എന്നീ രോഗങ്ങള്‍ അലട്ടിയിരുന്നു. കോവിഡ് ബാധിച്ചാണ് മരണപ്പെട്ടതെന്ന് മന്ത്രി എ.കെ ബാലനാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 ആയി.

]]>
കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം സംസ്കരിക്കാനായില്ല; പ്രദേശത്ത് വീണ്ടും പ്രതിഷേധം https://malayalees.ch/covid-death-issue-2/ Thu, 04 Jun 2020 10:41:34 +0000 https://malayalees.ch/?p=26547 ഇന്നലെ വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാദര്‍. കെ ജി വര്‍ഗീസിന്‍റെ മൃതദേഹം സംസ്കരിക്കുന്നിടത്ത് വീണ്ടും പ്രതിഷേധം. സ്ത്രീകളാണ് പ്രതിഷേധവുമായി എത്തിയത്. ഇന്നലെ വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരചടങ്ങിനായി നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ എത്തിയപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ തടഞ്ഞത്. പി.പി.ഇ കിറ്റടക്കം ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത്. പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്കാരമെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രശ്നത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ചടങ്ങ് തടസപ്പെടുത്താനെത്തിയവര്‍ സെമിത്തേരിയില്‍ സംസ്കാര ചടങ്ങ് നടത്തുന്നതില്‍ നിയമപ്രശ്നമുണ്ടെന്ന വാദം ഉന്നയച്ചു. തുടര്‍ന്ന് സംസ്കാരം ഇന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭയും വൈദികന്‍റെ ബന്ധുക്കളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നുണ്ട്.

ശാന്തികവാടത്തിലോ ബന്ധുക്കള്‍ പറയുന്നിടത്തോ സംസ്കാര ചടങ്ങ് നടത്താന്‍ തയ്യാറാണെന്ന് നഗരസഭ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ഏപ്രില്‍ ഇരുപത് മുതല്‍ ചികിത്സയിലായിരുന്ന വൈദികന്‍ ചൊവ്വാഴ്ചയാണ് പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന് രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. മരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.

പ്രതിരോധ നടപടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേയും പേരൂർക്കട ആശുപത്രിയിലേയും 19 ഡോക്ടർമാരെ ക്വാറൻറൈനിലേക്ക് മാറ്റിയിട്ടുണ്ട്. പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. ഒപിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു. ജീവനക്കാരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

]]>