contempt of court – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Apr 2023 12:10:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png contempt of court – malayalees.ch https://malayalees.ch 32 32 കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പ് വിവേക് അഗ്നിഹോത്രി https://malayalees.ch/delhi-high-court-discharges-vivek-agnihotri-in-contempt-case/ Mon, 10 Apr 2023 12:10:19 +0000 https://malayalees.ch/?p=79397 ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ കുറ്റവിമുക്തനാക്കി. ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018 ല്‍ ട്വീറ്റിലൂടെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ, നിരുപാധികം മാപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധർ നിലവിൽ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.

ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ വിവേദ് അഗ്നിഹോത്രി സത്യവാങ്മൂലം അയച്ച് ക്ഷമാപണം നടത്തി. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, ഹാജരാകാൻ പോലും കഴിയാത്തത്ര വലുതാണോ ഇയാൾ എന്ന് ചോദിച്ചു. ഇതിന് പിന്നാലെയാണ് വിവേക് ​​അഗ്നിഹോത്രി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായത്.

ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ വിവേക് അഗ്നിഹോത്രി പറഞ്ഞു. കോടതിയലക്ഷ്യക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്നും അഭ്യർത്ഥിച്ചു. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങല്‍ നടത്തരുതെന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഹൈക്കോടതി സംവിധായകനെ കുറ്റവിമുക്തനാക്കിയത്.

2018ല്‍ ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിനും ട്രാന്‍സിറ്റ് റിമാന്‍ഡിനുമുള്ള ഉത്തരവ് റദ്ദാക്കിയ ജഡ്ജിയുടെ ഉത്തരവുമായി ബന്ധപ്പെട്ട്, മുന്‍ ഹൈക്കോടതി ജഡ്ജിയും ഇപ്പോഴത്തെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് മുരളീധറിനെതിരെ ഒരു ട്വീറ്റ് വിവേക് അഗ്നിഹോത്രി പങ്കുവയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് കോടതിയലക്ഷ്യ കേസായി മാറിയത്.

]]>
അർണബിന് ജാമ്യം നൽകിയതിനെ പരിഹസിച്ചു: കുണാൽ കംറയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി https://malayalees.ch/kunal-kamra-to-face-contempt-of-court-proceedings/ Thu, 12 Nov 2020 12:42:07 +0000 https://malayalees.ch/?p=34978 സ്റ്റാന്‍റപ്പ് കൊമേഡിയന്‍ കുണാല്‍ കംറയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കി. അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് സുപ്രീംകോടതിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥി നല്‍കിയ അപേക്ഷയിലാണ് നടപടി. കുണാല്‍ കംറയുടെ ട്വീറ്റുകള്‍ അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണു​ഗോപാൽ പറഞ്ഞു.https://platform.twitter.com/embed/index.html?dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1326762081400606722&lang=en&origin=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F11%2F12%2Fkunal-kamra-to-face-contempt-of-court-proceedings&theme=light&widgetsVersion=ed20a2b%3A1601588405575&width=550px

കോടതിയെ അപഹസിച്ചുകൊണ്ടുള്ള കംറയുടെ ട്വീറ്റ് ക്രിമിനൽ കുറ്റമാണെന്ന് അറ്റോണി ജനറൽ അറിയിച്ചു. മുംബെെയിൽ നിന്നുള്ള അഭിഭാഷകന്റെ അപേക്ഷയിലാണ് കുനാൽ കംറയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ എ.ജി അനുമതി നൽകിയത്. ഡി.വെെ ചന്ദ്രചൂഡ്, ഇന്ദിരാ ബാനർജി എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് അർണബിന് ജാമ്യം അനുവദിച്ചത്.

അർണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹെെക്കോടതിയെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തിരുന്നു. വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ ഇടപെടേണ്ടത് കോടതിയുടെ കടമയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കംറയ്ക്കെതിരെ കോടതിയലക്ഷ്യം ആരോപിച്ച് പൂണെയിൽ നിന്നുള്ള മറ്റു രണ്ട് അഭിഭാഷകരും ഒരു നിയമ വിദ്യാർഥിയും എ.ജിയെ സമീപിച്ചിരുന്നു.

Image
]]>
കോടതിയലക്ഷ്യക്കേസ്; വിജയ് മല്യയുടെ പുനഃപരിശോധന ഹരജി സുപ്രീം കോടതി വിധി പറയാൻ മാറ്റി https://malayalees.ch/supreme-court-reserves-order-on-vijay-mallyas-plea-seeking-review-of-contempt-case-verdict/ Thu, 27 Aug 2020 10:17:46 +0000 https://malayalees.ch/?p=30918 കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു

കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധന ഹരജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സ്വത്തുവകകൾ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി.

2017ലാണ് മല്യയെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരിൽ ഹാജരാകാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരെ വിജയ് മല്യ പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്.

]]>