contract – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Mar 2023 05:05:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png contract – malayalees.ch https://malayalees.ch 32 32 സഞ്ജുവിന് ബിസിസിഐയുടെ വാർഷിക കരാർ; ഉൾപ്പെട്ടത് ഗ്രേഡ് സിയിൽ https://malayalees.ch/sanju-samson-bcci-annual-contract/ Mon, 27 Mar 2023 05:04:20 +0000 https://malayalees.ch/?p=78657 മലയാളി താരം സഞ്ജു സാംസണ് ബിസിസിഐയുടെ വാർഷിക കരാർ. ഏറ്റവും പുതിയ വാർഷിക കരാറിൽ സഞ്ജുവും ഇടം പിടിച്ചിട്ടുണ്ട്. ഒരു കോടി രൂപ ശമ്പളം ലഭിക്കുന്ന ഗ്രേഡ് സിയിലാണ് സഞ്ജു. നിലവിൽ ഐപിഎലിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ പരിശീലനത്തിലാണ് താരം.

https://92697188f212ccac5c17791ab6b10680.safeframe.googlesyndication.com/safeframe/1-0-40/html/container.html

ഏഴ് കോടി രൂപ വാർഷിക ശമ്പളം ലഭിക്കുന്ന ഗ്രേഡ് എ പ്ലസ് ആണ് ഏറ്റവും ഉയർന്ന ഗ്രേഡ്. ഇതിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെട്ടു. 5 കോടി രൂപ ശമ്പളം ലഭിക്കുന്ന ഗ്രേഡ് എയിൽ ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവരും മൂന്ന് കോടി രൂപ ലഭിക്കുന്ന ഗ്രേഡ് ബിയിൽ ചേതേശ്വർ പൂജാര, കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവരുമാണ് ഉള്ളത്.

ഉമേഷ് യാദവ്, ശിഖർ ധവാൻ, ശാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചഹാൽ, കുൽ-ദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത് എന്നിവരാണ് സഞ്ജുവിനൊപ്പം ഗ്രേഡ് സിയിൽ ഉള്ളത്.

]]>
ബാഴ്സലോണയിൽ മെസിയുടെ കരാർ അവസാനിച്ചു; ഇപ്പോൾ ഫ്രീ ഏജന്റ് https://malayalees.ch/messi-becomes-free-agent-as-barcelona-contract-expires/ Thu, 01 Jul 2021 04:06:04 +0000 https://malayalees.ch/?p=46234 സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിൽ സൂപ്പർ താരം ലയണൽ മെസിയുടെ കരാർ അവസാനിച്ചു. ജൂൺ 30നാണ് താരത്തിൻ്റെ കരാർ അവസാനിച്ചത്. ഇതോടെ മെസി ഫ്രീ ഏജൻ്റായി. താരവുമായി പുതിയ കരാർ ഒപ്പിടാൻ ക്ലബ് ശ്രമം നടത്തുകയാണ്. വരും ദിവസങ്ങളിൽ തന്നെ മെസി ബാഴ്സലോണയുമായി കരാർ നീട്ടുമെന്നാണ് സൂചന.

മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ജൂൺ ആദ്യം പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. താരം ക്ലബുമായി രണ്ട് വർഷത്തെ കരാറി കൂടി ഒപ്പുവച്ചു എന്നായിരുന്നു റിപ്പോർട്ട്. 2023 വരെയാണ് മെസി തുടരുക. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ദേശീയ ടീമിലെ സഹതാരമായ സെർജിയോ അഗ്യൂറോയുടെ വരവ് മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. അഗ്യൂറോയും 2023 വരെയാണ് ബാഴ്സയിൽ തുടരുക.

ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മെസി നേരത്തെ ക്ലബ് വിടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡൻ്റ് യുവാൻ ലാപോർട്ട എത്തി. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോർട്ട പറഞ്ഞിരുന്നു.

]]>