controversial remarks – malayalees.ch https://malayalees.ch Malayalam Online News Portal Mon, 29 Aug 2022 04:33:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png controversial remarks – malayalees.ch https://malayalees.ch 32 32 സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾ; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ https://malayalees.ch/controversial-remarks-in-civic-chandrans-anticipatory-bail-order/ Mon, 29 Aug 2022 04:33:21 +0000 https://malayalees.ch/?p=67233 എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കാണ് അദ്ദേഹം പരാതി നൽകിയത്.

എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മാറ്റിയ നടപടി ചട്ടവിരുദ്ധമാണെന്നാണ് അദ്ദേഹം പരാതിയിൽ ഉന്നയിക്കുന്നത്. ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നു വർഷം പൂർത്തിയാകും മുൻപാണ് സ്ഥലം മാറ്റം.

എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമർശമുള്ള കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.

പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണ കുമാറിന്റെ ഉത്തരവിലെ പരാമർശങ്ങൾ അപമാനകരമാണ്. സിവിക് ചന്ദ്രൻ സമാന കുറ്റങ്ങൾ വേറെയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്നത് സിവിക് ചന്ദ്രന്റെ ശീലമാണ്. സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് സെഷൻസ് കോടതിയുടെ ഉത്തരവിലുള്ളത്. ഇത്തരം പരാമർശങ്ങൾ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഏത് വസ്ത്രം, എങ്ങനെ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

]]>
കാൾ മാർക്സ് മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല; വിവാദ പരാമർശവുമായി എം.കെ മുനീർ https://malayalees.ch/mk-muneer-with-controversial-remarks-against-karl-marx/ Mon, 01 Aug 2022 12:34:21 +0000 https://malayalees.ch/?p=65731 കാൾ മാർക്സിനെതിരെ അധിക്ഷേപവുമായി എം.കെ മുനീർ എം.എൽ.എ. കോഴിക്കോട് നടന്ന എം.എസ്.എഫ് വേര് സംസ്ഥാന ക്യാംപയിൻ സമാപന സമ്മേളനത്തിൽ മതം, മാർക്സിസം, നാസ്തികത എന്ന വിഷയത്തിൽ സംസാരിക്കവേ യാണ് എം.കെ മുനീർ കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മാർക്സിനെപ്പോലെ ഇത്രയും വൃത്തിഹീനമായ മനുഷ്യൻ ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ല, മദ്യത്തിന് അടിമയായിരുന്നു അദ്ദേഹം തുടങ്ങിയ പരാമർശങ്ങളാണ് മുനീർ നടത്തിയത്. കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല തുടങ്ങിയവയാണ് മാർക്സിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. 

കാൾ മാർക്സിന്റെ ഭാര്യയും വീട്ടുജോലിക്കാരിയായ ഹെലൻ ദമൂത്തും ഒരുമിച്ചാണ് ​ഗർഭിണിയായത്. വീട്ടുജോലിക്കാരിയുടെ കുഞ്ഞ് കാൾ മാർക്സിനെ വാർത്തുവെച്ചതുപോലെയാണ്. ഇതൊക്കെ ചരിത്ര പുസ്തകത്തിലുള്ളതാണെന്നും മുനീർ പറയുന്നു. ലിംഗ സമത്വത്തിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എം.കെ മുനീർ രം​ഗത്തെത്തുകയും ചെയ്തു. തൻ്റെ പ്രസ്താവന ലിംഗ സമത്വ തിന് എതിരല്ല. ആരെയും അപമാനിക്കാനോ ചെറുതാക്കാനോ ഉദ്ദേശിച്ചിട്ടില്ല. സിപിഎം നേതാക്കളാണ് ലിംഗ സമത്വത്തിനെതിരായ പ്രസ്താവനകൾ നടത്തുന്നതെന്നും എംകെ മുനീർ പറഞ്ഞു.

ആൺ വസ്ത്രം പെണ്ണ് ഇടുമ്പോൾ ലിംഗ സമത്വം ആകുന്നത് എങ്ങനെയെന്നും, പിണറായിക്ക് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്നുമായിരുന്നു എംകെ മുനീറിന്റെ നേരത്തേയുള്ള പരാമർശം. ഇന്നലെ നടത്തിയ പ്രസ്താവന.
വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണെന്നും കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി.

]]>