Containment zone – malayalees.ch https://malayalees.ch Malayalam Online News Portal Thu, 29 Apr 2021 04:58:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Containment zone – malayalees.ch https://malayalees.ch 32 32 എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ് https://malayalees.ch/police-tighten-control-in-ernakulam/ Thu, 29 Apr 2021 04:58:03 +0000 https://malayalees.ch/?p=43496 എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഇട റോഡുകളടച്ചും സ്ഥാപനങ്ങള്‍ അടപ്പിച്ചും നിയന്ത്രണം കടുപ്പിച്ചും പൊലീസ്. ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് വയ്ക്കാത്തതിനും അകലം പാലിക്കാത്തതിനും 46400 പേര്‍ക്ക് പിഴ ചുമത്തി. 882 പേര്‍ക്കെതിരെ കേസെടുക്കുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ജില്ലയില്‍ 30 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളാക്കിയ പഞ്ചായത്തുകളിലും കൊവിഡ് വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ ഇടറോഡുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴിച്ച് ബാക്കിയുള്ള സ്ഥാപനങ്ങള്‍ പൊലീസ് അടപ്പിച്ചു.

കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് വക്കാത്തതിനും അകലം പാലിക്കാത്തതിനും 46400 പേര്‍ക്ക് പിഴ ചുമത്തി. 882 പേര്‍ക്കെതിരെ കേസെടുക്കുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 238 പേരെ അറസ്റ്റ് ചെയ്തു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആള്‍ക്കൂട്ടം കണ്ടതോടെ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

]]>
കോഴിക്കോട്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; വയനാട് പത്ത് തദ്ദേശ സ്ഥാപന പരിധികളിലും https://malayalees.ch/ban-on-kozhikode-containment-zones-wayanad-in-ten-local-bodies/ Sat, 17 Apr 2021 04:01:43 +0000 https://malayalees.ch/?p=43016 കോഴിക്കോട് ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രം നടത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. നിരീക്ഷണത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ഏര്‍പ്പെടുത്തി.

അതേസമയം വയനാട് ജില്ലയില്‍ 10 തദ്ദേശസ്ഥാപന പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. കണിയാമ്പറ്റ, തിരുനെല്ലി, നെന്‍മേനി, അമ്പലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി, ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞയുണ്ട്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കേരളത്തില്‍ ഇന്ന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 10000 കടന്നു. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. കോഴിക്കോട് 1560, എറണാകുളം 1391 എന്നിങ്ങനെയാണ് കൊവിഡ് കേസുകളുടെ എണ്ണം.

]]>
കോതമംഗലത്തെ കണ്ടെയ്ന്‍മെന്റ് സോണും മലങ്കര സഭ പള്ളിത്തര്‍ക്കവുമായി ബന്ധമുണ്ടോ..? https://malayalees.ch/cheriapally-containment-zone-issue/ Fri, 21 Aug 2020 07:22:01 +0000 https://malayalees.ch/?p=30594 പള്ളി ഏറ്റെടുക്കാതിരിക്കാന്‍ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണാക്കി യാക്കോബായ സഭയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നായിരുന്നു പ്രചാരണം

കോതമംഗലം യാക്കോബായ പള്ളി സ്ഥിതി ചെയ്യുന്ന വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയത് പള്ളി ഏറ്റെടുക്കാതിരിക്കാനുള്ള ഒത്തുകളിയാണെന്ന ആരോപണമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡയയില്‍ പ്രചരിക്കുന്നത്. ഒരു കോവിഡ് രോഗി പോലുമില്ലാത്ത വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയത് യാക്കോബായ സഭയെ സഹായിക്കാനാണെന്നും ആരോപണമുയര്‍ന്നു.

കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ പള്ളി ഏറ്റെടുക്കാന്‍ കൂടുതല്‍ സമയംവേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചത് കൂടി ചൂണ്ടികാട്ടിയായിരുന്നു പ്രചാരണം. കോതമംഗലത്തെ കോവിഡ് കേസുകളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് കേസുകളെ തുടര്‍ന്ന് പ്രഖ്യാപിക്കുന്ന കണ്ടെയ്ന്‍മെന്‍റ് സോണുകളെ പള്ളിത്തര്‍ക്കവുമായി കൂട്ടിക്കുഴച്ച് സമൂഹത്തില്‍ അസ്വസ്ഥത പരത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍, ദുരന്ത നിവാരണം എന്നീ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു

കോവിഡ് പരിശോധനാഫലം വിലയിരുത്തി പൊസീറ്റീവായവര്‍, പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍, ദ്വിതീയ സമ്പര്‍ക്കത്തിലുള്ളവര്‍ എന്നിവരുടെ പട്ടിക തയാറാക്കിയ ശേഷമാണ് കണ്‍ടെയ്ന്‍മെന്‍റ് സോണ്‍ സംബന്ധിച്ച് ശുപാര്‍ശ നല്‍കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന ശുപാര്‍ശ ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, ആര്‍.ഡി.ഒ, സിറ്റി പൊലീസ് കമ്മീഷണര്‍, ഡിവൈ.എസ്.പി എന്നിവരടങ്ങിയ ഉന്നതതല സമിതി പരിശോധിക്കും. ഇതിനു ശേഷമാണ് കണ്‍ടെയ്ന്‍മെന്‍റ് സോണുകള്‍ സംബന്ധിച്ച അന്തിമ ഉത്തരവിറക്കുന്നത്.  

കോതമംഗലത്തെ 19 വാര്‍ഡുകളില്‍ കോവിഡ് പൊസീറ്റീവ് കേസുകള്‍ നിലവിലുണ്ട്. ഒരു വാര്‍‍ഡിലെ പൊസിറ്റീവ് കേസുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ആ വാര്‍ഡില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും സമീപ പഞ്ചായത്തുകളില്‍ വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം സോഫ്റ്റ് വെയര്‍ സഹായത്തോടെ വിശകലനം ചെയ്താണ് സമ്പര്‍ക്ക സാധ്യത വിലയിരുത്തി കണ്‍ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്നത്. നിലവില്‍ 56 പോസിറ്റീവ് കേസുകളാണ് കോതമംഗലം നഗരസഭയില്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നഗരസഭയില്‍ മാത്രം പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 162 പേരും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ 267  പേരുമുണ്ട്. നഗരസഭയിലെ 2,3,5,6,7,9,12,14,16,17,18,21,22,25,26,27,28,29,30 എന്നീ വാര്‍ഡുകളില്‍ നിലവില്‍ കോവിഡ് കേസുകളുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

]]>
തീരപ്രദേശങ്ങളിലെ നിയന്ത്രണം: മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചു https://malayalees.ch/fishermen-against-restrictions-in-containment-zone/ Mon, 17 Aug 2020 09:12:07 +0000 https://malayalees.ch/?p=30335 സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍. അഞ്ചുതെങ്ങില്‍ വനിതാ മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. പുറത്തുപോയി മത്സ്യകച്ചവടം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്നലെ പൂന്തുറയിലും പ്രതിഷേധം ഉണ്ടായിരുന്നു. പ്രദേശം പൂര്‍ണമായി അടച്ചിടുന്ന രീതി മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

രാവിലെ ആറ് മുതല്‍ അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയായിരുന്നു. മൊത്തക്കച്ചവടക്കാര്‍ക്ക് അഞ്ചുതെങ്ങില്‍ വന്ന് മത്സ്യം വാങ്ങി പോകാന്‍ കഴിയുമ്പോഴും തലചുമടായി മത്സ്യംകൊണ്ടു വില്‍ക്കുന്ന തൊഴിലാളികള്‍ക്ക് പുറത്തുപോയി വിപണം നടത്താന്‍ അനുമതിയില്ലാതെ തുടരുന്നതാണ് ഇവരെ പ്രകോപിതരാക്കിയത്.

ഡിവൈഎസ്പയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഉപരോധം മാറ്റിയെങ്കിലും പ്രതിഷേധത്തിന് അയവു വന്നില്ല. ഇന്നലെ പൂന്തുറ പുത്തന്‍പള്ളയില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ കണ്ടെയിന്‍മെന്‍റ് സോണ്‍ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ടു.

രോഗികളുള്ള പ്രദേശം മാത്രം അടച്ചിടുകയെന്ന പുതിയ രീതി നഗരത്തില്‍ നടപ്പാക്കുമ്പോള്‍ തീരദേശം പൂര്‍ണമായി കണ്ടെയിന്‍മെന്‍റ് സോണായി തുടരുകയാണ്. മത്സ്യതൊഴിലാളികള്‍ മാത്രമല്ല ഈ പ്രദേശങ്ങളിലെ മറ്റുതൊഴിലാളികള്‍ക്കും പുറത്തുപോയി ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. നഗരത്തിലെ കടകളില്‍ ജോലി ചെയ്യുന്നവര്‍, ഓട്ടോ – ടാക്സി തൊഴിലാളികള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവരുടെയും ഉപജീവനം തടസപ്പെട്ടിരിക്കുകയാണ്. തീരപ്രദേശത്ത് രോഗവ്യാപനത്തിന് ശമനം ഉണ്ടായ സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലേതു പോലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

]]>
കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി; മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ https://malayalees.ch/more-containment-zones-in-kochi/ Sat, 25 Jul 2020 08:09:18 +0000 https://malayalees.ch/?p=29070 എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതല്‍ ആഗസ്ത് 10 വരെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ പ്രവര്‍ത്തിക്കുക രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ മാത്രമായിരിക്കും കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക് ഡൗൺ നിലവില്‍ വരും. ഇരിങ്ങാലക്കുട കെ.എസ്.ഇ കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനം നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികൾ കൂടാൻ കാരണമായതിനെ തുടർന്നാണ് നടപടി. ആളുകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിന് പുറമെ മെഡിക്കൽ ഷോപ്പുകളും തുറന്നു പ്രവർത്തിക്കും. ഈ വഴിയുള്ള ദീർഘദൂര ബസുകൾ ഒഴികെ വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സമ്പര്‍ക്കവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കലക്ട്രേറ്റില്‍ അവലോകന യോഗം ചേരുകയാണ്. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സക്കെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്‍റൈനില്‍ പോകും.

]]>
സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ ഒഴിവാക്കിയെങ്കിലും കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം https://malayalees.ch/move-to-impose-stricter-controls-on-containment-zones-even-if-a-complete-lockdown-is-avoided/ Sat, 25 Jul 2020 04:31:58 +0000 https://malayalees.ch/?p=29043 അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന

സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ താത്കാലികമായി ഒഴിവാക്കിയതോടെ രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രോഗവ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.എന്നാല്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത കക്ഷികളില്‍ ഭൂരിഭാഗവും ലോക് ഡൌണിനെ എതിര്‍ത്തതോടെയാണ് സര്‍ക്കാര്‍ താത്കാലികമായി പിന്നോട്ട് പോയത്. രോഗവ്യാപനം കൂടിയ മേഖലകളെ പ്രത്യേകം തിരിച്ച് അവിടെ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രബാധിത മേഖലകളില്‍ നിലവിലെ നിയമത്തില്‍ ഒരു വിട്ട് വീഴ്ചയും വരുത്തേണ്ടെന്ന് പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത രണ്ടാഴ്ച സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് .നിലവിലെ രോഗ വ്യാപനം ഇതിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലെന്നാണ് ആരോഗ്യവകുപ്പും സര്‍ക്കാരും കാണുന്നത്.ചുരുക്കത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാതെ രോഗബാധ വര്‍ധിച്ചാല്‍ സംസ്ഥാനം വീണ്ടും അടച്ചിടുമെന്ന് വ്യക്തം.

]]>
എറണാകുളത്ത് കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം; പുതുതായി നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി https://malayalees.ch/four-more-areas-classified-as-containment-zone-kochi/ Tue, 21 Jul 2020 05:32:06 +0000 https://malayalees.ch/?p=28808 എറണാകുളം ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.

ചൂർണിക്കര, ആലങ്ങാട്, കരുമാലൂർ, എടത്തല, കടുങ്ങലൂർ, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനമുള്ളതായി കണ്ടെത്തിയത്. ഇതേ തുടർന്ന് കൊച്ചി കോർപറേഷൻ ഡിവിഷൻ 45, 41, കടമക്കുടി ഗ്രാമപഞ്ചായത്ത് വാർഡ് 2, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് 5, എടത്തല ഗ്രാമ പഞ്ചായത്ത് വാർഡ് 21 എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.

അതേസമയം, എറണാകുളം മാർക്കറ്റ്, തൃക്കാക്കര നഗരസഭ ഡിവിഷൻ 33, മുളവുകാട് പഞ്ചായത്ത് വാർഡ് 3, ചൂർണിക്കര വാർഡ് 15 എന്നിവയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ഇന്നലെ 72 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 59 പേർക്കും രോഗബാധയേറ്റിരിക്കുന്നത് സമ്പർക്കത്തിലൂടെയാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.

]]>
കോഴിക്കോട് കോവിഡ് പരിശോധനക്കായി ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പ് https://malayalees.ch/health-dept-camp-in-kozhikode-for-covid-test/ Thu, 02 Jul 2020 04:36:36 +0000 https://malayalees.ch/?p=27887 കണ്ടെയ്മെന്‍റ് സോണുകളിലെ 1000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

കോവിഡ് പരിശോധനക്ക് വേണ്ടി കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പ്. ആത്മഹത്യ ചെയ്ത കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെള്ളയില്‍ പ്രദേശത്ത് ഇന്ന് ക്യാമ്പ് തുടങ്ങുന്നത്. ഒരു വാര്‍ഡില്‍ നിന്ന് 300 പേരുടെ സാമ്പിളുകളാണ് ശേഖരിക്കുക. ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച കല്ലായിലുള്ള ഗര്‍ഭിണിയുടെ ബന്ധുക്കളുടെയും പ്രദേശത്തുള്ളവരുടേയും സ്രവം ശേഖരിച്ചിട്ടുണ്ട്.

പുതുതായി പ്രഖ്യാപിച്ച കണ്ടെയ്മെന്‍റ് സോണുകളിലെ 1000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ വെള്ളയില്‍, ചക്കുംകടവ്, മൂന്നാലുങ്കല്‍‌ വാര്‍ഡുകളിലേയും ഒളവണ്ണ പഞ്ചായത്തിലെ 19 വാര്‍ഡിലേയും ആളുകളുടെ സ്രവം എടുക്കുന്നതിന് വേണ്ടിയാണ് ഇന്ന് ക്യാമ്പ് തുറക്കുക. പരിശോധനകള്‍ നാളെയും തുടരും. ആത്മഹത്യ ചെയ്തയാള്‍ അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായതുകൊണ്ട് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന. കൃഷ്ണന്‍റെ ഉറവിടത്തെക്കുറിച്ച് വ്യക്തതയില്ലാത്തതും ആശങ്കക്ക് കാരണമാണ്.

ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭണിയുടെ വീട്ടുകാരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചു. പ്രദേശത്തുള്ള കുറച്ചാളുകളെ കൂടി കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

]]>
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റിക്ക് കോവിഡ്: സമൂഹവ്യാപന ആശങ്ക, തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു https://malayalees.ch/security-staff-in-thiruvananthapuram-medical-college-develop-disease-through-contact/ Tue, 23 Jun 2020 05:13:00 +0000 https://malayalees.ch/?p=27469 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം ഇന്ന്. സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1540 ആയി

ഉറവിടം വ്യക്തമല്ലാത്ത കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തലസ്ഥാന നഗരി. തിരുവനന്തപുരത്ത് ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം ചേരും. സുരക്ഷാജീവനക്കാരന് കോവി‍ഡ് സ്ഥിരീകരിച്ച മെഡിക്കല്‍ കോളജ് ആശുപത്രിയും കനത്ത ജാഗ്രതയിലാണ്

ദിവസങ്ങള്‍ക്കിടെ ഉറവിടമറിയാത്ത രോഗികള്‍, ദിവസവും ആയിരക്കണക്കിനാളുകളെത്തുന്ന മെഡിക്കല്‍ കോളജില്‍ സുരക്ഷജീവനക്കാരനും കോവിഡ്- സമൂഹവ്യാപനത്തിന്‍റെ ആശങ്കയിലാണ് തിരുവനന്തപുരം നഗരം. ഇളവുകള്‍ ഒഴിവാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ നിവൃത്തിയില്ലെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിലയിരുത്തിയത്.

ജില്ലയിലെ പ്രധാന ചന്തകളിൽ 50 ശതമാനം കടകൾ മാത്രമേ തുറക്കൂ. ഓട്ടോ-ടാക്സി യാത്രക്കാര്‍ വണ്ടി നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. മാളുകളിലെ തിരക്കുള്ള കടകൾ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവർത്തിക്കാവൂ. സമരങ്ങളില്‍ പത്ത് പേര്‍ മാത്രം. സ്ഥിതി വിലയിരുത്താൻ വീഡിയോ കോൺഫറൻസിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്.

ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പൊലീസ് പരിശോധന വര്‍ധിപ്പിക്കും. കോവിഡ് സ്ഥിരീകരിച്ച സുരക്ഷ ജീവനക്കാരന് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന ‍ഡ്യൂട്ടിയായിരുന്നു. മെയ് ആദ്യവാരം കോവിഡ് വാര്‍ഡിന് മുന്നിലും ജോലിയെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ വെല്ലുവിളിയാണ്. രോഗലക്ഷണങ്ങളോടെ 17ാം തീയതി കടകംപള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലും 18ന് ലോര്‍ഡ്സ് ആശുപത്രിയിലും ചികിത്സ തേടിയ ശേഷമാണ് 19ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്നത്.

അതിനിടെ ജീവനക്കാരുടെയും മറ്റ് രോഗികളുടെയും സുരക്ഷക്കായി കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളില്‍ നിന്ന് വരുന്നവര്‍ക്കായി മെഡിക്കല്‍ കോളജില്‍ പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമാക്കി. കോവിഡ് രോഗികളും അല്ലാത്തവരും തമ്മിലെ സമ്പര്‍ക്കം ഒഴിവാക്കാനാണ് പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ അടിയന്തര സജ്ജീകരണം ഏര്‍പ്പെടുത്തിയത്

ഇന്നലെ സംസ്ഥാനത്ത് 138 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 134 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗബാധയുണ്ടായി. 88 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി.

മലപ്പുറം 17, പാലക്കാട് 16, എറണാകുളം 14, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും പുതുതായി രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ, തൃശൂര്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം 11 , കാസര്‍ഗോഡ് 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും രോഗമുണ്ടായി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

ഇതോടെ രോഗത്തിന് ചികിത്സയിലുള്ളവരുടെ എണ്ണം 1540 ആയി. 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി, രാജകുമാരി, തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

]]>