cooperative bank – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Oct 2023 05:04:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cooperative bank – malayalees.ch https://malayalees.ch 32 32 വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ https://malayalees.ch/investors-demand-ed-inquiry-against-valavoor-cooperative-bank/ Sat, 28 Oct 2023 05:04:09 +0000 https://malayalees.ch/?p=90195 നിക്ഷേപത്തട്ടിപ്പ് ആരോപണമുയർന്ന കോട്ടയം പാലാ വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ചവർക്ക് തുച്ഛമായ തുക മാത്രമാണ് തിരികെ ലഭിക്കുന്നത്.

2 ലക്ഷം മുതൽ 30 ലക്ഷം രൂപവരെ കിട്ടാനുള്ളവരുണ്ട് വലവൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പട്ടികയിൽ. ഒരു ആയുഷ്കാലത്തിന്റെ അധ്വാനത്തിൽ മിച്ചം പിടിച്ചതും പെൻഷൻ കിട്ടിയതുമായ തുകയെല്ലാം ബാങ്കിലിട്ടവരാണ് ഇവർ. തിരിച്ചെടുക്കാൻ എത്തിയപ്പോൾ ബാങ്കിൽ പണമില്ലെന്ന് മറുപടിയാണ് ലഭിച്ചത്. 2015 ലാണ് ക്രമക്കേടുകളുടെ തുടക്കം.

മീനച്ചിൽ അസിസ്റ്റൻറ് രജിസ്റ്റർ നടത്തി പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ വെട്ടിപ്പ്. 2012 ൽ വെറും 8 ലക്ഷം രൂപയ്ക്ക് സ്വകാര്യവ്യക്തി വാങ്ങിയ സ്ഥലം മൂന്നു വർഷങ്ങൾക്കുശേഷം ബാങ്ക് വാങ്ങിയത് മൂന്നേകാൽ കോടി രൂപയ്ക്ക്. ബാങ്കിന് ഓഡിറ്റോറിയം പണിയാൻ എന്ന പേരിലാണ് ഭൂമിയുടെ വില 35 ഇരട്ടിയോളം വർധിപ്പിച്ചു കാണിച്ച് പണം തട്ടിയത്.

ഈ സംഭവം പിടിക്കപ്പെട്ടതോടെ ബാങ്കിലെ മൂടിവയ്ക്കപ്പെട്ട അഴിമതി കഥകൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങി. ഇഡി അന്വേഷണം വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. കഴിഞ്ഞ ദിവസം വലവൂർ സഹകരണ ബാങ്കിലെ നിക്ഷേപകർ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് സമിതി.

]]>
സഹകരണ ബാങ്കിൽ നിന്ന് 3 ലക്ഷം രൂപയുടെ ലോണെടുത്തു; തിരിച്ചടയ്‌ക്കേണ്ടത് 40 ലക്ഷം രൂപ ! https://malayalees.ch/woman-took-3-lakh-loan-from-cooperative-bank-now-have-40-lakh-arrear/ Thu, 04 Aug 2022 04:33:04 +0000 https://malayalees.ch/?p=65883 കാസർഗോഡ് മുഗു സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത പള്ളം സ്വദേശിനി മറിയമ്മ നേരിടുന്നത് ദുരിത ജീവിതം. മൂന്ന് ലക്ഷം രൂപ ലോണെടുത്ത മറിയമ്മയ്ക്ക് തിരിച്ചടക്കാനുള്ളത് നാൽപത് ലക്ഷം രൂപ. ദൈനംദിന ജീവിതംപോലും ആശങ്കയോടെ മുന്നോട്ടു നയിക്കുമ്പോഴാണ് ഇരട്ടി പ്രഹരമെന്നോണം തട്ടിപ്പിനും ഇരയായത്.

വൃക്ക രോഗിയായ ഭർത്താവും ഏഴ് പെൺമക്കളുമടങ്ങുന്നതാണ് മറിയമ്മയുടെ കുടുംബം. മകളുടെ വിവാഹത്തിനായി എട്ട് സെൻറ് ഭൂമി പണയപ്പെടുത്തി 2013ലാണ് ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. തുക ആദ്യ ഘട്ടത്തിൽ കൃത്യമായി തിരിച്ചടച്ചിട്ടും ലക്ഷങ്ങളുടെ കണക്ക് വർധിച്ചുകൊണ്ടേയിരുന്നു. പതിനൊന്ന് ലക്ഷം തിരിച്ചടക്കണമെന്ന നോട്ടിസ് ലഭിച്ചതല്ലാതെ മറ്റൊരു അറിയിപ്പും ബാങ്കിൽ നിന്ന് മറിയമ്മയ്ക്ക് ലഭിച്ചിരുന്നില്ല. ഒടുവിൽ ഒമ്പത് വർഷത്തിനപ്പുറം മറിയമ്മ കേട്ടത് നാൽപത് ലക്ഷത്തിൻറെ കുടിശിക കണക്കാണ്.

വിജിലൻസ് നടത്തിയ അന്വേഷണത്തിൽ മറിയമ്മയുടെ രേഖകൾ ഉപയോഗിച്ചും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയോടെ മുന്നോട്ടുപോവുകയാണ് ഈ കുടുംബം.

മറിയമ്മയ്ക്ക് ടൈലറിംഗിലൂടെ ലഭിക്കുന്ന തുച്ചമായ വരുമാനവും, ബന്ധുക്കളുടെ സഹായവുംകൊണ്ടാണ് വൃക്ക രോഗിയായ ഭർത്താവിൻറെ ചികിത്സ തന്നെ മുന്നോട്ടുപോകുന്നത്. അതിനിടെയാണ് ആകെ ഉണ്ടായിരുന്ന എട്ട് സെൻറ് ഭൂമി നഷ്ടപ്പെടുന്ന ആശങ്ക ഇരട്ടി പ്രഹരമെന്നോണം എത്തിയത്. എന്നാൽ മറിയമ്മയുടെ ദുരിതം ഒറ്റപ്പെട്ടതല്ല എന്നതാണ് യാഥാർത്ഥ്യം

]]>
നാല് ദിവസം ബാങ്കില്ല; ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദേശം https://malayalees.ch/co-operative-banks-will-function-today-and-tomorrow/ Sat, 26 Mar 2022 04:23:11 +0000 https://malayalees.ch/?p=59089 സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്.

അതേസമയം ഇന്നു മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയൻ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാൽ നാല് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാവില്ല. ഓണ്‍ലൈൻ ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ.

നാല് ദിവസം തുടർച്ചയായി ബാങ്ക് അടഞ്ഞ് കിടക്കുന്നത് ഓണ്‍ലൈൻ ഇടപാട് പരിചയമില്ലാത്തവർക്കും പ്രതിസന്ധിയാവും. 30, 31 തീയതികളിൽ പ്രവർത്തിച്ചതിന് ശേഷം വാർഷിക കണക്കെടുപ്പായതിനാൽ ഏപ്രിൽ ഒന്നിന് വീണ്ടും അവധിയായിരിക്കും.

]]>
സഹകരണ ബാങ്കുകള്‍ ഇനിമുതല്‍ റിസര്‍വ് ബാങ്കിന് കീഴില്‍ https://malayalees.ch/cabinet-decides-to-bring-cooperative-banks-under-the-rbi/ Wed, 24 Jun 2020 12:27:06 +0000 https://malayalees.ch/?p=27552 ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് റിസര്‍വ് ബാങ്ക് പരിശോധിക്കും

രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് റിസര്‍വ് ബാങ്ക് പരിശോധിക്കും. സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്‌. നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സഭാ സമ്മേളനം കോവിഡ് വ്യാപനം മൂലം വെട്ടിച്ചുരുക്കിയതിനാല്‍ അത് പാസാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

നിലവില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളെയാണ് റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്നത്. ഇനിമുതല്‍ സഹകരണബാങ്കുകളുടെ നിയന്ത്രണവും റിസര്‍വ് ബാങ്കിന്റെ കീഴിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ 1482 അര്‍ബര്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 1540 സഹകരണ സ്ഥാപനങ്ങളാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരിക. ഇതോടെ 8.6 കോടി ഇടപാടുകാരുടെ നിക്ഷേപം സുരക്ഷിതമായെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 4.84 ലക്ഷം കോടി രൂപയാണ് ഇവരുടെ നിക്ഷേപം.

കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം വായ്പ എടുത്തവര്‍ക്ക് പലിശ ഇനത്തില്‍ രണ്ടുശതമാനം സബ്‌സിഡി അനുവദിക്കാനുളള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ശിശു ലോണ്‍ പ്രകാരം വായ്പ എടുത്തവര്‍ക്കാണ് രണ്ടുശതമാനം സബ്‌സിഡി ലഭിക്കുക. മാര്‍ച്ച് 31 വരെ വായ്പ തിരിച്ചടവില്‍ കുടിശ്ശികയുളളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. അര്‍ഹതയുളളവര്‍ക്ക് 12 മാസം വരെ പലിശ ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

]]>