Cops – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Feb 2022 08:37:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cops – malayalees.ch https://malayalees.ch 32 32 ‘പൊലീസിന്‍റ നിയമലംഘനം ചോദ്യംചെയ്തു’: അസമില്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദനം https://malayalees.ch/assam-journalist-assaulted-by-cops-on-camera/ Tue, 08 Feb 2022 08:37:07 +0000 https://malayalees.ch/?p=56655 ഹെൽമറ്റ് ധരിക്കാത്തത് ചോദ്യംചെയ്ത മാധ്യമപ്രവർത്തകന് പൊലീസിന്‍റെ മര്‍ദനം. അസമിലെ ചിരാംഗ് ജില്ലയിൽ ഇന്നലെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് ദേബ്‌നാഥിനെ രണ്ട് പോലീസുകാർ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. മാധ്യമപ്രവര്‍ത്തകനെ ബലംപ്രയോഗിച്ച് പൊലീസ് ജീപ്പില്‍ കയറ്റാന്‍ കൂടുതല്‍ പൊലീസുകാരെ വിളിക്കുന്നതും ദൃശ്യത്തില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധം ഉയരുകയാണ്.

രണ്ട് പൊലീസുകാര്‍ ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതു കണ്ടപ്പോള്‍ ഇത് പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുകയെന്ന് താന്‍ ചോദിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് ദേബ്‌നാഥ് പറയുന്നു. തുടര്‍ന്ന് ഇരുവരും തന്നെ ക്രൂരമായി മര്‍ദിച്ചെന്നും അദ്ദേഹം പറഞ്ഞു-

“ഒരു ബൈക്കിൽ രണ്ട് പോലീസുകാർ- അവര്‍ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് ഇത് നൽകുകയെന്ന് ചോദിച്ചതാണ് ഞാന്‍ ചെയ്ത ഏക തെറ്റ്. പട്ടാപ്പകൽ അവർ എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. ഞാന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ കൂടുതല്‍ ദേഷ്യപ്പെട്ടു. രാത്രി ആയിരുന്നുവെങ്കില്‍ അവരെന്നെ കൊന്നുകളഞ്ഞേനെ. ഞാന്‍ ഞെട്ടിപ്പോയി”- മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

ജയന്ത് ദേബ്‌നാഥ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് ചിരാംഗ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) ലബക്ര ദേക പറഞ്ഞു. നിയമപാലകര്‍ നിയമം ലംഘിക്കുന്നില്ലെന്ന് അസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ജയന്ത് ദേബ്‌നാഥ് ആവശ്യപ്പെട്ടു.

]]>
ഹത്രാസ് കൂട്ടബലാത്സംഗം: പൊലീസ് പ്രതികൾക്കൊപ്പമെന്ന് ആരോപണം https://malayalees.ch/up-tragedy-cremation-by-cops/ Wed, 30 Sep 2020 08:13:20 +0000 https://malayalees.ch/?p=32550 ഹത്രാസ് കൂട്ടബലാത്സം​ഗത്തിലെ പൊലീസ് സമീപനത്തിൽ പ്രതിഷേധം പുകയുന്നു. കേസിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് പ്രവർത്തിക്കുന്നതായി ആരോപിച്ച കുടുംബം, നിർബന്ധിച്ച് മൃതദേഹം സംസ്കരിച്ചത് തെളിവ് നശിപ്പിക്കുന്നതിനാണെന്നും പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ബന്ധുക്കളയെല്ലാം വീട്ടിൽ പൂട്ടിയിട്ട് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത്.

സെപ്തംബർ പതിനാലിനാണ് ഉത്തര്‍പ്രദേശിലെ ഹത്രാസിൽ കൂട്ടബലാല്‍സംഗ‌ത്തിന് ഇരയായ 20കാരി ഡല്‍ഹി ആശുപത്രിയില്‍ മരിച്ചത്. കുടുംബത്തോടൊപ്പം പുല്ല് മുറിക്കുന്നതിനിടെ അവരുടെ ഷാള്‍ കഴുത്തില്‍ ചുറ്റി വയലിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ നടപടിയെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല.

അതിനിടെ പൊലീസിനെതിരെ കടുത്ത വിമർശനവുമായി നേതാക്കൾ രം​ഗത്തെത്തി. ഹത്രാസ് സംഭവ പരമ്പര തികച്ചും വേദനയുളവാക്കുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ആദ്യം കുട്ടി പീഡിപ്പിക്കപ്പെട്ടു. പിന്നീട് അധികാര കേന്ദ്രങ്ങളും കുട്ടിയോട് ക്രൂരത കാട്ടിയെന്നും കെ‍ജരിവാൾ കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൽ അരാജകത്വമാണ് നിലനിൽക്കുന്നതെന്നതിന്റെ തെളിവാണ് ഹത്രാസ് സംഭവമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ പുത്രിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നീതിയെ പുച്ഛിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായതെ്. അവളെ അവസാനമായി കാണാനുള്ള കുടുംബത്തിന്റെ അവകാശം പോലും അനുവദിച്ച് കൊടുത്തില്ലെന്ന് പ്രിയങ്ക ​ഗാന്ധിയും കുറ്റപ്പെടുത്തി.

ഇന്ന് പുലർച്ചെയാണ് പൊലീസ് നേതൃത്വത്തിൽ മൃതദേഹം സംസ്കരിച്ചത്. ബന്ധുക്കളെ എല്ലാവരെയും ബലംപ്രയോ​ഗിച്ച് മാറ്റിനിർത്തി,വീടിനുള്ളിൽ പൂട്ടിയിട്ടായിരുന്നു മൃതദേഹം സംസ്കരിച്ചത്.

അമ്മയ്ക്ക് പോലും മൃതദേഹം കാണാനുള്ള അവസരം നൽകിയില്ല. കേസില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസിനെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നാവ് പ്രതികള്‍ മുറിച്ചുകളയുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗ്രാമത്തിലെ നാല് യുവാക്കളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് ആദ്യം ഇരയുടെ കുടുംബത്തെ സഹായിച്ചില്ലെന്നും പിന്നീട് ജനരോഷം ഉയര്‍ന്ന് വന്നപ്പോള്‍ മാത്രമാണ് അവസാന നിമിഷം പ്രതികരിച്ചതെന്നും കുടുംബം പറയുന്നു.

]]>