Containment zones – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Aug 2020 09:17:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Containment zones – malayalees.ch https://malayalees.ch 32 32 കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് ഐ.എം.എ https://malayalees.ch/ima-oppose-police-action-in-covid-contact-chase-kerala-news/ Tue, 04 Aug 2020 09:16:58 +0000 https://malayalees.ch/?p=29596 കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് ഐഎംഎ. പട്ടിക തയ്യാറാക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണെന്നും ഐ.എം.എ നേതാക്കള്‍ പ്രതികരിച്ചു.

കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് ഐ.എം.എ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). പട്ടിക തയ്യാറാക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണെന്നും ഐ.എം.എ നേതാക്കള്‍ പ്രതികരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക എന്നത് ശാസ്ത്രീയമായി നടപ്പാക്കേണ്ട കാര്യമാണ്, പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്പര്‍ക്കപട്ടിക തയ്യാറാക്കുമ്പോള്‍ ശാസ്ത്രീയമായി കാര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഐ.എം.എ ഉള്‍പ്പെടെ ആരോഗ്യരംഗത്തുള്ളവര്‍ ഉന്നയിക്കുന്നത്.

ഇനി പൊലീസ് തയ്യാറാക്കുകയാണെങ്കില്‍ തന്നെ അന്തിമ തീരുമാനം എടുക്കേണ്ടത് ആരോഗ്യരംഗത്ത് പരിശീലനം നേടിയവരുടെ അഭിപ്രായത്തിന് ശേഷമായിരിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള തീരുമാനം ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

അതേസമയം കോവിഡ് നിയന്ത്രിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറായെന്ന് ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി. പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകളെ കണ്ടെത്തി വീടുകളിൽ തന്നെ രോഗത്തെ നിയന്ത്രിച്ച് നിർത്താനാണ് ശ്രമിക്കുന്നത്. കണ്ടയ്ൻമെന്റ് സോണുകൾക്ക് പുറത്ത് കർശന പരിശോധനകൾ നടത്തും. അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും പൊലീസ് ഇടപെടൽ ഉണ്ടാകുമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള നോഡല്‍ ഓഫീസറായ വിജയ് സാഖറെ പറഞ്ഞു.

]]>
കോവിഡ്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ https://malayalees.ch/containment-zones-keral-police-more-strength-news/ Tue, 04 Aug 2020 05:11:52 +0000 https://malayalees.ch/?p=29590 കണ്ടയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില്‍ അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. കണ്ടയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില്‍ അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതില്‍ മാറ്റം വരുകയാണ്. പോസിറ്റീവ് ആയ ആളുടെ പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലവും കണ്ടയ്ന്‍മെന്‍റ് സോണാക്കും. ഈ മേഖലകളില്‍ നിയന്ത്രങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കി.

24 മണിക്കൂറിനുള്ളില്‍ കോണ്‍ടാക്ട് കണ്ടെത്തണം. സാമൂഹ്യഅകലം, ക്വാറന്റൈന്‍ എന്നിവ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. സാധനം കടയില്‍ നിന്ന് വീട്ടില്‍ എത്തിക്കും. ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അലംഭാവമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിന് കാരണമായി പ്രതിപക്ഷത്തിന്റെ നടപടികളെയാണ് പരോക്ഷമായി വിമര്‍ശിച്ചത്. കോവിഡിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ജോലി ചെയ്യാതെ വീട്ടിലിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

]]>
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ ഇല്ല; രോഗവ്യാപനം കൂടിയ മേഖലകളില്‍ കടുത്ത നിയന്ത്രണം https://malayalees.ch/special-cabinet-meeting-today-2/ Mon, 27 Jul 2020 09:09:23 +0000 https://malayalees.ch/?p=29132 ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ടെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.

ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. പൂര്‍ണ്ണമായ അടച്ചിടലിലേക്ക് പോയാല്‍ ജനജീവിതം ദുസ്സഹമാകുമെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തിയത്. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതലായി ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും പരിശോധന വ്യാപിപ്പിക്കുകയും ചെയ്യും.

നിയമസഭ ചേരാത്തത് കൊണ്ട് ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. 2003 ധനകാര്യ ഉത്തരവാദിത്ത നിയമത്തിലെ നാലാം വകുപ്പിലെ 2 സി ഉപവകുപ്പാണ് ഇതിനായി ഭേദഗതി ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി.

]]>
കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം; മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണത്തിന് സാധ്യത https://malayalees.ch/special-cabinet-meeting-today/ Mon, 27 Jul 2020 05:57:59 +0000 https://malayalees.ch/?p=29114 ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത്

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത്.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തത്കാലത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന ധാരണയാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. എന്നാല്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍ നിലവുള്ളതിനെക്കാള്‍ നിയന്ത്രണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രങ്ങള്‍ കൂടി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മന്ത്രിസഭ യോഗം വിശദമായി ചര്‍ച്ച ചെയ്യും.സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധന നടത്താനുള്ള ആലോചനും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. ധനബില്ലിന്‍റെ കാലാവധി മറ്റെന്നാള്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ബില്‍ പാസാക്കാനുള്ള കാലാവധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയോഗം പാസാക്കും.

പി ഡബ്ള്യൂ.സി യെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും യോഗത്തിന്‍റെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയുണ്ട്.അതേസമയം ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭ യോഗം ഇന്ന് ചേരുന്നത്. തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി മന്ത്രിസഭയോഗം ചേരുന്നത്.മന്ത്രിമാര്‍ ഓഫീസിലോ വസതിയിലോ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഐടി വകുപ്പാണ് ഒരുക്കുന്നത്.

]]>