constitution – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Oct 2023 05:09:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png constitution – malayalees.ch https://malayalees.ch 32 32 അംബേദ്ക്കറും നെഹ്റുവും മണ്ഡപത്തില്‍; ഭരണഘടനയെ സാക്ഷിയാക്കി കൊല്ലത്തെ വ്യത്യസ്തമായൊരു കല്യാണം https://malayalees.ch/constitution-nehru-and-ambedkar-in-kollam-wedding-reception/ Mon, 23 Oct 2023 05:09:12 +0000 https://malayalees.ch/?p=89859 ചാത്തന്നൂർ സ്വദേശികളായ അബിന്റെയും ദേവികയുടെയും വിവാഹമാണ് സമൂഹമാധ്യമങ്ങളൊൽ ശ്രദ്ധ നേടുന്നത്. വിവാഹത്തിനെത്തിയവർക്കും കൗതുകമായി കല്ല്യാണ കാഴ്ചകൾ.വിവാഹപന്തലിലേക്ക് കയറുന്ന കവാടത്തിന് മുന്നിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം. പന്തലിലെ മണ്ഡപത്തിന് പിന്നിൽ അംബേദ്ക്കറും നെഹ്റുവും പിന്നെ ഭരണഘടനയും.(constitution nehru and ambedkar in kollam wedding reception)

ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത പ്രോജക്ട് സിറ്റിസൺ 22 ന്റെ ഭാഗമായി കൊല്ലം ജില്ലയിൽ പ്രവർത്തിച്ചവരാണ് ഇരുവരും. ഭരണഘടന സെനറ്റർമാരുടെ ക്ലാസിനിടയിലാണ് രണ്ടുപേരും കണ്ടുമുട്ടുന്നത്. പരിചയം സ്നേഹമായി അത് പ്രണയമായി.വിവാഹത്തിലുമെത്തി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

വിവാഹത്തിന് എത്തിയവർക്കെല്ലാം ഭരണഘടനാ തത്വങ്ങളും അവകാശങ്ങളും വിശദമാക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. വിവാഹ ക്ഷണകത്തിലുമുണ്ടായിരുന്നു അംബേക്കറും നെഹ്റുവും. വിവാഹം ഇങ്ങനെ നടത്താനുള്ള ദേവികയുടെയും അബിയുടെയും ആഗ്രഹം അറിയിച്ചപ്പോൾ വീട്ടുകാരും ഒപ്പം നില്‍ക്കുകയായിരുന്നു.

ചാത്തന്നൂർ സ്വദേശികളായ ദേവികയും അബിയുമാണ് വധു വരൻമാർ. വര്‍ഷങ്ങളായി ഭരണഘടനാ മൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന ആളുകളായിരുന്നു തങ്ങളെന്നും വാക്കും പ്രവൃത്തിയും രണ്ട് ദിശയിലാവരുതെന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അബി പറയുന്നു.

കുടുംബ ജീവിതത്തില്‍ തന്നെ മാതൃക കാണിച്ചാല്‍ മാത്രമേ എല്ലാവരിലേക്കും ആ സന്ദേശം എത്തിക്കാന്‍ സാധിക്കൂവെന്നും അബി വിശ്വസിക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ സ്വഭാവത്തിലും വെച്ചുപുലര്‍ത്തുന്ന അബിയുടെ സ്വഭാവമാണ് തന്നെ കൂടുതല്‍ ആകൃഷ്ടയാക്കിയതെന്ന് ദേവിക കൂട്ടിച്ചേര്‍ത്തു.

]]>
ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍; പരാമര്‍ശം വിവാദത്തില്‍ https://malayalees.ch/saji-cheriyan-comments-on-the-indian-constitution-in-controversy/ Tue, 05 Jul 2022 08:28:31 +0000 https://malayalees.ch/?p=64337 ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.

‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇന്നലെ സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേജിലുള്‍പ്പെടെ സജി ചെറിയാന്റെ വിവാദപ്രസംഗം പങ്കുവച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഈ വിഡിയോ നീക്കം ചെയ്യുകയായിരുന്നു.

]]>