COROANVIRUS – malayalees.ch https://malayalees.ch Malayalam Online News Portal Sat, 22 Aug 2020 05:01:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COROANVIRUS – malayalees.ch https://malayalees.ch 32 32 കൊവിഡ് വ്യാപന ആശങ്കയിൽ ആലപ്പുഴ; വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടി https://malayalees.ch/alappuzha-covid-street-vendors-evacuation/ Sat, 22 Aug 2020 05:01:42 +0000 https://malayalees.ch/?p=30632 ആലപ്പുഴയെ ആശങ്കയിലാഴ്ത്തി പ്രതിദിനം വർധിച്ചു വരുന്ന കൊവിഡ് കണക്ക്. ഓണം എത്താറായതോടെ നഗരത്തിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ഇത് രോഗ വ്യാപനത്തിനു വഴിവെക്കുമെന്ന ആശങ്ക ഉയർന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക മാർഗ നിർദേശം നൽകാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു.

തുമ്പോളി, കടക്കരപ്പള്ളി, ആലപ്പുഴ, പുന്നപ്ര പ്രദേശങ്ങളിലാണ് ആശങ്ക നിലനിൽക്കുന്നത്. തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കണ്ടെൻയ്ൻമെന്റ് സോണിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് പൊലീസും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. 13 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് ആലപ്പുഴയിൽ ഉള്ളത്. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കിടക്കകൾ കണ്ടെത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം ആലപ്പുഴയിൽ തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം 100 കടന്നു. ഇന്നലെ 155 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 1864 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇന്നലെ മാത്രം ആലപ്പുഴയിൽ 122 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനുണ്ടായിട്ടില്ല.

]]>