cooperative bank issue – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Feb 2023 04:20:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cooperative bank issue – malayalees.ch https://malayalees.ch 32 32 പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ്; പണയ സ്വര്‍ണം ജീവനക്കാരന്‍ മോഷ്ടിച്ചു https://malayalees.ch/gold-steal-from-pandalam-cooperative-bank/ Mon, 06 Feb 2023 04:20:00 +0000 https://malayalees.ch/?p=75697 പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ്. ബാങ്കിലെ ജീവനക്കാരനായ അര്‍ജുന്‍ പ്രമോദ് പണയ ഉരുപ്പടിയായി ബാങ്കില്‍ ഉണ്ടായിരുന്ന 70 പവന്‍ സ്വര്‍ണം ബാങ്കില്‍ നിന്ന് മോഷ്ടിച്ചു. മോഷ്ടിച്ച് സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വെച്ച് അര്‍ജുന്‍ ലോറുകളും ജെസിബിയും വാങ്ങി. സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതോടെ കോണ്‍ഗ്രസും ബിജെപിയും അടക്കം ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ജീവനക്കാരന്‍ ബാങ്കിലെ സ്വര്‍ണം മോഷ്ടിച്ചിട്ടും ഇതുവരെ പരാതി നല്‍കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല.

സിപിഎം ഭരണസമിതി നേതൃത്വം നല്‍കുന്ന പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അര്‍ജുന്‍ പ്രമോദ് ആണ് ബാങ്കില്‍ പണയ ഉരുപ്പടിയായി സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിച്ച് മറ്റൊരു ബാങ്കില്‍ പണയം വച്ചത്. പണയം വെച്ച് സ്വര്‍ണം തിരിച്ചെടുക്കാന്‍ ഉടമ എത്തിയപ്പോള്‍ സ്വര്‍ണം ബാങ്കില്‍ കാണാതായതോടെയാണ് വിവരം ജീവനക്കാര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 70 പവന്‍ സ്വര്‍ണം മോഷണം പോയതായി കണ്ടെത്തി.സിസിടിവി പരിശോധനയില്‍ അര്‍ജുന്‍ സ്വര്‍ണം എടുത്തുകൊണ്ട് പോകുന്നതും ജീവനക്കാര്‍ തന്നെ കണ്ടെത്തി. എന്നാല്‍ വിവരം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാനാണ് ബാങ്ക് ഭരണസമിതി ശ്രമിച്ചത്.

ഇന്നലെ രാത്രി ബാങ്ക് ജീവനക്കാരെ മുഴുവന്‍ വിളിച്ചുവരുത്തിയശേഷം അര്‍ജുന്റെ ബന്ധുക്കളുടെ കയ്യില്‍ നിന്ന് 35 സ്വര്‍ണം പകരമായി ബാങ്കില്‍ വയ്പ്പിച്ചു. നാളെ രാവിലെ 11 മണിക്ക് മുമ്പ് ബാക്കി സ്വര്‍ണം നല്‍കാമെന്ന് രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തു. ബാങ്കിലെ പണിയൂരിപ്പടി ജീവനക്കാരന്‍ മോഷ്ടിച്ചത് അറിഞ്ഞിട്ടും പൊലീസില്‍ പരാതി നല്‍കാനും ബാങ്ക് അധികൃതര്‍ തയ്യാറായിരുന്നില്ല.

പന്തളം സിഐ അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒത്തുതീര്‍പ്പ് നടന്നത്. അര്‍ജുന്‍ പ്രമോദ് ബാങ്കില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വെച്ചിരിക്കുകയാണ്. ഈ സ്വര്‍ണം പൊലീസ് തൊണ്ടിമുതലായി കണ്ടുകിട്ടുകയും അര്‍ജുനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടായതിനാല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി ബാങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിച്ചു.

]]>
സഹകരണ ബാങ്കിൽ നിന്ന് 3 ലക്ഷം രൂപയുടെ ലോണെടുത്തു; തിരിച്ചടയ്‌ക്കേണ്ടത് 40 ലക്ഷം രൂപ ! https://malayalees.ch/woman-took-3-lakh-loan-from-cooperative-bank-now-have-40-lakh-arrear/ Thu, 04 Aug 2022 04:33:04 +0000 https://malayalees.ch/?p=65883 കാസർഗോഡ് മുഗു സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത പള്ളം സ്വദേശിനി മറിയമ്മ നേരിടുന്നത് ദുരിത ജീവിതം. മൂന്ന് ലക്ഷം രൂപ ലോണെടുത്ത മറിയമ്മയ്ക്ക് തിരിച്ചടക്കാനുള്ളത് നാൽപത് ലക്ഷം രൂപ. ദൈനംദിന ജീവിതംപോലും ആശങ്കയോടെ മുന്നോട്ടു നയിക്കുമ്പോഴാണ് ഇരട്ടി പ്രഹരമെന്നോണം തട്ടിപ്പിനും ഇരയായത്.

വൃക്ക രോഗിയായ ഭർത്താവും ഏഴ് പെൺമക്കളുമടങ്ങുന്നതാണ് മറിയമ്മയുടെ കുടുംബം. മകളുടെ വിവാഹത്തിനായി എട്ട് സെൻറ് ഭൂമി പണയപ്പെടുത്തി 2013ലാണ് ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. തുക ആദ്യ ഘട്ടത്തിൽ കൃത്യമായി തിരിച്ചടച്ചിട്ടും ലക്ഷങ്ങളുടെ കണക്ക് വർധിച്ചുകൊണ്ടേയിരുന്നു. പതിനൊന്ന് ലക്ഷം തിരിച്ചടക്കണമെന്ന നോട്ടിസ് ലഭിച്ചതല്ലാതെ മറ്റൊരു അറിയിപ്പും ബാങ്കിൽ നിന്ന് മറിയമ്മയ്ക്ക് ലഭിച്ചിരുന്നില്ല. ഒടുവിൽ ഒമ്പത് വർഷത്തിനപ്പുറം മറിയമ്മ കേട്ടത് നാൽപത് ലക്ഷത്തിൻറെ കുടിശിക കണക്കാണ്.

വിജിലൻസ് നടത്തിയ അന്വേഷണത്തിൽ മറിയമ്മയുടെ രേഖകൾ ഉപയോഗിച്ചും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയോടെ മുന്നോട്ടുപോവുകയാണ് ഈ കുടുംബം.

മറിയമ്മയ്ക്ക് ടൈലറിംഗിലൂടെ ലഭിക്കുന്ന തുച്ചമായ വരുമാനവും, ബന്ധുക്കളുടെ സഹായവുംകൊണ്ടാണ് വൃക്ക രോഗിയായ ഭർത്താവിൻറെ ചികിത്സ തന്നെ മുന്നോട്ടുപോകുന്നത്. അതിനിടെയാണ് ആകെ ഉണ്ടായിരുന്ന എട്ട് സെൻറ് ഭൂമി നഷ്ടപ്പെടുന്ന ആശങ്ക ഇരട്ടി പ്രഹരമെന്നോണം എത്തിയത്. എന്നാൽ മറിയമ്മയുടെ ദുരിതം ഒറ്റപ്പെട്ടതല്ല എന്നതാണ് യാഥാർത്ഥ്യം

]]>